സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

യുക്തി ബോധം ഉണ്ടായിരുന്നുവെങ്കിൽ....... (സിജിൻ ജോസഫ് ✍)

സിംഹത്തിനു വയസായി... പഴയതുപോലെ ഓടാനോ മറ്റു മൃഗങ്ങളെ കീഴ്പെടുത്തി ഭക്ഷണമാക്കാനോ ആവതില്ല...
ഗുഹയിലേക്ക് കടന്നു വന്ന കുറുക്കൻ സഖ്യകക്ഷിയാവാമെ
ന്നേറ്റു...
"ഒറ്റക്കു ഒരു മാനിനെയോ മുയലിനെയോ കീഴ്പെടുത്താൻ എനിക്കുമാവില്ല, .."കുറുക്കൻ പറഞ്ഞു...
"ഞാൻ സൂത്രത്തിൽ ഒരു മാനിനെ ഗുഹയിൽ കൂട്ടി വരാം.. അങ്ങ് കല്ലിനു പിന്നിൽ ഒളിച്ചു നിന്നു ചാടി പിടികൂടണം..."
അപ്പോൾ തർക്കം രുചി കൂടിയ മാനിൻ്റെ തലച്ചോർ ആർക്ക് എന്നതിനെപ്പറ്റിയായി...ഒടുവിൽ സിംഹത്തിനു തന്നെ കൊടുക്കാം എന്ന് തീരുമാനമായി...
കുറുക്കൻ മാനുമായി സൗഹൃദം സ്ഥാപിച്ചു...
രാജാവിന് ഒരു മന്ത്രി വേണമെന്നും അർജൻ്റായി ഗുഹയിൽ ചെല്ലണം എന്നും വിശ്വസിപ്പിച്ച് ഗുഹക്കുള്ളിലെത്തിച്ചു...
വലതുഭാഗത്തു നിന്നും ചാടിയ സിംഹത്തിൻ്റെ നഖം കൊണ്ട് മാനിൻ്റെ വലത്തെ ചെവി മുറിഞ്ഞു ..മാൻ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു...!
ഇനി എന്തു ചെയ്യും കുറുക്കനും സിംഹവും ആലോചനയായി...
"ഒന്നുകൂടി ശ്രമിക്കാം..." കുറുക്കൻ മാനിൻ്റെ അടുത്തെത്തി,
''നീയെന്ത് പണിയാ കാണിച്ചത്.. ? ചെവിയിൽ സത്യവാചകം ചൊല്ലിത്തരാൻ ശ്രമിച്ചതല്ലേ രാജാവ്..?"
നീയെന്തിനാ ഓടിയത്...??വാ ഗുഹയിലേക്ക് ...നിന്നെ രക്ഷപ്പെടുത്തിയിട്ട് തന്നെ കാര്യം.. ഇത്തവണ സിംഹം ഇടതുഭാഗത്തെ കല്ലിനു പിന്നിൽ ഒളിച്ചു നിന്നു...
മാൻ എത്തിയതും ഒറ്റ ചാട്ടം ..അതിൻ്റെ ഇടത്തേ ചെവിയും മുറിഞ്ഞു ..വീണ്ടും മാൻ ഓടി രക്ഷപ്പെട്ടു...
അവസാനമായി ഒറ്റ ചാൻസ് സിംഹം വീണ്ടും കുറുക്കൻ്റെയടുത്ത് കെഞ്ചി..
വീണ്ടും അതുമിതും പറഞ്ഞ് കുറുക്കൻ മാനിനെ സിംഹത്തിൻ്റെയടുത്ത് എത്തിച്ചു. ..
ഇത്തവണ അബദ്ധം പറ്റിയില്ല...സിംഹം വളരെ പെട്ടന്നു തന്നെ നിയുക്ത മന്ത്രി മാനിനെ ശാപ്പാടാക്കി...!എല്ലാം കഴിഞ്ഞപ്പോഴാണ് ആ സത്യം മനസിലാക്കിയത് ..മാനിന്റെ ചെവിയും കണ്ണും വിശേഷപ്പെട്ട മാനിൻ്റെ തലച്ചോറും തനിക്ക് കിട്ടിയിട്ടില്ല...!
കുറുക്കൻ തിന്നു കാണും. "സത്യം പറയെടാ കള്ള കുറുക്കാ.". സിംഹം ആക്രോശിച്ചു. "എന്തു മണ്ടത്തരമാണ് പ്രഭോ പറയുന്നത്...? ഈ മാനിനു കണ്ണും ചെവിയുമുണ്ടായിരുന്നെങ്കിൽ ഇത്രയും കൊലവിളി കേട്ടിട്ടും കണ്ടിട്ടും വീണ്ടും ഇവിടെ വരുമായിരുന്നോ ...? "തലച്ചോർ " എന്ന് പറഞ്ഞ സാധനം തലയിൽ വേണ്ട ..പോട്ടെ ..ആ#*@*ത്തിലെങ്കിലും ഉണ്ടയിരുന്നെങ്കിൽ രണ്ടു പ്രാവശ്യം അബദ്ധം പറ്റിയിട്ടും നമ്മുടെ വാക്കു വിശ്വസിച്ച് വീണ്ടും ഇതിനകത്തു വരുമോ...?"
"ശരിയാണല്ലോ..!"സിംഹം ഓർത്തു...
പഴയതൊന്നും വിലയിരുത്താതെ ഇത്തവണ "എല്ലാം ശരിയാവും" എന്ന മനോഹര വാക്കു കേട്ടു പ്രതീക്ഷ അർപ്പിച്ച മാനുകൾക്ക് ഒന്നു പുനർചിന്തിക്കാം. ..
ചെവിയും കണ്ണും വിശേഷപ്പെട്ട തലച്ചോറും അവിടെത്തന്നെയുണ്ടോ എന്ന്...
.
. (കേരള സംസ്ഥാനത്തിന് ഈ കഥ യുമായി യാതൊരു ബന്ധവുമില്ല)
.
✍ എഴുതിയത് - സിജിന് ജോസഫ്.



നിങ്ങളുടെ ലേഖനങ്ങൾ ഇവിടെ പ്രസിദ്ധപ്പെടുത്തണെമെങ്കിൽ ഞങ്ങൾക്ക് അയിച്ച് തരുക..
📝

No comments: