സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

December 31, 2018

പുതുവർഷം ... 2K19



ഈ ലോകം ഇന്ന് ശാസ്ത്രീയമായ അനേകം കണ്ടുപിടുത്തങ്ങളുടെ അത്യുച്ചകോടിയിൽ എത്തിനിൽക്കുന്നു. മനുഷ്യന് അഭിമാനിക്കാൻ കഴിയുന്ന അനേകം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. മനുഷ്യൻ ഈ ഭൗതിക നേട്ടങ്ങൾ കൊയ്യുമ്പോഴും തന്നെ അടിസ്ഥാനപരമായ ജീവിതലക്ഷ്യവും സമാധാനവും നഷ്ടപ്പെട്ട സന്തോഷം കുറഞ്ഞ് ജീവിതത്തിൽ അർത്ഥശൂന്യമായി നിരാശരായി തീർന്നിരിക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ നിമിത്തം മനുഷ്യർ നിസ്സഹായരായി തീരുന്നു.
നൂറുവർഷങ്ങൾക്കുമുമ്പ് ഉണ്ടായത് പോലെയുള്ള ഒരു വലിയ ജലപ്രളയം ഈ അടുത്തനാളിൽ കേരളത്തിലും തമിഴ്നാട്ടിലും അടുത്ത രാജ്യങ്ങളിൽ ഉണ്ടായ സംഭവം മറക്കാനായിട്ടില്ല. നൂറുകണക്കിന് ആളുകൾ മരിക്കുകയും നിരാലംബരും ദുരിതമനുഭവിക്കുന്നവരും ആയിത്തീർന്നു.അത് പോലെ തന്നെ വടക്കൻ   കേരളത്തിൽ നിപ്പാ വന്നതും. ഇത് ഇനിയും ആവർത്തിക്കുകയില്ല എന്ന് ആർക്ക് പറയാൻ കഴിയും. മറ്റു ചിലർ ധനത്തിൻറെ ആധിക്യത്താൽ സമാധാനം നഷ്ടപ്പെട്ട്‌ ആത്മഹത്യ ചെയ്യുന്നു. 
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത് പാപമാണ്. വിവാഹമോചനം വർദ്ധിക്കുന്നു കുടുംബകലഹം നിത്യസംഭവമാകുന്നു.
മോഷണവും അക്രമവും പെരുകുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ ഉപദ്രവിക്കുന്നു. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

2018  ല് നമ്മൾ സാക്ഷ്യം വഹിച്ചത് എന്തൊക്കെ പ്രശ്നങ്ങൾ ആണ്.
എന്തുകൊണ്ടാണ് ലോകത്തിൽ ഇങ്ങനെയല്ല സംഭവിക്കുന്നത് എന്ന ചോദ്യം ഒരിക്കലെങ്കിലും നാം സ്വയം ചോദിച്ചിട്ടുണ്ടായിരിക്കാം. ആ ചോദ്യത്തിന് ഒരു ഉത്തരം മാത്രം. നിങ്ങൾക്ക് നിങ്ങളിലും മറ്റുള്ളവരിലും ദൈവത്തിലുമുള്ള വിശ്വാസം ഇല്ലാതെയിരിക്കുന്നു.
ഇന്ന് ലോകത്തിലെ സകല പ്രശ്നത്തിനും പ്രധാനകാരണം മനുഷ്യനിലെ പാപമാണ്,അഹങ്കാരമാണ് ..
 ഈ പ്രകൃതി മനുഷ്യന് നൽകിയ കല്പന അനുസരിക്കാതെ അതിനെ ലംഘിച്ചു. അങ്ങനെ അനുസരണക്കേടിനാൽ മനുഷ്യൻ പാപിയായി തീർന്നു.

എങ്ങനെ പാപത്തിൽ നിന്ന് കരകയറാം.ഈ ഭൂമിയിൽ അനേകം തത്വചിന്തകന്മാരും ഗുരുക്കന്മാരും ഉണ്ടായിട്ടുണ്ട്. അവർ ശരീരത്തിന് ഉതുകുന്ന നല്ല കാര്യങ്ങൾ പഠിപ്പിച്ചു. എങ്കിലും മനുഷ്യൻറെ പാപപരിഹാരത്തിനും അവൻറെ സമാധാനത്തിനും വേണ്ടി അവർ ഒന്നും ചെയ്തിട്ടില്ല. അവർ തങ്ങളുടെ രാജ്യത്തിനും പ്രസ്ഥാനത്തിനുമായി രക്തസാക്ഷിത്വം വരിച്ചിരിക്കാം. പക്ഷേ, മനുഷ്യന് പാപക്ഷമ നൽകുവാൻ അവർക്ക് സാധിച്ചിട്ടില്ല.
കാരണം അവർ എല്ലാവരും മനുഷ്യന്റെ ഇഷ്ടത്താൽ ജനിച്ചവരും ജയപരാജയങ്ങൾ ഉള്ളവരുമാണ്.
അവരെല്ലാവരും മരിച്ച് അടക്കപ്പെട്ടു.

നിങ്ങൾ നിങ്ങളെ തന്നെ സ്വയം വിലയിരുത്തുക, മറ്റുള്ളവരെ വിശ്വസിക്കുക, ആവശ്യത്തിന് സ്നേഹിക്കുക,- ഒരു പരിധി വെച്ച്.

നിങ്ങളെ അവഗണിക്കുന്നവരെ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഒഴിഞ്ഞു കൊടുക്കുക,- 
പരിഗണിക്കുന്നവരെ ചേർത്ത് നിർത്തുക.

നമ്മുടെ ജീവിതം നമ്മൾ ജീവിച്ചു തീർക്കേണ്ടതാണ്. ഇത് മനം മാറ്റമല്ല ; മറിച്ച് മനസ്സ് തുറപ്പിക്കലാണ് .
ചിന്തിക്കൂ... നമുക്ക് മുന്നോട്ടു പോകാം വിജയിച്ചു വരാം.
ഇൗ പുതുവർഷം നല്ല തീരുമാനങ്ങൾ എടുത്ത് നന്നായി ജീവിക്കാം.
മറ്റുള്ളവർക്ക് മാതൃക ആകാം,.

ഒപ്പം OYM  ന്റേ ആദ്യത്തെ പിറന്നാലും നമുക്ക് ആഘോഷിക്കാം...

എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ഈ ഈ വർഷത്തിൽ .
പുതുവർഷ ആശംസകൾ നേരുന്നു.
.

.

December 19, 2018

പിന്നിട്ട വഴികൾ ഓർക്കണം


വളരെ നീതിനിഷ്ഠനായിരു ന്നു ഷാ . അദ്ദേഹത്തിനൊരു സ്വഭാവമുണ്ട് . ഗൗരവമുള്ള ഏതു തീരുമാനം എടുക്കുന്നതിനും മുൻപ് അദ്ദേഹം ഇടുങ്ങിയ ഒരു മുറി യിൽ കയറി കതകടയ്ക്കും . കുറച്ചുകഴിഞ്ഞു പുറത്തിറങ്ങി തീരുമാനം അറിയിക്കും . പലരും അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ സംശയദൃഷ്ടിയോടെയാണു കണ്ട ത് . ഷാ മരിച്ചപ്പോൾ ആ മുറിയിൽ എന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായി . അകത്തു കയറിയവർ ആകെ കണ്ടത് ഒരു കവണയും കുറേ കല്ലുകളും . അമ്പരന്ന ആളുകളോട് അവിടെയുണ്ടായിരുന്ന ഷായുടെ സുഹൃത്ത് പറഞ്ഞു : ഷാ ജീവിതം തുടങ്ങിയത് ഇടയബാലനായിട്ടായി രുന്നു . 

പിന്നിട്ട വഴികളെക്കുറിച്ചു സ്വയം ഓർമപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം മുറിയിൽ കയറി കതകടച്ചിരുന്നത് . പിന്നോട്ടു നടക്കേണ്ടതില്ല , പിന്നിട്ട വഴികളെക്കുറിച്ച് ഓർമയുണ്ടായാൽ മതി . ഭൂതം ഭാവിയൊരുക്കുമെന്നല്ല , ചില സ്മരണകൾ നിലനിർത്തും . ഒരിക്കലും മറക്കരുതാത്ത പാഠങ്ങളും അനുഭവങ്ങളും കൈവിളക്കായി കൂടെയുണ്ടെന്ന് ഉറപ്പുവരുത്തും . 

മുൻപ് ആരായിരുന്നു എന്ന വസ്തുത , ഇപ്പോൾ ആരാണ് എന്ന അവസ്ഥയെ എളിമപ്പെടുത്തും . എല്ലാ തുടക്കവും ചെറുതായിരിക്കും . എത്ര വലുതായി തീർന്നാലും ആ തുടക്കത്തെ ബഹുമാനിക്കണം . ആരുടെയും ആദ്യചുവടുകളെ അവഹേളിക്കരുത് . അവർ എന്തായിത്തീരുമെന്ന് അവർക്കോ ആ ചുവടുകൾക്കോ നമുക്കോ പറയാനാകില്ല . ആർക്കും എന്തും ആയിത്തീരാം - തുടങ്ങാനുള്ള ധൈര്യവും എത്തിച്ചേരാനുള്ള ആർജ്ജവവും എത്തിച്ചേർന്ന സ്ഥലങ്ങളോടു വിടപറയാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ ..

December 04, 2018

പൂജ്യത്തിന് വിലയെറെ





ഒരു വിലയുമില്ലാത്തതാണു പൂജ്യമെന്നു നാം പറയും . പക്ഷേ ഏതെങ്കിലും സംഖ്യയുടെ വലതുഭാഗത്ത് അതെഴുതിയാലോ ? സംഖ്യയുടെ വില പത്തിരട്ടി. പെരുമാറ്റവുമിങ്ങനെ തന്നെ . പെരുമാറ്റം കൊണ്ടു മാത്രം എല്ലാം നേടാനാവില്ല , പക്ഷേ നിത്യജീവിതത്തിൽ പലതിന്റെയും മാറ്റു കൂട്ടാൻ നല്ല പെരുമാറ്റത്തിനു കഴിയും . യാത്രാവിവരണസാഹിത്യത്തിനു മികച്ച സംഭാവന നൽകി 101 -ാം വയസ്സിൽ അന്തരിച്ച യൂറോപ്യൻ വനിത ഫ്രെയാ സാർക്കിന്റേതാണ് ( 1893 - 1993 ) ഈ ആശയം .
അന്യരുടെ വികാരം മനസ്സിലാക്കി അതിനെ മാനിക്കുന്നതാണ് നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനം . അന്യന്റെ ദു:ഖം സ്വന്തം ദു:ഖമായി കാണുക , അന്യരോടു കാരുണ്യം കാട്ടുക , സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കുക , മുഖത്തുനോക്കി ചിരിക്കുകയും തിരിഞ്ഞു നിന്നു പരിഹസിക്കുകയും ചെയ്യാതിരിക്കുക , പരദൂഷണം ഒഴിവാക്കുക ഇത്രയുമൊക്കെയായാൽ ഏവരുടെയും സ്വീകാര്യതയേറും.

എന്തിനു സ്വീകാര്യതയേറണം , എനിക്കിഷ്ടമുള്ളതുപോലെ ഞാൻ പെരുമാറും ; ആവശ്യമുണ്ടെങ്കിൽ മാത്രം എന്നെ സ്വീകരിച്ചാൽ മതി എന്നു കരുതുന്നവരുണ്ട് . അഹന്തയുടെ ആ സമീപനം നമുക്കു വേണ്ട . ആരാണ് അയാളുടെ സുഹൃത്തുക്കളെന്നു പറയൂ . അയാളാരെന്നു ഞാൻ പറയാം എന്ന് ഇംഗ്ലിഷ് മൊഴി . 
ഈ ആശയം ബൈബിളിലുണ്ട് : “വിജ്ഞാനികളുടെ സഹചരൻ വിജ്ഞാനിയാകും ; ഭോഷരുടെ ചങ്ങാതിക്കോ ദോഷം ഭവിക്കും ." ( സുഭാഷിതങ്ങൾ 13 : 20 ) . 
അന്യരുമായി എത്രയടുത്തു പെരുമാറണമെന്നു സംശയമുള്ളവർക്ക് ഓർക്കാവുന്ന ജർമ്മനിയിലെ നാടൻ സങ്കൽപം എന്ന് ഞാൻ ഒരു മാഗസിനിൽ വായിച്ചത് ഓർക്കുന്നു .
കൂട്ടുകൂടി ചുരുണ്ട് ഒരുമിച്ചു കിടന്നെങ്കിലേ മുള്ളൻപന്നികൾക്കു തണുപ്പിൽ നിന്നു രക്ഷപെടാനാവൂ . പക്ഷേ കൂടുതലടുത്താൽ അടുത്തു കിടക്കുന്നതിന്റെ മുള്ളുകുത്തി കണ്ണു പൊട്ടും . ആ സാഹചര്യത്തിൽ അവയുടെ അടുപ്പത്തിൽ മാന്യമായ അകലം പാലിക്കണം . മറ്റൊരു നല്ലപാഠവും മുള്ളൻപന്നി പകരുന്നു . തരത്തിനൊത്തു തലോടിയാൽ പുറത്തിനു നല്ല മിനുസം തോന്നും . തടകൽ എതിർ ചൊവ്വിലായാൽ കൈയതയും മുള്ളു തറച്ചതു തന്നെ .

മര്യാദക്കാർക്കു പ്രചോദനം നല്ല ഹൃദയമാണെന്ന് എമേഴസൺ പറയുന്നു. അവർ ആനന്ദം വിതറുന്നു . നരച്ച മുടിയല്ല , സൽസ്വഭാവമാണ് നിങ്ങളെ മാന്യനാക്കുന്നത്.

പ്രശസ്ത ബ്രിട്ടീഷ് നടൻ റോജർ മോർ ഒരു പ്രമുഖ ഇംഗ്ലീഷ് മാസികയിൽ  സരസമായി പറഞ്ഞത്  ഇവിടെ ഞാൻ കൂട്ടിച്ചേർക്കുന്നു  : "സ്നേഹവും മഹാമനസ്കതയും നല്ല പെരുമാറ്റവും പഠിപ്പിക്കുക . ചിലതെല്ലാം ക്ലാസ്മറിയിൽ നിന്നു വീട്ടിലേക്കൊഴുകിയെത്തി കുട്ടികൾ മാതാപിതാക്കളെ പഠിപ്പിക്കില്ലെന്ന് ആരു കണ്ടു ? ” പെരുമാറ്റത്തിൽ പുലർത്തേണ്ട ചില കാര്യങ്ങൾ റഷ്യൻ കഥാകൃത്ത് ആന്റൺ ചെക്കോവ് ( 1860 - 1904) ചൂണ്ടിക്കാട്ടിയിരുന്നു . ചിത്രകാരനായ സഹോദരൻ നിക്കൊലേയ് ചെക്കോവിനയച്ച കത്തിലെഴുതിയ സൂചനകൾ കാണുക . മനുഷ്യരെ വ്യക്തികളെന്ന നിലയിൽ മാനിക്കുക . മര്യാദയോടെ പെരുമാറുക . സഹിഷ്ണുത പുലർത്തുക . യാചകരല്ലാത്തവരോടും കാരുണ്യം കാട്ടുക . കടങ്ങൾ വീട്ടി അന്യരുടെ സ്വത്തിനെ മാനിക്കുക . കളവു പറയുന്നതിനെ തീ യെന്ന പോലെ പേടിക്കുക . ഇല്ലാത്തതു കൃത്രിമമമായി കാട്ടി ഞെളിയരുത് . സ്വയം മോശക്കാരനാണെന്നു വരുത്തി അനുകമ്പ നേടാൻ ശ്രമിക്കേണ്ട . കൃത്രിമാഭരണം അണിഞ്ഞും മറ്റും പൊങ്ങച്ചത്തിനു പോകരുത് . പ്രശസ്തരോടു പരിചയം നടിച്ചും സ്വന്തം സ്ഥാനമഹിമ പെരുപ്പിച്ചുകാട്ടിയും മേനി നടിക്കരുത് . വലിയ പുസ്തകങ്ങൾ വായിച്ചതുകൊണ്ടായില്ല , സംസ്കാരം തുടിക്കുംവിധം ജീവിക്കുകയും ഒരു നല്ല മാറ്റത്തിന് വഴി തെളിയിക്കുകയും വേണം .

.
നമുക്ക് മാറ്റം ഉണ്ടാക്കി പ്രചോദനം നൽകാം , മറ്റുള്ളവരുടെ മനസ്സ് തുറപ്പിക്കാൻ ആദ്യം നമുക്ക് മനസ്സ് തുറക്കാം.




Just #OpenYourMind  #LetsChange

______________________________________________________________




comments and feedback (click)