സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

മരിച്ചവരുടെ ഫോൺ കയ്യിൽ ഉണ്ടായിട്ടുണ്ടോ ?

 


ഒരാഴ്ച വീട്ടിൽ തന്നെ ആയിരുന്നു . അന്ന് തൊട്ട് അതൊന്നും അറിയാതെ മെസ്സേജ് വന്നിരുന്നു . ഹായും ഹലോയും വിശേഷങ്ങളും , കേൾക്കാൻ ആളില്ലാതെ അവിടെയുണ്ട് . പലരും വിവരം അറിഞ്ഞു ഇൻസ്റ്റയിലും വാട്ട്സ്ആപ് ലും ചർച്ച നടക്കുന്നുണ്ട് . എന്താണ് കാര്യമെന്ന് അറിയുന്നവർ പറയുന്നുണ്ട് . ഫേസ്ബുക്കിലും , അത്ര ആക്റ്റീവ് അല്ലാതിരുന്നു. ഇൻസ്റ്റാഗ്രാമിലെ നോട്ടിഫിക്കേഷൻ കൊറേ വന്ന് കൊണ്ടിരിക്കുന്നു.

ചിലർ വിളിക്കുന്നുമുണ്ട്.


തലേന്ന് വരെ എടുത്ത ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ ചിരിച്ചുനിൽപ്പുണ്ട് . പോസ്റ്റ് ചെയ്യാനായി എഡിറ് ചെയ്ത് വച്ച് ചിത്രത്തിൽ കണ്ണുകൾക്ക് എന്തൊരു തിളക്കമാണ് . 

ഗൂഗിൾ ഡ്രൈവ് ൽ കഴിഞ്ഞ കാല നല്ല നിമിഷങ്ങൾ ശേഖരിച്ച് വെച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഒരു ഭംഗിയാണ് അതിന്. പഴയ ട്വിറ്റർ ലെ ബെർത്ത് ഡേ വിഷസ് സ്ക്രീൻ ഷോട്ട് അതിൽ നിറഞ്ഞിരിക്കുന്നു.


കാൾ ലിസ്റ്റിൽ ഇങ്ങോട്ട് വന്ന് എടുക്കാത്ത കുറെ കോളുകൾ ഉണ്ട് .


ലെവലുകൾ കീഴടക്കിയ ഗെയിം അവിടെ നിശ്ചലമായി കിടക്കുന്നു . മരണം നടന്ന അന്ന് കോളജ് ലേ ഗ്രൂപ്പിൽ അതിനെ സംബന്ധിച്ചായിരുന്നു ചർച്ച . ഇൻസ്റ്റാഗ്രാംമിൽ സ്റ്റോറി മെൻഷൻ ചെയ്ത ആദരാഞ്ജലി പോസ്റ്റ് ആരൊക്കെയോ ഇട്ടത് ടാഗ് ചെയ്ത് വന്നിട്ടുണ്ട് . കണ്ണുനിറയ്ക്കുന്ന അനുഭവ കുറിപ്പുകൾ എഴുതിയവരും അവസാനമായി ഒന്നിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്നവരുമുണ്ട് .


കമന്റുകളിൽ ദുഃഖത്തിൽ പങ്കുചേരുന്നവരും ആശ്വസിപ്പിക്കുന്നവരുമുണ്ട് . whatsapp സ്റ്റാറ്റസുകളിലും ചിരിക്കുന്ന മുഖം നിറഞ്ഞുനിൽപ്പുണ്ടാവും . പതിയെ ഓഫർ മെസ്സേജ് നോട്ടിഫിക്കേഷൻ മാത്രമായി ഫോൺ ഒതുങ്ങിക്കൂടി . ഇൻസ്റ്റാഗ്രാം അപ്പോഴും വിശേഷങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു . മെയിലുകളും ഫോണ് സന്ദേശങ്ങളും പരസ്യങ്ങളും network സേവനങ്ങളുടെ വിളികളും മുറയ്ക്ക് വരുന്നുണ്ടായിരുന്നു .

അടുത്ത പിറന്നാളിനും മരണമറിയാത്ത ആളുകൾ ആശംസകൾ അറിയിച്ചേക്കാം . 


 അക്കൗണ്ട് കളയാൻ തോന്നിയില്ല . ചിലപ്പോൾ ഇനിയും ആരെങ്കിലും ഫോളോ ചെയ്തേക്കാം .പക്ഷെ ഇടയ്ക്ക് ആർക്കെങ്കിലും എടുത്തു നോക്കാൻ തോന്നുമായിരിക്കില്ലെ. 

 ഇടക്കിടക്ക് ചിത്രങ്ങളിലൂടെ വിരലോടിക്കും വിഷാദം നിറഞ്ഞ പുഞ്ചിരി ചുണ്ടിൽ വിടരും .


സിനിമയ്ക്ക് പോയതും ട്രിപ്പ് പോയതും കാണുമ്പോൾ ഓർമകൾ അയവിറക്കുമായിരിക്കും . പൊട്ടിച്ചിരിക്കുന്ന വീഡിയോകൾ കാണുമ്പോൾ കണ്ണ് അറിയാതെ നിറയും . കാഴ്ച മങ്ങുമ്പോൾ അത് മാറ്റിവയ്ക്കും . ഇന്നലെകളിലൂടെ സഞ്ചരിക്കും . അവിടെ എല്ലാവരുമുണ്ട്. എന്ത് മനോഹരമായിരുന്നു തിരികെ വരാത്ത ആ കാലമെന്ന തിരിച്ചറിവ് കാലങ്ങൾ എത്ര കടന്നാലും വല്ലാത്ത നോവാണ് എന്ന് തിരിച്ചറിയും.

പിന്നെ എല്ലാം എല്ലാവരും മറക്കും..

.

ഫോൺ പോലും.


No comments: