സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

Death Note


ഏതൊരു ആത്മഹത്യയുടെ പിന്നിലും മരിക്കാനാഗ്രഹിക്കാത്ത ഒരു മനുഷ്യന്റെ കഥയുണ്ട് . അഥവാ , ജീവിക്കാനേറെ ആഗ്രഹിക്കുന്നവരാണ് ആത്മഹത്യ ചെയ്യുന്നവരിലേറെയും ഇന്നലെ അവൻ തന്റെ ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്തു . ഇന്ന് എല്ലാരും അവന്റെ ചുറ്റും കൂടിനിന്നു വിങ്ങിപ്പൊട്ടി കരയുന്നു . ഇന്നലത്തെ അവന്റെ ഒറ്റപ്പെടലിൽ ഇവർ ഉണ്ടായിരുന്നേൽ അവൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്നു അവർ തിരിച്ചറിഞ്ഞില്ല . മനുഷ്യനെ ജീവിപ്പിക്കുന്നതും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും താൻ ഒറ്റക്കല്ല എന്ന തോന്നലാണ് . സുഹൃത്തുക്കൾ ആകാം, കാമുകൻ ആകാം, കാമുകിയാകാം, ഭർത്താവാകാം ,ഭാര്യയാകാം ഒരാൾക്ക് ആരോ ഉണ്ടേ എന്ന തോന്നൽ ഉണ്ടാക്കുക . ദൈവം കൂടെയുള്ളവർ ഒറ്റക്കല്ല എന്നും പറയാറുണ്ട് , മജ്ജയും മാംസവും ഉള്ളവന് ഈ ചിന്ത ഒരു ഫാന്റസി ആയി നിൽക്കട്ടെ . പരിഗണിക്കപ്പെടുക , കേൾക്കപ്പെടുക , സ്നേഹിക്കപ്പെടുക , അംഗീകരിക്കപ്പെടുക ഏതൊരു മനുഷ്യനും എപ്പോഴും ആഗ്രഹിക്കുന്നവയാണ് . തന്റെ വിളിക്കപ്പുറം ഒരാളുണ്ട് , തന്നെ കേൾക്കാനായി ഒരാളുണ്ട് , തന്റെ ജീവിതം പൂർണമായും അറിയുന്ന ഒരാളുണ്ട് , മറകൂടാതെ മുഖംമൂടികൂടാതെ തന്റെ വ്യക്തിത്വത്തെ തിരിച്ചറിയുന്ന ഒരാളുണ്ട് . ഇങ്ങനെയുള്ള അനുഭവം ഓരോ വ്യക്തി ജീവിതത്തിലും ഒരു ഭാഗ്യമാണ് . നിർഭാഗ്യവശാൽ നമുക്ക് അത്____... ഏവർക്കും ഉണ്ടാകണം എന്നില്ല , ചിലർക്ക് ഉണ്ടായിരിക്കാം . ചിലർക്ക് പ്രതീക്ഷിക്കാത്ത സമയത്തു വീണു കിട്ടുന്ന പഴുത്ത മാമ്പഴം തന്നെയാണ് . പ്രളയകാലത്തെ ദുരന്തങ്ങൾക്കിടയിൽ കണ്ടുകിട്ടുന്ന പവിഴങ്ങളുടെ കൂമ്പാരമാണിത് . ഒരു ചിന്തപോലെ ജനിച്ചു , ഒരു നിശ്വാസം പോലെ മരിച്ചു ഒരു നിഴൽപോലെ പോയി മറയുന്നതല്ല ഇത് . ഒറ്റപെട്ട മനുഷ്യൻ ഒരു അറ്റമൈസേഡ് സൊസൈറ്റി ആണ് . ഒറ്റക്കല്ല എന്ന തോന്നൽ , ഓർമകളിൽ , ചിന്തകളിൽ , വരികളിൽ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന യാഥാർത്വം ആണ് . ഒരു സുഹൃത്തിനേക്കാൾ അടുപ്പമുള്ളവൻ അല്ലേൽ അടുപ്പമുള്ളവൾ , സഹോദരനെക്കാൾ സഹോദരിയെക്കാൾ ബന്ധമുള്ളവർ , കാമുകിയേക്കാൾ കാമുകനേക്കാൾ പ്രിയപ്പെട്ടവർ , ഭാര്യയെക്കാൾ ഭർത്താവിനേക്കാൾ വിശ്വസിക്കാൻ പറ്റുന്നവർ , ആത്മാവിൽ വസിക്കുന്ന ചിന്തകളുടെ സ്നേഹത്തിന്റെ സുന്ദരമായ സ്വപ്നങ്ങൾ ആണവർ . Depression -ലൂടെ ഒരിക്കലെങ്കിലും കടന്ന് പോയ വ്യക്തികൾക്കറിയാം അത് എത്ര ഭീകരമായ അവസ്ഥയാണ് എന്ന് .. ആത്മഹത്യ ചെയ്യാനുള്ള ധൈര്യകുറവാകാം പലരെയും ആ അവസ്ഥയിൽ രക്ഷിച്ചിട്ടുള്ളത് . ഏതൊരു പ്രതിസന്ധിയിലും നമുക്ക് വിളിച്ചു സംസാരിക്കാൻ കഴിയുന്ന രണ്ടോ മൂന്നോ വ്യക്തികൾ നമ്മുടെ ജീവിതത്തിൽ തീർച്ചയായും ഉണ്ടാകണം ... നമ്മളെ നമ്മളായി സ്വീകരിക്കാൻ കഴിയുന്നവർ ... ഒരു പക്ഷെ അവരുടെ ഒരു ചെറിയ വാക്ക് പോലും നമ്മളെ ഇരുട്ടിന്റെ ആഴങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വന്നേക്കാം ... മറ്റുള്ളരെ കേൾക്കാൻ തയ്യാറാവുകുക . ജീവിതം അവസാനിപ്പിക്കാൻ നിൽക്കുന്ന പലരും ജീവിതത്തിലേക്ക് തിരിച്ചു വരും . അടുത്തുള്ളവരെയും അകലെയുള്ളവരെയും കേൾക്കാൻ ഒന്നു പരിശ്രമിച്ചാലോ , അങ്ങനെ എങ്കിൽ പല ജീവിതങ്ങളും നമ്മുടെ കൂടെത്തന്നെ കാണും . ആന്റണി ചെക്കോവിന്റെ , The misery എന്ന ചെറുകഥയിൽ കഥാനായകൻ ചോദിക്കുന്നപോലെ എന്റെ ചുറ്റുപാടുമുള്ള പലരും ചോദിക്കുന്നുണ്ട് , "to whom shall i say my grief ?" (എന്റെ ദുഃഖങ്ങൾ ഞാൻ ആരോട് പറയും ?) പല ചിരിക്കുന്ന മുഖങ്ങളും അലറിക്കരയുന്നുണ്ട് .... കേട്ടിരിക്കാൻ ഒരാൾ ... ആ ഒരാൾ , പലപ്പോഴും ഒരു ജീവനെ മുന്നോട്ടു നീക്കും .. അങ്ങനെ ഒരാൾ ഇല്ലാതെ ആരും ഉണ്ടാകരുത് ... ഒരു വാക്ക് .. ഒരു നിമിഷം ... ഒന്ന് ചേർത്ത് പിടിക്കൽ ... പോട്ടെ , സാരമില്ല എന്നൊരു സാന്ത്വനം അർഹിക്കാത്ത ഒരാളില്ല .. പക്ഷെ , ചിന്തകളിൽ വല്ലാത്ത ഇരുട്ട് നിറയുമ്പോൾ , ഒരു വാക്ക് അവനവനോട് പോലും ഉരിയാടാൻ പറ്റാതെ ആകുമ്പോൾ , തീർത്തു കളയാമെന്നൊരു വാശി തോന്നുമാകും ഉള്ളിൽ .. ആത്മഹത്യ ചെയ്യുന്നവർ , അവർക്ക് ജീവിതം മടുത്തിട്ടാകുമോ ? അല്ലായിരിക്കും .. പിടിച്ചു നിൽക്കാൻ ഇനിയൊന്നും എന്നൊരു ആധിയിൽ ആകും .. ആരുമില്ലല്ലോ ഒന്ന് മനസ്സിലാക്കാൻ എന്ന ഭീതിയിൽ ആകും ... വിഷാദരോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്നറിയുന്നു ... ഇത്രയും അപകടകാരി ആയ മറ്റൊരു രോഗാവസ്ഥ ഇല്ല .... വെപ്രാളം തോന്നിയിട്ടുണ്ടാകാം നാളെ എന്നൊരു ദിവസം ഓർക്കുമ്പോൾ .. മനസ്സല്ലേ .. മനുഷ്യനല്ലേ ... ഒന്നും പറയാൻ വയ്യ . ചിന്തകൾ എങ്ങനെ ഏതു വഴികളിലൂടെ പോകുമെന്ന് ..

No comments: