വിലകൂടിയ വിസ വാങ്ങിച്ച്
വിലകുറഞ്ഞ ഭക്ഷണം കഴിച്ചു
വിലകൂടിയ ഭക്ഷണം കുടുംബത്തെ കഴിപ്പിച്ച്
വില കുറഞ്ഞ വസ്ത്രംധരിച്ച്
വിലകൂടിയ വസ്ത്രം കുടുംബത്തെ ധരിപ്പിച്ച് അവസാനം
വിലകൂടിയ മരുന്ന് കഴിച്ചു
വിലകുറഞ്ഞ വസ്ത്രത്തില് മണ്ണിലേക്ക് മടങ്ങുന്നവന് പ്രവാസി...!
പണക്കാരനായ് ജീവിക്കാന് വലിയ വീടും കാറും ഉപേക്ഷിച്ച്
റൂമിലെ മൂട്ട കടിക്കുന്നഇരുമ്പ് കട്ടലില് ചുരുണ്ട് കൂടിയവന് പ്രവാസി...!
സ്വന്തം മക്കളെ നാട്ടില് വച്ച്
അറബാബിന്റ മക്കളെ കൊന്ചിക്കുന്നവന് പ്രവാസി...!
എന്ത് കഷ്ടപാടിലും ആരു ചോദിച്ചാലും അല്ഹ്ദുലില്ലാഹ്
ഖൊയിസ് എന്ന് പറഞ്ഞു തള്ളവിരല് പൊന്തിക്കുന്നവന് പ്രവാസി...! നാട്ടിലെ ഏത് പരിപാടിക്കും നാട്ടുകാര് സംഭാവനയില്
ആദ്യം പേരഴുതുന്നവന്
വീട്ടുകാര്ക്കും,മക്കള്ക്കും വിരുന്ന്കാരന് പ്രവാസി...!
പ്രവാസി ആയി കഴിഞ്ഞാൽ നാട്ടിലേക്ക് വിസിറ്റിംഗ് വിസ കിട്ടുകയുള്ളൂ എന്ന തിരിച്ചറിവ് അറിഞ്ഞവൻ ....
എന്തുകൊടുത്താലും കുറഞ്ഞുപോയന്ന പരാതി കേള്ക്കുന്നവന്‍ പ്രവാസി...!
നാട്ടില്ക്ക് വിളിച്ചാലും ടെന്ഷന് വിളിച്ചില്ലന്കിലും ടെന്ഷന്
അങ്ങോട്ടും ഇങ്ങോട്ടും ഭാരം ചുമക്കുന്നവന് പ്രവാസി...!
കുടുംബത്തിന് വേണ്ടി എത്ര നല്ലത് ചെയ്താലും അവസാനം ഇത്രയും കാലം നീ ഗള്ഫില് അദ്ധ്വാനിച്ച് എന്തുണ്ടാക്കി എന്ന് കേള്ക്കേണ്ടി വരുന്നവന് പ്രവാസി...! പലപ്പോഴും പലരോടായി കടം വാങ്ങി കുടുംബത്തിന് വേണ്ടി വീടുണ്ടാക്കാനും പെങ്ങന്മാരെ കെട്ടിക്കാനും കഷ്ടപ്പെട്ട് കടം കയറി തുലഞ്ഞപ്പോള് നീ എന്തിന് വേണ്ടി ഇത്രയും കടമുണ്ടാക്കി എന്ന് കേള്ക്കേണ്ടി വരുന്നവന് പ്രവാസി...! ഭാര്യപറയും മതിയാക്കി പോരീം
അവള്ക്ക് ജീവിക്കാനുള്ള മോഹമാണ്..!
ഉമ്മ പറയൂം മോനെന്നാവരാ
ഉമ്മാക്ക് മക്കളോടുള്ള സത്യമായ സ്നേഹമാണ്...!
ഉപ്പ പറയും അവനിപ്പോ വന്നിട്ടെന്താ..? ഉപ്പാക്ക് ജീവിതം നയിച്ചിട്ടുള്ള തിരിച്ചറിവാണ്...!
എപ്പോഴും ഉത്തരം മുട്ടുന്നവന് പ്രവാസി
മുഖത്ത് ചിരിമാറ്റാതെ
കൈ ഉയര്ത്തി എല്ലാവര്ക്കും സലാം
പറഞ്ഞു ഉശാറോടെ നടന്നു നീങ്ങുന്ന പ്രവാസിക്ക് നിങ്ങളെ പണമോ ഭക്ഷണമോ ഒന്നും ആഗ്രഹിക്കുന്നില്ല
പകരം ബന്ധുക്കളുടെ സ്നേഹം
നല്ലവാക്ക് അത് മതി...!.
________________________________________
അയിച് തന്നത് ✍ സിജിന്
*************************************************
നിങ്ങൾക്കും ഇതുപോലെത്തന്നെ കഥകൾ ,കവിതകൾ,ലേഖനങ്ങൾ,അനുഭവങ്ങൾ ഒക്കെ പങ്കുവെയ്ക്കാം.
ബന്ധപെടുക Email ID
No comments:
Post a Comment