സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

May 20, 2018

അന്നദാനത്തിന്റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.


...............................................................
കർണ്ണനും സുയോധനനും മരണശേഷം സ്വര്ഗ്ഗത്തിലെത്തി. രണ്ട് പേര്ക്കും ഉജ്ജ്വലമായ വരവേല്പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്ക്കും ഓരോ കൊട്ടാരം നല്കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്, ദര്ബ്ബാറുകളും, നര്ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്ണ്ണന് അവശനായി.ഗതിമുട്ടിയപ്പോള് കര്ണ്ണന് , കൃഷ്ണനെ കണ്ട് സങ്കടം ഉണര്ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള് ലിസ്റ്റ് ഇട്ടു.
കൃഷ്ണന്:നീ ഭൂമിയില് എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള് കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.
കര്ണ്ണന് ആകെ വിഷമത്തിലായി. കര്ണ്ണന്: ഭക്ഷണം കിട്ടാന് ഒരു വഴിയും ഇല്ലെ?
കൃഷ്ണന്: എന്നെങ്കിലും ആര്ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?
കര്ണ്ണന്: ഉണ്ട്. ഒരിക്കല് സുയോധനന് അന്നദാനം നടത്തിയപ്പോള് ഒരാള്ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.




കൃഷ്ണന്: എന്നാല് നീ അന്ന് ചൂണ്ടിയ ആ വിരല് ഇപ്പോള് നുണഞ്ഞ് നോക്കൂ.
കർണൻ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല് നുണഞ്ഞ കര്ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്, അന്നദാനം നടത്തുന്നവര്ക്ക് സ്വര്ഗ്ഗം നിശ്ചയമത്രേ!
ദാനങ്ങളില് വച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്ണ്ണം, ഭൂമി ഇവയില് ഏതു കൊടുത്താലും വാങ്ങുന്നയാള്ക്ക് കുറച്ച് കൂടി കൊടുത്താല് അതും അയാള് വാങ്ങും. എന്നാല് അന്നദാനം ലഭിച്ചാല്, വിശപ്പുമാറി കഴിഞ്ഞാല് സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്ജ്ജിക്കാന് കഴിയില്ല. അന്നദാനം നടത്തിയാല് ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില് സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന് നിലനിര്ത്താന് ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്കുന്നതിലൂടെ ഒരാള്ക്ക് ജീവന് നല്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള് മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്. 


'ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം;
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം'



എന്നാണ് അന്നദാനത്തെ പ്രകീര്ത്തിക്കുന്നത്. അതായത് ആയിരം കൊമ്പനാനകള്, ആയിരം പടക്കുതിരകള്, ഒരു കോടി പശുക്കള്, നവരത്നങ്ങള് പതിച്ച അനവധി സ്വര്ണ്ണാഭരണങ്ങള്, പാത്രങ്ങള്, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള് ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ്.

May 15, 2018

പ്രശ്ന പരിഹാരം തേടി...(എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ഗുണപാഠ കഥ)

തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്:
വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു!
പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു.
" പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു." എലി പറഞ്ഞു..
" അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?"
പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിലെ ആടിന്റെടുത്ത് വിവരം പറഞ്ഞു.
ആടും എലിയെ കളിയാക്കി തിരിച്ചയച്ചു .
പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു. "എലിക്കെണി നിന്നെ ബാധിക്കുന്ന പ്രശ്നം. എനിക്കെന്താ പ്രശ്നം?"

 തന്റെ വാക്ക് ആരും കേൾക്കാത്തതിൽ നിരാശനായി പാവം എലി തിരിച്ച് നടന്നു.
ദിവസങ്ങൾ കടന്നു പോയി.
ഒരു ഇരുട്ടുള്ള രാത്രി പാമ്പ് കെണിയിൽ കുടുങ്ങി -
വീട്ടുകാരൻ എലിയെന്ന് കരുതി ഓടി ചെന്നു. പാമ്പ് അയാളെ ആഞ്ഞു കൊത്തി. ആളുകൾ പാമ്പിനെ തല്ലിക്കൊന്നു.
വിഷമേറ്റയാളെ വൈദ്യരുടെ അടുത്തെത്തിച്ചു.
വൈദ്യർ ആടിൻ സൂപ്പ് കൊടുക്കാൻ പറഞ്ഞു. അങ്ങനെ ആടിന്റെ കഥയും കഴിഞ്ഞു. അവസാനം അയാൾ മരിച്ചു - അടിയന്തിരത്തിന് കുറെ ആള് വന്നു. പോത്തിനെ കശാപ്പ് ചെയ്തു അവർ വയർ നിറച്ചു.
എല്ലാറ്റിനും സാക്ഷിയായി നമ്മുടെ എലിയും.


ഗുണപാഠം: ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അത് എന്നെ ബാധിക്കില്ലല്ലോ...
എനിക്കെന്ത് കാര്യം? എന്ന് ചിന്തിക്കാതെ തന്റെ കൂടി പ്രശനമായി കണ്ട് പരിഹരിക്കാൻ ശ്രമിക്കുക.. അല്ലെങ്കിൽ നാളെ അത് നമ്മെ തേടിയെത്തും

May 06, 2018

13 ദുശ്ശകുന നമ്പറോ

മറ്റൊരു അന്ധവിശ്വാസമാണ്.. 13 എന്ന നമ്പറിന്മേൽ ഉള്ളത്.. ഇതെങ്ങനെ വന്നു എന്ന് കണ്ടു നോക്കുക.....
13 നമ്പർ ദുരൂഹതയോ ??......!!!!!!! പതിമൂന്നിന്റെ ദുശ്ശകുനവുമായി ബന്ധപ്പെട്ട ഈ ആഗോള മിത്തിന്റെ ഉറവിടം ഒരുപക്ഷേ, തങ്ങളുടെ 13ാം ദേവനെ, തിന്മയുടെ ദേവനായി കണ്ടിരുന്ന ഗ്രീക്ക് പുരാണങ്ങളിൽ നിന്നാവാം. ലോകത്തിൽ പല ആശുപത്രികള്ക്കും ഹോട്ടലുകള്ക്കും 13 എന്ന മുറിയേ ഉണ്ടാകാറില്ല. അനവധി വിമാനത്താവളങ്ങളിൽ 13ാം നമ്പര് എക്സിറ്റ് ഗെയ്റ്റിന് പകരം 12A എന്ന ഗേറ്റാണുണ്ടാവുക. എല്ലാ മാസങ്ങളിലും ഏറ്റവും കുറവ് വാഹന കച്ചവടം നടക്കുന്നത് 13ാം തീയതി ആണെന്ന് വാഹന വ്യാപാരികള് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള ഒട്ടുമിക്ക വന്സ്ഫോടനങ്ങളും നടന്നത് 13ാം തീയതികളിൽ ആണെന്നത് ആ ദിവസത്തെ സുരക്ഷയുടെ കാര്യത്തിൽ ഒരു പേടിസ്വപ്നമാക്കുന്നു. 2008-ലെ ദല്ഹി, ജയ്പൂർ സ്ഫോടനങ്ങള്, 2010-ലെ ജർമന് ബേക്കറി സ്ഫോടനം, 2011-ലെ മുംബൈയിലെ ഝവെരി ബസാർ സ്ഫോടനം എന്നിവയെല്ലാം ഉണ്ടായത് 13ാം തീയതികളിൽ ആണ്. 1997-ൽ ദൽഹിയിലെ ഉപഹാർ തിയേറ്ററിൽ ഉണ്ടായ തീപ്പിടിത്തം ഒരു വെള്ളിയാഴ്ച കൂടിയായിരുന്ന ജൂണ് 13ാം തീയതി ആയിരുന്നു. മുന് ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ പേരിൽ 13 അക്ഷരങ്ങള് ഉണ്ടായിരുന്നല്ലോ. അദേഹത്തെ അമേരിക്കന് സൈന്യം തടവിലാക്കിയത് ഒരു ജൂലൈ 13 നായിരുന്നു.


13 എന്ന അക്കത്തോടുള്ള ഈ ഭയത്തെ ‘ട്രിസ്കാഡെകാഫോബിയ’ എന്നാണ് വിളിക്കുന്നത്. ഈ അന്ധവിശ്വാസത്തിന്റെ ശക്തി മനസ്സിലാക്കാൻ വിചിത്രമായ ഒരു ഉദാഹരണം മതിയാകും. സാധാരണയായി, അയർ്ലണ്ടിലെ വാഹനങ്ങളുടെ നമ്പർ പ്ളേറ്റിൽ അത് വാങ്ങുന്ന വർ്ഷങ്ങളിലെ അവസാന രണ്ടക്കം ഉണ്ടായിരിക്കും. എന്നാൽ, 2013-ലെ 13 എന്ന അക്കം വാഹനത്തിൽ ഉണ്ടാവുമെന്ന പേടി, വണ്ടി വില്പനയില് കുറവ് വരുത്തിയെങ്കിലോ എന്നു ഭയന്ന വാഹന വ്യവസായികളുടെ സമ്മർദം നിമിത്തം ആ വർഷം ആ നിയമം അവിടത്തെ സര്ക്കാരിന് പിൻവലിക്കേണ്ടി വന്നു..
ഒരു മാസത്തിൽ 13ാം തീയതി വെള്ളിയാഴ്ചയാണെങ്കിൽ അതിനെ ഏറെ പേടിയോടെ ‘കറുത്ത വെള്ളി’ എന്നാണ് വിളിക്കുന്നത്. 13 നെ പേടിക്കാൻ യാതൊരു യുക്തിപരമായ കാരണങ്ങളും ഇല്ലെങ്കിലും പുരാണങ്ങള് അതിനെ ഒരു ദുശ്ശകുനമായി മുദ്രകുത്തിയിട്ടുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ, 13 എന്ന അക്കത്തിന്റെ നന്മ – തിന്മകള് ഏറ്റവും കൂടുതല് ചർ്ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുമായി ബന്ധപ്പെടുത്തിയാണ്. വാജ്പേയിയുമായി ഒന്നിലേറെ രീതികളിൽ ഈ ഭയം ബന്ധപ്പെട്ടിരുന്നു. അദേഹത്തിന്റെ ആദ്യ സര്ക്കാർ 13 ദിവസവും രണ്ടാം സര്ക്കാർ 13 മാസവും ആണ് അധികാരത്തിൽ ഇരുന്നത്. 1999 ഒക്ടോബര് മാസം 13ാം തീയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ 13ാം ലോകസഭയില് മാത്രമാണു വാജ്പേയി സർക്കാരിന് അഞ്ചു വർ്ഷം തികയ്ക്കാൻ സാധിച്ചത്. കാലാവധി തീരും മുന്പെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ് തയ്യാറായ എൻ.ഡി.എ സര്ക്കാരിന്റെ അമിത ആത്മവിശ്വാസവും അടുത്ത വാജ്പേയി സര്ക്കാർ 13 വര്ഷം തികയ്ക്കും എന്ന ബി.ജെ.പി വക്താവിന്റെ അത്യാഗ്രഹവും തകർ്ത്തുകൊണ്ട് 2004 മെയ് 13-ന് നടന്ന വോട്ടെണ്ണലില് യു.പി.എ. അധികാരത്തില് ഏറിയത് ചരിത്രമാണ്. എന്നാൽ വാജ്പേയീ സർക്കാരിന്റെ ഭരണകാലത്തു സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് 2001 ഡിസംബർ 13 ന് സംഭവിച്ച പാർ്ലമെന്റ് ആക്രമണം ആയിരുന്നു. അതിലെ മുഖ്യ പ്രതിയെന്ന് സംശയിക്കപ്പെട്ടിരുന്ന അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് 2013-ൽ ആയിരുന്നു. 2001 ൽ വാജ്പേയിയുടെ ജന്മദിനത്തിൽ തീവ്രവാദികള് റാഞ്ചിയ ഇന്ഡ്യൻ വിമാനത്തിന്റെ നമ്പർ IC 814 ആയിരുന്നു. അതിലെ അക്കങ്ങളുടെ തുകയും 13 തന്നെ. 2014സെപ്തംബര് 13-നു, അതും ഒരു വെള്ളിയാഴ്ച കൂടിയായ 13ാം തീയതി തന്നെ, തന്റെ പ്രധാനമന്ത്രി സ്ഥാനാര്ഥിത്വം പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി തിരഞ്ഞെടുത്തു എന്നത് ആശ്ചര്യമായി തോന്നിയേക്കാം.

ഇനി കേരളസംസ്ഥാനത്തിന്റെ കാര്യം നോക്കാം. സംസ്ഥാനമന്ത്രിസഭയിൽ ആരും ഏറ്റെടുക്കാനില്ലാതിരുന്നു 13 ാം നമ്പറിന്റെ ഔദ്യോഗിക കാർ,,..
ധനമന്ത്രി തോമസ് ഐസക്ക് ഈ കാര് ആവശ്യപ്പെട്ടതിനെത്തുടര്ന്ന് പിണറായി സര്ക്കാർ തുടങ്ങിവച്ച വിവാദത്തിന് അന്ത്യമായി. കാറിനായി തോമസ് ഐസക്ക് ആവശ്യം ഉന്നയിച്ചെങ്കിലും അനുവദിച്ച് കിട്ടാൻ വൈകി. നിലവിൽ 13ാം നമ്പർ കാർ ഇല്ലാത്തതാണ് ഇതിനു കാരണം. കഴിഞ്ഞ യുഡിഎഫ് സര്ക്കാർ് 13ാം നമ്പർ കാർ ഒഴിവാക്കിയതിനാൽ പുതിയ കാർ വാങ്ങിയാൽ മാത്രമെ 13ാം നമ്പർ അനുവദിക്കാൻ കഴിയു എന്ന അറിയിപ്പാണ് കിട്ടിയത്.
ആദ്യമായി തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിലെ 13ാം നമ്പര് മുറിയിൽ ആള് താമസം ഉണ്ടായത് ഏതാനും വർ്ഷങ്ങള്ക്ക് മുന്പ് സൈമൺ ബ്രിട്ടോ MLA അത് സ്വന്തമാക്കിയപ്പോള് മാത്രമാണ്. അതിനുമുന്പുവരെ 13-ാം മുറിയുണ്ടായിരുന്നില്ല.
കേരള ഹൈക്കോടതിയും 13ാം നമ്പർ മുറിയെന്നാരു മുറിയില്ല. നൂറുകണക്കിന് മുറികളുളള ഹൈക്കോടതിയിൽ 13 ാം നന്പര് മുറി മാത്രം എങ്ങനെ അപ്രത്യക്ഷമായി എന്നത് ആര്ക്കും അറിയില്ല..ഹൈക്കോടതിയിലെ ഹാളുകള്ക്കു നമ്പറിട്ടപ്പോള്‍ 13 ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ വരെ ഹര്ജിയെത്തി.
അതേസമയം 13ാം നമ്പറിനെ നിർ്ഭാഗ്യത്തിന്റെ അക്കമായി കണക്കാക്കുന്ന വിശ്വാസം ലോകത്തുടനീളമുണ്ട്. അക്കം, ദിവസം, ശകുനം, ഗ്രഹനില തുടങ്ങിയ കാര്യങ്ങളിൽ വിശ്വാസമില്ലാത്ത ഇസ്ലാംമതക്കാർക്ക് ഭൂരിപക്ഷമുള്ള നാടുകളിൽ മാത്രമേ 13 ന് നിർഭാഗ്യജാതകമില്ലാതുള്ളൂ. എന്നാൽ 13 ന്റെ നിർഭാഗ്യം എന്ന പൊതുവിശ്വാസത്തിൽ പങ്കാളികളാണ് പലപ്പോഴും അവരും.
സ്കാന്ഡിനേവിയൻ മിത്തോളജി അനുസരിച്ച് 12 ദേവന്മാരാണുള്ളത്.13 ാമനായി ലോകി പ്രത്യക്ഷപ്പെട്ടു. ക്രൂരനും കുഴപ്പക്കാരനുമായ ഈ ദേവനുണ്ടാക്കിയ പ്രയാസങ്ങള്മൂലം പ്രസ്തുത അക്കം നിർഭാഗ്യസൂചകമായി എന്നാണു വിശ്വാസം.
എന്നാൽ ക്രിസ്തുവിന്റെ അവസാനത്തെ അത്താഴവേളയിൽ 13 പേരാണുണ്ടായിരുന്നത് എന്നും പതിമൂന്നാമത്തെ ആള് യൂദാസായിരുന്നു എന്നും വലിയൊരുവിഭാഗം ആളുകള് കരുതുന്നു.13 ാമൻ യേശുവിനെ ഒറ്റിക്കൊടുത്തതോടെ ആ അക്കത്തിനു ചുറ്റും നിർഭാഗ്യം നിലയുറപ്പിച്ചു. ക്രിസ്തീയ യൂറോപ്പും അമേരിക്കയും തങ്ങളുടെ കോളനികളിലേക്ക് ഈ അന്ധവിശ്വാസം പകർന്നുകൊടുക്കുകയും ചെയ്തു. യഥാര്ഥത്തിൽ, ക്രിസ്തുവിനു മുൻപും 13 മോശം സംഖ്യയെന്ന വിശ്വാസം പാശ്ചാത്യര്ക്കിടയില് ഉണ്ടായിരുന്നു.
എന്നാൽ 13 നിർഭാഗ്യസംഖ്യയാണെന്നു ഭാരതീയ ഗ്രന്ഥങ്ങളിലൊന്നും പരാമർ്ശമില്ല