സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

April 26, 2018

വിജ്ഞാനം തേനാണ്.


📖 അടി പേടിച്ചു പഠനം നിര്ത്തിയ മകനെ പണ്ഡിതനായ ഒരു പിതാവ് ഉപദേശിച്ചതു കാണുക:
മോനേ, അല്പകാലത്തെ ശിക്ഷ ഭയന്നാണു നീ പഠനം ഉപേക്ഷിക്കുന്നതെങ്കില് നീ ചെയ്യുന്നതു വിഡ്ഢിത്തമാണ്. കാരണം, പഠനം നിര്ത്തിയാല് അതുമുതല് ജീവിതാന്ത്യം വരെ നിനക്കു ശിക്ഷയനുഭവിക്കേണ്ടി വരും. കാരണം അറിവില്ലായ്മയാണ് ഏറ്റവും വലിയ ശിക്ഷ. വിദ്യാലയത്തില്നിന്ന് അധ്യാപകന്റെ ചെറിയ അടി സഹിക്കാന് നിനക്കാവുന്നില്ലെങ്കില് സമൂഹത്തിന്റെ വലിയ അടി നിനക്കെങ്ങനെ താങ്ങാനാകും…? അധ്യാപകന് നിന്നെ ചീത്ത പറഞ്ഞതു നിനക്കു താങ്ങാനാകുന്നില്ലെങ്കില് സമൂഹം നിന്നെ ചീത്ത പറയുന്നതും പരിഹസിക്കുന്നതും നിനക്കെങ്ങനെ താങ്ങാനാകും…? പഠിക്കാത്തതിന്റെ പേരില് അധ്യാപകന് നിന്നെ ക്ലാസില്നിന്നു പുറത്താക്കിയതു നിനക്ക് അസഹ്യമായെങ്കില്‍ അറിവില്ലാത്തതിന്റെ പേരില് സമൂഹം നിന്നെ സുപ്രധാനമേഖലകളി ല്നിന്നെല്ലാം പുറത്താക്കുമ്പോള് അതു നിനക്കെങ്ങനെ സഹ്യമാകും..?
മോനേ, അല്പകാലം ത്യാഗം ചെയ്യേണ്ടി വരും. ചീത്തയും പരിഹാസവും അടിയും പിടിയും സഹിക്കേണ്ടി വരും. ഈ ചെറുത്യാഗങ്ങള് ഈ ചെറുപ്പത്തില് സഹിച്ചു പഠിച്ചാല്പിന്നെ ചീത്ത കേള്ക്കേണ്ടി വരില്ല. ത്യാഗം ചെയ്യേണ്ടി വരില്ല. ജീവിതം സുഖപ്രദമായിരിക്കും.
ഇപ്പോൾ ചെറിയ ത്യാഗം ഭയന്നു ഭാവിയിൽ വലിയ ത്യാഗം നീ ഏറ്റെടുക്കരുത്. അറിവു സമ്പാദിക്കാന് അധ്വാനമുണ്ടാകും. പക്ഷേ, 'അറിവില്ലായ്മ കൊണ്ടുനടക്കാനാണ്' അതിലേറെ അധ്വാനം വേണ്ടി വരിക.
മോനേ, ഒട്ടും പരിചയമില്ലാത്ത നാട്ടിലെത്തിപ്പെട്ടാല് ഏതു നട്ടുച്ചയാണെങ്കിലും വഴിതെറ്റിപ്പോകാന് സാധ്യതയേറെയാണ്. എന്നാല് ഏതു കട്ടപിടിച്ച ഇരുട്ടാണെങ്കിലും സ്വന്തം നാട്ടില് ബസിറങ്ങിയാല് വീട്ടിലേക്ക് ആരോടും വഴിചോദിക്കാതെ നീ പോകും, ഇല്ലേ..? എന്താണു കാരണം..? രാത്രിയുടെ ഇരുട്ടല്ല ഇരുട്ട്.!. മറിച്ച് അറിവില്ലായ്മയാണ് യഥാര്ഥ ഇരുട്ട്.! അറിവില്ലെങ്കില്‍ പകല്പോലും രാത്രിയാണ്. അറിവുണ്ടെങ്കില്‍ രാത്രിപോലും പകലാണ്.
അറിവുള്ളവന് ഏതു വിദേശവും സ്വദേശം. അറിവില്ലാത്തവനു സ്വന്തം ദേശം പോലും അപരിചിത ദേശം. മോനേ, നീ മൃഗമല്ല, മനുഷ്യനാണെന്നോര്ക്കണം. സര്വജീവജാലങ്ങളില് വച്ചേറ്റം ഉല്കൃഷ്ടമായ ജീവി. മനുഷ്യജീവിയായ നിന്നെ മറ്റിതര ജീവികളില്നിന്നു വേര്തിരിക്കുന്ന ഘടകം തടിയോ മുടിയോ ശക്തിയോ വലിപ്പമോ അല്ല. തടികൊണ്ടാണു നീ ഉയര്ന്നതെങ്കില് നിന്നെക്കാള് ഉന്നതന് ആനയാണ്. ശക്തി കൊണ്ടാണ് ഉയര്ന്നതെങ്കില് നിന്നെക്കാള് ഉന്നതന് കാട്ടുപോത്താണ്. നീളം കൊണ്ടാണെങ്കില് ജിറാഫ് നിന്നെക്കാള് എത്ര ഉയരുമുള്ള ജീവിയാണ്. പക്ഷേ, അതൊന്നുമല്ല നിന്നെ വേര്തിരിക്കുന്ന ഘടകം. അത് അറിവുമാത്രമാണ്.
അറിവാണു ശക്തി. ആ ശക്തിയുണ്ടെങ്കില് പക്ഷികളെയും വെല്ലുന്നവിധം ആകാശത്തുകൂടെ നിനക്കു പാറിപ്പറക്കാം. ആ ശക്തിയുണ്ടെങ്കില് മത്സ്യങ്ങളെയും വെല്ലുംവിധം ആഴിയുടെ ആഴക്കയങ്ങളിലൂടെ നിനക്ക് ഊളിയിട്ടു സഞ്ചരിക്കാം. ആ ശക്തിയുണ്ടെങ്കില് ചീറ്റപ്പുലികളെപോലും തോല്പിക്കുന്ന വിധം നിനക്കോടാം.
മോനേ, അറിവുണ്ടെങ്കില്‍ നീ ദരിദ്രനാണെങ്കിലും  ധനികനാണ്. അറിവില്ലെങ്കില്‍ നീ ധനികനാണെങ്കിലും ദരിദ്രനാണ്. അറിവുണ്ടെങ്കില്‍ നീ പ്രജയാണെങ്കിലും രാജാവാണ്. അറിവില്ലെങ്കില്‍ നീ രാജാവാണെങ്കിലും പ്രജയാണ്. അറിവുണ്ടെങ്കില്‍ എല്ലാ അപരിചിതരും നിനക്കു പരിചിതരാണ്. അറിവില്ലെങ്കില്‍ പരിചിതര് പോലും നിനക്ക് അപരിചിതരാണ്.
അറിവുണ്ടെങ്കില്‍ നീ വനാന്തരങ്ങളില് പോയി ഏകാന്തമായിരുന്നാല്പോലും ജനം നിന്നെ തേടിയെത്തും. അറിവില്ലെങ്കില്‍ നീ ജനമധ്യത്തില് നിലയുറപ്പിച്ചാലും നിന്നെ ആരും ശ്രദ്ധിക്കില്
മോനേ, വിജ്ഞാനം തേനാണ്. തേനെടുക്കുമ്പോള് തേനീച്ചയുടെ കുത്തേല്ക്കേണ്ടി വരികയെന്നതു സ്വാഭാവികം. കുത്തേറ്റു കിട്ടിയ തേനിന് ഇരട്ടി മധുരമുണ്ടാകും. കുത്ത് ഭയന്നു രംഗംവിട്ടാല് തേന് നുണയാന് കഴിയില്ല… എനിക്കു പറയാനേ കഴിയൂ. ചെയ്യേണ്ടതു നീയാണ്.ഇനി എന്തു ചെയ്യണമെന്നു നീ തന്നെ തീരുമാനിച്ചോളൂ..
നമ്മുടെ കുടുംബത്തിലെ എല്ലാ നല്ല മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.ഗുരു ദക്ഷിണയായി വിരൽ മുറിച്ചു നൽകിയ പാരമ്പര്യം മറക്കരുത്.

April 23, 2018

ഒരു തപാല് പെട്ടിയുടെ കഥ …


ഒരിക്കല് ഞാന് നിങ്ങളുടെ ആരൊക്കെയോ ആയിരുന്നു... …..
കത്തുകളുമായി സൈക്കിളില് ഇടവഴികളിലൂടെ വരാറുണ്ടായിരുന്ന പോസ്റ്മാനെയും തിരക്കി നിങ്ങള് ഒരിക്കലെങ്കിലും കാത്തിരുന്നിട്ടുണ്ടാവണം … നാളെ നിങ്ങള് ഈ വഴി കടന്നു പോകുമ്പോള് , നിങ്ങളുടെ കുട്ടികള്ക്ക് പറഞ്ഞു കൊടുക്കണം എന്റെ കഥ … നിറം മങ്ങിയ ഒരു ചുവന്ന പെട്ടിയുടെ കഥ … ഒരു അഞ്ചല് പെട്ടിയുടെ കഥ … ഒരു തപാല് പെട്ടിയുടെ കഥ … ഒരു പോസ്റ്റ് ബോക്സിന്റെ കഥ …
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവീസ് രൂപം കൊള്ളുന്നതിനുമുമ്പ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിലവിൽനിന്നിരുന്ന പഴയകാല ആഭ്യന്തര തപാൽ സമ്പ്രദായമാണ് അഞ്ചൽ സമ്പ്രദായം. 1951 ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതുവരെ അഞ്ചൽ സമ്പ്രദായം നിലനിന്നു.
സന്ദേശവാഹകൻ, ദൈവദൂതൻ എന്നെല്ലാം അർത്ഥമുള്ള ആഞ്ചെലസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം.
കേരളത്തിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ ചാരന്മാർ വഴി കത്തിടപാടുകൾ നടത്തിയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലം മുതൽ വിരുത്തി(വൃത്തി) അനുഭവക്കാരായ ചാരന്മാർ മുഖാന്തരം സർക്കാർ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളിൽ എത്തിച്ചുകൊടുക്കാൻ ഒരു വ്യവസ്ഥ ആരംഭിച്ചു. അവർക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും “ ശ്രീപദ്മനാഭൻ തുണ ” എന്നു ലിഖിതമുള്ള വെള്ളിത്തടികൾ നൽകിയിരുന്നു. തിരുവിതാം കൂറിലെ രാമവർമ്മ മഹാരാജാവ് കൊല്ലവർഷം 959ൽ ‘സന്ദേഹവാഹക’ ഏർപ്പാടിൽ ചില പരിഷ്കാരങ്ങൾ വരുത്തി. അത് കേണൽ മൺട്രോയുടെ ഔദ്യോഗികകാലം വരെ നിലവിലിരുന്നു. കേണൽ മൺട്രോയാണ് സന്ദേശവാഹക ഏർപ്പാടിന് ‘അഞ്ചൽ’ എന്നു നാമകരണം ചെയ്തത്. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി ഓട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ സർക്കാർ രേഖകൾ മാത്രമായിരുന്നു അഞ്ചലിലൂടെ എത്തിച്ചിരുന്നത്. കൊല്ലവർഷം 1024 വരെ അഞ്ചൽ സർവ്വീസ് സർക്കാർ ആവശ്യത്തിനു മാത്രമേ തരപ്പെടുത്തിയിരുന്നുള്ളൂ.ഭാരതത്തിൽ പൊതുവായി തപാൽ സംവിധാനം നിലവിൽ വന്നപ്പോൾ അഞ്ചൽ വകുപ്പ് അതിൽ ലയിപ്പിക്കപ്പെടുകയുണ്ടായി.
കത്തുകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നവരാണ് അഞ്ചൽക്കാരൻ അഥവാ അഞ്ചലോട്ടക്കാരൻ.കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചൽക്കാരൻറെ വേഷം. ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയിൽ തപാൽ ഉരുപ്പടികൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് ഓടിയാണ് എത്തിച്ചിരുന്നത്. ഇങ്ങനെ ഓടുമ്പോൾ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകൾ വഴി മാറിക്കൊടുക്കുകയും ചെയ്തിരുന്നു. അഞ്ചൽക്കാരന് അന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം കിട്ടീയിരുന്നു....

April 22, 2018

ദൈവമാണ് എന്റെ ബലം


വിവാഹം കഴിഞ്ഞ് 10 വർഷത്തിനുശേഷം ലഭിക്കുന്ന കുഞ്ഞിനെ അത്ഭുതമെന്നും ദൈവത്തിന്റെ ദാനമെന്നും വിളിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാൽ ആദ്യ വർഷങ്ങളിൽ ഉണ്ടാകുന്ന കുഞ്ഞ് ദൈവദാനമെന്ന നിലയിൽ പ്രഘോഷിക്കപ്പെടാറില്ല,
പലപ്പോഴും.
കാൻസർ രോഗം വന്നതിനുശേഷം സൗഖ്യപ്പെടുന്നത് ദൈവിക ഇടപെടലായി വാഴ്ത്തുന്ന നാം, രോഗം വരാത്തതിനെയോർത്ത് ഒരിക്കലെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടോ?
സാമ്പത്തികപ്രതിസന്ധി നീണ്ടുനിന്നതിനുശേഷം ഒരു ദൈവിക ഇടപെടലുണ്ടായാൽ നാം സാക്ഷ്യപ്പെടുത്തും. പക്ഷേ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതെ അനുദിനം കാക്കുന്ന ദൈവത്തിന്റെ പരിപാലനതയെ സൗകര്യപൂർവം വിസ്മരിക്കുകയും ചെയ്യും.
നാം നീണ്ട ഒരു യാത്രയിലായിരുന്നുവെന്നിരിക്കട്ടെ. യാത്രയുടെ അവസാന സമയത്ത് കാറിനുമുമ്പിൽ ഒരു മരം പിഴുതുവീഴുന്നു. തലനാരിഴയ്ക്ക് രക്ഷപെടുന്നവർ ദൈവത്തിന്റെ അത്ഭുതപ്രവൃത്തിയെ പ്രഘോഷിക്കും. എന്നാൽ യാത്രയിലുടനീളം വഴിയിൽ മരങ്ങളുണ്ടായിരു
ന്നെന്നുംഅവയൊന്നും കാറിനുമുകളിൽ വീഴാതെ കാത്തത് ദൈവമാണെന്നും പലപ്പോഴും ആരും ഓർമ്മിക്കാറില്ല. നാം ഈ ഭൂമിയിൽ ഒരു നിമിഷം പോലും ആയിരിക്കുന്നത് ദൈവത്തിന്റെ കരുണ ഒന്ന് മാത്രം എന്ന് മനസ്സിലാക്കുക.
നമുക്കാവശ്യമുള്ള വായു സൗജന്യമായി നൽകുന്നു. സൗരയൂഥങ്ങളെയും സകല ചരാചരങ്ങളെയും മനുഷ്യന് ജീവിക്കുവാൻ അനുകൂലമായ വിധത്തിൽ ക്രമീകരിക്കുന്നു.

അനുനിമിഷവും നമ്മെ പരിപാലിച്ച് നൻമകൾ നൽകുന്ന ദൈവത്തിന് നന്ദി അർപ്പിച്ച് ജീവിക്കാം.
.
(പ്രസംഗത്തിൽ നിന്നും കെട്ടെത്)

April 15, 2018

ബിൽ ഗേട്ട്‌സിനേക്കാൾ വലിയ ധനികനായ ഒരു ന്യൂസ് പേപ്പർ ബോയ്...(Inspirational Story)

Bill Gates

ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു.
ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല ഇത് കേട്ട ബിൽ ഗേറ്റ്സ്
തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി
കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം
ന്യൂയോർക്ക് വിമാനതാവളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു.
ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം
ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി
അവനെ വിളിച്ചു
പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു.
എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി
എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു.
മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാന താവളത്തിൽ ഞാൻ ചെന്നു.
വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല.
അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി.
എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു. 19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാരനായി
അതിന് ശേഷം ഒരു ദിവസം ആ പയ്യനെ കാണണം എന്ന ആഗ്രഹം എന്നിൽ ഉടലെടുത്തു.
ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിൽ അവനെ കണ്ടു പിടിച്ചു. അവനോട് ഞാൻ ചോദിച്ചു എന്നെ മനസ്സിലായോ ...?
മനസ്സിലായി സാർ നിങ്ങൾ പ്രശസ്തനായ ബിൽ ഗേറ്റ്സ് അല്ലേ
വർഷങ്ങൾക്ക് മുമ്പ് നീ എനിക്ക് രണ്ട് പ്രാവശ്യം ന്യൂസ് പേപ്പർ ഫ്രീയായി തന്നിട്ടുള്ളത് നിനക്ക് ഓർമ്മയുണ്ടോ
പകരം നിനക്ക് എന്തെങ്കിലും തരാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്ത് വേണമെങ്കിലും ആവശ്യപ്പെടാം.
പയ്യൻ: നിങ്ങളെ കൊണ്ട് അതിന് പകരം തരാൻ കഴിയില്ല സാർ.....
ഞാൻ: ങ്ങേ അതെന്താ കാരണം.....??
പയ്യൻ: ഞാൻ പാവപ്പെട്ടവനായി ഇരുന്ന സമയത്ത് നിങ്ങൾക്ക് ഞാൻ തന്നു.
എന്നാൽ നിങ്ങൾ പണക്കാരൻ ആയതിന് ശേഷം എനിക്ക് തരാൻ നിങ്ങൾ വന്നു.
അപ്പോൾ പാവപ്പെട്ടവനായ അവസ്ഥയിൽ ഞാൻ തന്നതും
എല്ലാം ഉണ്ടായതിന് ശേഷം താങ്കൾ തരുന്നതും പകരത്തിന് പകരമാകില്ല സാർ ...? ഇത്രയും പറഞ്ഞ് നിർത്തിയിട്ട് ബിൽ ഗേറ്റ്സ്
താനാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ എന്ന് പറഞ്ഞ ആളോട് പറഞ്ഞു.
ഇനി പറയൂ
എന്നേക്കാൽ വലിയ പണക്കാരൻ ആ കറുത്ത പയ്യനല്ലേ...??
ദാനം നൽകാൻ നീ പണക്കാരനാകണമെന്നോ
പണക്കാരനാക്കുന്നത് വരെ കാത്തിരിക്കണമെന്നോ ഇല്ല.....
 സഹായം ചെയ്യണം എന്ന ഗുണത്തിന് സമയപരിതിയില്ല പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവും ഇല്ല.
ഇൗ പോസ്റ്റ് ഇഷ്ടപ്പെട്ടാൽ Follow ബട്ടൺ ക്ലിക്ക് ചെയ്യുക...🙏 നന്ദി

April 13, 2018

ഭൂമിയിലെ സ്വർഗത്തിൽ പിഴുതെറിയപ്പെട്ട സഹോദരി,നിനക്ക് പ്രണാമം...🙏


ജമ്മുവിലെ കഠ്‍വ ജില്ലയിൽ 8 വയസുള്ള ഒരു മനുഷ്യ കുഞ്ഞിനെ കുറെ പിശാചുക്കൾ പിച്ചി ചീന്തി കൊന്നു.  കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം വെളിപ്പെടുത്തുന്നത് കൊടുംക്രൂരത. 2012 ഡിസംബറിലെ ഡൽഹി നിർഭയ മാനഭംഗ–കൊലപാതകക്കേസിനുശേഷം രാജ്യത്തെ നടുക്കിയ സംഭവമായി ഇതു മാറിയതോടെ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നു..

.


ആ കുട്ടി ബലാല്സംഗത്തിന് ഇരയായത് ഒരു ക്ഷേത്രത്തിനുള്ളിലാണ്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള് പുണ്യസ്ഥലമായ കണക്കാക്കുന്ന ഇടം.
ചെരുപ്പിട്ട് ഒരു സാധാരണ മനുഷ്യന് കയറിയാലോ, ഒരു മൃഗം ഉള്ളില് കയറിയാലോ
എന്തിനേറെ ആര്ത്തവമുള്ള ഒരു സ്ത്രീ കയറിയാല് പോലും അശുദ്ധമാകുമെന്ന് പറയപ്പെടുന്ന ഒരിടം.
അവിടെയാണ് എട്ടു വയസുകാരിയായ ഒരു പെണ്കുട്ടി തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നു പോലും അറിയാതെ അസഹനിയമായ വേദനയും പേറി എട്ടു ദിവസം നരകയാതന അനുഭവിച്ചത്.
ആസിഫയ്ക്കു നീതി ഉറപ്പാക്കണം. 8 വയസ്സുകാരിയെ ക്ഷേത്രത്തിൽ തടങ്കലിലാക്കി, മയക്കു മരുന്നു നൽകി, ദിവസങ്ങളോളം ബലാൽസംഗം ചെയ്ത, ക്രൂരമായി ദേഹോപദ്രവം ചെയ്ത, ശേഷം തലയ്ക്കടിച്ചു കൊന്ന കശ്മലന്മാരെ, മനുഷ്യത്വമില്ലാത്ത ശവം തീനികളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നു കർശനമായ ശിക്ഷ ഉറപ്പാക്കണം. നിർഭയ കേസിൽ മെഴുകുതിരി കത്തിച്ചവരെയൊന്നും ഈ കേസിൽ കാണുന്നില്ല കാരണം, വർഗീയ ചേരിതിരിവു തന്നെ ..

.ആദ്യമായല്ല കുഞ്ഞുങ്ങൾ ലൈംഗിക പീഢനമേൽക്കുന്നതും കൊല്ലപ്പെടുന്നതും, പിഞ്ചു കുട്ടികൾ വരെ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊന്നും കൊല്ലപ്പെടാനും നിസ്സാരവൽക്കരിക്കുന്നതിനുമുള്ള ന്യായീകരണമായിക്കൂടാ. ആദ്യമായെന്നപ്പോൽ പ്രതികരിക്കണം. അവസാനത്തേതാവണം ഇത്തരം ഹീനപ്രവർത്തികൾ🙏🙏

ആ അക്രമികളെ  മൃഗങ്ങൾ എന്ന് വിളിക്കുന്നില്ല കാരണം മൃഗങ്ങൾ പോലും ഇങ്ങനെ ഒരു പൈശാചിക കൃത്യം ചെയ്യില്ലാ! അവർ ഏതു മതത്തിൽ പെട്ടവർ ആയാലും വരും തലമുറ ഓർത്തിരിക്കാൻ ഏറ്റവും വലിയ ശിക്ഷ അവർക്ക് വാങ്ങി കൊടുക്കണം, നടപ്പിലാക്കണം. അല്ലാതെ കുറച്ചു നാൾ ദൈവത്തിനേയും, സമൂഹത്തിനേയും, മതങ്ങളെയും, സർക്കാരിനെയും കുറ്റം പറഞ്ഞു ഒടുവിൽ ആരെങ്കിലും അടുത്ത 'ഇര' ആകുന്നത് വരെ ഇതൊന്നും നമ്മൾ മറന്നു പോകരുത്! മതത്തിന്റെ കണ്ണടയിട്ട് ഈ സംഭവത്തിന്റെ ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം - നാളെ നിങ്ങളുടെ മകൾക്ക് അസിഫയുടെ ഗതി വന്നാൽ -"ഹോ എൻ്റെ മകളെ പിച്ചി ചീന്തി കൊന്നവൻ എൻ്റെ മതക്കാരൻ തന്നെ അത്രയും ആശ്വാസം! " -എന്നായിരിക്കുമോ നിങ്ങൾ പ്രതികരിക്കുക ? ഈ സംഭവത്തിനു പിന്നിൽ പാകിസ്ഥാൻ ആണ് എന്ന പറയുന്ന നാണംകെട്ട ആളുകൾ ഇന്ത്യയിൽ ഉണ്ട് എന്നുള്ളത് ആണ് ഏറ്റവും അധോഗതി.
.

.
.
.
ഏഴു ലോക
സഞ്ചാരങ്ങൾക്കപ്പുറം
നീരുവറ്റി നീ
വലിച്ചെറിയപെടുമ്പോൾ
മിഴി തുറന്നില്ല
കണ്ണില്ലാത്ത കൽപ്രതിമകൾ...
സഹോദരീ...
നീ ഹിമതാഴ്വാരങ്ങളിൽ
ഉരുകിയൊലിച്ച
മഞ്ഞു തുള്ളിയുടെ നോവ്....
ഭൂമിയിലെ സ്വർഗത്തിൽ
പിഴുതെറിയപ്പെട്ട സൗരഭ്യമേ,
നിനക്ക് പ്രണാമം...
.
.
.



#SaveOurChildrens

April 12, 2018

വിരൽത്തുമ്പിലെ വിസ്മയത്തിന്റെ കഥ...!!



എത്ര ആസൂത്രിതമായി ഒരു കുറ്റകൃത്യം ചെയ്താലും ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു തെളിവ് അവശേഷിപ്പിക്കപ്പെടും. ‘ദൈവത്തിന്റെ വിരലടയാളം’ എന്ന് വിളിക്കാവുന്ന ഒരു തെളിവ്. എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്? അതു വിരലടയാളത്തെ പോലെ മായ്ക്കാനാവാത്ത ഒന്നായത് കൊണ്ട്. അതെ. വിരലടയാളം! പ്രകൃതി ഓരോ മനുഷ്യന്റെയും വിരല്തുമ്പില് ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതം. ഒരാളുടെ വിരലടയാളം ഇതുവരെ ഈ ലോകത്ത് ജീവിച്ചിരുന്നിട്ടുള്ളവര്ക്കുമില്ല... ജീവിക്കുന്നവര്ക്കുമില്ല... വരുവാനുള്ള തലമുറയ്ക്കുമില്ല... അത് അയാള്ക്കുമാത്രം സ്വന്തം. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന വിസ്മയം!
എങ്ങനെയാണ് വിരലടയാളം രൂപമെടുക്കുന്നത്? എന്തുകൊണ്ടാണ് അവ ഓരോത്തരിലും വ്യത്യസ്തമായിരി ക്കുന്നത്? വ്യക്തമായ ഒരു ഉത്തരം നല്കാന് ശാസ്ത്രത്തിനു ഇന്നും കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു ഏകദേശധാരണയിലെത്താന് ശാസ്ത്രത്തിനായിട്ടുണ്ട്. വിരലടയാളങ്ങളുടെ ഉത്ഭവം അന്തരികചര്മത്തിലെ ‘പാപ്പില്ലറിബള്ബു’കളില് നിന്നാണ്. ഒരു കാര്യം ഓര്ക്കേണ്ടത് അമ്മയുടെ വയറ്റില് നമ്മള് ഉരുവാകുമ്പോള് ആദ്യമേതന്നെ കൈവിരലോ കൈപ്പത്തിയോ രൂപപ്പെടുന്നില്ല. കൈപ്പത്തിയുടെ സ്ഥാനത്ത് ബലൂണ് പോലെ വീര്ത്തു നില്ക്കുന്ന മാംസഭാഗമാണ് ആദ്യം കാണപ്പെടുക. പിന്നെ കുഞ്ഞിനു ഒരു മൂന്ന് മാസം പ്രായമെത്തുന്നതൊടെ ഈ മാംസഭാഗം ഉള്ളിലേക്ക് ചുരുങ്ങി വിരലുകൾ രൂപം കൊള്ളുന്നു. ഈ ചൊട്ടി ഉള്വലിയലിന്റെ ഭാഗമായി പുറത്തെ തൊലിയില് പാടുകള് വീഴുന്നു. ഈ എണ്ണമറ്റ ചുളിവുകളാണ് ക്രമേണ വിരലടയാളമായി തീരുന്നത്. മരിച്ചു കഴിഞ്ഞു തൊലി നശിക്കും വരെ ആ അടയാളം മായുകയുമില്ല. അവയ്ക്കു എത്ര തേയ്മാനം വന്നാലും ശരീരം അതു നേരേയാക്കും.
ആദ്യനൂറ്റാണ്ടുകളില് ചൈനയിലെ ചക്രവര്ത്തിമാര് രേഖകളില് കയ്യൊപ്പ് പതിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാലും ആധുനികചരിത്രത്തില് ആ നേട്ടം ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ ഒരു സബ്കളക്ടര്ക്കാണ്. വില്യം ഹേര്ഷല്. ബ്രിട്ടീഷുകാരനായ പുള്ളിയാണ് ഈ ആശയം കണ്ടുപിടിച്ചതെങ്കിലും ഒരുകണക്കിന്പറഞ്ഞാല് ഈ ക്രെഡിറ്റും നമ്മള് ഇന്ത്യാകാര്ക്കാണ് ഉടായിപ്പില് വേന്ദ്രന്മരാണല്ലോ നമ്മള്! നമ്മുടെ പൂര്വികരും അതുപോലെതന്നെയായിരുന്നു (just kidding) . 1858ല് അദ്ദേഹത്തിന്റെ പ്രധാനജോലികളിലൊന്ന് പട്ടാളസേവനത്തില്നിന്ന് പിരിഞ്ഞ ശിപായിമാര്ക്ക് എല്ലാമാസവും പെന്ഷന് നല്കുക എന്നതായിരുന്നു. ഒരുദിവസം പെന്ഷന്കണക്ക് മുമ്പിൽ വെച്ച്  അദ്ദേഹം അമ്പരന്നുപോയി. 65ഓളം ശിപായിമാര്ക്ക് പതിവായി ഓഫീസില്നിന്നും പെന്ഷന് കൊടുത്തുപോരുന്നു. എല്ലാം അറുപതും എഴുപതും വയസുകഴിഞ്ഞവര്. എന്നാൽ കഴിഞ്ഞ പത്തുവര്ഷമായി അവരില് ഒരാള്പോലും മരിച്ചിട്ടില്ല! വൈകാതെ രഹസ്യം പുറത്തുവന്നു. പകുതിയിലധികം പേരും മരിച്ചുപോയവരാണ്. എന്നാല് വര്ഷങ്ങാളായി അവര്ക്കുപകരം ആരൊക്കെയോ എല്ലാമാസവും കൃത്യമായിവന്നു പെന്ഷന് വാങ്ങിപോവുന്നു. എങ്ങനെ ഈ തട്ടിപ്പുവീരന്മാരെ പിടിക്കും? വരുന്നവക്കെല്ലാം അതേ പ്രായവും മട്ടും മീശയും തലപ്പാവുമൊക്കെ. പിന്നെയെന്തു ചെയ്യും? ചിന്തയിലാണ്ടു ഓഫീസിലെ കണ്ണാടിച്ചില്ലുപാകിയ ജനലിലൂടെ അസ്തമയസൂര്യനെ നോക്കി അദ്ദേഹമങ്ങനെയിരുന്നു. അങ്ങനെയിരിക്കവേ സൂര്യപ്രകാശത്തില് ഹെര്ഷല് വിസ്മയകരമായ ഒരു കാഴ്ചകണ്ടു. കണ്ണാടിയില് നിറയെ പെന്ഷന് വാങ്ങാന് വന്നവരുടെ അഴുക്കുപുരണ്ട വിരല്പാടുകള്!
കൂടുതല് ശ്രദ്ധയോടെ നോക്കിയപ്പോള് അതിനകത്ത് എന്തൊക്കയോ വരകളും ചുഴികളും. കൂടുതല് അടുത്തെത്തി നോക്കിയപ്പോള് അദ്ദേഹത്തിനു ഒരുകാര്യം ബോധ്യമായി. ഓരോത്തരുടെയും അടയാളം ഒന്നിന്നൊന്നു വ്യത്യസ്ഥമാണ്. താന് മുന്പ് കണ്ടുമുട്ടിയ ചൈനീസ് പണമിടപാടുകാരുടെ ഒരു ചടങ്ങ് അദ്ദേഹത്തിനു ഓർമ്മ വന്നു. കടം കൊടുക്കുമ്പോള് ഇടപാടുകാരനെ കൊണ്ട് ഉടമ്പടിപത്രത്തി
ല് വെറുതെ ഒരു ഉറപ്പിനു വിരലു പതിപ്പിക്കുന്നത് ഓര്ത്തു. വിരല്പ്പാടുകള്ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ? എങ്കില് അതിലൂടെ വിരലുകളുടെ ഉടമസ്ഥനെ തിരിച്ചറിയാന് കഴിഞ്ഞാലോ?!
ഹേര്ഷലിന് ആവേശമായി. ഒരു തടിച്ച പുസ്തകത്തില് തന്റെ ഓഫീസിലുള്ളവരുടെയും പെന്ഷന്കാരുടേയും മുഴുവന് വിരലടയാളങ്ങളെടുത്തു പഠനം ആരംഭിച്ചു. കൂട്ടുകാരുടെയും അയല്കാരുടെയും കണ്ടുമുട്ടിയവരുടെയുമൊക്കെ വിരലടയാളങ്ങള് അദ്ദേഹം ശേഖരിച്ചു. അങ്ങനെ ഒരു മാസത്തിനകം അയ്യായിരത്തിലധികം അടയാളങ്ങള് ഹേര്ഷല് തന്റെ പുസ്തകത്തില് പതിച്ചുവെച്ചു. പിന്നെ മുഴുവന് സമയവും അദ്ദേഹം പഠനത്തിനു നീക്കിവെച്ചു. അങ്ങനെ വിരലടയാളത്തിന്റെ അത്ഭുതരഹസ്യങ്ങള് അദ്ദേഹം മനസിലാക്കി. രണ്ടു പേരുടെ ഒരുപോലെയല്ലന്നു മാത്രമല്ല. ഒരാളുടെ പത്തു വിരലിലെ അടയാളങ്ങള് പോലും വെവ്വേറെയാണ്. അതോടെ ഹേര്ഷല് ഓഫീസില് അദ്ഭുതങ്ങള് കാട്ടിത്തുടങ്ങി. താനില്ലാത്തപ്പോള് ആരൊക്കെയാണ് മുറിയില് വന്നു ഫയലുകള് എടുത്തതെന്ന് ഹേര്ഷല് കിറുകൃത്യമായി പ്രവചിച്ചു. മേശപ്പുറത്തു പതുങ്ങികിടന്ന വിരല്പാടിലൂടെയാണ് സബ്കളക്ടര് ഈ അത്ഭുതം കാട്ടുന്നതെന്ന് അറിയാതെ സഹപ്രവര്ത്തകര്‍ അമ്പരന്നു.
അടുത്ത പെന്ഷന് ദിവസം വന്നു. പണം കൊടുക്കുന്നതിനു മുന്പ് ഹേര്ഷല് ഓരോത്തരുടെയും വിരപ്പാട് പഴയതുമായി ഒത്തുനോക്കി. ഒട്ടുമുക്കാല് പേരും വേഷംമാറി വന്നവരായിരുന്നു. ഓരോ തവണയും പണം വാങ്ങാന് സൌകര്യമുള്ള ആരെങ്കിലുമൊക്കെയാണ് വന്നിരുന്നത്. കൂടാതെ ഒരാള് തന്നെ പലപേരിലും വന്നു വാങ്ങിയിരുന്നു. ഹേര്ഷല് വിരല്പാടുകളുടെ സഹായത്താല് പെൻഷൻ പറ്റുന്നവരുടെ എണ്ണം 67ല് നിന്നും 20 ആയി കുറച്ചു.
ആറുമാസക്കാലമായി താൻ പഠനം നടത്തി തെളിയിച്ച വിരലടയാളം എന്ന അത്ഭുതപ്രതിഭാസത്തെ വിശദീകരിച്ചുകൊണ്ട് ഹേര്ഷല് ഒരു പ്രബന്ധം തയ്യാറാക്കി. വ്യക്തികളെ തിരിച്ചറിയാന് ഏറ്റവും നല്ല ശാസ്ത്രീയമാര്ഗ്ഗം വിരലടയാളമാണെന്ന് അതില് പറഞ്ഞിരുന്നു. അതിനാല് ജയിലില് കിടക്കുന്ന മുഴുവന് കുറ്റവാളികളുടെയും വിരലടയാളം എടുത്തു സൂക്ഷിക്കണമെന്ന് ഹേര്ഷല് എഴുതിവെച്ചു. ആ കുറ്റവാളികള് വീണ്ടും കുറ്റം ചെയ്താല് പെട്ടെന്ന് തിരിച്ചറിയാമെല്ലോ. ഇത്തരത്തിലുള്ള ഒരു വന്പദ്ധതി തയ്യാറാക്കി ഹേര്ഷല് തന്റെ പ്രബന്ധം വൈസ്രോയിക്ക് അയച്ചുകൊടുത്തു. എന്നാല് അതുവായിച്ച വൈസ്രോയി ഒന്നും പിടികിട്ടിയില്ല. ഹേര്ഷലിന് എന്തോ മനസികത്തകരാണെന്ന് അദ്ദേഹം കരുതി. ഇങ്ങനെയുള്ള ഒരാളെ ജോലിക്ക് വച്ചതുതന്നെ അബദ്ധമാണെന്ന് ചിന്തിച്ച വൈസ്രോയി ഉടനെ ഹേര്ഷലിനെ ലണ്ടനിലേക്ക് മടക്കിയയച്ചു. വിരലടയാളത്തെപ്പറ്റി ആരോടും മിണ്ടിപോവരുതെന്നു താക്കീതും നല്കി. ആകെതകര്ന്നു പോയ ഹേര്ഷല് താന് കണ്ടെത്തിയ വിസ്മയത്തെപ്പറ്റി ആരോടും സംസാരിക്കാനാവാതെ ലണ്ടനിലെ വീട്ടിന്നുള്ളില് ഒതുങ്ങികൂടി. എന്നാല് ഒരുതരത്തില് വിരലടയാളത്തിനു മറ്റൊരു അവകാശി കൂടിയുണ്ട്. ജപ്പാനില് ഒരു ആശുപത്രിയില് ജോലി നോക്കിയിരുന്ന ഒരു സ്കോട്ട്ലണ്ടുകാരന് ഡോക്ടര് ഹെന്റി ഫാള്ഡ്. ഒരിക്കല് ചികിത്സക്കിടയില് ഒരു മണ്പാത്രം നിര്മിക്കുന്ന കോളനി സന്ദര്ശിക്കാനിടയായ ഫാള്ഡിന്റെ ശ്രദ്ധ ഉണക്കാന്വച്ചിരുന്ന മണ്പാത്രങ്ങളില് പതിഞ്ഞു. പാത്രങ്ങളില് നിറയെ അതുണ്ടാക്കിയവരുടെ വിരല്പാടുകള്! പാത്രമെടുത്ത് പരിശോധിച്ച ഫാള്ഡ് അതിലെ സൂക്ഷ്മരേഖകളും കണ്ടുപിടിച്ചു. അതില് അദ്ദേഹത്തിനു വലിയ കൌതുകം തോന്നി. വീട്ടിലെത്തിയശേഷമുള്ള ഒരു മാസത്തെ വിശദമായ പഠനത്തിനകം വിരലടയാളത്തിന്റെ പ്രത്യേകതകളും അതില് നിന്ന് വ്യക്തികളെ തിരിച്ചറിയാമെന്നും അദ്ദേഹം കണ്ടെത്തി. അങ്ങനെയിരിക്കെ ഒരുദിവസം ഫാള്ഡിന്റെ വീട്ടില്നിന്നു വെള്ളിപാത്രങ്ങിലൊന്നു കളവുപോയി. നീണ്ട തിരച്ചിലിനൊടുവില് പാത്രം തൊഴുത്തില് നിന്നും കണ്ടുകിട്ടി. പക്ഷേ കള്ളനെ എങ്ങനെ പിടികൂടും?! അപ്പോഴാണ് ഫാള്ഡ് വെള്ളിപാത്രത്തിന്റെ അരികിലായി കരിപുരണ്ട ഒരു വിരല്പ്പാട് കണ്ടത്. വീട്ടിലെ പരിചാരകരുടെ മുഴുവന് വിരല്പാടും ശേഖരിച്ചു പരിശോധിച്ച ഫാള്ഡ് ഒരാളുടെ വിരല്പ്പാട് പാത്രതിലുള്ളത് തന്നെയെന്നു കണ്ടെത്തി. ഹേർഷലിനുണ്ടായ ദുരന്തം ഫാള്ഡിനു ഉണ്ടായില്ല. ഫാള്ഡിന്റെ വിരലടയാളപഠനം പിന്നീട് ജപ്പാനിലെ പോലീസിന് പലവിധത്തില് സഹായകരമായി. കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ വിരലടയാളം നോക്കി യഥാര്ത്ഥപ്രതികളെ ഫാള്ഡ് പോലീസിന് കണ്ടെത്തികൊടുത്തു.
ഈ വിഷയത്തില് കൂടുതല് ഗവേഷണത്തിന് ഫാള്ഡ് ‘പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാ’വിനു തന്റെ ഗവേഷണഫലങ്ങള് വച്ച് കത്തെഴുത്തി. എന്നാല് പ്രായധിക്യം മൂലം ഡാര്വിന് കൂടുതല് ഗവേഷണത്തിനു മറ്റൊരാളെ ചുമതലപ്പെടുത്തി. പിന്നീട് ഗവേഷണം നടത്തിയത് പ്രശസ്തശാസ്ത്രജ്ഞന് ഫ്രാന്സിസ് ഗാള്ട്ടനായിരുന്നു. സാക്ഷാല് ചാള്സ് ഡാര്വിന്റെ സഹോദരന്...!!!

April 03, 2018

ആണുങ്ങളെപറ്റി ഒരു ഭാര്യ എഴുതിയത്....

ആണുങ്ങൾ എന്നാൽ.....
ദൈവത്തിന്റെ അവതാരം ആണ്.
സഹോദരികൾക്കു വേണ്ടി സ്വന്തം ആഗ്രഹം വേണ്ടെന്നു വെച്ചവൻ..
മാതാ പിതാക്കളുടെ സന്തോഷത്തിന് വേണ്ടി തന്റെ സ്വപ്നങ്ങൾ വേണ്ടെന്നു വെച്ചവൻ...
പ്രണയിനിക്കു സമ്മാനം കൊടുക്കാൻ പോക്കറ്റ് കാലിയാക്കുന്നവൻ..
ഭാര്യ കുട്ടികൾ എന്നിവർക്കായി യെവ്വനം പണയം വെച്ച് അഹോരാത്രം പണിയെടുക്കാൻ വിധിക്കപെട്ടവൻ..
ലോൺ എടുത്തു വീട് വെച്ച് അത് അടക്കാൻ കഴിയാതെ തെക്കു വടക്കു നടക്കുന്നവൻ...
ഈ അട്ടഹാസങ്ങൾക്ക് ഇടയിൽ അമ്മായിയമ്മ മരുമകൾ പോരാട്ടം സഹിക്കുന്നവൻ.. മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവൻ..
അവൻ കറങ്ങാൻ പോയാൽ ഊരുതെണ്ടി...
വീട്ടിൽ ഇരുന്നാൽ മടിയൻ..
കുട്ടികളെ വഴക്ക് പറഞ്ഞാൽ ദേഷ്യക്കാരൻ... ഒന്നും പറയാതിരുന്നാൽ ഉത്തരവാദിത്തം ഇല്ലാത്തവൻ...
ഭാര്യയെ ജോലിക്ക് വിടാതിരുന്നാൽ സംശയരോഗി...
ജോലിക്ക് അയച്ചാൽ ഭാര്യയുടെ ശമ്പളം പറ്റുന്നവൻ..
അമ്മയുടെ വാക്ക് കേട്ടാൽ അമ്മയുടെ മോൻ... ഭാര്യയുടെ വാക്ക് കേട്ടാൽ പെൺകോന്തൻ..
ആകെ മൊത്തം ആണുങ്ങളുടെ ലോകം വിയർപ്പിന്റെ യും ത്യാഗത്തിന്റെയും കഥകൾ മാത്രം...
ആണുങ്ങൾ കരയാൻ അറിയാത്തവർ അല്ല.. കണ്ണീർ മറച്ചുപിടിക്കുന്നവർ... സ്നേഹം ഇല്ലാത്തവരല്ല, അത് മനസ്സിൽ വയ്ക്കുന്നവർ...
ജോലി അന്വേഷിക്കുന്നവരല്ല, തന്റെ കഴിവിന്റെ അംഗീകാരം തേടുന്നവൻ..
പണം തേടുന്നവനല്ല, തന്റെ കുടുംബത്തിനായി ഓടുന്നവൻ..
ചിരിക്കാൻ അറിയാത്തവനല്ല, തന്നെ സ്നേഹിക്കുന്നവരുടെ മുൻപിൽ കുട്ടിയായി മാറുന്നവൻ...
പ്രണയം തേടുന്നവനല്ല, ഒരു പെൺകുട്ടിക്കായി തന്റെ ജീവിതം ഹോമിക്കുന്നവൻ..
കാണ്ടാമൃഗം അല്ല., അഭിനയിക്കാൻ അറിയാത്തതിനാൽ ദേഷ്യം പുറത്തു വരുന്നതാണ്..
കടപ്പാട് : സിജിൻ

Download OYM official App
•Open Your Mind Blog

•FM Radio

•Twitter

•YouTube channel Vinu's GKnow

 
 👉 Click here to Download OYM app 👈