റസിയ
"ഉമ്മയെ വൃദ്ധസദനത്തിൽ ആക്കണമെന്ന്
ഇപ്പഴെങ്കിലും തോന്നിയല്ലോ.." പെട്ടിയിൽ ഡ്രസുകൾ അടക്കി വെക്കുമ്പോൾ റസിയ ചിരിച്ചുകൊണ്ട് പറഞ്ഞതു കേട്ട് ബഷീർ ഒന്നു മൂളി...
" നാളെ നമ്മൾ എവിടേക്കാ പോകുന്നത് എന്നു പറഞ്ഞില്ല.രണ്ടുദിവസം കഴിഞ്ഞാൽ ഉമ്മയെ വൃദ്ധസദനത്തിൽ ആക്കേണ്ടതല്ലേ അതിനു മുൻപ് ഇങ്ങനെ ഒരു യാത്ര.."
ബഷീർ റസിയയുടെ മുഖത്തേക്ക് നോക്കി ചെറുതായി ചിരിച്ചു...
"ഒന്നുമില്ല ഇപ്പോൾ ഈ യാത്ര..വളരെ അത്യാവശ്യമാണെന്ന് തോന്നി.. നീ ഉറങ്ങാൻ നോക്ക് രാവിലെ നേരത്തെ എഴുന്നേൽക്കണ്ടതാ..."
റസിയ ഡ്രസുകൾ അടക്കിയ ബാഗിന്റെ
സിബ്ബ് വലിച്ച് പൂട്ടി.ലൈറ്റ് ഓഫ് ചെയ്തു
പിന്നെ ഏസിയുടെ റിമോൾട്ടിൽ വിരലമർത്തി..തണുപ്പ് മുറിയിലാകെ പരന്നു
രാജകിയമായി കൊത്തു പണികളാൽ അലങ്കരിച്ച കട്ടിലിലെ പതുപതുത്ത ബെഡിലേക്ക് ചാഞ്ഞുകൊണ്ട് റസിയ ചോദിച്ചു
"ഇക്ക കിടക്കുന്നില്ലേ " "നീ കിടന്നോ എനിക്ക് കുറച്ചു ജോലിയുണ്ട്.."
ബഷീർ കുറച്ചു നേരം മുബൈലിൽ നോക്കിയിരുന്നു.
.പിന്നെ റസിയ ഉറങ്ങിയെന്നു ഉറപ്പായപ്പോൾ എഴുനേറ്റ് ഉമ്മയുടെ റൂമിലേക്ക് പോയി..
പണ്ട് ബാപ്പ കിടന്നിരുന്ന മരത്തിന്റെ കട്ടിലിൽ കനം കുറഞ്ഞ ബെഡിൽ ഉറക്കത്തിലാണ് ഉമ്മ
ബഷീർ പതുക്കെ ഉമ്മയുടെ അടുത്ത് വന്നിരുന്നു...ഉ
മ്മയുടെ മുഖത്തേക്ക് നോക്കി
സീറോ ബൾബിന്റെ മങ്ങിയ വെളിച്ചത്തിലും ഉമ്മയുടെ മുഖം പ്രകാശിക്കുന്നപോലെ തോന്നി... "ഉമ്മാ...!!"
ബഷീറിന്റെ ഹൃദയത്തിൽ നിന്ന് ഒരു വിളി ഉയർന്നു.അലസമായികിടന്ന... പുതപ്പെടുത്തു ഉമ്മയെ മൂടി..അൽപ്പ നേരം ഉമ്മയെ നോക്കിയിരുന്നു..പിന്നെ എഴുനേറ്റ് ജനൽ വിരി മാറ്റി പുറത്തേക്ക് നോക്കി.. ആകാശത്ത് കാർമേഘം മറച്ച നിലാവ് പാതിവെളിച്ചമായി മണ്ണിലേക്ക് ഒഴുകി..ബഷിർ കഴിഞ്ഞകാലത്തിലെ ഓർമ്മകളിലേക്ക് ഊളിയിട്ടു.
ബഷീർ അഞ്ചാംക്ളാസിൽ പഠിക്കുമ്പോഴായിരുന്നു ബാപ്പയുടെ മരണം.കഷ്ഠപ്പാടിന്റെയും ദുരിതങ്ങളുടെയും കൂടെ ബാപ്പയുടെ പെട്ടന്നുള്ള മരണവും ഉമ്മയെ ആകെ തകർത്തു..
കടങ്ങളാൽ ചുറ്റിവരിഞ്ഞ ദാരിദ്ര്യത്തിന്റെ മുമ്പിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്ന സമയം.... ഒരു ദിവസം രാത്രി കഴിക്കാനിരുന്ന ചോറിൽ മണ വ്യത്യാസവും ഉമ്മയുടെ മുഖഭാവവും കണ്ട് സംശയം തോന്നിയ ബഷീർ ചോറ്റ് പാത്രം മുറ്റത്തേക്ക് വലിച്ചെറിഞ്ഞു..ഉമ്മയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.. "ഉമ്മ നമ്മക്ക് മരിക്കണ്ട..ഞാൻ വലുതായാൽ ഉമ്മയെ നോക്കും പൊന്നുപോലെ നോക്കും..വേണ്ട ഉമ്മ നമ്മക്ക് മരിക്കണ്ട..."
കരഞ്ഞവശനായ ബഷീറിനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞ ഉമ്മ ഒരു തീരുമാനമെടുത്തു .ജീവിക്കണം മകനെ നല്ല നിലയിൽ വളർത്തണം.അത് .ഒരു.. ദൃഢനിശ്ചയമായിരുന്നു
അവിടന്നങ്ങോട്ട് ഉമ്മയുടെ തളരാത്ത യാത്രയായിരുന്നു...
കല്ലു ചുമക്കാനും മണ്ണ് ചുമക്കാനും പുറം പണിക്കും പോയിതുടങ്ങി , ഒരു സൈഡ് ബിസിനസ്സെന്നപോല
െ ഒഴിവ് സമയത്ത് കുറേശ്ശെ . അരിയുണ്ടയും അച്ചപ്പവും നെയ്യപ്പവും ഉണ്ണിയപ്പവും എല്ലാം ഉണ്ടാക്കി വീടുകളിലും കടകളിലും കൊടുക്കാൻ തുടങ്ങി.അല്പം അഭിവൃദ്ധി പ്രാപിച്ചപ്പോൾ സഹായത്തിനായി അയലത്തെ
സതി ചേച്ചിയും ഐഷുമ്മയും വരും..
ലാഭം കിട്ടുന്നതിൽ ഒരു വിഹിതം അവർക്കും കൊടുക്കും. അങ്ങിനെപതുക്കെപ്പതുക്കെ ജീവിതം പച്ചപിടിച്ചു തുടങ്ങി.. തളരാത്ത മനസുമായി ഉമ്മ യാത്ര തുടർന്നു അദ്ധ്വാനത്തിന്റെ ശികിരങ്ങളിലേറി മുകളിലേക്ക് സ്വപ്നങ്ങൾ നെയ്തു മകനെ ഒരു കരക്കെത്തിക്കുക എന്ന ലക്ഷ്യവുമായി..
അതിനിടയിൽ ബഷീറിന്റെ കാര്യങ്ങൾ നോക്കാൻ ഉമ്മ വളരെ ശ്രദ്ധിച്ചിരുന്നു..
നല്ലതു പറഞ്ഞു കൊടുക്കാനും തെറ്റുകൾ തിരുത്തികൊടുക്കാനും ഉമ്മ മറന്നില്ല..
വർഷങ്ങൾ പഴയതു കൊഴിയുകയും പുതിയത് തളിർക്കുകയും ചെയ്തു.. ഉമ്മയുടെ അദ്ധ്വാനത്തിന്റെയും പ്രാർത്ഥനയുടെയു
ം ഫലമായി ബഷീർ പഠിച്ചു നല്ലൊരു ജോലി നേടി.കൂടുതൽ സമ്പ്യാദ്യത്തിന് ജോലിയിൽ നിന്നും ലീവെടുത്ത് വിദേശത്തുപോയി നല്ല ജോലിയിൽ കയറി കുറച്ചു നാളുകൾകൊണ്ടു തന്നെ നല്ല സാമ്പത്തിക സ്ഥിതിയിലായി ,
അവധിക്കാലം നാട്ടിലെത്തി ,ഉമ്മയുടെ ആഗ്രഹപ്രകാരം പാവപ്പെട്ട ഒരു യത്തീം കുട്ടിയെ വിവാഹവും കഴിച്ചു..
പേര് റസിയ..!! വിവാഹം കഴിഞ്ഞു .താമസിയാതെ രണ്ടു കുട്ടികളുമായി സന്തോഷകരമായ ജീവിതം..
ഉമ്മയെ റസിയ സ്നേഹത്തോടെ പരിചരിച്ചു.ബഷീർ ജോലികൾ എല്ലാം രാജിവെച്ചു,ബിസിനസും മറ്റുമായി നാട്ടിൽ കൂടി..ബിസിനസ്സിൽ കൂടുതൽ കൂടുതൽ ഉയർച്ചകൾ ഉണ്ടായി അധികം താമസിയാതെ നല്ല സമ്പന്നനായി കുറച്ചുനാൾ കഴിഞ്ഞപ്പോൾ സിറ്റിയിൽ വലിയ വീട് പണിതു..താമസമാക്കി.വീട്ടിൽ എന്തിനും ഏതിനും പരിചാരകർ.പിന്നെ കാറും സകല സൗകര്യങ്ങളുമായി... ഉമ്മയുടെ കാര്യത്തിൽ ഒരു കുറവും
ബഷീർ വരുത്തിയില്ല തന്നെ ഈ നിലയിൽ എത്തിക്കാൻ ഉമ്മ അനുഭവിച്ച കഷ്ഠപ്പാടുകൾ എന്നും ഓർക്കും.
ഒരു മകനാൽ കഴിയുന്ന ഏതു ആവശ്യങ്ങളും അവൻ ഉമ്മാക്ക് നിറവേറ്റിക്കൊടുത്തു..ഉമ്മയുടെ മുഖം വാടുന്നത് പോലും ബഷീറിന് സഹിക്കാൻ കഴിയില്ല, ഉമ്മയായിയിരുന്നു അയാൾക്ക് എല്ലാം..
അങ്ങനെ ഒരു മകനായി ബഷീർ വളർന്നതിൽ ഉമ്മ അഭിമാനം കൊള്ളുകയും അള്ളാഹുനോട് നന്ദി പറയുകയും ചെയ്തു...
റസിയാക്ക് എല്ലാ സ്വാതന്ത്ര്യവും ബഷീർ നൽകി..എല്ലാ കാര്യങ്ങളും റസിയയുമായി പങ്കു വെക്കും അഭിപ്രായങ്ങൾ ചോദിക്കും
പതുക്കെപ്പതുക്കെ റസിയയുടെ ജീവിതത്തിൽ വിത്യാസങ്ങൾ വന്നുതുടങ്ങി ..സിറ്റിയിലെ പുതിയ പരിഷ്കാരികളുടെ കൂട്ടുകെട്ടുകൾ പുതിയ ജീവിതങ്ങൾ..ആഡംബരങ്ങൾകൂടി. പണത്തിന്റെ അഹങ്കാരത്തിന്റെ പടുകുഴിയിലേക്ക് റസിയ പെട്ടെന്ന് ആണ്ടുവീണു.. എന്തിനും ഏതിനും ഉമ്മയെ കുറ്റപ്പെടുത്തി തുടങ്ങി.വീട്ടിൽ വരുന്നവരുടെ മുമ്പിൽ അപമാനിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു..
ഉമ്മ സങ്കടത്തോടെ ആരോടും പരാതി പറയാതെ ഒതുങ്ങിക്കൂടി. ഉമ്മയോട് റസിയ കാണിക്കുന്ന പ്രവൃത്തികൾ ബഷീറും കാണാൻ തുടങ്ങി
"എനിക്ക് നിങ്ങളുടെ ഉമ്മയെ നോക്കാൻ പറ്റൂല ഏതെങ്കിലും വൃദ്ധസദനത്തിൽ ആക്കൂ..
ഒരിക്കൽ അതിനെ കുറിച്ചു ചോദിച്ചപ്പോൾ റസിയ മുഖത്തടിച്ചപോലെ ബഷീറിനോട് ആവശ്യപ്പെട്ടു.പ
ിന്നെ ഇടക്കിടക്ക് റസിയ ഇതു തന്നെ... ആവർത്തിച്ചുകൊണ്ടിരുന്നു..
ചീത്തപറഞ്ഞും സ്നേഹത്തോടെ പറഞ്ഞും ഉപദേശിച്ചു നോക്കി..റസിയയുടെ ഇപ്പോഴത്തെ സ്റ്റാറ്റസിന് ഉമ്മയോടൊത്തുള്ള ജീവിതം പറ്റുന്നില്ല..എ
ന്നു തോന്നി..
ദിവസങ്ങൾ കഴിയുംതോറും റസിയാക്ക് ഉമ്മയൊടുള്ള വെറുപ്പ് കൂടി വന്നു..
ഇനി അമാന്തിച്ചുകൂടാ ഇതിനൊരു തീരുമാനം കണ്ടെത്തണം ബഷീർ മനസിലുറപ്പിച്ചു..രണ്ടു മൂന്നു ദിവസം ആലോചിച്ചു. റസിയ പറഞ്ഞതാണ് ശെരിഎന്നു തോന്നി.
.വൃദ്ധസദനത്തിൽ ആക്കണം
അതു തന്നെ തീരുമാനം.. അല്ലങ്കിൽ തന്റെ ഉമ്മ ഇവിടെ കിടന്നു നീറി മരിക്കും...!
ആകാശത്തെ നിലാവ് മഴമേഘം കൊണ്ടു പൂർണമായും മറകൊണ്ടു ഭൂമി ഇരുട്ടിലായി
ബഷീർ ചിന്തയിൽ നിന്നുണർന്നു ഉമ്മയുടെ കട്ടിലിൽ വന്നിരുന്നു.ബഷീർ ഉമ്മയെ അൽപ്പ നേരം നോക്കിയിരുന്നു..കണ്ണിൽ ഒരിറ്റു കണ്ണീർ പൊടിഞ്ഞു പടർന്നു..
പിറ്റേന്ന് പുലർച്ചെ തന്നെ റെസിയയേയും കൂട്ടി ബഷീർ വൃദ്ധസദനത്തിലെത്തി
"എന്താ ഇക്കാ നമ്മളിവിടെ..?" റസിയ ജിജ്ഞാസയോടെ ബഷീറിനോട് ചോദിച്ചു..ബഷീർ വണ്ടി പാർക്ക് ചെയ്തു
ബാഗെടുത്തു പുറത്തു വെച്ചു..
"എന്താണ് എന്റെ ബാഗെടുത്തു പുറത്തു വെച്ചത് നമ്മൾക്ക് വേറെ സ്ഥലത്തേക്കല്ലേ പോകേണ്ടത്?" "പറയാം നീ ആദ്യം പുത്തിറങ്.."
റസിയ ഒന്നും മനസിലാകാതെ ഒന്നമാന്തിച്ചെങ്കിലും കാറിൽ നിന്ന് പുറത്തിറങ്ങി...
"ഇനി നീ താമസിക്കുന്നത് ഇവിടെയാണ്..
ഇവിടത്തെ വൃദ്ധരായയ അമ്മമാരുടെയും ഉമ്മമാരുടെയും കൂടെ..ഇവിടേക്കാണ് ഒരു യാത്ര ഉണ്ടെന്നു നിന്നോട് പറഞ്ഞത്.."
ബഷീർ പറഞ്ഞതു കേട്ട് റസിയ ഞെട്ടി..
"നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്
നിങ്ങൾക്ക് ഭ്രാന്തായോ മനുഷ്യാ..?" "അതേടി നീയെന്നെ ഭ്രാന്ത്... പിടിപ്പിച്ചു..നിനക്കെന്റെ ഉമ്മയെ.. വൃദ്ധസദനത്തിലാക്കണം അല്ലെ.?..ആ ഉമ്മ കാരണമാടി നിനക്ക് ഈ സൗഭാഗ്യങ്ങളും സൗകര്യങ്ങൾ എല്ലാം അനുഭവിക്കാനായത്
ഈ പത്രാസും മേനിയും ആഡംബരവും ഒക്കെ ഉണ്ടായത്..ആ ഉമ്മയെ... നിനക്കിപ്പോൾ വെറുപ്പായല്ലേ..? ആ ഉമ്മയെ നിനക്ക് വൃദ്ധ സദനത്തിൽ ആക്കണം അല്ലെ..??"
ബഷീറിന്റെ തീഷ്ണമായ കണ്ണുകൾ തീക്കനൽ പോലെ തോന്നി റസിയാക്ക്. "ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും നിന്നെ വിവാഹം കഴിച്ചത് എന്റെ ഉമ്മയുടെ നിർബന്ധമായിരുന്
നു.മരണം വരെ ഉമ്മയെ
നീ നോക്കുമെന്നുള്ള വിശ്വാസം..എല്ലാം.. തകർത്തു.."
ബഷീർ ഒന്നു കിതച്ചു... റസിയ എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു നിന്നു
"നീ കുറച്ചു നാൾ ഇവിടെ നിൽക്ക്.. ഒന്നു പരിചയമാകട്ടെ നമ്മൾക്കും വളർന്നു വരുന്നുണ്ടല്ലോ രണ്ടു മക്കൾ അവരും വലുതാവുമ്പോൾ നിന്നെ ഇവിടെ കൊണ്ടു തള്ളും..അന്നേരം ഒരു വിഷമം ഇല്ലാതിരിക്കാൻ ഒരു മുൻപരിചയം നല്ലതാ.."
റസിയ ചുണ്ടുകൾ വിതുമ്പി കരയാൻ തുടങ്ങി.
.ബഷീർ കാറിൽ കേറി കാർ..സ്റ്റാർട്ട് ചെയ്തു..
"എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ അറീയീച്ചാൽ മതി പണമുണ്ടല്ലോ..നീ സ്നേഹിക്കുന്ന പണം.. നിനക്ക് ഉപകരിക്കുമോ എന്നു നോക്ക്."
അതും പറഞ്ഞു ബഷീർ കാറോടിച്ചു പുറത്തേക്ക് പോയി..റസിയ കടലിൽ മുങ്ങുന്ന ആറ്റുവഞ്ചി പോലെ നിസ്സഹയയിൽ മുങ്ങി താന്നു.. ഒന്നും ചെയ്യാൻ കഴിയാതെ..
നിന്നു പൊട്ടിക്കരഞ്ഞു..
ബഷീർ വീട്ടിൽ ഉമ്മയോട് കാര്യങ്ങൾ പറഞ്ഞു അതു കേട്ട് ഉമ്മ പരിതപിച്ചു..
"ബുദ്ധിമോശംകൊണ്ട് എന്തെങ്കിലും അവൾ കാണിച്ചെന്നു കരുതി നീ എന്തിനാ അങ്ങനെ ചെയ്തത്..അവളൊരു... പാവമാടാ..."
"രണ്ടു ദിവസം അവളവിടെ നിൽക്കട്ടെ ഉമ്മ.
.എന്നിട്ടും അവളുടെ തെറ്റ് മനസിലാക്കിയില്ലങ്കിൽ പിന്നെ ഒരിക്കലും അവളെ തിരുത്താൻ പറ്റില്ല.. അവിടെ വൃദ്ധരായവരെ മാത്രമേ.. അനുവദിക്കുകയുള്
ളൂ..എന്റെ അവസ്ഥ പറഞ്ഞപ്പോൾ മാനേജർ എന്റെ കൂടെ നിന്നതാണ് അങ്ങനെയെങ്കിലും അവൾക്ക് തെറ്റ് ബോധ്യപ്പെടട്ടെ എന്നു പറഞ്ഞു.."
ഉമ്മ അതെല്ലാം കേട്ട് നിസഹായനായി വിതുമ്പി..രണ്ടു ദിവസം കഴിഞ്ഞപ്പോൾ വൃദ്ധസദനത്തിൽ നിന്ന് വിളി വന്നു റസിയ വീട്ടിൽ പോണമെന്നും പറഞ്ഞു കരച്ചിലാണെന്നു..ഭക്ഷണമൊന്നും കഴിക്കുന്നില്ലെന്നും പറഞ്ഞു..
ബഷീർ കാറുമായി റസിയയെ കൂട്ടാൻ പോയി റസിയ പിന്നിലാണ് ഇരുന്നത്..
സെന്റർ ഗ്ലാസ്സിലൂടെ റസിയയുടെ മുഖം
കാണാം കരഞ്ഞു കലങ്ങിയ കണ്ണുകൾ..
മുഖം വാടികോഴിഞ്ഞിരിക്കുന്നു.
.കണ്ണുകളിൽ പ്രതികരമാണോ നിസ്സംഗതയാണോ എന്നു തിരിച്ചറിയാൻ സാധിക്കുന്നില്ല.തിരിച്ചു ചെന്നു ഉമ്മയോട് പ്രതികാരത്തോടെ പെരുമാറുമോ..?
ബഷീറിന്റെ മനസിൽ ആധികൂടി...വീട് എത്തുന്ന വരെ രണ്ടാളും ഒന്നും സംസാരിച്ചില്ല..
വീടെത്തി..അവർ വരുന്നത് കണ്ടു ഉമ്മ വീടിന്റെ ഉമ്മറപടിയിലേക്ക് ഓടി വന്നു..
റസിയ കാറിൽ നിന്നിറങ്ങി ഉമ്മയുടെ അടുത്തേക്ക് നീങ്ങി ഉമ്മയുടെ ഉള്ളിൽ ഒരു ഭയപ്പാട് നിറഞ്ഞു..
"ഉമ്മാ...!!"
ഉമ്മയുടെ അടുത്ത് എത്തിയതും റസിയ ഉമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു..
"ഉമ്മ എന്നോട് പൊറുക്കണം..ഉമ്മയെ ഞാൻ ഒരുപാട് വേദനിപ്പിച്ചു..മാപ്പ്.."
റസിയ കൈകൾ കൂപ്പി യാചിച്ചു..
"രണ്ടു ദിവസം എന്റെ മക്കളെ കാണാതെ ഞാനനുഭവിച്ച വേദന..ആരുമില്ലാതെ ഒറ്റക്ക് നീരിപ്പുകഞ്ഞ നിമിഷങ്ങൾ..!
ഇപ്പോഴെനിക്ക് എന്റെ തെറ്റ് മനസിലായത്..!!
റസിയ തേങ്ങികരഞ്ഞു ഉമ്മയുടെ മാറിലമർന്നു..ബഷ
ീർ അവരുടെ അടുത്തേക്കു വന്നു.. "ഇക്കാ എന്നോട് പൊറുക്കണം..ഞാൻ പണത്തിന്റെ അഹങ്കാരത്തിൽ എന്തെല്ലാം അവിവേകമാണ് കാണിച്ചത്..പടച്ചവനെ.."
"റസിയ നീ പോയ അന്നുമുതൽ നമ്മുടെ ഉമ്മ ജലപാനം കഴിച്ചട്ടില്ല കരഞ്ഞു കലങ്ങിയ നിമിഷങ്ങളായിരുന്നു ഉമ്മയുടേത്..അഞ്ചു നേരവും പ്രാർത്ഥിക്കുകയായിരുന്ന നിനക്ക്
നല്ല ബുദ്ധി തോന്നാൻ..നിന്നെ അത്രക്കും ഇഷ്ട്ടമായതുകൊണ്ട്.."
ബഷീറിന്റെ കണ്ണിൽ കണ്ണീരിന്റെ നനവ് പടർന്നു.. "ഉമ്മമാരാണ് നമ്മുടെ ശക്തി അവരുടെ..
മനസ്സിൽ തട്ടിയ പ്രാർത്ഥനകളാണ് നമ്മുക്ക് ജീവിക്കാനുള്ള ഊർജം നൽകുന്നത്..
.അവരില്ലങ്കിൽ നമ്മളൊന്നുമല്ല റസിയ..
അവരുടെ ശാപം പേറി നമ്മളെങ്ങിയാ സന്തോഷമായി ജീവിക്കുക.."
അതു പറയുമ്പോൾ ബഷീറിന്റെ
തൊണ്ട ഇടറി..
ഉമ്മ റസിയയുടെ നെറുകയിൽ തലോടി നെറ്റിയിൽ മുത്തം നൽകി.. "എന്റെ മോൾക്ക് പടച്ചവൻ നല്ല ബുദ്ധി തോന്നിപ്പിച്ചല്
ലോ.. അതു മതി..
ഉമ്മ ഇനി അധിക കാലമൊന്നും ജീവിക്കൂല പക്ഷെ ഉള്ള കാലം മക്കളോടൊപ്പം സന്തോഷമായി കഴിയണം അതേയുള്ളൂ ആഗ്രഹം.." ഉമ്മ റസിയയെയും കൂട്ടി അകത്തേക്ക് പോയി..ബഷീർ നനവ് പടർന്ന കണ്ണീർ തുടച്ചു ഒരുനിമിഷം കണ്ണുകടച്ചു..മനസിൽ മന്ത്രിച്ചു...
"അൽഹംദുലില്ലാഹ്...
.
__________*_________*__________*________
അയച്ചു തന്നത് - സജി
No comments:
Post a Comment