📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക..
"വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶
ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌
തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"
മഹാ വൈറസിന് ചുറ്റുമുള്ള കാക്കി വലയം ... #PositiveVibes
ഡ്യൂട്ടി കഴിഞ്ഞു നേരത്തെ എത്തുന്ന ദിവസങ്ങളിൽ കവലയിലെ അനിപിള്ളയുടെ കടയിൽ നിന്നും ഒരു ചായ കുടി പതിവാണ്..... ചൂട് ചായക്കൊപ്പം.... ചൂട് നാട്ടുവിശേഷവും കേൾക്കാം പിന്നെ അല്പം ഡ്യൂട്ടി വീമ്പ് അടിക്കാം.... അതൊരു സുഖാണേ..... 😊.... എന്നാൽ ഇന്ന് വൈകിട്ട് ചായ പറഞ്ഞപ്പോൾ അനി ചേട്ടന്റെ മുഖത്തും ടേബിളിൽ ഇരിപ്പുറപ്പിച്ച നാട്ടു മീഡിയകളുടെയും മുഖങ്ങളിൽ ഒരു തെളിച്ചക്കുറവ്....... എന്താകും കാരണം എന്ന് ചിന്തിച്ചു ചായ ഒരു മൊത്തിറക്കിയപ്പോൾ പെട്ടെന്നൊരു ചോദ്യം.... "ഡാ അനൂപേ നിങ്ങൾ ഈ പോലീസ്‌കാർ നാട് മൊത്തം കറങ്ങി നടക്കുവല്ലേ ബസിലും ട്രെയിനിലും ഒക്കെ..... നാലാള് കൂടുന്നിടത്തെല്ലാം നിന്റെ കൂട്ടർ ഉണ്ട്.. നിങ്ങൾക്ക് ഈ കൊറോണ നിയന്ത്രണം ഒന്നുമില്ലേ?. ...... ചെറുതായിട്ട് എന്നേ ആ ചോദ്യം ഒന്ന് പൊള്ളിച്ചു...."ഞങ്ങളെ നിയന്ത്രിച്ചാൽ പിന്നെ ഈ നാട് ആര് നിയന്ത്രിക്കും ആശാനെ? "എന്നൊരു മറുചോദ്യം ഇട്ട് കൊടുത്തു... .. എന്നിട്ട് പൊടിപ്പും തൊങ്ങലും ചേർത്ത് മാസ്ക് കൈകഴുകൽ പുരാണം ഒക്കെ വിളമ്പി നാട്ടുകൂട്ടത്തിന്റെ ആശങ്ക അകറ്റി ഞാൻ വീട്ടിലേക്ക് നടന്നു..... കൈയും മുഖവും കഴുകി ന്യൂസ് വെച്ചപ്പോൾ വീണ്ടും കണ്ടത് പുതിയ കൊറോണ രോഗ വാർത്ത..... മനസ്സ് എന്തോ അസ്വസ്ഥം ആയി..... സർക്കാർ ജോലിക്കാർക്ക് ഡ്യൂട്ടി നിയന്ത്രണം..... അധ്യാപകർക്ക് പോകേണ്ട..... അവശ്യ സർവീസ് ഒഴികെ ബാക്കി എല്ലാ വകുപ്പുകളും അവധിയിൽ....... വീണ്ടും വീണ്ടും വാർത്ത കേട്ടു..... എന്റെ കാക്കിയെപ്പറ്റിഎന്തെങ്കിലും..... ഉണ്ട് നിയന്ത്രണം അല്ല പുതിയ ഡ്യൂട്ടികൾ ..... അറിയാതെ ഞാൻ ചിരിച്ചു പോയി.... സേനയിൽ ഉളള ഞങ്ങൾക്ക് എന്ത് നിയന്ത്രണം...... നാളെ മുതൽ കൂടുതലും ഞങ്ങളുടെ വർഗം ആകും നിരത്തിൽ..... റയിൽവേ സ്റ്റേഷനിൽ...... ബസ് സ്റ്റാൻഡിൽ.....എയർപോർട്ടിൽ....... വീട്ടിൽ വിശ്രമിക്കുന്നവർക്കും...... ആശുപത്രിയിൽ ഉള്ളവർക്കും കാവൽ ഞങ്ങൾ തന്നെ...... വിവര ശേഖരണവും.... പരിശോധനയും..... ആശുപത്രിയിൽ എത്തിക്കുന്നതും ഞങ്ങൾ തന്നെ...... ഒരു മീറ്റർ അകലവും..... 20 മിനിറ്റിലെ കൈകഴുകലും ഞങ്ങളുടെ ജോലിയിൽ അസാധ്യം ആണ്......വാർത്തകൾ പേടിപ്പിക്കുന്നുണ്ടെങ്കിലും ഏതു സാഹചര്യത്തിലെയും പോലെ ചങ്കുറപ്പിന്റെ കാക്കി ഇട്ടു ഞങ്ങൾ ഇറങ്ങും..... ഭയം മാറ്റിവെച്..... ഏത് സമയവും നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം..... പറ്റാവുന്ന ഏതു സഹായവും ഞങ്ങൾ ചെയ്യും......... ഏത് കഠിന സാഹചര്യത്തിൽ ഡ്യൂട്ടി ചെയ്യുമ്പോഴും മനസ്സിൽ പതർച്ച ഇല്ലായിരുന്നു.... പക്ഷേ ഇതൊരു പകർച്ച വ്യാധി ആണ്..... കാക്കി ഇട്ട ഞങ്ങളും പച്ച മനുഷ്യർ ആണ്.....സാമൂഹിക അകൽച്ചയും.... ജാഗ്രതയും ഞങ്ങളുടെ വർഗത്തിന്റെയും അവകാശം അല്ലേ?...... രാവും... പകലും പലയിടങ്ങളിൽ ഡ്യൂട്ടി ചെയ്ത് വീടെത്തുമ്പോൾ പ്രാർത്ഥന ഒന്നേ ഉള്ളു...... ദൈവമേ ഞങ്ങൾ മൂലം ഈ വിപത്തിനു വ്യാപനം ഉണ്ടാകരുതേ.....ആഗ്രഹിച്ചിട്ടല്ല ഞങ്ങൾ ഇപ്പോളും ആൾക്കൂട്ടത്തിൽ നിൽക്കുന്നത് ഇട്ടിരിക്കുന്ന യൂണിഫോമിനെ മാനിക്കുന്നത് കൊണ്ടാണ്.....ഞങ്ങൾ പിൻവലിഞ്ഞാൽ ആ സ്ഥാനത്തു വേറെ ആൾ ഇല്ലാത്ത കൊണ്ടാണ്......ഈ മഹാ വൈറസിന് ചുറ്റും ഞങ്ങളുടെ കാക്കി വലയം ഉണ്ട്..... അതിജീവിക്കാം നമുക്ക് ഒരുമിച്ച്.......
വാൽകഷ്ണം - ഡ്യൂട്ടി ഭാരവും സമ്മർദ്ദവും കൊണ്ട് കൊറോണയ്ക്ക് പോലീസ് കാക്കിക്കുള്ളിൽ കടക്കാൻ പറ്റുന്നില്ലത്രേ 😜
No comments:
Post a Comment