നിങ്ങളുടെ കൈയ്യിൽ വെച്ച് എന്റെ ഏറ്റവും നല്ല ഫോട്ടോ സ്റ്റാറ്റസ് ആക്കണം . താഴെ RIP / ഹാർട്ട് ഫെൽറ്റ് കണ്ടോളെൻസ് ക്യാപ്ഷൻ കൊടുക്കുക .
പിന്നെ കാണാൻ വരുമ്പോൾ ആരും കരയരുത് . നിങ്ങളെ ചേർത്ത് പിടിക്കാൻ എനിക്ക് പറ്റില്ലല്ലോ ..
ഇത്രയും നാളും എന്നെപ്പറ്റി കുറ്റം പറഞ്ഞിരുന്നവരുടെ പുകഴ്ത്തലുകളും ഇകഴ്ത്തലുകളും കേൾക്കാം .. കാര്യമാക്കണ്ട, ഞാൻ എന്തായിരുന്നു എന്ന് നിങ്ങൾക്കറിഞ്ഞൂടെ ..😂
വീട്ടുകാർ ചിലപ്പോ കരയുന്നുണ്ടാവും . കഴിയുമെങ്കിൽ ആശ്വസിപ്പിക്കുക ..
ദഹിപ്പിക്കുന്ന കുഴി വരെ എനിക്ക് കൂട്ടുവരുക .. പിന്നെ അവസാന തരി മണ്ണും വിതറി തിരികെ പോകുക ..
24 മണിക്കൂറിന് ശേഷം നിങ്ങളുടെ സ്റ്റാറ്റസുകളിൽ നിന്ന് ഞാൻ മറഞ്ഞു പോകും .. ഗ്രൂപ്പുകളെല്ലാം ആദരാഞ്ജലികൾ കൊണ്ട് നിറയും .. പതിയെ പതിയെ എല്ലാവരും എല്ലാം മറക്കും .
വീട്ടുകാർ പതിനാറാം ദിവസം പ്രാർത്ഥനകൾ അടിയന്തരവും നടത്തും, പതിയെ അവരും മറക്കും .. പിന്നെ ആണ്ടിലൊരിക്കൽ മാത്രം, ഐ മിസ്സ് യു ക്യാപ്ഷനിൽ ഞാൻ വരും , പോവും ..
പിന്നെ പിന്നെ അതും ഇല്ലാതാവും ... !
.
courtesy : various writers
No comments:
Post a Comment