മനുഷ്യരുടെ ഹൃദയത്തിൽ ഭയം എന്ന വികാരത്തിന് ഒരു സാമ്രാജ്യം തന്നെയുണ്ട്. ചിലപ്പോൾ സമ്പത്തിന് നാശമുണ്ടാവോ എന്ന ഭയം ചിലപ്പോൾ അപമാനം ഉണ്ടാവുമോ എന്ന ഭയം. ഭയം നമുക്കുണ്ടാകുകയെന്നത് സ്വാഭാവിക കാര്യമാണ്.
എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഏത് പരിതസ്ഥിതിയിൽ നിന്നാണ് ഭയത്തിന് ജന്മ ഉണ്ടാകുന്നത്;
അതുതന്നെയാണോ ദുഃഖത്തിന്റെയും ഒരു ഉറവിടം. - അല്ല - അങ്ങനെയൊരു നിയമമൊന്നുമില്ല.
പലരുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്നത് വാസ്തവത്തിൽ ഭയപ്പെടുന്നത് കൊണ്ടുമാത്രം ഭാവിയിലെ ദുഃഖത്തിന് നിവാരണം ഉണ്ടാകുന്നില്ല എന്നാണ് . ഭയം എന്നത് ഭാവിയിൽ അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തിന്റെ കാല്പനിക ഒരു രേഖാചിത്രത്തിന് ഒരു സംബന്ധവും ഇല്ല എന്നതാണ് സത്യം. എന്നാലും ഈ സത്യം അറിഞ്ഞിട്ടും ഭയം മറ്റൊന്നുമല്ല ; ഒരു കാല്പനിക ചിത്രമാണെന്നിട്ടും ഇതിൽനിന്ന് മുക്തരായി നിർഭയരാകുക എന്നത് അത്ര കഠിനകരമായ കാര്യമാണോ ?
നിങ്ങൾ സ്വയം ഒന്ന് ചിന്തിക്കുക.. ചിന്തയിലൂടെ മനസ്സു തുറക്കുക.
ഭയം മാറ്റുക.
No comments:
Post a Comment