"കരളിൽ വിവേകം കൂടാതേക -
ണ്ടര നിമിഷം ബത കളയരുതാരും"
ഭാഗവതകീർത്തനത്തിലെ ആദ്യവരികൾ ചേർത്ത് കൊണ്ട് തുടങ്ങുന്നു.
വിവരമുണ്ടെങ്കിലും വിവേകം വേണ്ടത്രയുള്ളവർ എക്കാലവും കുറവാണ് എന്നാണ് ഇൗ വരികളിൽ നിന്ന് വ്യക്തമാക്കി തരുന്നത്. ശക്തിയേറിയ കമ്പ്യൂട്ടറുണ്ട് . പക്ഷേ ഓപ്പറേഷൻ മാനുവൽ ഇല്ലാത്തതിനാൽ എങ്ങനെ ഉപയോഗിക്കണമെന്നറിയില്ല എന്ന മട്ടിലാണു പലരും . നമ്മുടെ തലച്ചോറിൽ ഉദ്ദേശം പതിനായിരം കോടി ന്യൂറോണുകളുണ്ട് . തലച്ചോറും ശരീരത്തിന്റെ ഇതരഭാഗങ്ങളും തമ്മിൽ വിവരങ്ങൾ കൈമാറുന്ന കോശങ്ങളാണ് ന്യൂറോണുകൾ , പത്തു ലക്ഷം ന്യൂറോണുകൾ മാത്രമുള്ള തേനീച്ച സങ്കീർണമായ നിരവധി കൃത്യങ്ങൾ ചെയ്യുന്നു . അപ്പോൾ നമ്മുടെ മസ്തികഷ്കശേഷി എത്രയോ മഹത്താണ് .എന്നിട്ടും നാം എന്തെല്ലാം വിവരക്കേടുകളാണ് കാട്ടിക്കൂട്ടുന്നത് . !
ചെറിയ ഉദാഹരണങ്ങൾ നോക്കാം . ട്രെയിൻ ഇടിച്ചാൽ മരിക്കുമെന്ന് ഏതു കുഞ്ഞിനും അറിയാം . പക്ഷേ മൊബൈൽ ഫോൺ സംഭാഷണത്തിൽ മതിമറന്നു ചുറ്റുപാടു മറന്ന് , തീവണ്ടിയിടിച്ചു മരിക്കുന്ന വിദ്യാസമ്പന്നർ നമുക്കൊപ്പം ഇവിടെയുണ്ടായിരുന്നല്ലോ . കുറെ ലൈക്കുകലക്ക് വേണ്ടി സാഹസികത സെൽഫീ എടുത്ത് പിന്നോട്ടു മറിഞ്ഞ് മരിക്കുന്നവരുമുണ്ട് . ലഹരിമരുന്ന് ജീവിതം തുലയ്ക്കുമെന്ന് അറിയാവുന്നവർ അതിനടിമപ്പെട്ടു നശിക്കുന്നതും നാം കാണുന്നു .
ഇക്കാര്യത്തിൽ കവി ടി .എസ് .എലിയറ്റിന്റെ ചോദ്യം പ്രശസ്തമാണ് . അറിവിൽ നമുക്കു നഷ്ടപ്പെട്ട വിവേകമെവിടെ ? (Where is the wisdom we have lost in knowledge ? Where is the knowledge we have lost in information ?) .
സാങ്കേതികപുരോഗതി കൈവരിച്ചെങ്കിലും നമ്മുടെ ജൈവശേഷികൾ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിൽ നാം പരാജയപ്പെടാറില്ലേ ? യാന്ത്രികമായ ആധുനികതയ്ക്കു പുറമേ മാനവരാശി പൈതൃകം വഴി ആർജ്ജിച്ചവയടക്കം ഉള്ളിലെ അറിവും സഹജാവബോധവും അഭിരുചിയും മറ്റും വിവേകം ഉണ്ടാകണമെങ്കിൽ വിവരത്തിനു പുറമേ നിരീക്ഷണശീലവും വിശകലനബുദ്ധിയും ക്ഷമയുമൊക്കെ വേണം . ഇതെല്ലാം സൗജന്യമായി പ്രകൃതി നമുക്കു തരുന്നു . അവ തിരിച്ചറിയാനും പ്രയോഗിക്കാനും ശ്രദ്ധിക്കണമെന്നു മാത്രം . സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത പലരും വിവേകത്തോടെ പെരുമാറുന്നതു കാണാം . ബുദ്ധി വേണ്ടവിധം പ്രയോഗിക്കുന്നതുവഴിയാണ് അവർക്കതു കഴിയുന്നത്.. എനിക്കെല്ലാം അറിയാം , ആരുടെയും ഉപദേശം വേണ്ട എന്നു ചിന്തിച്ച് പടുകുഴിയിൽ ചാടുന്നവർ വിവേകശൂന്യമായ സ്വന്തം സമീപനം തിരിച്ചറിയണം . അതിനുള്ള ക്ഷമ കാട്ടണം . ആ സമീപനം ഉപേക്ഷിക്കുകയും വേണം .
വിവേകത്തെ ആധ്യാത്മികതലത്തിലേക്ക് ഉയർത്തിയ കൃതിയാണ് ശങ്കരാചാര്യരുടെ വിവേകചൂഡാമണി . ഇലയോ പൂവോ കായോ പൊഴിഞ്ഞുപോയാലും മരം മരമായി നിൽക്കും എന്ന രീതിയിലുള്ള നിത്യാനുഭവങ്ങളെ സൂചിപ്പിച്ച് പരമസത്യങ്ങൾ ബോധിപ്പിക്കുന്ന രചന . വിവേകത്തെപ്പറ്റി പ്രശസ്തരായ രണ്ടു ബാസ്കറ്റ് ബോളർമാർ പറഞ്ഞതു കേൾക്കുക .
മൈക്കേൽ ജോർഡൻ : “വഴിമുടക്കുന്ന മതിലു കണ്ടാൽ അതിനെ ചുറ്റിപ്പോകാതെ അതു കയറിച്ചാടുക .''
ജോൺ വുഡൻ : “കഴിവുകൾ പ്രകൃതി തരുന്നു. വിനയാന്വിതനാകുക .
പ്രസിദ്ധി മനുഷ്യർ തരുന്നു , നന്ദി കാട്ടുക .
പൊങ്ങച്ചം നിങ്ങൾ തന്നെ സൃഷ്ടിക്കുന്നു , സൂക്ഷിക്കുക .
''ഇന്നലത്തെ ഓർമയല്ല , നാളത്തെ ഉത്തരവാദിത്വമാണ് വിവേകം ഉളവാക്കുന്നതെന്നു ബർണാർഡ് ഷാ" .
താൻ വിവേകശാലിയെന്നു വിഡ്ഢി കരുതുന്നു . വിവേകശാലിയാകട്ടെ വിഡ്ഢിയെന്നു സ്വയം തരിച്ചറിയുന്നു '' എന്നു ഷേക്സ്പിയർ ( ആസ് യൂ ലൈക് ഇറ്റ് )
ചൈനീസ് ചിന്തകൻ കൺഫ്യൂഷ്യസ് : വിവേകത്തിനു വഴിമൂന്ന്
• ആലോചിച്ച് - എറ്റവും കുലീനം
• അനുകരിച്ച് - ഏറ്റവും എളുപ്പം .
• ജീവിതാനുഭവം വഴി - ഏറ്റവും കയ്പ്പേറിയത് .
.

No comments:
Post a Comment