സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

September 28, 2018

നല്കുന്ന സമ്മാനം 🎁വ്യെക്തിയെ മനസിലാക്കി നല്കുക


നാട്ടിലെ പ്രമാണി തന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്തെന്ന് മനസിലാക്കാൻ ഒരു യാത്ര നടത്തി .
കയ്യയച്ചു ദാനം ചെയ്യുന്നയാളായിരുന്നു ആ കോടീശ്വരൻ. യാത്രക്ക്ക്കിടയിൽ  അദ്ദേഹം  ദരിദ്രനായ ഒരു കർഷകൻ കാളവണ്ടിയിൽ പോകുന്നത് കണ്ടു.
സഹതാപം തോന്നിയ കോടീശ്വരൻ അയാൾക്ക് ഒരു ചെറുവിമാനം സമ്മാനമായി നൽകി. കാളവണ്ടികളെക്കുറിച്ചു മാത്രം അറിയാമായിരുന്ന അയാൾ കാളകളെക്കൊണ്ടു വിമാനം കെട്ടിവലിച്ച് ഉപയോഗിക്കാൻ തുടങ്ങി. കുറച്ചുകാലം കഴിഞ്ഞപ്പോൾ അയാൾ വിമാനത്തിലെ ഇന്ധനടാങ്കും മോട്ടോറും
ശ്രദ്ധിച്ചു. അന്നുമുതൽ വിമാനം
കാറാക്കി നിരത്തിൽ ഓടിക്കാൻ
തുടങ്ങി. പിന്നെയും കുറെ കാലം
കഴിഞ്ഞാണു വിമാനത്തിനു ചിറകുകൾ ഉണ്ടെന്നതു ശ്രദ്ധയിൽപെട്ടത്. അന്നുമുതൽ വിമാനം ആകാശത്തിലേക്കുയരാൻ തുടങ്ങി.

ഇത് പൂർണയുക്തിസഹമല്ലാത്ത കഥയാകാം. എന്നാൽ,ഇതിൽ വലിയൊരു പാഠമുണ്ട്
ലക്ഷ്യമറിയാത്ത യാത്രയെക്കാൾ
ദുരിതമാണു മാർഗമറിയാതെയുള്ള യാത്ര. ആകാശത്തുകൂടിയാണു സഞ്ചരിക്കേണ്ടതെന്ന തിരിച്ചറിവില്ലാത്ത ഓരോ പറവയും പുഴുവായി ഭൂമിയിൽ ഈഴയും, കാണുന്നവരെപ്പോലും
നിരാശപ്പെടുത്തിക്കൊണ്ട്. വഴിമാറി സഞ്ചരിക്കാം; പക്ഷേ, വഴിതെറ്റി സഞ്ചരിക്കരുത്. തെറ്റായി തുടങ്ങിയാൽ തന്നെ തിരിച്ചറിയുമ്പോൾ തിരിച്ചുവരണം.
പാരിതോഷികങ്ങളുടെ പ്രസ്ക്തിയാണു പ്രൗഢിയെക്കാൾ പ്രധാനം. ആഡംബരത്തിനെക്കാൾ,
ആവശ്യത്തിനുപകരിക്കുന്നവയാണം സമ്മാനങ്ങൾ. ആളറിയാതെയുള്ള ഉപഹാരങ്ങൾ അവഹേളനമാണ്.

കണ്ടെത്തലുകളാണു ജീവിതത്തിനു പുതിയ ദിശാബോധം. നൽകുന്നത്. അന്വേഷണങ്ങളും പരീക്ഷണങ്ങളും അവസാനിക്കുന്നിടത്തു ജീവിതം നിശ്ചലമാകും. ഓരോ വസ്തുവും എന്തിനുവേണ്ടി നിർമിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാകുമ്പോഴാണ് അതിന്റെ ഉപയോഗക്ഷമത കൂടുന്നത്. 
 ഓരോ വ്യക്തിയുടെയും
ദൗത്യങ്ങൾ തിരിച്ചറിയുമ്പോൾ
ജീവിതം നാടിനുതകുന്നതാകും.


________________________________________________





ഈ ബ്ലോഗിൽ നിങ്ങയ്ക്കും എഴുതാം നിങ്ങളുടെ  എഴുത്തുകൾ എന്തും .📃
തിരഞ്ഞെടുക്കുന്നവ ബ്ലോഗിലും OYM  മാഗസീനിലും 📝 പ്രസിദ്ധികരിക്കുന്നതാണ് ..
ആഗ്രഹമുള്ളവർ  contact  ചെയ്യുക .👍

No comments: