മുഹമ്മദ് നബിയുടെ അടുത്ത് ഒരു അനുയായി ഒരിക്കൽ മറ്റൊരാളുടെ കുറ്റവുമായി എത്തി . “ പ്രഭോ , അവൻ നിയമമനുസരിച്ചു എല്ലാ സമയവും പ്രാർത്ഥിക്കുന്നില്ല . ജോലിത്തിരക്കുമൂലം പ്രാർത്ഥിക്കാൻ സമയം കിട്ടുന്നില്ല പോലും . ”
“ നല്ലത് , അവൻ എന്തിനാണു ജോലിചെയ്യുന്നത് , ”
“ അവൻ അവന്റെ കുടുംബത്തേയും മരിച്ചു പോയ ജ്യേഷ്ഠ സഹോദരന്റെ കുടുംബത്തേയും പോറ്റാനാണ് പണിയെടുക്കുന്നത് . ”
ഇതുകേട്ട മുഹമ്മദ് നബി പറഞ്ഞത് ഇപ്രകാരമാണ് : “അല്ലാഹുവിനു പ്രിയപ്പെട്ടവനാണ് അവൻ . അവനാണ് യഥാർത്ഥത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് .”
- ചെയ്യുന്ന പ്രവർത്തിയുടെ ഫലമാണ് യഥാർത്ഥത്തിൽ മഹത്തായ പ്രാർത്ഥനയെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു മുഹമ്മദ് നബി . .
പ്രവർത്തിയുടെ ഉദ്ദേശം ശ്രേഷ്ഠമാണെങ്കിൽ അതുതന്നെയല്ലെ പ്രാർത്ഥന . ചെയ്യേണ്ടുന്ന ജോലി എന്തു തന്നെയായാലും അതിൽ അഭിമാനവും അന്തസും തോന്നണം . ജോലി പ്രാർത്ഥനയ്ക്ക് തുല്യമായി കരുതിയാൽ നമ്മൾക്ക് ഒരിക്കലും അപകർഷതാ ബോധം ഉണ്ടാകുകയില്ല എന്നാണ് എന്റെ ഒരിത്. -
ജോലി പ്രാർത്ഥനയായി കരുതുന്നവനാണ് യഥാർത്ഥത്തിൽ മഹാനായ മനുഷ്യൻ എന്ന് നമുക്ക് കരുതാം. അതുകൊണ്ട് എന്ത് ജോലിചെയ്യുന്നതിലും മടികാണിക്കേണ്ട ആവശ്യമില്ല . താഴ്ന്ന ജോലികൾ ചെയ്തുകൊണ്ടു തന്നെ ഉയരത്തിലെത്തുവാൻ കഴിയും . ചെറിയൊരു ജോലി സ്വീകരിച്ച് അവിടെയിരുന്നു പഠിച്ച് പരിശ്രമിച്ച് ഐ . എ . എസുകാരനും അഭിഭാഷകനും അദ്ധ്യാപകനുമൊക്കെയായി ഉയർന്ന എത്രയോ പേർ നമ്മുടെയിടയിലുണ്ട് .
മലയാള ചലച്ചിത്രം 'വിക്രമാദിത്യൻ’ ക്ലൈമാക്സ് രംഗങ്ങൾ അതിനു നല്ലൊരു ഉദാഹരണമാണ്.
വെറുതെ നടക്കുന്ന ആളുകൾ പരിഹസിക്കും . അതേ സമയം അധ്വാനിച്ചു ജീവിക്കുന്നവനെക്കുറിച്ചു സമൂഹം നല്ലതേ പറയു . പഠിപ്പിൽ മോശമാണെന്നു കണ്ടാൽ , പഠിച്ചിട്ടു മെച്ചമില്ലെന്നു സ്വയം ബോധ്യം വന്നാൽ സ്കൂളിനും കോളേജിനും ശല്യമാകാതെ എന്തെങ്കിലും തൊഴിൽ പഠിക്കുവാൻ ശ്രമിക്കുക . പത്താം ക്ലാസെങ്കിലും കഴിഞ്ഞിട്ടേ ഇറങ്ങാവൂ . ഇന്ന് എന്തെങ്കിലും ജോലി പഠിക്കണമെങ്കിലും പത്തെങ്കിലും പാസ്സായിരിക്കണം .
നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാത്ത ഒരു വ്യക്തി ഉണ്ട്.
സ്വന്തം പേര് പോലും എഴുതാൻ അറിയില്ല എങ്കിലും അദ്ദേഹത്തിന് ഒരു വണ്ടിയുടെ ഏത് കംപ്ലൈന്റ് ആണേലും നന്നാക്കി എടുക്കാൻ അറിയാം.
ഞാൻ ശെരിക്കും അദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്..
ഒന്ന് കുറഞ്ഞാലും അത് ബാലൻസ് ചെയ്ത് പോകാൻ ദൈവം എന്തേലും ഒന്ന് കൂട്ടി തരും.
ഇൗ വ്യക്തിക്ക് കിട്ടിയത് ജോലി ചെയ്യാൻ ഉള്ള കഴിവ് ആയിരിക്കാം, അത് നന്നായി വിനിയോഗിക്കുകയും ചെയ്യുന്നു...
No comments:
Post a Comment