സ്റ്റോപ്പിന് മുന്നിലായി വട്ടമിട്ട ചെളിക്കുണ്ട് കണ്ട് കുറച്ചു അപ്പുറത്തേക്ക് തെന്നിയപ്പൊഴേക്കും അയാൾ വെപ്രാളപ്പെടാൻ തുടങ്ങിയിരുന്നു.
'ഏയ്യ്.... ആളിറക്കം....'
ബ്രേക്ക് വീണ തറിഞ്ഞ്തെല്ലു ആശ്വാസത്തോടെ പടികളിറങ്ങുമ്പോൾ കയ്യിലുള്ള പണ പെട്ടിയിൽ ആയിരുന്നു സർവശ്രദ്ധയും. ഇരട്ട ബെല്ലടി കേട്ട് കൊക്കിക്കുരച്ച് ബസ് മുരണ്ടു നീങ്ങുമ്പോൾ നടുക്കത്തോടെ അയാള് പണപ്പെട്ടിയെ നോക്കി. പിന്നെ മാറോടണച്ച് ഇടത്തോട്ടും വലത്തോട്ടും ഇടവിടാതെ നോട്ടമെറിഞ്ഞ് ബേജാരോടെ നടന്നകന്നു.
ഒരടി....രണ്ടടി...മൂന്നടി....
ദുഷ്ടതയുടെ അദൃശ്യ നിഴലുകൾ പിന്തുടരുന്നുവോ.?
ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളാത്ത കാലം. എവിടുന്നാ എപ്പഴാ കുത്ത് വരുന്നതെന്ന് ആർക്കറിയാം. ഉറ്റവരിൽ നിന്നുപോലും ആഴത്തിലുള്ള കുത്ത് കിട്ടിയേക്കാം.
വഴിയരികിൽ വെട്ടേറ്റു കിടക്കുന്ന വൃക്ഷത്തിൽ ചാരി ഒരമ്മ ഭിക്ഷക്കിരിക്കുന്നു. 'എന്തൊരു ലോകമാണിത്...? സ്വാർഥത താൽപര്യത്തിനായി സ്വന്തം അമ്മെയെ പോലും ആളുകൾ തെരുവിലിറക്കുന്നു.
പനി പിടിച്ച അമ്മയെ ഡോക്ടറെ കാട്ടി പ്രകൃതി വിറ്റ കാശുമായി മരമില്ലിൽ നിന്ന് തിരിക്കുകയായിരുന്ന അയാൾ സങ്കടപ്പെട്ടു.
'ഹോ....വിശക്കുന്നു..' . ഒരർത്ഥത്തിൽ എല്ലാവർക്കും വിശപ്പാണ്. ചിലർക്ക് പണത്തോട് , ചിലർക്ക് പെണ്ണിനോട്. പ്രതാപത്തോട്...,അധികാരത്തോട്...ചുരുക്കം ചിലർക്ക് മാത്രമേ ഭക്ഷണത്തോട് വിശപ്പുള്ളു.
അയാൾ അടുത്തുള്ള ഹോട്ടലിൽ കയറി. ആർത്തിയോടെ വെട്ടി വിഴുങ്ങി. പുറപ്പെടാൻ നേരത്ത് പോക്കറ്റിൽ നിന്നും പുറത്ത് എടുത്ത പൈസയോടൊപ്പം ബസ് ടിക്കറ്റും ഉണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ണുകൾ ഉടക്കി.:
2×40=80
മിന്നൽ വേഗത്തിൽ ഒരു വിഹ്വലത അയാളെ വരിഞ്ഞുമുറുക്കി. ചുണ്ടുകൾ വിറയലോടെ മന്ത്രിച്ചു
‘അമ്മ...’
ചെവി കൂർപ്പിച്ചപ്പോൾ ബസിന്റെ ഇരമ്പം കേൾക്കുന്നുണ്ടായിരുന്നു. അതിൽ ഒരുപടി ഓർമ്മകളും ഒരു ലോഡ് കണ്ണീരുമായി മകൻ ഇറങ്ങിയത് അറിയാതെ പുറത്തേക്ക് കണ്ണിട്ടുറങ്ങുന്ന അമ്മയുടെ നെടുവീർപ്പുകളും
- കഥ അയിച്ചു തന്നത് : ബാസിത്
നിങ്ങളുടെ കയ്യിൽ ഉള്ള കഥകൾ, കവിതകൾ,അനുഭവ ലേഖനം എന്നിവ ഇൗ ബ്ലോഗിൽ ചേർക്കാം. അയിക്കേണ്ടെ വിലാസം 👉 Send to👉 Email 👈
Comments and Feedback (click here
Comments and Feedback (click here
1 comment:
ith vaayikathe poyirunnel valiya nashttam undayene....kollam bro...👌
Post a Comment