ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27).
പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.
2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. apj@abdulkalam.com എന്ന തന്റെ ഇ-മെയിലിൽ എല്ലായ്പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, വിശിഷ്യാ വിദ്യാർത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.
അബ്ദുല്കലാം നല്കിയ സംഭാവനകള് രാഷ്ട്രം ഒരിക്കലും മറക്കില്ല. ശാസ്ത്രജ്ഞന്, പണ്ഡിതന്, രാഷ്ട്രപതി എന്നീതലങ്ങളില് അദ്ദേഹം മികവുറ്റപ്രവര്ത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും രാഷ്ട്രപതി കോവിന്ദ് അനുസ്മരിച്ചു. കലാമിന്റെ ജന്മനാടായ രാമേശ്വരത്തുനിന്ന് രാഷ്ട്രപതി ഭവനിലെത്തിയ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലളിതമായ ജീവിതത്തിലൂടെ കോടിക്കണക്കിന് ജനങ്ങള്ക്ക് പ്രചോദനമേകിയ വ്യക്തിയായിരുന്നു കലാമെന്ന് പ്രധാനമന്ത്രി മോദിയും ട്വിറ്ററില് കുറിച്ചു.
കലാമിനോടുള്ള ആദരസൂചകമായി മുംബൈയിലെ ഒരു സ്കൂള് പേരുമാറ്റി. ഘാട്കോപറില് നോര്ത്ത് മുംബൈ വെല്ഫെയര് സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളാണ് പേര് 'സീസ് ഡോ. എ.പി.ജെ. അബ്ദുല് കലാം മെമ്മോറിയല് ഹൈസ്കൂള്' എന്നാക്കി മാറ്റിയത്. 3250 കുട്ടികള് പഠിക്കുന്ന സ്കൂള് ഇപ്പോള് സൗത്ത് ഇന്ത്യന് എജ്യുക്കേഷന് സൊസൈറ്റി(സീസ്)യുമായി ചേര്ന്നാണ് പ്രവര്ത്തിക്കുന്നത്. സ്കൂളിന്റെ പ്രവേശനകവാടത്തില് കലാമിന്റെ ആറടി വലുപ്പമുള്ള പ്രതിമയും സ്ഥാപിച്ചു.
രാമേശ്വരത്ത് നിന്നും ജ്വലിച്ച ദീപം ഇന്ത്യ ഒട്ടാകെ ആളിപടർന്ന്
2015 ജൂലൈ 27 ന് (84-ാം വയസ്സിൽ ) ആ ദ്വീപം അണഞ്ഞു പോയി . ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.
അദ്ദേഹം നമ്മെ വിട്ട് പോയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും നമ്മിൽ നിലനിൽക്കുന്നു,..
..
.
കലാമിന്റെ വാക്കുകൾ....
വിജയം ആസ്വാദ്യകരമാകണമെങ്കില്‍ പ്രയാസങ്ങള്‍ ആവശ്യമാണ്.’
‘ഇന്ത്യയ്ക്ക് ആണവായുധങ്ങള്‍ ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയും. അതാണ് ഞങ്ങളുടെ സ്വപ്‌നവും, പക്ഷേ ഇത് യു.എസിന്റെയും സ്വപ്‌നമായിരിക്കണം.’
‘നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഭാവി മാറ്റ.’
‘കഷ്ടപ്പാടുകളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് യഥാര്‍ത്ഥ നേതാവ്’
‘വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ്, എന്നാല്‍ ഓരോ ബ്ലാക്ക് ബോര്‍ഡുകളുമാണ് വിദ്യാര്‍ത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്.’
‘നമ്മുടെ ഒപ്പുള്‍ ഓട്ടോഗ്രാഫുകളാകുമ്പോഴാണ് വിജയം അടയാളപ്പെടുത്തുന്നത്.’
‘നിങ്ങളുടെ സ്വപ്‌ന സഫലമാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്വപ്‌നമുണ്ടായിരിക്കണം.’
‘നിങ്ങള്‍ക്ക് സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ എരിയണം.’
‘വലിയ സ്വപനം കാണുന്നവരുടെ വലിയ സ്വപ്‌നങ്ങള്‍ എപ്പോഴും വിശിഷ്ടമാകുന്നു.’
..
അദ്ദേഹത്തെ ഇൗ ഓർമ്മ ദിവസം എല്ലാവരും സ്മരിക്കട്ടെ 🌹 ഒപ്പം അദ്ദേഹത്തിന്റെ വാക്കുകളും..💐
.