സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

November 03, 2021

Last words



എന്തിനായിരുന്നു ? എന്നല്ലേ , നിങ്ങളുടെ ഉള്ളിലെ ഒരു ചോദ്യം...
അതേ എനിക്കും നിങ്ങളോട് ചോദിക്കാനുള്ളു എന്തിനായിരുന്നു... 😔.

എന്തിനാ ഒറ്റപ്പെടുത്തിയത്.. ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിച്ചിരുന്നതാണ് .
ഒറ്റയ്ക്ക് ജീവിക്കുന്നതല്ല മറിച്ച് കൂട്ടത്തോടെ ജീവിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പിച്ചു പലരും ജീവിതത്തിലേക്ക് കടന്നു വന്നു, വന്നതിനേക്കാൾ വേഗത്തിൽ ചിലർ മാഞ്ഞു പോയി.
എങ്കിൽ പിന്നെ എന്തിന് മാറ്റിപ്പിച്ചു...
 
എന്നിട്ടും പിടിച്ച് നിന്നു.
ഒരിക്കലും ഇനി കാണില്ല എന്ന് കരുതിയ ചിലർ വീണ്ടും വന്നു.,. എന്തിനാ അവർ എന്നെ ഒറ്റക്ക് ഇരിക്കാൻ അനുവദിച്ചത്,.. 

എൻ്റെ മനസ് ഒരു അടച്ചിട്ട മുറിയാണ്.
അതിലേക്ക് വന്ന വിഷ വാതകമാണ് എൻ്റെ ചിന്തകൾ.. അവിടെ ഹാപ്പിനസ് കൊണ്ട് നിറയ്ക്കാം ആയിരുന്നു..
ഇന്ന് വരെ ആരും എന്നോട് "നീ ഹാപ്പി ആണോ ?" എന്ന് ചോദിച്ചിട്ടില്ല..സ്വന്തം ഹാപ്പിനസ് മാത്രം നോക്കി ജീവിച്ചത് കൊണ്ട് എന്ത് അർത്ഥമാണ്. 
സോഷ്യൽ മീഡിയ വിട്ടപോളും സ്റ്റാറ്റസ് ഇട്ടപോളും ആരും തിരക്കി വന്നില്ല...
എനിക്ക് അറിയാം എനിക്ക് Bipolar Disorder ആണെന്ന്,.
അതിൻ്റെ എക്സ്ട്രീം ലെവൽ ആയി പോയി...

കേട്ടിരിക്കാൻ ഒരാള് ഉണ്ടായിരുന്നു എങ്കിൽ എന്ന് ഇപ്പൊൾ ആഗ്രഹിക്കുന്നു...😔.

2020 ജൂണിൽ സുശാന്ത് സിംഗ് മരണപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും, എന്തിന് ആയിരുന്നു അത്...
ഇപ്പൊൾ അതേ മനോവിഷമത്തിൽ കൂടി ഞാനും കടന്നു പോകുന്നു.. 
വിഷാദം അത് അനുഭവിക്കുന്നവർക്ക് മാത്രമേ അതിൻ്റെ വേദന അറിയൂ...
അല്ലാത്തവർക്ക് അത് വെറും മണ്ടൻ ചിന്തകള് മാത്രം ആകും....
.
ഇനി ഈ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാൻ വരില്ല..
ആരും തിരിഞ്ഞ് നോക്കാൻ വരണില്ല അത് അറിയാം എന്നിട്ടും ഒരിടത്ത് എങ്കിലും അതൊന്നു അറിയിക്കണം എന്ന് തോന്നി...
..
എല്ലാം ശെരി ആകുമെന്ന ശുഭ പ്രതീക്ഷയോടെ 
അഡ്മിൻ.


Agle Janam Vich Allah
Aisa Khel Racha Ke Bheje
Mainu Tu Bana Ke Bheje
Tainu Main Bana Ke Bheje


Hai Eko Hondi Ae Ve Zindagi
Tu Milna Ni Mainu Ve Dobara



( ഇടത് വശത്ത്  മുകളിൽ കാണുന്ന കുമ്പസാരം കൂടി വായിച്ചിട്ട് പോകൂ..)
🙏

1 comment:

Unknown said...

നീ കരുതുണ്ടാവും ഒറ്റപ്പെടലിൻ്റെ ലോകത്ത് നിന്നു നീ രക്ഷപെട്ട് പോയീ എന്ന്...

പക്ഷേ നീ കൊത്തിവെച്ച ഓർമ്മകൾ ഞങ്ങളിൽ പലരുടേയും ഉള്ളിൽ അവശേഷിക്കും...
അത് നിനക്ക് മായ്ക്കാൻ കഴിയില്ലാ...
ഏതെങ്കിലും ഒരു കോണിൽ നീ ഉണ്ടാവുമെടാ...
എന്നും...

ലോഗൻ നമ്പ്യാർ
3 വര
ഒപ്പ്