ബീഹാറിലെ ഒരു കുട്ടിക്കഥ കേൾക്കുക :
വേനൽ വറുതിയിൽ ദുരിതത്തിലാണ്ട് ചമ്പപ്രദേശത്ത് കാട്ടുതീയും വന്നതോടെ നാടുവിടാൻ മനുഷ്യരോടൊപ്പം പക്ഷിമൃഗാദികളും നിർബന്ധിതരായി . ക്ഷാമദേശത്തുനിന്നു പറന്നുപോകുന്നതിനിടയിൽ കിട്ടിയ അരിമണിയെ നിധിപോലെ കരുതിയ കിളി അതു ശ്രദ്ധയോടെ കൊത്തിപ്പിടിച്ചു പറന്നു . പക്ഷേ , ഇടയ്ക്ക് അരിമണി കൊക്കിൽ നിന്നുവീണ് വലിയൊരു തടിയിലെ തുളയ്ക്കുള്ളിൽ കുടുങ്ങിപ്പോയി . അടുത്തുള്ള ആശാരിയെക്കണ്ട് തടിപൊളിച്ച് അരിമണിയെടുത്തുതരാൻ കിളി അപേക്ഷിച്ചു . “കടന്നുപോ . എനിക്ക് നേരമില്ല .” ആശാരി കിളിയെ കൈവെടിഞ്ഞു . കിളി അവിടത്തെ രാജാവിനെക്കണ്ട് ആശാരിക്ക് നിർദ്ദേശം നൽകാൻ യാചിച്ചു . രാജാവും കനിഞ്ഞില്ല . രാജ്ഞിയെക്കണ്ട് രാജാവിനെ ഉപദേശിക്കാൻ കിളി അപേക്ഷിച്ചു . രാജ്ഞിക്കും ദയവു തോന്നിയില്ല . കരുണയില്ലാത്ത രാജ്ഞിയെ കടിക്കണമെന്ന ആവശ്യവുമായി കിളി പാമ്പിനെക്കണ്ടു . പാമ്പും സഹായിക്കാൻ തയ്യാറായില്ല . തുടർന്നു കിളി ഒരു വലിയ കമ്പിനോടു പറഞ്ഞു പാവത്തെ സഹായിക്കാത്ത പാമ്പിനെ തല്ലിക്കൊല്ലണമെന്ന് . കമ്പും കിളിയെ അനുസരിച്ചില്ല . തീയോടായി കിളിയുടെ അപേക്ഷ : “ആ കമ്പിനെ കത്തിച്ചുകളയണം .” തീയ്ക്കും നേരമില്ല .
വെള്ളത്തെക്കണ്ട് തീയ് കെടുത്തിക്കളയാൻ യാചിച്ചു . അവിടെയും തിരസ്കരിക്കപ്പെട്ട കിളി ആനയെക്കണ്ടു . വെള്ളം കുടിച്ചുവറ്റിക്കണമെന്നായിരുന്നു കിളിയുടെ അപേക്ഷ .
കഥ മുഴുവൻ കേട്ട ആനയുടെ മനമുരുകി . കിളിക്കു തുണയേകാൻ ആന തീരുമാനിച്ചു . ഇളകിമറിഞ്ഞ് , കുടിച്ചുതീർക്കാൻ വരുന്ന ആനയെക്കണ്ടു ഭയന്ന വെള്ളം , തീയ് കെടുത്താനായി പാഞ്ഞൊഴുകി . അപായം മണത്ത തീയ് കത്തിക്കാളി കമ്പിനെ ദഹിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി . കമ്പാകട്ടെ ഉടൻ അടിച്ചുകൊല്ലുമെന്ന് പാമ്പിനോടു പറഞ്ഞു . പാമ്പ് രാജ്ഞിയുടെ നേർക്കു പാഞ്ഞു . കടിക്കാൻ വരുന്ന പാമ്പിനെക്കണ്ടു ഭയന്ന രാജ്ഞി , ആശാരിക്ക് കല്പ്പന നൽകണമെന്ന് കണവന്റെ ചെവിയിൽ മന്ത്രിച്ചു . രാജാവ് ആശാരിയെ വരുത്തി , കിളിക്കുവേണ്ട സഹായം ഉടൻ ചെയ്യാൻ ഉത്തരവു നൽകി . ആശാരി തടി പിളർന്ന് അരിമണിയെടുത്ത് കിളിക്കു കൊടുത്തു . തടസ്സങ്ങൾക്കു മുമ്പിൽ തളരാതെ ക്ഷമയോടെ പ്രയത്നിച്ചാൽ വിജയിക്കാമെന്ന ആശയം കുഞ്ഞുമനസ്സുകളിൽ പകരുന്ന കെട്ടുകഥയാണിത് .

- ഇനി ചെറിയൊരു ചൈനീസ് നാടൻകഥ കൂടി നോക്കാം .
ഒരു ഗ്രാമീണനു നിത്യവും ഒരു കുന്നു കയറിക്കടക്കേണ്ടിയിരുന്നു . ഓരോ തവണ കുന്നിറങ്ങുമ്പോഴും അയാൾ കുന്നിൻ മുകളിൽ നിന്ന് ഒരു കല്ലെടുത്തു താഴെക്കൊണ്ടു കളയുമായിരുന്നു . എന്തിനാണിതെന്നു ചോദിക്കുന്നവരോട് അയാൾ പറയും : “ഞാൻ ഈ കുന്നിനെ ഇല്ലാതാക്കുകയാണ് . എന്റെ ആയുസ്സിൽ കഴിയില്ല . പക്ഷേ ,രണ്ടോ മൂന്നോ തലമുറ കഴിയുമ്പോൾ കുന്നിവിടെക്കാണില്ല.”
സ്ഥിര പരിശ്രമത്തിന്റെ ഗുണത്തെ വാഴ്ത്തുന്ന സൂചനയാണ് ഇക്കഥയിലും .
ക്ഷമയും സ്ഥിരപരിശ്രമവും കൊണ്ട് മലകളെ കീഴ്പ്പെടുത്താമെന്ന ഇംഗ്ലിഷ് മൊഴിയും കൂട്ടത്തിലോർക്കാം നമുക്ക് . ജീവിതപ്രശ്നങ്ങൾ തട്ടിവീഴ്ത്തുമ്പോൾ ഒന്നുകിൽ തളർന്നുകിടന്നു വിധിയെപ്പഴിച്ച് നിഷ്ക്രിയരാകാം , അല്ലെങ്കിൽ ചാടിയെണീറ്റ് ആത്മവിശ്വാസത്തോടെ തുടർന്നു പ്രയത്നിക്കാം. നാം ഏതുവഴി സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചാവും നമ്മുടെ ഭാവി. സ്ഥിരപരിശ്രമമെന്ന മരത്തിലാണ് പണം കായ്ക്കുന്നതെന്ന് ജാപ്പനീസ് മൊഴി. ചിന്തകനും ചരിത്രകാരനുമായ കാർലൈൽ (1795 - 1881) പറഞ്ഞിട്ടുണ്ട് : “ധൈര്യം, നിലയ്ക്കാത്ത പരിശ്രമം, തടസ്സങ്ങളെയും നിരുത്സാഹപ്പെടുത്തലിനെയും അസാദ്ധ്യതകളെയും അവഗണിക്കുന്ന പ്രയത്നം എന്നിവയാണ് ശക്തനെയും ദുർബലനെയും വേർതിരിക്കുന്നത് .”
.
ചിന്തിക്കുക...തിരിച്ചടികളെ അവഗണിക്കാം , എന്നിട്ട് മനസ്സ് തുറന്ന് മുന്നോട്ട് പോകാം..
No comments:
Post a Comment