സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

തിരിഞ്ഞു നോക്കാത്തവരുടെ ദൈവം



ഇത് ദേവസ്യാ ചേട്ടൻ, വണ്ടാനം മെഡിക്കൽ കോളേജിൽ ആരും തിരിഞ്ഞു നോക്കാത്തവരുടെ ദൈവം, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യ സ്നേഹി, 12.05.2019 ചെങ്ങന്നൂരിൽ നിന്നും ഒരു Accident ൽ പരിക്കുപറ്റിയ ഒരാളെ അന്വഷിച്ച് ഒരു ഫോൺ കോൾ എത്തി അദ്ദേഹത്തെ തിരക്കി വാർഡിൽ എത്തിയപ്പോൾ അവിടെ 4 No bystander patients ഉണ്ടായിരുന്നു, അവരുടെ കൂട്ടത്തിൽ അന്വഷിച്ചു പക്ഷെ,കണ്ടെത്തിയില്ല പലരും അന്യസംസ്ഥാനക്കാർ Duty Room ൽ അന്വേഷിച്ചപ്പോൾഅദ്ദേഹം Discharge ആയന്ന് പറഞ്ഞു എങ്ങോട്ട് പോയെന്ന് ചോദിച്ചപ്പോൾ അത് ദേവസ്യാ ചേട്ടനോട് ചോദിച്ചാൽ അറിയാം എന്നു പറഞ്ഞു, ദേവസ്യാ ചേട്ടനെ വിളിച്ചപ്പോൾ ഒരു അവശത അനുഭവപ്പെട്ടു, എന്തു പറ്റി ചേട്ടാ എന്നു ചോദിച്ചപ്പോൾ, ഒരു ചെറിയ സർജറി ഉണ്ടായിരുന്നു നമ്മുടെ Dr: നാസർ സാറാണ് ചെയ്തത് എന്നുപറഞ്ഞു, ഞാൻ അന്വഷിച്ച ആളെക്കുറിച്ച് പറഞ്ഞപ്പോൾ ശരിക്കും ഞാൻ അതിശയിച്ചു പോയി,...  "സാറേ എന്റെ കൂടെ ഉണ്ട് "Discharge ചെയ്തപ്പോൾ പോകാൻ വേറെ സ്ഥലമില്ലാത്തതും പരിചരണം ആവശ്യമായതിനാലും ഞാൻ ഇങ്ങു കൂട്ടിക്കൊണ്ടുപോന്നു, എന്റെ വീട്ടിലെ ഒരംഗത്തെപ്പോലെ ഞാൻ നോക്കും, ഇയാൾ മാത്രമല്ല ഇതുപോലെ ആരുമില്ലാത്ത വേറെ ആളുകളും ഉണ്ടെന്ന് പറഞ്ഞു അവരും അദ്ദേഹത്തിന്റെ വീട്ടിലെ അംഗങ്ങൾ ആണിപ്പോൾ, അവരും ചേട്ടന്റെ
അഥിതികൾ:---- വാർഡുകളിൽ മലമൂത്ര വിസർജനം ചെയ്ത് കിടക്കുന്ന രോഗികളെ ഒരു അറപ്പോ, വെറുപ്പോ കൂടാതെ തന്റെ മക്കളെ നോക്കുന്നതു പോലെ പല്ലു തേപ്പിച്ചും, മുടി വെട്ടിയും ഷേവും ചെയ്തും വൃത്തിയാക്കി കിടത്തി ഡോക്ടർമാർ Rounds ന് എത്തുന്നതിനു മുൻപ് എല്ലാവരെയും നല്ല രീതിയിൽ കട്ടിലിൽ കിടത്തി അവർക്കു വേണ്ട ഭക്ഷണവും നല്കി ഒരു അച്ഛനെ പോലെ സൈഡിൽ നിൽക്കും,ഇതിനു എല്ലാവിധ സപ്പോർട്ടും അതാതുവാർഡിലെ Sister മാർ നല്കും,
ഞാൻ ഒരു ദൈവ വിശ്വാസിയാണ് ,ഒരു ദിവസം എന്നോടു ഒരു വരം ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ പറയും ദേവസ്യാ ചേട്ടന് ആയുസ്സും ആരോഗ്യവും നല്കണമേ എന്ന്. കാരണം അദ്ദേഹം ചെയ്യുന്നതു പോലെ എനിക്കാവില്ല...
ഞാൻ എന്റെ കൺമുൻപിൽ കണ്ട ദൈവത്തിന്റെ പ്രതിപുരുഷൻ... ദേവസ്യാ ചേട്ടൻ..ഒരുപാടിഷ്ടം..,


കടപ്പാട്. പേരറിയാത്ത ആൾക്ക്

No comments: