വിവാഹം കഴിഞ്ഞ് 10 വർഷത്തിനുശേഷം ലഭിക്കുന്ന കുഞ്ഞിനെ അത്ഭുതമെന്നും ദൈവത്തിന്റെ ദാനമെന്നും വിളിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാൽ ആദ്യ വർഷങ്ങളിൽ ഉണ്ടാകുന്ന കുഞ്ഞ് ദൈവദാനമെന്ന നിലയിൽ പ്രഘോഷിക്കപ്പെടാറില്ല,
പലപ്പോഴും.
കാൻസർ രോഗം വന്നതിനുശേഷം സൗഖ്യപ്പെടുന്നത് ദൈവിക ഇടപെടലായി വാഴ്ത്തുന്ന നാം, രോഗം വരാത്തതിനെയോർത്ത് ഒരിക്കലെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടോ?
സാമ്പത്തികപ്രതിസന്ധി നീണ്ടുനിന്നതിനുശേഷം ഒരു ദൈവിക ഇടപെടലുണ്ടായാൽ നാം സാക്ഷ്യപ്പെടുത്തും. പക്ഷേ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതെ അനുദിനം കാക്കുന്ന ദൈവത്തിന്റെ പരിപാലനതയെ സൗകര്യപൂർവം വിസ്മരിക്കുകയും ചെയ്യും.
നാം നീണ്ട ഒരു യാത്രയിലായിരുന്നുവെന്നിരിക്കട്ടെ. യാത്രയുടെ അവസാന സമയത്ത് കാറിനുമുമ്പിൽ ഒരു മരം പിഴുതുവീഴുന്നു. തലനാരിഴയ്ക്ക് രക്ഷപെടുന്നവർ ദൈവത്തിന്റെ അത്ഭുതപ്രവൃത്തിയെ പ്രഘോഷിക്കും. എന്നാൽ യാത്രയിലുടനീളം വഴിയിൽ മരങ്ങളുണ്ടായിരു
ന്നെന്നുംഅവയൊന്നും കാറിനുമുകളിൽ വീഴാതെ കാത്തത് ദൈവമാണെന്നും പലപ്പോഴും ആരും ഓർമ്മിക്കാറില്ല. നാം ഈ ഭൂമിയിൽ ഒരു നിമിഷം പോലും ആയിരിക്കുന്നത് ദൈവത്തിന്റെ കരുണ ഒന്ന് മാത്രം എന്ന് മനസ്സിലാക്കുക.
നമുക്കാവശ്യമുള്ള വായു സൗജന്യമായി നൽകുന്നു. സൗരയൂഥങ്ങളെയും സകല ചരാചരങ്ങളെയും മനുഷ്യന് ജീവിക്കുവാൻ അനുകൂലമായ വിധത്തിൽ ക്രമീകരിക്കുന്നു.
അനുനിമിഷവും നമ്മെ പരിപാലിച്ച് നൻമകൾ നൽകുന്ന ദൈവത്തിന് നന്ദി അർപ്പിച്ച് ജീവിക്കാം.
.
(പ്രസംഗത്തിൽ നിന്നും കെട്ടെത്)
No comments:
Post a Comment