സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

മതത്തിന്‍റെ അതിർത്തി മായ്ച്ച് കളയുന്ന സ്നേഹത്തിന്‍റെ പന്തലിൽ ഒരു കല്യാണം

ഇന്നായിരുന്നു (19/01/2020) ആ പള്ളിമുറ്റത്തെ കല്യാണം; മതത്തിന്‍റെ അതിർത്തി മായ്ച്ച് കളയുന്ന സ്നേഹത്തിന്‍റെ പന്തലിൽ


പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകള്‍ അഞ്ജു അശോകന്‍റെ വിവാഹം ആഘോഷപൂര്‍വ്വം നടത്തി കൊടുക്കുന്നത് കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റിയാണ്.
മതത്തിന്‍റെ അതിർത്തി മായിച്ച് മസ്ജിദിനു മുമ്പിലിട്ട പന്തലിൽ അഞ്ജു, ശരത്തിന് സ്വന്തമാകുന്ന ദിവസം ഇന്നായിരുന്നു. കായംകുളത്ത് ചേരാവള്ളിയിലാണ് മത സൗഹാർദത്തിന്‍റെ സന്തോഷം നൽകുന്ന ആ കല്യാണം നടന്നത്. ചേരാവള്ളി മുസ്ലിം പള്ളിക്ക് സമീപത്തെ ഫിത്വറ ഇസ്ലാമിക് അക്കാദമിയിലാണ് വിവാഹ പന്തൽ ഒരുക്കിയത്.


പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകള്‍ അഞ്ജു അശോകന്‍റെ വിവാഹം ആഘോഷപൂര്‍വ്വം നടത്തി കൊടുത്തത് കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റിയാണ്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്‍റെയും മിനിയുടെയും മകനാണ് വരനായ ശരത്. അശോകൻ മരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായ ബിന്ദു മകളുടെ വിവാഹം നടത്താൻ അയൽവാസിയായ, ജമാഅത്ത് സെക്രട്ടറി നുജുമുദീൻ ആലുംമൂട്ടിലിന്‍റെ സഹായം തേടുകയായിരുന്നു.
ഏതായാലും ബിന്ദുവിന്‍റെ ആവശ്യം പള്ളി കമ്മിറ്റി ഇരുകൈയും നീട്ടി സ്വീകരിച്ചു. പള്ളി കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ തയാറാക്കിയ പ്രത്യേക വിവാഹക്ഷണക്കത്തില്‍ ആയിരുന്നു കല്യാണത്തിനുള്ള ക്ഷണം. ഇന്ന് പകല്‍ 11.30 നും 12.30 നും മധ്യേ പള്ളിക്ക് മുമ്പില്‍ ഒരുക്കിയ വേദിയില്‍ വെച്ച് ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമാണ് വിവാഹം നടന്നത്..
പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിക്കുന്നത്. വിവാഹ സമയത്ത് വേണ്ട പൂജാവിധികള്‍ക്ക് വേണ്ട ചെലവുകള്‍ ഉള്‍പ്പടെ എല്ലാം പള്ളി കമ്മിറ്റി വഹിച്ചു. ഇതിന് പുറമെ വരന്‍റെയും വധുവിന്‍റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.


മറ്റു പോംവഴികളൊന്നുമില്ലാതെ വന്നതോടെയാണ് മകളുടെ വിവാഹ ആവശ്യവുമായി ബിന്ദു പള്ളികമ്മിറ്റിയെ സമീപിച്ചത്. ബന്ധുവായ ശശിധരന്‍- മിനി ദമ്പതികളുടെ മകന്‍ ശരത് ശശിയാണ് വരന്‍. കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് തെക്കുവശം വാടക വീടായ അമ്യതാഞ്ജലിയിലാണ് ബിന്ദുവും മൂന്നു മക്കളും താമസിക്കുന്നത്.


ഇതിന് സമീപത്ത് തന്നെയാണ് ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയും. നിര്‍ധന കുടുംബാംഗമായ ബിന്ദുവിന്‍റെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ഹ്യദയാഘാതം വന്നാണ് മരിച്ചത്. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട അശോകന്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. ബിന്ദുവിന്‍റെ മൂത്ത മകളാണ് അഞ്ജു. അഞ്ജുവിന് താഴെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണുള്ളത്.


വിവാഹത്തില്‍ ആലപ്പുഴ എം പി ആരിഫ്, കായംകുളം എം എല്‍ എ യു പ്രതിഭ തുടങ്ങിയവര്‍ പങ്കെടുത്തു.





No comments: