നമ്മൾ മനുഷ്യർക്ക് കണ്ട്പഠിക്കാനും, അനുകരിക്കാനും കഴിയേണ്ട ഒന്നാണ്
മരംകൊത്തിയുടെ ജീവിതം.
ജീവിതത്തിൽ ഒരിക്കൽ മാത്രം വിവാഹം കഴിക്കുന്ന പക്ഷിയാണ് മരം കൊത്തി. ഭാര്യയുടെ മരണ ശേഷം പോലും മറ്റൊരു വിവാഹത്തെ കുറിച്ച് ടിയാൻ ചിന്തിക്കില്ല. വിവാഹ അന്യാഷണം ബഹു രസമാണ്. ഒരു ഇലയോ പ്രാണിയോ പുഴുവോ ചുണ്ടിൽ വഹിച്ചു നടക്കും. ആ ചുണ്ട് ഒരു ഈർച്ച വാളും മനോഹരമായ കിരികിടം കൊണ്ട് അലങ്കരിച്ചതുമാണ്.
താൻ ഭാര്യയാക്കാൻ ഉദ്ദേശിക്കുന്ന പക്ഷിയുടെ സവിധത്തിൽ ഭക്ഷണമായി എന്തെങ്കിലും സമർപ്പിക്കുന്നു. ആ പക്ഷിയോട് തനിക്കുളള ഇഷ്ടം രേഖപ്പെടുത്തലാണ് ടിയാന്റെ ലക്ഷ്യം. ചുണ്ട് കൊണ്ട് തന്റെ മുന്നിൽ കിടക്കുന്ന ഭക്ഷണം ആ പക്ഷി ആഹരിച്ചാൽ ടിയാന്റെ മനസ്സിൽ നിരവധി ലഡുകൾ ഒന്നിച്ചു പൊട്ടും. കാരണം അവൾക്ക് ഇഷ്ടമായിരിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. പിന്നെ താമസിക്കില്ല. ഉടൻ തന്നെ പുതുമണവാട്ടിയെയും കൂട്ടി താൻ നിർമിച്ച ഭവനത്തിലേക്ക് യാത്രയായി. പലപ്പോഴും ഏതെങ്കിലും മരത്തിന്റെ പൊത്തിലായിരിക്കും കൂട് തയ്യാർ ചെയ്തിട്ടുളളത്. പുതുമണവാട്ടിക്ക് കൂട് ഇഷ്ടപ്പെടുന്ന പക്ഷം കല്യാണം നടക്കുകയായി. അഞ്ച് മുതൽ ഏഴു മുട്ടകൾ വരെയാണ് പെൺപക്ഷി ഇടാറുളളത് മുട്ട വിരിഞ്ഞു കുട്ടികൾ പുറത്ത് വന്നാൽ ഭക്ഷണം നൽകാൻ രണ്ട് പേരും മാറി മാറി അവസരം വിനിയോഗിക്കും.
എവിടെയെങ്കിലും ഭക്ഷണം അല്ലെങ്കിൽ വെളളം കണ്ടാൽ ഉടൻ തന്നെ ശബ്ദമുണ്ടാക്കി ഭാര്യയെ അറിയിച്ചു അവൾ എത്തിച്ചേർന്ന ശേഷം ഒരുമിച്ചു മാത്രമാണ് ഭക്ഷണത്തിലേക്ക് അവർ അടുക്കുക. ഭാര്യയുടെ അഭാവം മനസ്സിലായാൽ ഒച്ച വെച്ച് അന്വേഷിച്ച് പാറി നടക്കും. ഇനി ഭാര്യ മരണപ്പെട്ടാൽ എപ്പോഴും അവളെ ഓർത്തു അവൾ അവന്റെ കൂടെ പാറി നടന്ന സ്ഥലങ്ങളിലെല്ലാം ചെന്ന് അവളുടെ ഓർമകളിലായി ജീവിക്കും. ആ മനോഹരമായ ഓർമ്മകളിൽ അവൻ ശബ്ദമുണ്ടാക്കി നടക്കും.
മരം കൊത്തി പക്ഷിയുടെ ആറിലൊരു ഭാഗം അതിന്റെ നീണ്ട ചുണ്ടാണ്. ഭൂമിയിൽ പ്രാണികളെയും പുഴുക്കളെയും തിരഞ്ഞുപിടിക്കാൻ അത് മരം കൊത്തിയെ സഹായിക്കുന്നു.
ഭൂമിയുടെ ഉഉൾഭാഗത്ത് വെളളം ഉണ്ടോ എന്നറിയാൻ മറ്റാർക്കുമില്ലാത്ത അറിയാനുള്ള കഴിവ് മരം കൊത്തിയുടെ പ്രത്യേകതയാണ്.
ഭൂമിയിൽ എവിടെയെങ്കിലും വെളളമുണ്ടോ എന്നറിയാൻ ഒരു ഗൈഡ് ആയി മരം കൊത്തിയെ ഉപയോഗപ്പെടുത്തിയിരുന്നു.
വെളളം ഉണ്ട് എന്ന വിവരം മരംകൊത്തിയിൽ (ഹിന്ദിയിൽ ഹുദ്ഹുദു എന്ന് വിളിക്കും ) നിന്ന് ലഭിച്ചാൽ അവിടെ കുഴിക്കാൻ ആവശ്യപ്പെടും. അപ്പോൾ അവിടെ വെളളം ലഭിക്കുകയും ചെയ്യുന്നു.
ആധുനിക കാലത്ത് മരം കൊത്തി വെള്ളത്തിന്റെ എഞ്ചിനീയർ എന്ന പേരിലും അറിയപ്പെടുന്നു.
യാതൊരു ക്ഷീണമോ തളർച്ചയോ കൂടാതെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടാൻ ഈ പക്ഷിക്ക് സാധിക്കുന്നു. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ആ യാത്ര നീളുന്നു....