വീണ്ടും കേരളം മറ്റൊരു പ്രളയത്തിൽ മുങ്ങി നിൽക്കുന്നു . 2018 ൽ നാം
അനുഭവിച്ച ദുരിതത്തിൽ നിന്നും കരകയറാനുള്ള ശ്രെമം നടത്തിവരുകുകയാണ് നമ്മൾ . പക്ഷെ വീണ്ടും
പ്രകൃതി നമ്മോടു ക്ഷോഭത്തോടെ അടുത്തു .
യഥാർത്ഥത്തിൽ കാര്യഗൗരവത്തോടെ ഈ
പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതെ കുറിച് മുന്നറിയിപ്പ് നൽകുകയും ചെയ്തവരുടെ വാക്കുകൾക്കു നാം
വേണ്ടത്രേ പരിഗണന നൽകിയില്ല . അതിന്റെയൊക്കെ ദുരന്തം കൂടിയാണ് ഇപ്പോൾ നമുക്ക്
മുന്നിൽ നിൽക്കുന്നത് . 2018 ഓഗസ്റ്റിലെ പ്രളയാനുഭവം നമ്മൾ മറന്നിട്ടില്ല . ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചത് ഒട്ടനവധിപേരാണ് .
നമ്മുടെ ഒത്തുചേരലും സജീവമായ
രക്ഷാപ്രവർത്തനത്തിന്റെയും ഫലമായാണ്
വീണ്ടും നമ്മൾ കേരളം പഴയപോലെയാക്കിയെടുത്തത്
അന്ന് ക്യാമ്പിൽ കഴിഞ്ഞവർ 14 ലക്ഷത്തിലധികം പേർ . കേരള സൈന്യം
എന്ന് നമ്മൾ വിളിച്ച മത്സ്യത്തൊഴിലാളികൾ എൺപതിലധികം ബോട്ടുകൾ എത്തിച് 75000
ലധികം പേരെ ആ വെള്ളപ്പാച്ചിലിൽ നിന്ന്
രക്ഷിച്ചു .
2018 ലെ മഹാപ്രളയത്തിനു ഇന്നേക്ക് ഒരാണ്ട് .
കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഇത്തവണയും
ആവർത്തിച്ചു . പ്രകൃതി നൽകുന്ന
അപ്രതീക്ഷിത ആഘാതങ്ങൾക്കു മുന്നിൽ നിസ്സഹായനായി നിൽക്കുകയാണ് നമ്മൾ . 100 വർഷങ്ങൾക്ക് മുമ്പ് നടന്ന
വലിയ കഴിഞ്ഞ തവണ ആവർത്തിച്ചപ്പോൾ
നമ്മളിൽ പലരും ആശ്വസിച്ചു , ഇനി അടുത്തക്കാലത്തു ഒന്നും ഇങ്ങനെ സംഭവിക്കില്ലായെന്നു , എന്നാൽ ഇക്കഴിഞ്ഞ ചൂടും വരൾച്ചയും
കണ്ടപ്പോൾ ചിലർ പറഞ്ഞു ഇത് അടുത്ത പ്രളയം വരാനുള്ള ക്ഷണക്കത്താണ് എന്ന് . പറഞ്ഞത് പോലെ അത് എത്തുകയും ചെയ്തു .
വീണ്ടും എന്തുകൊണ്ട് ഇത് ആവർത്തിക്കുന്നു. കഴിഞ്ഞ തവണ നദിയും അണക്കെട്ടും
നിറഞ്ഞു കവിഞ്ഞാണ് നാടിനെ മുക്കിയത്
എന്നാൽ ഇത്തവണ ഉണ്ടായത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടലുകൾ. എല്ലാം
കേരളത്തിൻറെ കിഴക്കേ അറ്റത്തുള്ള മലനിരകളിൽ. ഈ മലനിരകളെ കുറിച്ചുള്ള പഠനവും അതിൻറെ നിഗമനവും
ഏതാനും നാളിന് മുൻപ് വിവാദമായതാണ്. പഠനം നടത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞർ പറഞ്ഞത്, പശ്ചിമഘട്ടമലനിരകളിലെ
ഒരു കാരണവശാലും പാറപൊട്ടിക്കരുതെന്നും, വൻകിട കെട്ടിടങ്ങൾ
പണിതുയർത്തരുനെന്നുമാണ്. എന്നാൽ അന്നുണ്ടായ പ്രതിക്ഷേധങ്ങൾ കാരണം ആ റിപ്പോർട്ട്
തന്നെ ഇല്ലാതായീ. എന്നാൽ ആ റിപ്പോർട്ടിന് ഇന്ന് ജീവൻ വെയ്ക്കുകയാണ്. ഇത്തവണ വലിയ ദുരന്തങ്ങൾ
ഉണ്ടായ മേഖലകൾ എല്ലാം ആ റിപ്പോർട്ടിൽ ഉണ്ടായീരുന്നു. ഇത്തവണ നടന്ന 11
ൽ 10 ഉം നടന്ന ഉരുൾപൊട്ടലുകൾ ഈ
റിപ്പോർട്ടിലെ സ്ഥലങ്ങളിൽ ആണ് . (കവളപ്പാറ സഹിതം ഒട്ടനവധി സ്ഥലങ്ങൾ) കവളപ്പാറക്കു ചുറ്റും 20 ലേറെ ക്വാറികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇതുതന്നാണ് സംസ്ഥാന വനഗവേഷണകേദ്രവും കണ്ടെത്തിയത്. ഉരുൾപൊട്ടലുകൾ ഉണ്ടായ
11- സ്ഥലത്തെ സ്ഥിതി അനുസരിച്ചു 12 കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ
ഉണ്ടെന്നാണ്. പലയീടത്തും ഇതു 5 കിലോ മീറ്റർ അടുത്തുവരെ ഉണ്ട്.
പാറപൊട്ടിക്കുമ്പോൾ അതിൻ്റെ പ്രകമ്പനം പരിസരത്തെല്ലാം വ്യാപിക്കും. ഇതിനാൽ
പാറയും അതിനുമുകളിലുള്ള മണ്ണുമായുള്ള പിടുത്തം ഇതോടെ കുറയും. വലിയ മഴ ഉണ്ടാകുമ്പോൾ മണ്ണ്
പറയിൽനിന്നും താഴേക്ക് നിര ങ്ങിയിറങ്ങി വലിയ മണ്ണിടിച്ചിൽ
ഉണ്ടാകുന്നു. കവളപ്പാറയിലേതുപോലെ കുറേ വീടുകളും ആളുകളും അവരുടെ കുറേ സ്വപ്നങ്ങളും
മണ്ണിനടിയിലാവും.
"ഇടയ്ക് മാത്രം സംഭവിക്കുന്ന വൻമഴ എന്നത് മാറി എല്ലാ വർഷവും അതുണ്ടാക്കുന്ന
കാലത്തേക്ക് കേരളം മാറുകയാണ്. അതുകൊണ്ട് എപ്പോളും ഒരു ദുരന്തം തലയ്ക്കു മീതെ ഭീതിയുണ്ടാകും.
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ
കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കും. അതിനു അതിനു യുഗങ്ങൾ ഒന്നും
വേണ്ട കുറച്ചു വർഷങ്ങൾ മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും ,ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക് മനസിലാകും. 2013
ൽ മാധവ് ഗാട്ട്ഗിൽ പറഞ്ഞ ഈ വാക്കുകൾ ഇനിയെങ്കിലും നമ്മൾ മുഖവിലയ്ക്
എടുക്കേണ്ടതാണ്."
No comments:
Post a Comment