ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചില സത്യങ്ങൾ !
സ്വന്തം വീട്ടുക്കാരെയല്ലാതെ ഒരു ബന്ധുവിനെയും കണ്ണടച്ച് വിശ്വസിക്കരുത് .
നമ്മൾ സ്വന്തം എന്ന് കരുതുന്ന പലരും അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് നമ്മുടെ കൂടെ നില്കുന്നത് !
നമ്മളെ കൊണ്ടുള്ള ആവശ്യം നിറവേറ്റി കഴിഞ്ഞു അവർ ഒരു പോക്ക് അങ്ങ് പോകും, പിന്നെ തിരിച്ച് വരുന്നത് മറ്റൊരു ലക്ഷ്യം നേടാൻ കപട സ്നേഹംകൊണ്ട് ആണ്.
നമ്മൾ മറ്റാരോടും പങ്ക് വെച്ചിട്ടില്ലാത്ത രഹസ്യങ്ങൾ
മറ്റുള്ളവവരുടെ കുറവുകളും കുറ്റവും ഉറ്റ ചെങ്ങാതിയോട് പോലും പറയരുത് ! ഇന്നത്തെ നമ്മുടെ സുഹൃത്ത് നാളത്ത ശത്രുവായേക്കാം !.
ഇന്ന് നമ്മൾ സ്വന്തമെന്ന് കരുതി പൊക്കി നടക്കുന്നവരിൽ പലരും ... നാളെ നമുക്കൊരു ആവശ്യം വരുമ്പോൾ ഉണ്ടാകില്ല .
നമ്മുടെ വിജയത്തിൽ കയ്യടിക്കുന്ന പലരും നമ്മുടെ പരാജയം കാണാൻ ആഗ്രഹിക്കുന്നവരാണ് . പുറമേ കാണിക്കില്ലന്നേയുള്ളൂ..
Quality over quantity എന്തിനും കൂടെ നിൽക്കുമെന്നുറപ്പുള്ള 4 , 5 പേര് തന്നെ ധാരാളം. Unfortunately അങ്ങനെ ആരും തന്നെയില്ല.! നമുക്ക് വേണ്ടി ആകെ care ചെയ്യുന്ന ആളുകൾ എന്നത് നമ്മുടെ Parents മാത്രമാണ് !
ചീത്ത നേരത്തിന് ശേഷം നല്ല നേരം വരും . ! തെറ്റുകളെ വിമർശിക്കുകയും , നല്ലതിനെ പ്രശംസിക്കുകയും ചെയ്യുന്ന ... സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ നഷ്ടപ്പെടുത്തരുത് .! മൗനമായി നിൽക്കുകയും, അർദ്ധ സമ്മതം മൂളുകയും ചെയ്യുന്ന ആളുകൾക്കിടയിൽ ജീവിച്ചത്കൊണ്ട് അറിയാം.
ഇനി പ്രധാനപെട്ട കാര്യം മനസ്സിലായത് എന്തെന്നാൽ
ഒരു പ്രായം കഴിഞ്ഞാൽ ... എനിക്ക് ഞാൻ മാത്രമെ കാണൂ എന്നതാണ്..!
രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് ജീവിതം മുൻപോട്ടു പോയികൊണ്ടിരിക്കുമ്പോൾ എന്നും കൂടെ ഉണ്ടാവും എന്ന് പറഞ്ഞവർ ഇപ്പൊ ആരും തന്നെയില്ല.
കഴിഞ്ഞ കാലത്തിൽ നിന്നും മുന്നോട്ട് നോക്കുമ്പോൾ ഒരു ശൂന്യത മാത്രം അനുഭവപ്പെടുന്നു.
.
തുടരും...
No comments:
Post a Comment