സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

December 19, 2018

പിന്നിട്ട വഴികൾ ഓർക്കണം


വളരെ നീതിനിഷ്ഠനായിരു ന്നു ഷാ . അദ്ദേഹത്തിനൊരു സ്വഭാവമുണ്ട് . ഗൗരവമുള്ള ഏതു തീരുമാനം എടുക്കുന്നതിനും മുൻപ് അദ്ദേഹം ഇടുങ്ങിയ ഒരു മുറി യിൽ കയറി കതകടയ്ക്കും . കുറച്ചുകഴിഞ്ഞു പുറത്തിറങ്ങി തീരുമാനം അറിയിക്കും . പലരും അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ സംശയദൃഷ്ടിയോടെയാണു കണ്ട ത് . ഷാ മരിച്ചപ്പോൾ ആ മുറിയിൽ എന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായി . അകത്തു കയറിയവർ ആകെ കണ്ടത് ഒരു കവണയും കുറേ കല്ലുകളും . അമ്പരന്ന ആളുകളോട് അവിടെയുണ്ടായിരുന്ന ഷായുടെ സുഹൃത്ത് പറഞ്ഞു : ഷാ ജീവിതം തുടങ്ങിയത് ഇടയബാലനായിട്ടായി രുന്നു . 

പിന്നിട്ട വഴികളെക്കുറിച്ചു സ്വയം ഓർമപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം മുറിയിൽ കയറി കതകടച്ചിരുന്നത് . പിന്നോട്ടു നടക്കേണ്ടതില്ല , പിന്നിട്ട വഴികളെക്കുറിച്ച് ഓർമയുണ്ടായാൽ മതി . ഭൂതം ഭാവിയൊരുക്കുമെന്നല്ല , ചില സ്മരണകൾ നിലനിർത്തും . ഒരിക്കലും മറക്കരുതാത്ത പാഠങ്ങളും അനുഭവങ്ങളും കൈവിളക്കായി കൂടെയുണ്ടെന്ന് ഉറപ്പുവരുത്തും . 

മുൻപ് ആരായിരുന്നു എന്ന വസ്തുത , ഇപ്പോൾ ആരാണ് എന്ന അവസ്ഥയെ എളിമപ്പെടുത്തും . എല്ലാ തുടക്കവും ചെറുതായിരിക്കും . എത്ര വലുതായി തീർന്നാലും ആ തുടക്കത്തെ ബഹുമാനിക്കണം . ആരുടെയും ആദ്യചുവടുകളെ അവഹേളിക്കരുത് . അവർ എന്തായിത്തീരുമെന്ന് അവർക്കോ ആ ചുവടുകൾക്കോ നമുക്കോ പറയാനാകില്ല . ആർക്കും എന്തും ആയിത്തീരാം - തുടങ്ങാനുള്ള ധൈര്യവും എത്തിച്ചേരാനുള്ള ആർജ്ജവവും എത്തിച്ചേർന്ന സ്ഥലങ്ങളോടു വിടപറയാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ ..

No comments: