മഴ ഉള്ളതുകൊണ്ട് ഇപ്പോൾ കോളേജിൽ പതിവിലും നേരത്തെ ആണ് പോകുന്നത്. ബസ്സിൽ കെട്ടിതൂങ്ങി പോകാനും വേണം ഒരു യോഗം. ദൈവം സഹായിച്ച് എനിക്ക് അതിന് ദിവസവും ഭാഗ്യം കിട്ടാറുണ്ട്. പിന്നെ ഈ നേരത്തെ പോക്ക് ഒരു സുഖ० ആണ് . മിഥുനെ കാണാനും സ०സാരിക്കാനു० കിട്ടുന്ന സമയം ഞാൻ കളയില്ല.. കാരണം ഇന്ന് അവൻ എൻ്റെ എല്ലാം എല്ലാമാണ് ...........!!!
""അമ്മേ ചോറെടുത്തോ?? ഞാൻ ഇറങ്ങാറായ്"""" "നീ മേശപ്പുറത്തേക്ക് ഒന്ന് നോക്കിയേ?? ചോറെടുത്ത് വച്ചിട്ട് എത്ര സമയായ് "" അമ്മേ ക്ഷമി ""
""ഉ० പിന്നെ ഒരു കാര്യം കവലയിൽ ഇരിക്കുന്ന ആ ചെറുക്കന്മാരോട് എങ്ങാനും ഇളിച്ച് കാണിച്ചാലുണ്ടല്ലോ ശരിയാക്കു० ഞാൻ"" ""ഇല്ലമ്മേ "" പിന്നെ സ്വന്തമായിട്ടുള്ളതിനെ കാണാൻ പറ്റുന്നില്ല പിന്നെയാണ് വേലേ० കൂലിയില്ലാത്ത വായ്നോക്കി ഇരിക്കുന്നവന്മാരേ
(പിറുപിറുത്ത് കൊണ്ട് ഞാൻ നടന്നു) ...
(അമ്മ പറഞ്ഞത് ശരിയാ അവന്മാർ ദാ ഇരിക്കുന്നു) """""""
"നിൻ്റെ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ........."" ഓ പതിവ് പാട്ട് തന്നെ " ഹലോ ചേട്ടന്മാരേ നിങ്ങൾക്ക് എന്തെങ്കിലും പണിക്ക് പോയ്ക്കൂടെ ഇങ്ങനെ ഇരുന്ന് തഴമ്പിക്കണോ ""
""ആഹാ മോള് ചേട്ടന്മാർക്ക് പണിതരുവാണോ""
""പോയി നാലക്ഷര० പഠിക്ക് മോളേ"" ഞാൻ പറഞ്ഞു "എൻ്റെ കാര്യം നോക്കാൻ എനിക്കറിയാ०"
"" ആ പോ പോ പോ""
അന്ന് കോളേജിൽ എത്തിയ എനിക്ക് ആകെ മൂഡോഫ് ആയിരുന്നു. മിഥുൻ ചോദിച്ചു """"കാവ്യേ ഇതെന്നാപറ്റി""""" ""ഒന്നൂല്ലെടാ""" ""പറ നീ എന്നെ ടെൻഷൻ അടിപ്പിക്കാതെ""
(ഞാൻ നടന്നതെല്ലാ० പറഞ്ഞു )
""ഓ ഇതായിരുന്നോ കാര്യം ഞാൻ അവരോട് പറയണോ""
""അയ്യോ വേണ്ട"" ""പിന്നെ നീ വിഷമിക്കുന്നത് കണ്ടാൽ എനിക്ക് സഹിക്കില്ല""
""ഇല്ല ഞാൻ വിഷമിക്കില്ല""
""ഓക്കെ വെരി ഗുഡ്, പിന്നെ ഒരു കാര്യം പറയാനുണ്ട് അടുത്ത ശനിയാഴ്ച നമ്മുക്ക് വാഗമൺ പോയാലോ"" ""അയ്യോ ഞാനില്ല"" ""ശൊ നീ ആദ്യമേ മുടക്ക് പറയല്ലേ നിനക്ക് എൻ്റെ കൂടെ വരാൻ പേടിയുണ്ടോ"" ""പേടിയൊന്നുമില്ല പക്ഷേ..."" ""വേണ്ട നീ വരണ്ട"" "" ഹേയ് പിണങ്ങല്ലേ നോക്കട്ടെ വീട്ടിൽ എന്ത് പറയു० എന്നാ ആലോചിക്കുന്നത്""
""""ഓ അതൊക്കെ എൻ്റെ മോൾക്ക് അറിയില്ലേ, ഒരു നുണ പറയാനാണോ പാട് "" ഞാൻ ചിരിച്ചു.
വീട്ടിൽ എത്തിയ ഞാൻ കുറെ ആലോചിച്ചു എന്ത് കള്ളം പറയുമെന്ന് ..
""അമ്മേ അടുത്ത ശനിയാഴ്ച എൻ്റെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്ല്യാണമാണ് ഞാനും പോകുന്നുണ്ട്"" "" നീ പോകുന്നുണ്ടെന്ന് ആരാ പറഞ്ഞത്"" "അമ്മേ ഞാൻ വാക്കുകൊടുത്തതാ"" """ആട്ടെ സ്ഥലം എവിടാ "" ""രാമപുര०"" """ഏ, രാമപുരത്ത് നിനക്ക് ഏത് കൂട്ടുകാരിയാ ഉള്ളത്"" """അമ്മേ രാമപുരത്താണ് കല്ല്യാണം കെട്ട്""" """എന്തായാലും പോകണ്ട """
"""അമ്മ പ്ലീസ്................... "" "
" ആ എനിക്കറിയില്ല അച്ഛനോട് ചോദിക്ക് "" ""അയ്യോ അമ്മേ എനിക്ക് പേടിയാ"" ""ഞാൻ നിനക്ക് പോകാൻ സമ്മത० തരില്ല "" (ഒന്നു० മിണ്ടാതെ ഞാൻ പോയി) രാത്രി അമ്മ അച്ഛനായിട്ട് കുശുകുശുക്കന്നത് കേട്ടു കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല കാരണം നല്ല ഇടി വെട്ടു० മഴയും ആയിരുന്നു. പിറ്റേന്ന് വ്യഴാഴ്ച ഞാൻ കോളേജിൽ പോകാൻ ഒരുങ്ങി അപ്പോൾ അമ്മ പറഞ്ഞു ""മോളെ ശനിയാഴ്ച അല്ലേ പോകേണ്ടത് അച്ഛൻ പോയ്ക്കോളാൻ പറഞ്ഞു പക്ഷേ നേരത്തെ തിരിച്ച് വരണ०"" ""ആണോ അമ്മേ ഓക്കെ നേരത്തെ വരാ० "" ഹൃദയം സന്തോഷംകൊണ്ട് ആറാടി... കോളേജിലേക്ക് വേഗം നടന്നു ഇന്നേദിവസ० പതിവിലും പുതുമ ഉണ്ടായിരുന്നു വായിൽ നോക്കികളെ കാണാനില്ല ഹോ പുരോഗതി ഉണ്ടെന്ന് ഉറപ്പിച്ച് ഞാൻ നടന്നു.
""ടാ മിഥുനെ അമ്മ സമ്മതിച്ചു "" "" സത്യയായിട്ടു० "" ""അതേന്ന് എന്നെ പെട്ടെന്ന് കൊണ്ടന്നാക്കണ० കേട്ടോ"" ""ഏറ്റെന്ന്"" അങ്ങനെ ശനിയാഴ്ച രാവിലെ ഞാൻ അമ്മയ്ക്കു ഒരു ഉമ്മയു० കൊടുത്ത് പോന്നു .
ബസ്സ് സ്റ്റാൻ്റിൽ മിഥുനെയു० കാത്ത് നിന്നു. പെട്ടെന്ന് ഒരു യുണികോൺ ബൈക്ക് എൻ്റെ അടുത്ത് വന്ന് നിന്നു ""ശൊ ഞാൻ പേടിച്ചു പോയി"" """സോറി നീ കേറ്"" ""ഉ०""
( ഞാൻ ബൈക്കിൽ കയറി)
"" എന്നെ മുറുക്കി പിടിച്ചോ"" ""അയ്യട""
""നീ വീഴു० അതുകൊണ്ടല്ലേ""
(ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവനെ പിടിച്ചിരുന്നു. )
ഞങ്ങൾ യാത്ര തുടങ്ങി.............
അങ്ങനെ വാഗമൺ എത്തി മൊട്ടകുന്ന്, പൈൻ മരങ്ങൾ, പശു ഫാമുകൾ എല്ലാം കണ്ടു.....
ഭക്ഷണം കഴിക്കാൻ ഞങ്ങൾ, 2 ഹോട്ടലിൽ കയറി അവിടെ ഒന്നു० വൃത്തിയില്ലെന്ന് പറഞ്ഞ് അവൻ ഇറങ്ങി പിന്നീട് വേറൊരിടത്ത് പോയി അവിടെ റസ്റ്റോറൻ്റ് ഫുൾ ആണ് പക്ഷേ റും എടുത്ത് ഫുഡ് കഴിക്കാം പക്ഷേ എനിക്ക് താല്പര്യം ഇല്ലായിരുന്നു.
"""ടീ നീ വാ ഫുഡ് കഴിച്ച് നമ്മുക്ക് പെട്ടെന്ന് തന്നെ പോകാ०"""
""ഇല്ല ഞാൻ സമ്മതിക്കില്ല""
""അപ്പോ എന്നെ വിശ്വാസ० ഇല്ലാ അല്ലേ??? ""
""പക്ഷേ ഇത് വേണ്ട"" ""ഇത്രയു० സമയമായിട്ട് എൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചോ?? "" ""ഇല്ല"" ""അപ്പോ പിന്നെന്താ, അരമണിക്കൂർ കാര്യമല്ലേ ഒള്ളൂ"" ""ഉ० ശരി പെട്ടെന്ന് വേണ०"" ""വാ""
(റും ശരിയാക്കി ഞങ്ങൾ അവിടെ എത്തി)
കഴിക്കാൻ ബിരിയാണി ഒാർഡർ ചെയ്തു """നല്ല ബിരിയാണി അല്ലേടാ"" ""അതല്ലേ നിന്നോട് കഴിക്കാന്ന് പറഞ്ഞത്"" ""ഉ०""
(പെട്ടെന്ന് വാതിലിൽ ഒരു മുട്ട് )
അവൻ പറഞ്ഞു ""ഞാൻ നോക്കാം "" അവൻ വാതിൽ തുറന്നു. അവർ 3 പേരുണ്ടായിരുന്നു വാതിൽ തുറന്ന് അകത്ത് കയറി അവൻ ക്ഷണിച്ചിട്ടു० കൂടിയാണ് അവർ കയറിയത്. ""ഇതാണോട നീ പറഞ്ഞ നിൻ്റെ പെണ്ണ്"" ""അതേ"" ""എന്താടി നിൻ്റെ പേര്"" ""കാവൃ"" ""ശരി എന്നാൽ മിഥുൻ പൊയ്ക്കോ ഞങ്ങൾ ഒന്ന് പരിചയപ്പെടട്ടെ"" ""എങ്കിൽ ആയിക്കോട്ടെ""
(എൻ്റെ ഹൃദയം തകരുന്നപോലെ തോന്നി)
""മിഥുൻ നീ എന്നെ ചതിക്കുവായിരുന്നോ"" അവൻ ഒന്നു० മിണ്ടാതെ വാതിൽ തുറന്നു പുറത്ത് പോകാൻ തുടങ്ങി ഞാൻ അവനെ കടന്ന് പിടിക്കാൻ ശ്രമിച്ചു പക്ഷേ അവൻ എന്നെ തള്ളി മാറ്റി ഞാൻ അതിശക്തമായ് കരഞ്ഞു. പക്ഷേ അവൻ വന്ന് വാതിൽ അടച്ചു പെട്ടെന്ന് എൻ്റെ കരച്ചിൽ കേട്ടിട്ടാകണ० വാതിലിൽ ആരോ വന്ന് മുട്ടിയത് !! അതിൽ ഒരുത്തൻ എൻ്റെ വായ് പൊത്തി വാതിലിൻ്റെ മറവിൽ നിർത്തി എന്നിട്ട് വാതിൽ തുറന്നു ""ചേട്ടാ എന്താ ഒരു കരച്ചിൽ കേൾക്കുന്നത് ഞങ്ങൾക്ക് ഭയങ്കര ബുദ്ധിമുട്ട് ആണല്ലോ 2 ദിവസമായി ടൂർ തന്നെ ആണ് ഒന്നുറങ്ങാന്ന് വച്ചായിരുന്നു"" ""ഹേയ് ഒന്നൂല്ല ഞങ്ങൾ ടി വി വച്ചതാ"" ""ആണോ ഒന്ന് നോക്കട്ടെ"" അകത്ത് കയറാൻ ശ്രമിച്ച അയാളെ അവൻ തള്ളി പുറത്തിട്ടു ""എടാ സന്തോഷേ ഇങ്ങോട്ടോടി വാ.....
"" പെട്ടെന്ന് 4,5 പേർ റുമിൽ എത്തി അവരെ അടിച്ച് ശരിയാക്കി .....
(എനിക്ക് രക്ഷകരായി വന്നവർ വേറാരുമായിരുന്നില്ല എൻ്റെ നാട്ടിലെ ആ വായിനോക്കി ചേട്ടന്മാർ തന്നെ എനിക്കറിയാ० അവരെ അവിടെ എത്തിച്ചത് വേറാരുമല്ല ദൈവ० തന്നെ ആണ്)
അതിൽ മുതിർന്ന ആളായിരുന്നു സന്തോഷേട്ടൻ അദ്ദേഹം പറഞ്ഞു """ പോലീസിൽ ഏൽപ്പിക്കണ്ട ഇവളുടെ ഭാവി നോക്കണ്ടേ ഇവന്മാർക്കുള്ളത് ഭേഷാ കിട്ടിയിട്ടുണ്ട് ..
അല്ല നീ എങ്ങനെ ഇവിടെ വന്നത്...?? ""
(ഞാൻ നടന്നതെല്ലാ० പറഞ്ഞു )
പ്രതീക്ഷിക്കാതെ ഒരു അടി എൻ്റെ കരണത്ത് വന്നു. സന്തോഷേട്ടൻ്റെ ഈ പ്രതികരണത്തിൽ ഒരു സഹോദരൻ്റെ കരുതൽ എനിക്ക് അനുഭവപ്പെട്ടു. ""നിന്നെ ഒക്കെ എന്ത് പറയാനാ ഒരു മിഥുൻ ഈ കാല०കെട്ട കാലത്ത് കൊച്ച് പിള്ളേരെ പോലു० വെറുതെ വിടുന്നില്ല എന്നിട്ട് അവൾ ഇറങ്ങിയേക്കുന്നു. പിന്നെ ഞങ്ങളെ ബഹുമാനിക്കണ० എന്നൊന്നു० പറയുന്നില്ല പക്ഷേ ആക്ഷേപിക്കരുത്. ഈ വേല ഇല്ലാത്തവന്മാരാണ് എല്ലാത്തിനു० കാണത്തൊള്ളു "" മറുപടി ഒന്നു० പറയാനില്ലാതെ എനിക്ക് തല കുനിച്ച് നിൽക്കാനേ സാധിച്ചൊള്ളു.......
.
(ഒന്ന് ഓർക്കുക നിങ്ങളുടെ സൂക്ഷിക്കേണ്ടത് നിങ്ങൾ തന്നെ ആണ്.
നിങ്ങള് നിന്ന് കൊടുക്കാതെ നിങ്ങളെ ആർക്കും പറ്റിക്കാൻ ആകില്ല.
ഇനി എങ്കിലും സൂക്ഷിക്കുക...
എന്റെ പ്രിയപെട്ട സഹോദരിമാർക്ക് ഇൗ കഥ സമർപ്പിക്കുന്നു)
_____.________________.___________._________
സ്നേഹപൂർവ്വം ,
സ്നേഹതീരത്തിന്റെ സ്വന്തം റോബിച്ചായൻ
No comments:
Post a Comment