സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

August 16, 2019

ദൈവത്തിന്റെ സ്വന്തം നാട് അല്ല ഇത്....


ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്.

ഇതെന്തൊരു നാടാണ് !
ഇവിടുള്ളോരൊക്കെ എന്തൊരു മനുഷ്യരാണ്. !

ഉടുതുണി യില്ലാത്തവർക്കുടുക്കാൻ കടയിലെ തുണികളെല്ലാം വാരി ചാക്കിലാക്കുന്ന തെരുവ് കച്ചവടക്കാർ

അമ്മ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനെ മാറി മാറി മുലയൂട്ടുന്ന ദുരിതാശ്വാസ ക്യാമ്പ്‌ലെ അമ്മമാർ

മകളുടെ കല്ല്യാണം മുടങ്ങുമെന്ന് പേടിച്ചു കരഞ്ഞ അമ്മയോട് 10പവൻ സ്വർണം നൽകാമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

ഫിറോസ് എത്തും മുമ്പേ സ്വർണമെത്തിച്ചു നൽകി ഷാൻ
കല്യാണത്തിന്നാവശ്യമായ വസ്ത്രങ്ങൾ സ്പോൺസർ ചെയ്ത് ബാവ ഹമീദ് 
സൗജന്യമായി ക്യാമറ മാൻ ആവാമെന്ന് ഫ്രാങ്കോ സെബാസ്റ്റ്യൻ 
പന്തലൊരുക്കാനും ഭക്ഷണം നല്കാനും മറ്റു ചിലർ

തെക്കും വടക്കും കൂട്ടി യോജിപ്പിക്കാൻ മേയർ ബ്രോയുടെ 50ൽ പരം ലോഡുകൾ

ദുരിതാശ്വാസ ക്യാമ്പിലേക് പോകുന്ന ലോറികൾ തടഞ്ഞു വെച്ചു ചായ കുടിച്ചിട്ട് പോയാ മതിയെന്ന് പറയുന്നവർ

വീടുകൾ വൃത്തിയാക്കാൻ ഒഴുകിയെത്തുന്ന യുവാക്കളെ നിയന്ത്രിക്കാനാവാതെ കളക്ടറും ഉദ്യോഗസ്ഥരും

ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി പോയ പിക്കപ്പ് കുടുങ്ങിയെന്നും പറഞ്ഞു പോസ്റ്റ്‌ ഇട്ടപ്പഴേക്കും ദേ വന്നു മഹിന്ദ്രയുടെ സഹായ ഹസ്തം

ഇതെന്തൊരു നാടാണ്.
ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്

ഇത് ദൈവങ്ങളുടെ നാടാണ് 



August 15, 2019

വീണ്ടും പ്രളയം #KeralaFlood2.0 . (Special Story)



വീണ്ടും കേരളം മറ്റൊരു പ്രളയത്തിൽ മുങ്ങി നിൽക്കുന്നു . 2018    നാം അനുഭവിച്ച  ദുരിതത്തിൽ നിന്നും കരകയറാനുള്ള  ശ്രെമം നടത്തിവരുകുകയാണ് നമ്മൾ . പക്ഷെ വീണ്ടും പ്രകൃതി നമ്മോടു ക്ഷോഭത്തോടെ  അടുത്തു . യഥാർത്ഥത്തിൽ  കാര്യഗൗരവത്തോടെ    പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതെ കുറിച് മുന്നറിയിപ്പ്  നൽകുകയും ചെയ്തവരുടെ വാക്കുകൾക്കു നാം വേണ്ടത്രേ പരിഗണന നൽകിയില്ല . അതിന്റെയൊക്കെ ദുരന്തം കൂടിയാണ് ഇപ്പോൾ നമുക്ക് മുന്നിൽ നിൽക്കുന്നത് . 2018 ഓഗസ്റ്റിലെ പ്രളയാനുഭവം     നമ്മൾ മറന്നിട്ടില്ല . ഉരുൾപൊട്ടലിലും  വെള്ളപ്പൊക്കത്തിലും മരിച്ചത് ഒട്ടനവധിപേരാണ് . നമ്മുടെ  ഒത്തുചേരലും സജീവമായ രക്ഷാപ്രവർത്തനത്തിന്റെയും  ഫലമായാണ് വീണ്ടും നമ്മൾ കേരളം പഴയപോലെയാക്കിയെടുത്തത്

 അന്ന് ക്യാമ്പിൽ കഴിഞ്ഞവർ  14 ലക്ഷത്തിലധികം പേർ .  കേരള സൈന്യം  എന്ന് നമ്മൾ വിളിച്ച മത്സ്യത്തൊഴിലാളികൾ എൺപതിലധികം ബോട്ടുകൾ എത്തിച് 75000 ലധികം പേരെ ആ  വെള്ളപ്പാച്ചിലിൽ നിന്ന് രക്ഷിച്ചു .

2018  ലെ  മഹാപ്രളയത്തിനു  ഇന്നേക്ക് ഒരാണ്ട് .
കഴിഞ്ഞ വർഷത്തെ  വെള്ളപ്പൊക്കവും ഉരുൾപൊട്ടലും  ഇത്തവണയും  ആവർത്തിച്ചു . പ്രകൃതി  നൽകുന്ന അപ്രതീക്ഷിത  ആഘാതങ്ങൾക്കു  മുന്നിൽ നിസ്സഹായനായി  നിൽക്കുകയാണ് നമ്മൾ . 100  വർഷങ്ങൾക്ക് മുമ്പ്  നടന്ന   വലിയ കഴിഞ്ഞ തവണ ആവർത്തിച്ചപ്പോൾ  നമ്മളിൽ പലരും  ആശ്വസിച്ചു , ഇനി അടുത്തക്കാലത്തു ഒന്നും ഇങ്ങനെ സംഭവിക്കില്ലായെന്നു , എന്നാൽ  ഇക്കഴിഞ്ഞ ചൂടും വരൾച്ചയും കണ്ടപ്പോൾ  ചിലർ പറഞ്ഞു  ഇത് അടുത്ത പ്രളയം വരാനുള്ള ക്ഷണക്കത്താണ്  എന്ന് . പറഞ്ഞത് പോലെ അത് എത്തുകയും ചെയ്തു .
               
         വീണ്ടും എന്തുകൊണ്ട് ഇത് ആവർത്തിക്കുന്നു. കഴിഞ്ഞ തവണ നദിയും അണക്കെട്ടും നിറഞ്ഞു കവിഞ്ഞാണ്  നാടിനെ മുക്കിയത് എന്നാൽ ഇത്തവണ ഉണ്ടായത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടലുകൾ. എല്ലാം കേരളത്തിൻറെ കിഴക്കേ അറ്റത്തുള്ള മലനിരകളിൽ.  ഈ മലനിരകളെ കുറിച്ചുള്ള പഠനവും അതിൻറെ നിഗമനവും ഏതാനും നാളിന് മുൻപ് വിവാദമായതാണ്. പഠനം നടത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞർ പറഞ്ഞത്, പശ്ചിമഘട്ടമലനിരകളിലെ ഒരു കാരണവശാലും പാറപൊട്ടിക്കരുതെന്നുംവൻകിട കെട്ടിടങ്ങൾ പണിതുയർത്തരുനെന്നുമാണ്‌. എന്നാൽ അന്നുണ്ടായ പ്രതിക്ഷേധങ്ങൾ കാരണം ആ റിപ്പോർട്ട് തന്നെ ഇല്ലാതായീ. എന്നാൽ ആ റിപ്പോർട്ടിന് ഇന്ന് ജീവൻ വെയ്ക്കുകയാണ്. ഇത്തവണ വലിയ ദുരന്തങ്ങൾ ഉണ്ടായ മേഖലകൾ എല്ലാം ആ റിപ്പോർട്ടിൽ ഉണ്ടായീരുന്നു ഇത്തവണ നടന്ന 11 ൽ 10 ഉം നടന്ന ഉരുൾപൊട്ടലുകൾ ഈ  റിപ്പോർട്ടിലെ സ്ഥലങ്ങളിൽ  ആണ് . (കവളപ്പാറ സഹിതം ഒട്ടനവധി സ്ഥലങ്ങൾ)  കവളപ്പാറക്കു  ചുറ്റും 20 ലേറെ ക്വാറികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇതുതന്നാണ് സംസ്ഥാന വനഗവേഷണകേദ്രവും കണ്ടെത്തിയത്. ഉരുൾപൊട്ടലുകൾ ഉണ്ടായ 11- സ്ഥലത്തെ സ്ഥിതി അനുസരിച്ചു 12 കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ ഉണ്ടെന്നാണ്. പലയീടത്തും ഇതു     5 കിലോ മീറ്റർ അടുത്തുവരെ ഉണ്ട്.

           പാറപൊട്ടിക്കുമ്പോൾ അതിൻ്റെ പ്രകമ്പനം പരിസരത്തെല്ലാം വ്യാപിക്കും. ഇതിനാൽ പാറയും അതിനുമുകളിലുള്ള മണ്ണുമായുള്ള പിടുത്തം ഇതോടെ  കുറയും. വലിയ മഴ ഉണ്ടാകുമ്പോൾ മണ്ണ് പറയിൽനിന്നും താഴേക്ക് നിര ങ്ങിയിറങ്ങി വലിയ മണ്ണിടിച്ചിൽ ഉണ്ടാകുന്നു. കവളപ്പാറയിലേതുപോലെ കുറേ വീടുകളും ആളുകളും അവരുടെ കുറേ സ്വപ്നങ്ങളും മണ്ണിനടിയിലാവും.

   
                             "ഇടയ്ക് മാത്രം സംഭവിക്കുന്ന വൻമഴ എന്നത് മാറി എല്ലാ വർഷവും അതുണ്ടാക്കുന്ന കാലത്തേക്ക് കേരളം മാറുകയാണ്. അതുകൊണ്ട് എപ്പോളും ഒരു  ദുരന്തം തലയ്ക്കു മീതെ ഭീതിയുണ്ടാകും. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കും. അതിനു അതിനു യുഗങ്ങൾ ഒന്നും വേണ്ട കുറച്ചു വർഷങ്ങൾ മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും ,ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക് മനസിലാകും. 2013 ൽ മാധവ് ഗാട്ട്ഗിൽ പറഞ്ഞ ഈ വാക്കുകൾ  ഇനിയെങ്കിലും നമ്മൾ മുഖവിലയ്ക് എടുക്കേണ്ടതാണ്."

August 13, 2019

വീടുകളിൽ തിരികെ പോകുമ്പോൾ


🔥 വെള്ളം വെള്ളം ഇറങ്ങി തുടങ്ങി വീടുകളിലേക്ക് തിരിച്ചു പോകാന് ഉള്ള ശ്രമങ്ങള് തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല് ആളുകള് വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന് ഡെറ്റോള് കിട്ടുമോ എന്നത് ആണ്. ഡെറ്റോള് എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്പം ദുര്ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള് അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്ഗം ക്ലോറിനേഷന് തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര് ഉപയോഗിച്ച് വീടുകളില് തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.
➡️കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

1. സാധാരണ വാങ്ങാന് ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്30 മുതല് 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന് ഉണ്ട് എന്ന നിഗമനത്തില് ആണ് ഇനി പറയുന്ന അളവുകള് നിര്ദേശിക്കുന്നത്. 

2. കിണറിലെ വെള്ളത്തിന്റെ അളവ് ആദ്യം നമ്മള്കണക്കാക്കണം. അതിനു ആദ്യം കിണറിന്റെ വ്യാസം മീറ്ററില് കണക്കാക്കുക (D). തുടര്ന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയില് വരെ ഇറക്കി നിലവില് ഉള്ള വെള്ളത്തിന്റെ ആഴം മീറ്ററില് കണക്കാക്കുക (H)
വെള്ളത്തിന്റെ അളവ് = 3.14 x D x D x H x 250 ലിറ്റര്

3. സാധാരണ ക്ലോറിനേഷന് നടത്താന് 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര് ആണ് ആവശ്യം വരിക. എന്നാല്വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര് ക്ലോറിനേഷന്നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ് കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര് ആണ് ആവശ്യം.

4. വെള്ളത്തിന്റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര് ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില് എടുക്കുക. ഇതില്അല്പം വെള്ളം ചേര്ത്ത് കുഴമ്പ് പരുവത്തില് ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്റെ മുക്കാല് ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക

5. 10 മിനിറ്റ് കഴിയുമ്പോള് ലായനിയിലെ ചുണ്ണാമ്പ് അടിയില് അടിയും. മുകളില് ഉള്ള വെള്ളത്തില് ക്ലോറിന്ലയിച്ചു ചേര്ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില് ക്ലോറിന് ലായനി നന്നായി കലര്ത്തുക. 

6. 1 മണിക്കൂര് സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

➡️വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

1. പരിസരം വൃത്തി ആക്കാന് പലരും ബ്ലീച്ചിംഗ് പൌഡര്വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അനു വിമുക്തം ആക്കാന് സാധികില്ല. 

2. 1% ക്ലോറിന് ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്ബ്ലീച്ചിംഗ് പൌഡര് എടുത്തു കുഴമ്പ് പരുവത്തില്ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര് വെള്ളം ചേര്ക്കുക. മുകളില് പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല് ആവശ്യം എങ്കില് ഒരു ലിറ്ററിന് 6 ടീസ്പൂണ് എന്നാ കണക്കിന് ലായനി തയ്യാറാക്കാം. 

3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന് ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്ക്കം ലഭിച്ചാല് മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല് അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.

4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന് മണം മാറ്റാം.

August 12, 2019


ദുരിതാശ്വാസ ക്യാമ്പുകള്‍ ഫലപ്രദമായി നടത്തുന്നതിനുളള സഹായങ്ങളും ഇടപെടലുകളും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യാന്‍ ആവില്ലെങ്കിലും രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്. 

ഒരോ ജില്ലയില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍, അതാത് ജില്ലകളിലെ കളക്ടിംഗ് സെന്‍ററുകളില്‍ എത്തിച്ചാല്‍ മതി. അത് ശേഖരിച്ച് മറ്റു ജില്ലകളിലേക്ക് എത്തിക്കുന്ന നടപടി ചുമതലപ്പെട്ടവര്‍ നിര്‍വഹിക്കുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുവേണ്ട ഉല്‍പന്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ള ഉല്‍പന്നങ്ങള്‍ തന്നെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നല്‍കുന്ന സ്ഥിതിയുണ്ടാവണം. എങ്കില്‍ മാത്രമേ ഫലപ്രദമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ

 https://keralarescue.in/ എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ ലിങ്ക് ചുവടെ 

https://keralarescue.in/district_needs/

ജില്ലകളിൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ നമ്പറും ഇതേ വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്

August 11, 2019

വ്യാജ പ്രചാരണങ്ങളിൽ വീഴരുത് . #KeralaFlood2.0



സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് സർക്കാർ വൃത്തങ്ങൾ . ഇത്തരക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് പോലീസും മുന്നിയിപ്പ് നൽകിയിട്ടുണ്ട് . 

* സഹായങ്ങൾക്കായി സർക്കാർ നൽകിയിട്ടുള്ള കൺട്രോൾ റൂം ഫോൺനമ്പറുകളിൽ ബന്ധപ്പെടുക . ഔദ്യോഗിക ബോധവത്കരണങ്ങളുമായും മുന്നറിയിപ്പുമായും സഹകരിക്കുക .

* ഗതാഗതതടസ്സം ഉൾപ്പെടെയു ള്ള കാര്യങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ വഴി  പ്രചരിപ്പിക്കുന്നവയെ പൂർണ്ണമായി വിശ്വസിക്കരുത് . ഇത്തരം കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുക . 

* സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങളിൽ ഉൾപ്പെടുത്തുന്ന ഫോൺ നമ്പറുകൾ പരിശോധിച്ചുമാത്രം പ്രചരിപ്പിക്കുക . ആളുകൾ ഒറ്റപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കപ്പെടുന്ന സന്ദേശങ്ങളിൽ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി രക്ഷാപ്രവർത്തകരെ അറിയിക്കുക . 

* ഡാമുകൾ തുറന്നുവെന്ന കുപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക . ഡാമുകൾ തുറക്കുകയാണെങ്കിൽ സർക്കാർ മുന്നറിയിപ്പ് നൽകും . 

* സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് . കഴിഞ്ഞവർഷത്തെ പ്രളയത്തിൻറെ ദൃശ്യങ്ങൾ പങ്കുവെക്കരുത് . 

⮟ ഇത്  ചെയ്യരുത് 

 * ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കുക. 

* മലയോരമേഖലയിലെ ചാലുകളുടെ അരികിൽ ഒരിക്കലും വാഹനങ്ങൾ നിർത്തരുത് .

* പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുക . 

⮟ ചെയ്യേണ്ടത് 

 * വീട്ടിൽ അസുഖമുള്ളവരോ ഭിന്നശേഷിക്കാരോ പ്രായമായ
വരോ ഉണ്ടെങ്കിൽ അവരെ ആദ്യം മാറ്റുക . പ്രത്യേകസഹായം ആവശ്യമാണെങ്കിൽ സാമൂഹികസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക .

* വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയോ അതിനുപറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചുവിടുകയോ ചെയ്യുക .

* വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി പാർക്ക് ചെയ്യുക . ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക .

* ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ , വൈദ്യുതാഘാതം ഒഴിവാക്കാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക.

* രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോകുക . മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക

* വൈദ്യുതക്കമ്പികൾ പൊട്ടിവീണാൽ ഉടൻതന്നെ വൈദ്യുതി ബോർഡിനെ അറിയിക്കുക .

August 10, 2019

Dial 112 📞


മഴക്കെടുതിയിൽപ്പെട്ടവർക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തെ 112 എന്ന നമ്പറിലേക്ക് വിളിച്ച് സഹായം തേടാമെന്നു പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു . 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന ദ്രുതപ്രതികരണ കേന്ദ്രത്തിൽ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെനിന്നാണ് എന്നു കൃത്യമായി മനസ്സിലാക്കാനാകും . എല്ലാ കൺട്രോൾ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടു ള്ളതിനാൽ വിളിക്കുന്ന ആളുടെ സമീപത്തെ വാഹനം ഉടൻതന്നെ സ്ഥലത്തെത്തും . എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തകരെ സ്ഥലത്തെത്തിക്കാനും കഴിയും . എസ് . എം . എസ് . സന്ദേശങ്ങളും അയയ്ക്കാം . - - ' 112 ഇന്ത്യ ' എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സഹായം തേടാം . ഈ ആപ്പിലെ " പാനിക് ബട്ടൺ അമർത്തിയാൽ കൺ ട്രോൾ റൂമിൽ നിന്ന് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ച് വിവര ങ്ങൾ ചോദിച്ചറിഞ്ഞ് സഹായം നൽകും .