സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

June 24, 2018

ഉമ്മാക്ക് പകരം ഉമ്മ മാത്രം..



" എടീ ഉമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്"
"അള്ളാ!! ആരാ പറഞ്ഞേ അബ്ദുകാ."
" അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ"
" ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള "
" ഹേയ്, വന്നാലും കുഴപ്പമൊന്നുമില്ല. നാളെ നമ്മള് ഹോസ്പിറ്റലില് പോവല്ലേ. ഇനി നിന്റെ പ്രസവവുമൊക്കെ കഴിഞ്ഞ് നമ്മള് തിരിച്ചുവരാന് കുറച്ച് ദിവസമാവില്ലേ, ഇവിടെ വന്ന് നമ്മളെ കാണാതാവുമ്പോൾ താനേ തിരിച്ചു പൊയ്ക്കോളും "
രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പിറ്റേ ദിവസം നേരത്തെ തന്നെ രണ്ടു പേരും ഹോസ്പിറ്റലില് എത്തി. പ്രസവ തിയ്യതി പറഞ്ഞിരിക്കുന്നത് നാളെയാണ്. ഹോസ്പിറ്റലില് എത്തി അഡ്മിറ്റായി. അവിടെ എത്തിയ ഉടന് അവള്ക്ക് ചെറിയ തോതില് വേദന അനുഭവപ്പെടാൻ തുടങ്ങി. അബ്ദു ഡോക്ടറെ വിവരം അറിയിച്ചു. അവര് ഡോക്ടര് വരുന്നതും കാത്തു നിന്നു.
കുറച്ചു സമയത്തിന് ശേഷം അവരുടെ മുറിയുടെ കതകിന് പുറത്ത് ആരോ നില്ക്കുന്നതായി അബ്ദുവിന് അനുഭവപ്പെട്ടു. അയാള് വാതില് തുറന്നു നോക്കിയപ്പോള് പത്ത് മാസം ചുമന്ന് പെറ്റ ഉമ്മ തന്റെ നേരെ കൈകള് കൂപ്പി ദയനീയമായി നില്ക്കുന്നതാണ് കണ്ടത്. ഉമ്മയെ കണ്ടതും ആ പ്രസവ വേദനയിലും ഭാര്യ അബ്ദുവിനെ നോക്കി കണ്ണുരുട്ടി. അയാള് ഉമ്മയുടെ അടുത്ത് ചെന്നു
" എന്റെ പൊന്ന് ഉമ്മാ, എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്, ഞങ്ങളെ ബുദ്ധിമുട്ടിക്കാനായിട്ട്. അവിടെ ഉമ്മക്ക് എന്തായിരുന്നു ഒരു കുറവ്"
ഉമ്മ ദയനീയമായി തന്റെ മോനെ ഒന്ന് നോക്കി " ഒരു കുറവും ഉണ്ടായിരുന്നില്ല മോനേ, നല്ല സുഖമായിരുന്നു. ഞാന് എന്റെ പേരകുട്ടിയെ ഒരു നോക്ക് കണ്ടിട്ട് പോയ്ക്കൊള്ളാം മോനേ. എന്റെ മോന് തടസ്സമൊന്നും പറയല്ലേ"അബ്ദു ഭാര്യയെ ഒന്ന് നോക്കി. അവള് ദേഷ്യത്തോടെ മുഖം തിരിച്ചു. അവന് ഉമ്മയോട് ഒന്നും പറയാതെ മുറിയുടെ അകത്തേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോള് ഡോക്ടര് വന്നു. അവളെ ഉടന് ലേബര് റൂമിലേക്ക് മാറ്റി.
കുറച്ച് സമയങ്ങൾക്ക് ശേഷം തന്റെ പേരകുട്ടിയുടെ കരച്ചില് ഉമ്മാമയുടെ കാതില് വന്നു പതിച്ചു. ആ മുഖത്ത് സന്തോഷം വിരിഞ്ഞു. കുഞ്ഞിനെ കണ്ട ഉടന് ഉമ്മയോട് തിരിച്ച് പോകാന് മകന് ആവശ്യപ്പെട്ടു. പക്ഷെ ഉമ്മ തന്റെ പേരകുട്ടിയോടൊപ്പം ഒരു രണ്ട് ദിവസം നില്ക്കാന് മോനോട് കെഞ്ചി. അവന് ദേഷ്യത്തോടെയാണെ
ങ്കിലും സമ്മതിച്ചു. തന്റെ കുഞ്ഞിനെ ഉമ്മ ലാളിക്കുന്നതും കൊഞ്ചിക്കുന്നതും അബ്ദുവിന്റെ ഭാര്യക്ക് ദഹിച്ചില്ല. അവള് അബ്ദുവിനോട് തന്റെ പരിഭവം പറയുകയും ചെയ്തു. ഒരു ദിവസം കൂടി കഴിഞ്ഞാല് ഉമ്മ പോവുമല്ലോ എന്ന് പറഞ്ഞ് അബ്ദു ഭാര്യയെ ആശ്വസിപ്പിച്ചു. ഉമ്മക്ക് മകന് അനുവദിച്ച സമയം അവസാനിച്ചപ്പോൾ, അവര് യാത്ര പറഞ്ഞ് പോകാനൊരുങ്ങിയപ്പോഴാണ് അബ്ദുവും ഭാര്യയും തങ്ങളുടെ കുഞ്ഞിനെ കാണാനില്ല
എന്ന കാര്യം ശ്രദ്ധിച്ചത്. ഉടന് തന്നെ ഹോസ്പിറ്റൽ അധികൃതരെ വിവരം അറിയിച്ചു. അവര് സിസി ടിവിയും മറ്റും പരിശോധിച്ചിട്ടും കുഞ്ഞിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അബ്ദുവും ഭാര്യയും പരിഭ്രാന്തരായി.
പൊട്ടിക്കരയുന്ന തന്റെ ഭാര്യയെ അവന് ആശ്വസിപ്പിച്ചു. ഹോസ്പിറ്റൽ അധികൃതര് പോലീസില് വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. അവരുടെ മുറിയുടെ മുന്നില് ആളുകള് തടിച്ചു കൂടി. തന്റെ കുഞ്ഞിനെ ഓര്ത്ത് ഒരു ഭ്രാന്തിയെ പോലെ കരയുന്ന ഭാര്യയെ അബ്ദു നിസ്സഹായനായി നോക്കി നിന്നു.
കൂടി നില്ക്കുന്ന ആളുകള്ക്ക് അഭിമുഖമായി നിന്നുകൊണ്ട് ഉമ്മ വിളിച്ചു പറഞ്ഞു " ഇനി ആരും കുഞ്ഞിനെ അന്വേഷിക്കേണ്ട. കുഞ്ഞ് ഈ മുറിയില് തന്നെ ഉണ്ട്. ഞാനാ ഒളിപ്പിച്ചു വെച്ചത്"
ഇത് കേട്ടതും ഒരു ഭ്രാന്തിയെ പോലെ അബ്ദുവിന്റെ ഭാര്യ അവര്ക്ക് നേരെ പാഞ്ഞടുത്തു
" എങ്ങനെ മനസ്സ് വന്നു തള്ളേ എന്റെ കുഞ്ഞിനെ എന്നില് നിന്നും പിരിക്കാൻ. എന്റെ കണ്ണീരിന്റെ ശാപം നിങ്ങളെ വിട്ട് പോകില്ല. പുഴുത്ത് ചാകും നിങ്ങള്"
ഒളിപ്പിച്ചു വെച്ച കുഞ്ഞിനെ പുറത്തെടുത്ത് കവിളില് ഒരു ഉമ്മ കൊടുത്ത് നിറ കണ്ണുകളോടെ ഉമ്മ അബ്ദുവിനെയും ഭാര്യയേയും നോക്കി " ഞാന് ചെയ്തത് മഹാപാപമാണ് എന്ന് എനിക്കറിയാം. നീ പറഞ്ഞത് ശരിയാണ് മോളെ നിന്റെ കണ്ണീരിന്റെ ശാപം എന്നെവിട്ട് പോകില്ല. പത്ത് മാസം ചുമന്ന് പെറ്റ കുഞ്ഞിനെ ഉമ്മയിൽ നിന്നും അകറ്റുന്നത് മഹാപാപം തന്നെയാണ്. വെറും രണ്ട് ദിവസം പ്രായമായ നിന്റെ കുഞ്ഞിനെ കുറച്ചു സമയം കാണാതായപ്പോൾ നീ ഇങ്ങനെ പറയുന്നു. അപ്പോ പത്തു മാസം ചുമന്ന് പെറ്റ, ഞാന് ഉണ്ണാതെ ഊട്ടി വളര്ത്തിയ, 
ഞാന് താരാട്ട് പാട്ട് പാടി ഉറക്കിയ, എന്റെ കണ്ണ് നിറഞ്ഞാൽ കൂടെ കരഞ്ഞിരുന്ന, എന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്റെ മോനെ എന്നില് നിന്നും അകറ്റിയ മോള് ചെയ്തതാണോ പുണ്യം.
 സ്വന്തം മകനെ കൊണ്ട് എന്നെ വൃദ്ധസദനത്തിൽ ആക്കിച്ചതാണോ പുണ്യം"
കൂടി നിന്നിരുന്ന ആളുകള് അബ്ദുവിനെയും ഭാര്യയേയും പുച്ഛത്തോടെ നോക്കി. അബ്ദുവിന്റെ കണ്ണുകള് നിറഞ്ഞൊഴുകുന്നത് ഉമ്മ കണ്ടു

" എന്റെ മോന് കരയേണ്ട . 
അത് ഈ ഉമ്മാക്ക് സഹിക്കാന് പറ്റില്ല. ഞാന് ഇപ്പോ പറയുന്നത് മോന് ചിലപ്പോള് മനസ്സിലാവില്ല."

നാളെ നിങ്ങളുടെ മക്കള് നിങ്ങളോട് ഇങ്ങനെ ചെയ്യുമ്പോഴേ മനസ്സിലാകൂ"
ഉമ്മ പറഞ്ഞു തീര്ന്നതും അബ്ദു ഉമ്മയുടെ കാലില് വീണതും ഒരുമിച്ചായിരുന്നു.
ഈ ലോകത്തില് നാം ഒരു വഴിയാത്രക്കാരനാണ്...
ദൈവ ഹിതം അറിയാനും അതനുസരിച്ച് പ്രവര്ത്തിക്കാനും സർവ്വശക്തൻ തുണക്കട്ടെ.
അമീൻ
ഉമ്മാക്ക് പകരം ഉമ്മ മാത്രം..ജീവിച്ചിരിക്കുന്ന
ഉമ്മമാർക്ക് ദീർഘായുസ്സും നമ്മെ വിട്ടുപിരിഞ്ഞുപോയ ഉമ്മമാർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ.....

___________________________________________
.

ഇവിടെ എനിക് മാത്രം അല്ല ,നിങ്ങൾക്കും എഴുതാം...
എഴുതാൻ ആഗ്രഹമുള്ളവർ contact ചെയ്യൂ...

June 17, 2018

അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി ആകരുത്....

ഒരിക്കൽ ഗന്ധാരി, ഭഗവാൻ കൃഷ്ണനോട് പറഞ്ഞു :
കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും ഒരു കാരണം നീയാണ്.”


ശ്രീകൃഷ്ണൻ പറഞ്ഞു..

“ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവരു ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവർ അനുഭവിക്കുന്നു; അത്ര മാത്രം.
ഒരു മാതാവ് എന്ന നിലയിൽ അങ്ങ് മക്കളെ ശാസിച്ചിട്ടുണ്ടോ..?
അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, അങ്ങ് ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം.
കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ കുന്തി ദേവി സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഃഖത്തിലും കുന്തി ദേവി പിന്തിരിഞ്ഞില്ല. മാതാവിന്റെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി.
അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി.” 


അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു.
പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാരമര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു. അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലികഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും... പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല..
നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെക്കുറിച്ചു നമ്മൾ അറിയുന്നില്ല...
അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം.....

അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല...കണ്ണു തുറന്നിരുന്ന കുന്തി ആകുക....!!
________________________________________





ഇൗ കഥയും അതിലെ ആശയവും നിങ്ങളുടെ മനസ്സ് തുറപ്പിക്കുകയും ഭാവിയിൽ ഇത് പ്രയോജനപെടുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നന്ദി..

June 06, 2018

ഭർത്താക്കന്മാരെ ആവിശ്യമുണ്ട്....



ഒരാൾ തോപ്പുംപടിയിൽ പുതിയ ഭര്ത്താക്കന്മാരെ വില്ക്കുന്ന ഒരു കട ആരംഭിച്ചു.
ആവശ്യമുള്ള സ്ത്രീകള്ക്ക് കടയില് നേരിട്ട് ചെന്ന് ഇഷ്ടം ഉള്ള പുരുഷനെ ഭര്ത്താവായി വിലക്ക് വാങ്ങാം.. കടക്കു മൊത്തം ആറു നിലകളുണ്ട്..
ഓരോ നില മുകളിലേക്ക് കയറുമ്പോഴും ഭര്ത്താവിന്റെ വില കൂടി കൊണ്ടിരിക്കും..
ഒരു സ്ത്രീ ഭര്ത്താവിനെ വാങ്ങാന് വന്നു.
ഒന്നാം നിലയിലേ ബോര്ഡ്: ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
അവള് അടുത്ത നിലയിലേക്ക് കയറി.
രണ്ടാം നിലയിലെ ബോര്ഡ് :
ഇവിടെ ഉള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
കുട്ടികളെ സ്നേഹപൂര്വ്വം പരിപാലിക്കുന്നവരാണ്.. അവളടുത്ത നിലയിലേക്ക് കയറി.
മൂന്നാം നിലയിലെ ബോര്ഡ് :
ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
കുട്ടികളെ സ്നേഹപൂര്വ്വം പരിപാലിക്കുന്നവരാണ്..
നല്ല സുന്ദരന്മാരുമാണ്.. കൊള്ളാമല്ലോ..
അവള് ചിന്തിച്ചു..
പക്ഷെ അടുത്ത നിലയിലേക്ക് കയറി..
നാലാം നിലയിലെ ബോര്ഡ് :
ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്.. കുട്ടികളെ സ്നേഹപൂര്വ്വം പരിപാലിക്കുന്നവരാണ്..
നല്ല സുന്ദരന്മാരാണ്..
വീട്ടുജോലിയിലും സഹായിക്കും.
എന്റെ ദൈവമേ ഇങ്ങനെയാരെങ്കിലും ഉണ്ടാവുമോ..
അവളുടെ ചിന്ത.. എന്നാലും അവള് അടുത്ത നിലയിലേക്ക് കയറി..
അഞ്ചാം നിലയിലെ ബോര്ഡ് :
ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്..
കുട്ടികളെ സ്നേഹപൂര്വ്വം പരിപാലിക്കുന്നവരാണ്..
നല്ല സുന്ദരന്മാരാണ്.. വീട്ടുജോലിയില് സഹായിക്കും,
അതോടൊപ്പം വളരെ റൊമാന്റിക് നേച്ചര് ഉള്ളവരുമാണ്..
അവള്ക്കു ആ ഫ്ലോറിലേക്ക് കയറാന് ഒരു പ്രലോഭനം വന്നു.. എന്നാലും പക്ഷെ വീണ്ടും അടുത്ത നിലയിലേക്ക് പോയി..
ആറാം നിലയിലെ ബോര്ഡ്:
നിങ്ങള് ഇവിടുത്തെ 31,456 ആം നമ്പര് വിസിറ്റര് ആണ്. ഈ ഫ്ലോറില് പുരുഷന്മാര് ആരുമില്ല..
പക്ഷെ ഈ ഫ്ലോര് ഇവിടെ ഉള്ളതിന്റെ ഉദ്ദേശം സ്ത്രീകളെ ഒരിക്കലും തൃപ്തിപ്പെടുത്താന് സാധിക്കില്ല എന്നത് തെളിയിക്കാന് വേണ്ടി മാത്രമാണ്.. അതിന് മാത്രം ! ! ! ! ഭര്ത്താക്കന്മാരെ വില്ക്കുന്ന ഈ കടയില് ഷോപ്പിംഗ് നടത്തിയതിനു നന്ദി.. : ! ! !
(തുടര്ന്നും വായിക്കുക)
ഇതേ കടക്കാരന് തൊട്ടടുത്തു പുതിയ ഭാര്യമാരെ വില്ക്കുന്ന മറ്റൊരു കടയും നടത്തുന്നുണ്ടായിരുന്നു..
ഒന്നാം നിലയിലെ ബോര്ഡ്:
ഇവിടെ ഭര്ത്താക്കന്മാര് പറയുന്നത് ക്ഷമയോട് കേള്ക്കുന്ന ഭാര്യമാരെ ലഭിക്കും..!! !!
-- --
--
--
രണ്ടും, മൂന്നും, നാലും, അഞ്ചും, ആറും നിലകളിലേക്ക് ഇന്ന് വരെ ഒരൊറ്റ പുരുഷനും കയറിയിട്ടില്ല..! !
നമ്മള്ക്ക് ഇത്രയൊക്കെ മതിയെ .! !

June 04, 2018

ഓഷോ* തന്റെ ശിഷ്യരോട് പറഞ്ഞ മനോഹരമായ ഒരു കഥയുണ്ട്:-_



ഭൂമിയിൽ ഈശ്വരൻ മനുഷ്യനെയും മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. അതി ദീർഘമായ സൃഷ്ടി പ്രക്രിയയ്ക്കു ശേഷം ഈശ്വരൻ വിശ്രമ മാരംഭിച്ചു.
മൃഗങ്ങളും മറ്റു ജീവ ജാലങ്ങളും തങ്ങൾക്ക് ലഭിച്ച ജന്മത്തിൽ സംതൃപ്ത രായിരുന്നു. എന്നാൽ മനുഷ്യൻ മാത്രം തൃപ്തനാ യിരുന്നില്ല. അവർ ഒരോ രുത്തരായി ദൈവത്തെ കണ്ട് പരാതികൾ പറഞ്ഞു കൊണ്ടിരുന്നു. അവർ ഒരിക്കലും ദൈവത്തിനെ വിശ്രമിക്കാൻ അനുവദിച്ചില്ല. ദൈവം പല സ്ഥലങ്ങളിലും പോയി ഒളിച്ചു താമസിച്ചു. പക്ഷെ അവിടെയെല്ലാം മനുഷ്യൻ തേടിയെത്തി.
ഒടുവിൽ സഹികെട്ട ദൈവത്തെ ദൈവദൂതന്മാർ ഉപദേശിച്ചു.
പ്രഭോ, അവിടുന്ന് ഈ ബ്രഹ്മാണ്ഡത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവിടെ യെല്ലാം മനുഷ്യർ അങ്ങയെ തേടിയെത്തും
അതുകൊണ്ട് അങ്ങ് അവർ തേടിവരാൻ ഇടയില്ലാത്ത മറ്റൊരിടം കണ്ടെത്തേണ്ടിയിരിക്കുന്നു. ദീർഘമായ ആലോചനയ്ക്കു ശേഷം അവർ ദൈവത്തിനു മുന്നിൽ ഒരു നിർദ്ദേശം വച്ചു. അങ്ങ് മനുഷ്യന്റെ യുള്ളിൽ തന്നെ വസിക്കൂ. മനുഷ്യൻ ഒരിക്കലും സ്വന്തം ഉള്ളിലുളളതിനെ കാണില്ല. അതു ശരിയാണെന്ന് ദൈവത്തിനും തോന്നി.
അന്നു മുതൽ ദൈവം മനുഷ്യന്റെ ഉള്ളിൽ കയറി താമസം തുടങ്ങി. തന്റെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ കാണാതെ അതേ ഈശ്വരനെ മനുഷ്യൻ ആരാധനാ ലയങ്ങളിൽ അന്വേഷിക്കാനും തുടങ്ങി.
ഒരിക്കലും അവസാനി ക്കാത്ത അന്വേഷണം.