ജമ്മുവിലെ കഠ്വ ജില്ലയിൽ 8 വയസുള്ള ഒരു മനുഷ്യ കുഞ്ഞിനെ കുറെ പിശാചുക്കൾ പിച്ചി ചീന്തി കൊന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം വെളിപ്പെടുത്തുന്നത് കൊടുംക്രൂരത. 2012 ഡിസംബറിലെ ഡൽഹി നിർഭയ മാനഭംഗ–കൊലപാതകക്കേസിനുശേഷം രാജ്യത്തെ നടുക്കിയ സംഭവമായി ഇതു മാറിയതോടെ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നു..
.
ആ കുട്ടി ബലാല്‍സംഗത്തിന് ഇരയായത് ഒരു ക്ഷേത്രത്തിനുള്ളിലാണ്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ പുണ്യസ്ഥലമായ കണക്കാക്കുന്ന ഇടം.
ചെരുപ്പിട്ട് ഒരു സാധാരണ മനുഷ്യന് കയറിയാലോ, ഒരു മൃഗം ഉള്ളില്‍ കയറിയാലോ
എന്തിനേറെ ആര്‍ത്തവമുള്ള ഒരു സ്ത്രീ കയറിയാല്‍ പോലും അശുദ്ധമാകുമെന്ന് പറയപ്പെടുന്ന ഒരിടം.
അവിടെയാണ് എട്ടു വയസുകാരിയായ ഒരു പെണ്‍കുട്ടി തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നു പോലും അറിയാതെ അസഹനിയമായ വേദനയും പേറി എട്ടു ദിവസം നരകയാതന അനുഭവിച്ചത്.
ആസിഫയ്ക്കു നീതി ഉറപ്പാക്കണം. 8 വയസ്സുകാരിയെ ക്ഷേത്രത്തിൽ തടങ്കലിലാക്കി, മയക്കു മരുന്നു നൽകി, ദിവസങ്ങളോളം ബലാൽസംഗം ചെയ്ത, ക്രൂരമായി ദേഹോപദ്രവം ചെയ്ത, ശേഷം തലയ്ക്കടിച്ചു കൊന്ന കശ്മലന്മാരെ, മനുഷ്യത്വമില്ലാത്ത ശവം തീനികളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നു കർശനമായ ശിക്ഷ ഉറപ്പാക്കണം. നിർഭയ കേസിൽ മെഴുകുതിരി കത്തിച്ചവരെയൊന്നും ഈ കേസിൽ കാണുന്നില്ല കാരണം, വർഗീയ ചേരിതിരിവു തന്നെ ..
.ആദ്യമായല്ല കുഞ്ഞുങ്ങൾ ലൈംഗിക പീഢനമേൽക്കുന്നതും കൊല്ലപ്പെടുന്നതും, പിഞ്ചു കുട്ടികൾ വരെ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊന്നും കൊല്ലപ്പെടാനും നിസ്സാരവൽക്കരിക്കുന്നതിനുമുള്ള ന്യായീകരണമായിക്കൂടാ. ആദ്യമായെന്നപ്പോൽ പ്രതികരിക്കണം. അവസാനത്തേതാവണം ഇത്തരം ഹീനപ്രവർത്തികൾ🙏🙏
ആ അക്രമികളെ മൃഗങ്ങൾ എന്ന് വിളിക്കുന്നില്ല കാരണം മൃഗങ്ങൾ പോലും ഇങ്ങനെ ഒരു പൈശാചിക കൃത്യം ചെയ്യില്ലാ! അവർ ഏതു മതത്തിൽ പെട്ടവർ ആയാലും വരും തലമുറ ഓർത്തിരിക്കാൻ ഏറ്റവും വലിയ ശിക്ഷ അവർക്ക് വാങ്ങി കൊടുക്കണം, നടപ്പിലാക്കണം. അല്ലാതെ കുറച്ചു നാൾ ദൈവത്തിനേയും, സമൂഹത്തിനേയും, മതങ്ങളെയും, സർക്കാരിനെയും കുറ്റം പറഞ്ഞു ഒടുവിൽ ആരെങ്കിലും അടുത്ത 'ഇര' ആകുന്നത് വരെ ഇതൊന്നും നമ്മൾ മറന്നു പോകരുത്! മതത്തിന്റെ കണ്ണടയിട്ട് ഈ സംഭവത്തിന്റെ ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം - നാളെ നിങ്ങളുടെ മകൾക്ക് അസിഫയുടെ ഗതി വന്നാൽ -"ഹോ എൻ്റെ മകളെ പിച്ചി ചീന്തി കൊന്നവൻ എൻ്റെ മതക്കാരൻ തന്നെ അത്രയും ആശ്വാസം! " -എന്നായിരിക്കുമോ നിങ്ങൾ പ്രതികരിക്കുക ? ഈ സംഭവത്തിനു പിന്നിൽ പാകിസ്ഥാൻ ആണ് എന്ന പറയുന്ന നാണംകെട്ട ആളുകൾ ഇന്ത്യയിൽ ഉണ്ട് എന്നുള്ളത് ആണ് ഏറ്റവും അധോഗതി.
.
.
.
.
ഏഴു ലോക
സഞ്ചാരങ്ങൾക്കപ്പുറം
നീരുവറ്റി നീ
വലിച്ചെറിയപെടുമ്പോൾ
മിഴി തുറന്നില്ല
കണ്ണില്ലാത്ത കൽപ്രതിമകൾ...
സഹോദരീ...
നീ ഹിമതാഴ്വാരങ്ങളിൽ
ഉരുകിയൊലിച്ച
മഞ്ഞു തുള്ളിയുടെ നോവ്....
ഭൂമിയിലെ സ്വർഗത്തിൽ
പിഴുതെറിയപ്പെട്ട സൗരഭ്യമേ,
നിനക്ക് പ്രണാമം...
.
.
.
#SaveOurChildrens
1 comment:
ഈ നാണം കെട്ട വര്‍ഗങ്ങൾക്ക് ദേവാലയവും, പള്ളികളുമാണ് അവരുടെ ഹീന കൃത്യങ്ങൾ ചെയ്യുവാനുള്ള സ്ഥലം. റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്നതും പള്ളിയിലാണ്. ഇവന്മാരെ തൂക്കിലേറ്റു കൊല്ലുക. അതാണ് ഇന്നിന്റെ ആവശ്യം. ഇല്ലെങ്കിൽ ഇനിയും കുറെ ആസിഫ മാരെയും നാം കാണേണ്ടി വരും.
Post a Comment