- *അനുഭവം
വർഷം ഓർമയില്ല...കോഴിക്കോട് ജോലിചെയ്യുന്ന കാലം, അന്നുംഇന്നത്തെ പോലെ തന്നെ,ഡെയിലി പോയി വരുത്തായിരുന്നു. രാവിലെ പരശുറാം എക്സ്പ്രസ്സിൽ പോകും വൈകീട്ട് ലിങ്ക് എക്സ്പ്രസ്സിൽ തിരിച്ച്‌വരും.പഴയങ്ങാടിയിൽനിന്ന് കയറിയാൽ കണ്ണൂർഎത്തുമ്പോഴേക്കും ഉറങ്ങും,തിരിച്ച് വരുമ്പോൾകോഴിക്കോട് മുതൽ ചീട്ട്‌കളി. ഏതോ സിനിമയിൽ മോഹൻലാൽ പറഞ്ഞത്‌പോലെ തന്നെ...
ഏതോ ഒരുതിങ്കളാഴ്ചയായിരിക്കണം,
വീട്ടിൽ നിന്നിറങ്ങി റോഡിൽ എത്തിയപ്പോഴേക്കും ഒരു ഗുഡ്സ് പോയി.
ഇനി ഇരുപത് മിനുട്ട് കഴിഞ്ഞാലേ പരശു എക്സ്പ്രസ് വരികയുള്ളൂ.
സ്റ്റേഷനിൽ എത്തിയപ്പോൾ ടിക്കറ്റ് കൗണ്ടർ കാലിയാണ്,സീസൺ ടിക്കറ്റ് നോക്കിയപ്പോൾ നാളേക്ക് തീരും, പുതുക്കിയേക്കാം.തിരക്ക് ഇല്ലാത്തത്‌കൊണ്ടാകാം കാശ് കൊടുത്തപ്പോൾ ബുക്കിംഗ് ക്ലാർക്ക് ഒന്നും പറയാതെ പുതിയ സീസൺ ടിക്കറ്റ് എഴുതി തുടങ്ങിയത്.
ഒരു പയ്യൻ വന്ന് കൗണ്ടറിനടുത്ത് വന്ന് കൗണ്ടറിനുള്ളിലേക്ക് തലതാഴ്തി ചോദിച്ചു "ഇപ്പോ കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ ഉണ്ടോ സാർ?"
സീസൺ ടിക്കറ്റ് എഴുതുന്നതിനിടയിൽ മുഖമുയർത്തി മൂളി, "ങും..ഇത് തീർത്തിട്ട് തരാം"
നീല ജിൻസും ഇളം വൈലറ്റ് നിറത്തിലുള്ള ടിഷർട്ടുമാണ് ധരിച്ചിരിക്കുന്നതെന്ന് ഞാൻ വെറുതെ ശ്രദ്ധിച്ചു.
ഒരു ഷോൾഡർ ബാഗും കൈയിൽ ഒരു പുസ്തകവുമുണ്ട്. അവൻ കൈയിലെ ബുക്കും ഷോൾഡർ ബാഗും കൗണ്ടറിലെ താങ്ങിയിൽ വെച്ചു.ഫിസിക്സ് ബുക്ക്,വെറുതേ ഫ്രണ്ട് പേജ് മറിച്ചുനോക്കി (കൗതുകം ലേശം കൂടുതൽ ആണേ..! 😉) ബാഗിൽ നിന്നും പേഴ്സ് എടുത്തപ്പോൾ ഒരുഐഡന്റിറ്റി കാർഡ് എന്റെ മുന്നിൽ താഴെവീണു, ഞാൻ എടുത്ത് കൊടുത്തു,ഫാറൂക്ക് കോളേജ്ജ്‌വിദ്യാർഥി ആണെന്ന തിരിച്ചറിയൽ കാർഡ്. ഒരുപുഞ്ചിരി ഞങ്ങൾ പരസ്പരം സമ്മനിച്ചു. അവൻ പേഴ്സിൽനിന്നും ടിക്കറ്റിനുള്ള കാശെടുത്ത് പേഴ്‌സ് ജീൻസിന്റെ പിന്നിലെ പോക്കറ്റിൽ വെച്ചു.അപ്പോഴേക്കും എന്റെസീസൺ ടിക്കറ്റ് എഴുതികഴിഞ്ഞിരുന്നു. അതും വാങ്ങി പേഴ്സിൽ വെച്ച് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് നടന്നു, പതിവുയാത്രക്കാർ മാത്രം ,തലശ്ശെരിയിലും, മാഹിയിലും ജോലിയുള്ളവരാണ് എല്ലാവരും ആ പയ്യനും ഞങ്ങളുടെ അടുത്തെത്തി,അവൻ അപ്പുറത്തുള്ള സിമന്റ് ബെഞ്ചിൽ പോയി ഇരുന്നു. ട്രെയിനും അനൗൺസ്മെന്റും ഒരുമിച്ച്‌വന്നു. പരശു എക്സ്പ്രസിൽ രണ്ട് ബോഗികൾക്കിടയിൽ ട്രയിനുള്ളിലൂടെ നടക്കാം,സാധാരണ മരുഭൂമിയിലെ പൂക്കാലം തേടി ഒരു നടത്തം നടക്കാറാണ് പതിവ്,കണ്ണപുരം വിടുമ്പോഴേക്കും ഏതെങ്കിലും ഒരു വിൻഡോ സീറ്റ് കണ്ടെത്തി കണ്ണൂർ എത്തുമ്പോഴേക്കും ഉറക്കം പിടിക്കും. അന്ന് നടത്തം ഒഴിവാക്കി മരത്തിന്റെ സീറ്റുകളുള്ള രണ്ടാമത്തെ ബോഗിയിൽ കയറി.തിരക്കൊന്നുമില്ലായിരുന്നു സൈഡ് സീറ്റിൽ പോയിഇരുന്നു. പഴയങ്ങാടി വിട്ട് കണ്ണപുരം എത്താറായപ്പോൾ ടോയ്‌ലറ്റിൽ പോകാൻ തോന്നി..,ലാവട്റിയിൽ പോയി..അത്ഭുതം, ചുമരിൽ അശ്ലീലചിത്രങ്ങളോ വാക്കുകളോ ഒന്നുമില്ല..! ട്രെയിൻ യാത്രയ്ക്കിടയിൽ ആദ്യവും അവസാനവും ആയിട്ടാണ് അങ്ങനെ ഒരു അനുഭവം.!ടോയ്‌ലറ്റിൽ നിന്നിറങ്ങി സീറ്റിലേക്ക് നടക്കുമ്പോൾ ആ പയ്യൻ ബാത്ത്‌റൂമിലേക്ക് പോകുന്നത് കണ്ടു ട്രെയിൻ കണ്ണപുരത്ത് നിന്നു വിട്ടു, കണ്ണപുരം പാലംകഴിഞ്ഞു കുറച്ച് ദൂരംകഴിഞ്ഞപ്പോൾ ആ പയ്യൻ പരിഭ്രമത്തോടെ ഓടി വന്ന് അപായചങ്ങല വലിച്ചു.!എന്താ കാര്യം എന്ന്ചോദിച്ചു പേഴ്സ്‌ബാത്ത്റൂമിൽ വീണു, എന്ന്പേടിച്ച് വിറയോടെ പറഞ്ഞു. "രാവിലെയല്ലേ ഇത് നിർത്താൻ ചാൻസ്സില്ല.."സ്ഥിരം യാത്രക്കാരനായ തലശ്ശേരി റബ്കോയിൽ ജോലിയുള്ള വെങ്ങരക്കാരൻ പറഞ്ഞു.!അവനാകെ പേടിച്ച് വിരണ്ടിരിക്കുകയാണ്.! "വണ്ടി പത്തു മിനുട്ട് കൊണ്ട് കണ്ണൂരെത്തും അവിടെ മലബാർ ഉണ്ടാകും അതിനു തിരിച് കണ്ണപുരത്ത് വന്നിറങ്ങിക്കോ പത്തിരുപത് മിനുട്ട് കൊണ്ട് മലബാർ കണ്ണൂരിൽ നിന്ന് കണ്ണപുരത്തെത്തും കുറച്ച്‌ദൂരമല്ലേ ആയുള്ളൂ കണ്ണപുരം വിട്ടിട്ട്.." സ്ഥിരം കാണാറുള്ള കൊയിലാണ്ടി സ്കൂളിലെ മാഷായ നീലേശ്വരത്തുന്നുള്ള താടിക്കാരൻ പറഞ്ഞു.ഞങ്ങൾ പലചിന്തകളിലേക്ക് ഊളിയിട്ടു.
വളപട്ടണം സ്റ്റേഷനിലൂടെകടന്നു പോകുമ്പോൾമാഷിന്റെ നിലവിളി.. "ഉയ്യന്റപ്പാ ആ ചെക്കൻ തുള്ളിന്നാ തോന്നുന്നേ..!!"
ഡോറിനടുത്തേക്ക് ഓടിപോയി പുറത്തേക്ക് നോക്കി പ്ലാറ്റ്ഫോമം കാലിയാണ് ആരെയും കാണുന്നില്ല.ആകെ ഒരു മരവിപ്പാരിയുന്നു. ഛേ.. ആ പയ്യനെ നമ്മളാരും ശ്രദ്ധിച്ചില്ല..കോഴിക്കോടേക്കും തിരിച്ചുമുള്ള കാശ് വേണമെങ്കിൽ കൊടുക്കാമായിരുന്നു.എന്തെങ്കിലുമൊക്കെ അവനോട് സംസാരിച്ചിരുന്നാൽ മതിയായിരുന്നു.. കണ്ണൂരു വരെ ഞാൻ എന്നെ തന്നെകുറ്റപെടുത്തി.!
അവനോട് കുറച്ച് മുൻപ് "ഇത്ര രാവിലെ ആയത് കൊണ്ട് പേടിക്കേണ്ട ആരുംപാളത്തിലൂടെ വരില്ല. പേഴ്സ് കിട്ടും..!" എന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ ഞാൻ കണ്ടത് മരണഭയമായിരുന്നോ..?!
വണ്ടി കണ്ണൂരിലെത്തി,കൃത്യസമയമായത് കൊണ്ട് അധികം നിർത്തിയിട്ടില്ല,വണ്ടി നീങ്ങി തുടങ്ങി കണ്ണൂർ സൗത്ത് കഴിയുമ്പോഴേക്കും ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു..!!
-
എഴുതിയത്:- ശലഭയുടെ അഛ്ചൻ
source:- community rang
No comments:
Post a Comment