സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

ഒറ്റയാക്കപെട്ടവൾ (എഴുതിയത് ✍ ശലഭയുടെ അച്ഛൻ)



ഫോൺ പണിമുടക്കിയത്‌കൊണ്ട്‌ പത്ത്‌ പതിനഞ്ച്‌ ദിവസളായി ഓൺലൈനിൽ മരിച്ചിരിക്കുകയായിരുന്നു..!ശരിയാക്കി കിട്ടിയിട്ട്‌ ഒരാഴ്ചയായി. വാട്ട്സ്ആപ്പ്  ഗ്രൂപ്പുകളിലെ വിവരങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല.

പ്ലസ്‌ ടു ഗ്രൂപ്പിൽ പതിവില്ലാതെ ശോകാന്തരീക്ഷം. ഗ്രൂപ്പിനെ എപ്പഴും സജീവമാക്കാറുള്ള ജൂനിയർ ബാച്ചിലെ വായാടിയെ കാണാനേ ഇല്ല..!

സീനിയർ ബാച്ചിലേ എല്ലാവരും അവൾക്ക്‌ ഏട്ടന്മാരാണ് അന്നും ഇന്നും. ഗ്രൂപ്പിൽ എന്റെ ഇടതനുകൂല പോസ്റ്റുകൾക്കും കമന്റിനും കട്ട സപ്പോർട്ടായിരുന്ന സഖാവ്‌ ആണവൾ..! 

ഫേസ്‌ബുക്കിലെ സ്റ്റാറ്റസുകൾക്ക്‌ വാട്ട്സ്ആപ്പിൽ പേഴ്സണലായി അഭിപ്രായം പറയും, ലെചുവിന്റെ ഫോട്ടോസ്‌ ഇടയ്ക്കിടേ ചോദിക്കും. അവളുടെ കുട്ടികളുടെ ഫോട്ടോസ്‌ അയച്ചു തരും. 

എന്നോട്‌ എന്ന പോലെ ഗ്രൂപ്പിലെ എല്ലാവരോടും അവൾ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ഒരു അനിയത്തി, ചേച്ചിയേപോലെ എല്ലവർക്കും പ്രിയങ്കരി.. അവളെയാണ് കാണാനേ ഇല്ലാത്തത്‌‌..!

 ചിലപ്പോൾ മൂന്ന് നാല് മാസങ്ങൾക്ക്‌ മുന്നേ അവളുടെ ജീവിതത്തിലേക്ക്‌ വന്ന രണ്ടാമത്തെ കുട്ടികുറുമ്പന്റെ കൂടെ തിരക്കിലാകും എന്ന് കരുതി ആശ്വസിച്ചു.!

എങ്കിലും ഇടയ്ക്ക്‌ പിള്ളേരുടെ ഫോട്ടോസ്‌ ഇടാറുള്ളതാണ്. ഇതിപ്പോ കുറച്ച്‌ ദിവസങ്ങളായി വാട്ട്സ്ആപ് സ്റ്റാറ്റസിൽ പോലും ഒന്നും കാണുന്നില്ല..

ഒന്നു രണ്ട്‌ തവണ ഗ്രൂപ്പിൽ അവളെ മെൻഷൻ ചെയ്ത്‌ വിളിച്ചിട്ടും ഒരനക്കവുമില്ല.! എന്തോ കാര്യമെന്തെന്നറിയാത്ത ഒരു കനം നെഞ്ചിൽ..!

അന്ന് ഒരു വെള്ളിയാഴ്ച, 'ബാക്ക്‌ സ്റ്റ്രീറ്റ്‌ ബോയ്സ്'  ‌"ഷോ മീ ദി മീനിംഗ്‌ ഒഫ്‌ ബീയിംഗ്‌ ലോൺലി.." എന്ന് സ്വകാര്യം കേട്ടുക്കൊണ്ട്‌  വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ നടക്കുകയായിരുന്നു. പ്ലസ്ടു ഗ്രൂപ്പിൽ എത്തിയപ്പോൾ രണ്ടും കൽപിച്ച്‌ അവളുടെ ഇൻ ബോക്സിലേക്ക്‌പോയി. ഒരു സ്മയിലിക്ക്‌ അവളുടെ മറുപടികൾ വെടിയുണ്ടകൾ പോലെവന്നു..!


"Ente karyam ariyillee

Ente ellam poyi ...

Njanum makkalum anaadharayi,

Don’t call me...."


കണ്ണിൽ ഇരുട്ട്‌ കയറും പോലെ..! വിളിക്കാൻ പോയിട്ട്‌ ഒരക്ഷരം ടൈപ്പ്‌ചെയ്യാൻ ധൈര്യമില്ല.. ഞാൻ വാട്ട്സ്ആപ് ക്യുറ്റ്‌ ചെയ്തു..!!

ഫോൺ ബെഡിലേക്ക്‌ വലിച്ചെറിഞ്ഞു..

എറിഞ്ഞപ്പോൾ ഹെഡ്ഫോൺ റിമൂവ്‌ ആയി. പാടിക്കൊണ്ടിരുന്ന ബെൻ ഗിബാഡന്റെ ശബ്ദം ‌‌ഉച്ചത്തിലായി... 

"ഇഫ്‌ ദേർ ഈസ്‌ നോ വൺ ബി സൈഡ്‌ യൂ വെൻ യുവർ സോൾ എംബാർക്ക്സ്‌...!!"





വര,  എഴുത്ത്   - ശലഭയുടെ അഛ്ചൻ


No comments: