പലരും നമ്മോടൊക്കെ പറയുന്ന ഒന്നാണ് " ജീവിതത്തിനു ഒരു ലക്ഷ്യമില്ല , Ambitions ഇടക്ക് ഇടക്ക് മാറുന്നു , എന്ത് ചെയ്യണം എങ്ങനെ മുന്നോട്ട് പോണം ? എന്നിങ്ങനെയുള്ള ചോദ്യം .
നമ്മുടെ Young age ൽ ഉള്ള എല്ലാർക്കുമുള്ള പ്രശ്നമാണിത്. ഭൂരിഭാഗം പേർക്കും ഒറ്റ ലക്ഷ്യമേ ഉണ്ടാകൂ . നല്ലൊരു Salary യുള്ള ജോലി .
നമ്മളെ പറഞ്ഞിട്ട് കാര്യമില്ല , നമ്മുടെ Education System-വും സമൂഹവും നമ്മളെ 'ഒരു ജോലി' എന്നതാണ് നമ്മുടെ കോമൺ ലക്ഷ്യമാക്കിവെച്ചേക്കുന്നത് . ചിലർക്ക് ജോലി കിട്ടുന്നു , ചിലർ കിട്ടിയ ജോലിയിൽ സന്തോഷിക്കുന്നു , ചിലർക്ക് കിട്ടുന്നില്ല , ചിലർക്ക് ആകട്ടെ കിട്ടിയാലും തൃപ്തനല്ല . ജീവിതത്തിൽ ഒരു സന്ദർഭത്തിൽ നമുക്ക് തോന്നും നമ്മൾ ആർക്കു വേണ്ടിയാണ് കഷ്ടപ്പെടുന്നതെന്ന് .. എത്ര നല്ല സാലറിയുള്ള ജോലി കിട്ടിയാലും ഹാപ്പി അല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല . നമ്മുടെ Young age ൽ നമ്മൾ ഈ ഭൂമിയിൽ എന്ത് ചെയ്യാനാണ് ജനിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയാൽ കുറെ കഴിയുമ്പോൾ നമുക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. ചെയ്യുന്നത് ഹാപ്പിയായി ചെയ്താലേ നാളെ ഹാപ്പിയായി എഴുനേൽക്കാൻ ഒരു കാരണം ഉണ്ടാവുള്ളു.
അതിനൊരു ഫോർമുല ഉണ്ട് .
IKIGAI (ഇകിഗൈ) (生き甲斐) - A Reason for Being-
അണുബോംബ് വീണും , സുനാമിയും , ഭൂമികുലുക്കവും വന്നിട്ടും തളരാതെ പുരോഗമനത്തിന്റെ ഒരു മുഖ മുദ്രയായി, ഇന്ത്യയേക്കാൾ ചെറിയ രാജ്യമായ ജപ്പാനിലെ Okinawa (ഒക്കിനാവ) എന്ന സ്ഥലത്തു നിന്നാണ് IKIGAI വന്നത്. Land of Immortals എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത് . കാരണം ഇവിടെ ജീവിക്കുന്നവരുടെ ശരാശരി ആയുസ് നൂറിന് മുകളിലാണ് . എങ്ങനെയാണു അങ്ങനെ ആയത് . IKIGAI കൊണ്ട് . പഠനം പറയുന്നത് ഒരാൾ അയാളുടെ ജീവിതമൂല്യം മനസിലാക്കി ജീവിച്ചാൽ അവർ കൂടുതൽ ആരോഗ്യവാനായും സന്തോഷവാനായും കാണപ്പെടുമെന്നതാണ്. ആ ജീവിതമൂല്യം കണ്ടെത്തുന്നതിന്റെ ഒരു Formula യാണ് IKIGAI .
ഇത് കണ്ടെത്താൻ നിങ്ങൾ നിങ്ങളോടു തന്നെ 4 ചോദ്യങ്ങൾ ചോദിക്കുക . പറയാൻ എളുപ്പമാണെങ്കിലും ചോദ്യമൽപ്പം ബുന്ധിമുട്ടുള്ളതാണ് . കാരണം അത് നിങ്ങളുടെ ജീവിതമാണ് . IKIGAI എന്നത് ഈ 4 ചോദ്യങ്ങളുടെ കൂടിച്ചേരലാണ് . 4 ന്റെയും ഉത്തരം ഒരേ പോലെ വന്നാൽ അതാണ് നിങ്ങളുടെ IKIGAI .
നിങ്ങൾ ചെയ്യേണ്ടത് ഈ 4 ന്റെയും ഉത്തരങ്ങൾ 100% സത്യസന്ധമായി നിങ്ങളോടു തന്നെ പറയുക .
1) What you love to do ?.
നിങ്ങൾക്ക് എന്ത് ചെയ്യാനാണ് കൂടുതൽ ഇഷ്ട്ടം . ചിലർക്ക് Drawing, Dance , Songs, അങ്ങനെ . നമുക്ക് ചെയുമ്പോൾ തന്നെ feel ചെയ്യും ഏതാണ് കൂടുതൽ ഇഷ്ട്ടമെന്നു . ചിലർക്ക് ഒന്നിൽ കൂടുതൽ ഇഷ്ടങ്ങളൾ ഉണ്ടാകാം . അപ്പോളാണ് അടുത്ത ചോദ്യം ചോദിക്കേണ്ടത് .
2) What are you good at ?.
ഇതിൽ നിങ്ങൾക്ക് ഏതാണ് നന്നായിട്ട് Confident ആയിട്ട് ചെയ്യാനാവുക .. ഇതിന്റെയും ഒന്നാമത്തേതിന്റെയും ഉത്തരം ഒന്ന് തന്നെ കിട്ടിയാൽ അതാണ് നിങ്ങളുടെ PASSION .
ഇനി IKIGAI ടെ മൂന്നാമത്തെ കാര്യം നോക്കാം .
3) What you can be paid for ?.
ആ Passion നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടാക്കി തരുന്നു എന്നു നോക്കുക . എല്ലാരും പറയും സന്തോഷമായി ഇരിക്കാൻ പണം ആവശ്യമില്ലെന്ന് .. എന്നാൽ ഉള്ളത് പറയാമല്ലോ , എല്ലാര്ക്കും ആഗ്രഹം ഒരു വീട് , വണ്ടി , ട്രാവൽ ചെയ്യുക എന്നത് . ഇതിനൊക്കെ പണം വേണം . പണം ഇല്ലെങ്കിൽ ലോൺ എടുക്കേണ്ടി വരും . കയ്യിൽ ഉള്ള പണം ലോൺ അടച്ചു തീർക്കും . പിന്നെ എങ്ങനെയാണ് നമുക്ക് സന്തോഷം കിട്ടുക . എന്നാൽ ഇത് ഒന്ന് നോക്കുക നമുക്ക് നന്നായി ചെയ്യാൻ പറ്റുന്നതും , നല്ല വരുമാനവും ഉണ്ടാക്കി തരുന്നതാണ് PROFESSION .
ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്നതിനേക്കാളും താൻ ചെയ്യുന്ന ജോലി ഇഷ്ടത്തോടെ ചെയ്യുമ്പോൾ കിട്ടുന്ന വരുമാനത്തിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ് . ഇനി IKIGAI യുടെ 4 മത്തെ component ആയി ചേരുന്നോ എന്ന് നോക്കുക
4) What the world needs ?
നമ്മൾ ചെയ്യുന്നത് നമുക്ക് മാത്രമല്ലാതെ അത് മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാണോ എന്ന് നോക്കുക .. ആ പ്രൊഫഷൻ 4 മത്തെ ആയി കണക്ട് ആകുമ്പോൾ കിട്ടുന്നതാണ് VOCATION .
അത് സമൂഹത്തിനു അത്യാവശ്യമായിട്ടുള്ള നിങ്ങളുടെ തൊഴിൽ . ഉദാഹരണം : നേരത്തെ പറഞ്ഞ 3 കാര്യം ചേർത്ത് ഒരു Passion ഉണ്ടാക്കി ഒരു ഡോക്ടർ ആയെന്ന് കരുതുക. അതിനു നല്ലൊരു വരുമാനം ഉണ്ട് , അത് സമൂഹത്തിനു അത്യാവശ്യവുമാണ് . ഇനി IKIGAI യുടെ ഒന്നാമത്തെ നമ്മൾ ചെയ്യാൻ ഇഷ്ട്ടപെട്ട കാര്യവുമായി ചേർത്താൽ അതാണ് നമ്മുടെ MISSION . നിങ്ങളുടെ ജീവിത ദൗത്യം .
ഈ നാലിന്റെയും ഉത്തമമായ ഉദാഹരണമാണ് Steve Jobs ( സ്റ്റീവ് ജോബ്സ് ) . അദ്ദേഹം പുതിയ ക്രീയേറ്റീവ് ആയ ഡിസൈൻ കണ്ടെത്തുന്നതിൽ Passionate ആയിരുന്നു. അത് Profession ആക്കി ബിസിനസിലൂടെ കോടികൾ ഉണ്ടാക്കി . ലോകത്തിനു ആവിശ്യം പുതിയ അതിവിശിഷ്‌ടമായ ആയിട്ടുള്ള കണ്ടുപിടുത്തങ്ങൾ ആയിരുന്നു .
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ IKIGAI അദ്ദേഹത്തിന് മനസിലാകുകയും ഉയര്ന്ന നിലയിൽ വിജയിക്കുകയും ചെയ്തു .
കുറച്ച് ഹാർഡ് വർക്കിലൂടെ നമുക്ക് നമ്മുടെ IKIGAI കണ്ടെത്താം . അതിനു കുറച്ച് സമയം എടുക്കുമെന്ന് മാത്രം . ട്രൈ ചെയ്യൂ . നമുക്ക് ചിലപ്പോൾ സ്റ്റീവ് ജോബ്സ് നെ പോലെ ആകാൻ കഴിഞ്ഞെന്ന് വരില്ല . എന്നിരുന്നാലും നമ്മൾ വിചാരിക്കുന്നത് പോലെ വിജയം നേടാൻ നമുക്ക് സാധിക്കും . ആ യാത്രയിൽ നമുക്ക് ഒരുപാട് തോൽവികൾ നേരിട്ടേക്കാം . അത് ചെയ്ത തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള അവസരമാക്കി മാറ്റുക . നിങ്ങൾക്ക് നിങ്ങളുടെ IKIGAI കണ്ടെത്താൻ ആകട്ടെ .

വിനൂട്ടി കരുവാറ്റ
No comments:
Post a Comment