സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് സർക്കാർ വൃത്തങ്ങൾ . ഇത്തരക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് പോലീസും മുന്നിയിപ്പ് നൽകിയിട്ടുണ്ട് .
* സഹായങ്ങൾക്കായി സർക്കാർ നൽകിയിട്ടുള്ള കൺട്രോൾ റൂം ഫോൺനമ്പറുകളിൽ ബന്ധപ്പെടുക . ഔദ്യോഗിക ബോധവത്കരണങ്ങളുമായും മുന്നറിയിപ്പുമായും സഹകരിക്കുക .
* ഗതാഗതതടസ്സം ഉൾപ്പെടെയു ള്ള കാര്യങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവയെ പൂർണ്ണമായി വിശ്വസിക്കരുത് . ഇത്തരം കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുക .
* സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങളിൽ ഉൾപ്പെടുത്തുന്ന ഫോൺ നമ്പറുകൾ പരിശോധിച്ചുമാത്രം പ്രചരിപ്പിക്കുക . ആളുകൾ ഒറ്റപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കപ്പെടുന്ന സന്ദേശങ്ങളിൽ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി രക്ഷാപ്രവർത്തകരെ അറിയിക്കുക .
* ഡാമുകൾ തുറന്നുവെന്ന കുപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക . ഡാമുകൾ തുറക്കുകയാണെങ്കിൽ സർക്കാർ മുന്നറിയിപ്പ് നൽകും .
* സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് . കഴിഞ്ഞവർഷത്തെ പ്രളയത്തിൻറെ ദൃശ്യങ്ങൾ പങ്കുവെക്കരുത് .
⮟ ഇത് ചെയ്യരുത് ⮟
* ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കുക.
* മലയോരമേഖലയിലെ ചാലുകളുടെ അരികിൽ ഒരിക്കലും വാഹനങ്ങൾ നിർത്തരുത് .
* പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുക .
⮟ ചെയ്യേണ്ടത് ⮟
* വീട്ടിൽ അസുഖമുള്ളവരോ ഭിന്നശേഷിക്കാരോ പ്രായമായ
* വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയോ അതിനുപറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചുവിടുകയോ ചെയ്യുക .
* വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി പാർക്ക് ചെയ്യുക . ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക .
* ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ , വൈദ്യുതാഘാതം ഒഴിവാക്കാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക.
* രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോകുക . മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക
* വൈദ്യുതക്കമ്പികൾ പൊട്ടിവീണാൽ ഉടൻതന്നെ വൈദ്യുതി ബോർഡിനെ അറിയിക്കുക .
No comments:
Post a Comment