സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

വിദ്യയേക്കാൾ വലുതല്ല വിവാഹം ✍ rooted stories


കഴിഞ്ഞ ദിവസം അച്ഛനും അമ്മയും എന്തോ വല്ല്യ ചർച്ച . ചുമ്മാ ഒന്ന് ചെവികൊടുത്തു . "എടി , അവൾക്ക് ഒരു ആലോചന വന്നിട്ടുണ്ട് . നാളെ കാണാൻ വരട്ടെ എന്ന് ചോദിച്ചു . അവളോട് ചോദിക്കാൻ ഒന്നും ഞാൻ നിന്നില്ല ." 
ഏഹ് ? കല്യാണമോ ? സങ്കടവും ദേഷ്യവും കാരണം കണ്ണ് നിറയാൻ തുടങ്ങി . പോയി പൊട്ടിത്തെറിച്ചു രണ്ടെണ്ണം പറഞ്ഞാലോ . വേണ്ടാ, കരഞ്ഞു കാലു പിടിക്കാം . എന്താണേലും ബാക്കി കൂടി കേട്ടിട്ട് ആവാം .
 "അവളോട് ഒന്ന് ചോദിക്കാമായിരുന്നു" അമ്മ പറഞ്ഞു .
"ഇതിപ്പോ എന്തിനാ അവളോട് ചോദിക്കുന്നേ . ഞാനങ്ങു പറഞ്ഞു , പഠിത്തം കഴിഞ്ഞതേയുള്ളു ഒരു ജോലി ആയിട്ടേ കെട്ടുന്നുള്ളു എന്ന്" .
   അപ്പൊ അവര് ചോദിക്കുവാ പത്തിരുപത് വയസ്സായില്ലേ എന്ന് .
     ഇതൊക്കെ ഒരു വയസ്സാണോ എന്ന് ഞാനും . 

ശരിയാണ് , നിന്നെ തവിടു കൊടുത്തു വാങ്ങിയതാണെന്നും പറഞ്ഞ് ഇളയവനെ ഇപ്പോഴും ചൊറിയുന്ന , ടിവി യിൽ മിന്നാരവും വന്ദനവും ഒക്കെ വരുമ്പോൾ ബോബി സ്പീഡ് കൂട്ട് .. ഗാഥ , തിരിഞ്ഞു നോക്ക് . തിരിഞ്ഞു നോക്ക് . എന്ന് പറഞ്ഞ് അവസാനം കണ്ണ് നിറക്കുന്ന മകൾ പെട്ടെന്നൊരു ദിവസം "നാളെ രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്ത് ഉണ്ടാക്കും ? ഏട്ടന് പുട്ട് ഇഷ്ടം ആകുമോ ? പുട്ടിനു കടല ആണോ പയർ ആണോ ? എന്നൊന്നും ചിന്തിക്കാൻ ഉള്ള പക്വത ആയിട്ടില്ല എന്ന് അവർക്ക് അല്ലാതെ മറ്റാർക്കാണ് മനസ്സിലാകുക.

18 , 19 , 20 എന്നൊക്കെ പറയുന്നത് കൗമാരം തന്നെ ആണ് . പലരും പറഞ്ഞു കേട്ടിട്ടുണ്ട് "ഒരു കുട്ടിയായി, എന്നിട്ടും അവളുടെ കുട്ടിക്കളി മാറിയിട്ടില്ല. കുട്ടിത്തം വിട്ട് മാറുന്നതിനു മുൻപേ കല്യാണം കഴിപ്പിച്ചതും പോരാഞ്ഞിട്ട് , കുറ്റം അവൾക്ക്.
 വേര് ഉറക്കാത്ത ചെടി പെട്ടെന്ന് പറിച്ചു നടുമ്പോൾ അതിനു രണ്ട് വിധി ആണുണ്ടാകുക . വാടി പോകുക , അല്ലെങ്കിൽ തഴച്ചു വളരുക . തഴച്ചു വളരണമെങ്കിൽ മുൻപ് കിട്ടിയ അതേ പരിചരണം കിട്ടണം .

ഭർത്തൃഗൃഹത്തിൽ സ്വന്തം വീട്ടിൽ കിട്ടിയ സ്നേഹവും പരിചരണവും അംഗീകാരവും കിട്ടുക എന്നത് ഒരു വിപ്ലവം തന്നെയാണ്. ഇതിനൊക്കെ പുറമേ , പെൺകുട്ടി സാമ്പത്തികമായി സ്റ്റേബിൾ ആകുക എന്നതാണ് വലിയൊരു കാര്യം . ജീവിതത്തിൽ സ്വരച്ചേർച്ചകൾ ഇല്ലാതെയായാൽ , ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ല ഇന്ന് കണ്ടാൽ വെറും ailmony(വിവഹബന്ധം വേർപെടുത്തിയ ഭാര്യക്ക്‌ ഭർത്താവ്‌ നൽകുന്ന ജീവനാംശത്തെ) യെ depend ചെയ്യാതെ തന്നെ പെണ്ണിന് ജീവിക്കാം .

പെൺകുട്ടിയുടെ വിവാഹപ്രായം 21 ആകുവാൻ പോകുന്നു എന്നതിനെ എതിർത്തുകൊണ്ട് എജ്ജാതി ന്യായീകരണങ്ങൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നത് . ചെറിയ പ്രായത്തിലാണ് fertility കൂടുതൽ എന്ന് പറഞ്ഞ് വരുന്ന മഹാന്മാർ ഒന്ന് കൂടെ അറിഞ്ഞോളൂ ,

Teenage pregnancy is a risk factor, will lead to still birth, abortion, tubal pregnancy etc. Ensure her better education and better health instead of a husband in her teens. 




നിങ്ങൾ ഇതിനോട് യോജിക്കുന്നു എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പങ്കുവെക്കുക..


എഴുതിയത് : റൂറ്റഡ് സ്റ്റോറിസ്



 

No comments: