നമ്മൾ സ്വയം മാർഗ്ഗദീപമാകണം , അതായത് ഓരോരുത്തരും അവനവന്റെ ജീവിതത്തിലെ വെളിച്ചമാകണം എന്നാണ് . അന്യന്റെ കയ്യിലെ വെട്ടം നോക്കി അതിലൂടെ നടക്കുന്നവനു ജീവതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുകയില്ല . അപരന്റെ കയ്യിലെ ദീപം അണയുമ്പോൾ അതു നോക്കി നടക്കുന്നവനും ഇരുട്ടിലാകും . അതുകൊണ്ടാണ് , സ്വയം മാർഗ്ഗദീപമാകണമെന്നു പറഞ്ഞത് . - എന്നാൽ വിരലിലെണ്ണാവുന്നവർക്കേ ഇങ്ങനെ സ്വയം മാർഗ്ഗദീപമാകാൻ കഴിയുകയുള്ളൂ . അസാമാന്യമായ മനശ്ശക്തിയും വ്യക്തമായ ലക്ഷ്യബോധമുള്ളവർക്കേ സ്വയം മാർഗ്ഗദീപമാകാനാവു . അവർ മറ്റുള്ള വരെ നയിക്കുകയും ചെയ്യും . സ്വയം മാർഗ്ഗദീപമാകാൻ കഴിയാത്തവർ പ്രതീകങ്ങളെ ആശ്രയിക്കുന്നു . അതു വ്യക്തികളാവാം . വസ്തുക്കളാവാം . ഈ പ്രതീകങ്ങളാണ് മതങ്ങളുടെ ഉത്ഭവത്തിനു കാരണമായത് . " അമാനുഷിക ശക്തികളെയോ പ്രതി ഭകളെയോ ആശ്രയിച്ചു ജീവിതം നയിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും . ഒരു പ്രതീകത്തിന്റെ വെട്ടം മുന്നിലില്ലെങ്കിൽ അവർക്ക് ജീവിതത്തിന്റെ “ ഗൈഡൻസ് ” നഷ്ടപ്പെടും . -
നിരീശ്വരവാദിയായി അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിൽ ചെന്നപ്പോൾ ചുമരിൽ നിറയെ ചിത്രങ്ങൾ കാറൽമാർക്സ് , ഏംഗത്ത് , ലെനിൻ , ഇ. എം. എസ്. തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ . ഈ നേതാക്കൾ അയാളുടെ ജീവിതത്തിലെ പ്രതീകങ്ങളാകുന്നു . ദൈവങ്ങളുടെ പടങ്ങൾ ഇല്ലെങ്കിൽ താൻ ആരാധിക്കുന്ന നേതാക്കളുടെയങ്കിലും പടങ്ങൾ ചുമരിൽ വേണം . ആ ചിത്രങ്ങൾ അയാളുടെ പ്രവർത്തനത്തിനും അതുവഴി ജീവിതത്തിനും പ്രചോദനം നൽകുന്നു . ഇതൊരു " പോസിറ്റീവ് ' പ്രതിഭാസമാണെന്നു പറയാം .
- ഈശ്വരനെക്കുറിച്ചു വ്യക്തമായൊന്നും പറയാത്ത ശ്രീബുദ്ധനെ ദൈവമാക്കി പ്രതിഷ്ഠിച്ചു കൊണ്ടാണ് അനുയായികൾ ജീവിതം നയിക്കുന്നത് . അവർക്ക് ബുദ്ധനെന്ന പ്രതീകം ആവശ്യമായിരുന്നു . എന്നാൽ ബുദ്ധന് ഒരു പ്രതീകത്തിന്റെയും ആവശ്യം ഉണ്ടായിരുന്നില്ല . റഷ്യയിലും മറ്റും കമ്മ്യൂണിസത്തിന്റെ തകർച്ചയോടെ ലെനിൻ തുടങ്ങിയവരുടെ പ്രതിമകൾ മാറ്റി . മതവിശ്വാസം പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു . മനശാസ്ത്രപരമായി പറഞ്ഞാൽ പ്രതീകങ്ങളോടുള്ള മനുഷ്യമനസ്സിന്റെ ഈ ആശ്രിതത്വം ചരിത്രത്തിലുടനീളം കാണാം.,
ആരെ , അല്ലെങ്കിൽ എന്തിനെ പ്രതീകമായി സ്വീകരിക്കണം എന്നു തീരുമാനിക്കുവാൻ ഓരോരുത്തർക്കും അവകാശമുണ്ട് . ഈ അവകാശം പരസ്പരം അംഗീകരിക്കുമ്പോൾ ഓരോരുത്തർക്കും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാനാകും . അപ്പോൾ നിങ്ങളുടെ മനസ്സിൽ നിന്നു വിഭാഗീയ ചിന്തകൾ താനെ ഒഴിഞ്ഞു പോകുകയും ചെയ്യും . - പല മതങ്ങളും വിശ്വാസാചാരങ്ങളും നിലവിലുള്ള ഇവിടെ , സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെങ്കിൽ പരസ്പരം അംഗീകരിക്കുകയാണു വേണ്ടത് . ഈ പുസ്തകം എഴുതിക്കൊണ്ടിരിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ ഭീകര യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ് . രണ്ടുകൂട്ടരും " വിശുദ്ധ യുദ്ധമെന്നാണ് തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കുന്നത് . ഇതിനിടയിൽപ്പെട്ടു കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെട്ട നിരപരാധികൾ പിടഞ്ഞു മരിക്കുന്നു . സ്വന്തം വിശ്വാസങ്ങൾക്കു വേണ്ടി പരസ്പരം കൊല്ലുന്നു . വംശീയകലാപങ്ങൾ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നു ! പരസ്പരം അംഗീകരിക്കുവാനും സ്നേഹിക്കുവാനുമുള്ള മാനസികാവസ്ഥ ഉണ്ടായാൽ ഈ ദുരന്തങ്ങളൊക്കെ ഒഴിവാക്കാം . നമുക്ക് ഓരോരുത്തർക്കും നമ്മളിൽ നിന്നുതന്നെ തുടങ്ങാം . സമാധാനത്തോടെ , സന്തോഷത്തോടെ പരസ്പര വൈരമില്ലാത്ത , യുദ്ധങ്ങളില്ലാത്ത ഒരു ലോകത്ത് നമ്മുടെ കുട്ടികളെങ്കിലും ജീവിക്കണമെന്ന ലക്ഷ്യത്തോടെ നമ്മുടെ മനസ്സുകൾ തുറന്നുവെക്കാം , പരസ്പരം അംഗീകരിക്കുക . പരസ്പരം ആരോപണങ്ങൾ നടത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിനു പകരം പരസ്പരം അംഗീകരിച്ചു . - കഴിഞ്ഞാൽ സമുദായ മൈത്രിയുടെ ആദ്യത്തെ പടികടന്നു .
- “ നിന്റെ കണ്ണിലെ കുന്തം എടുത്തുമാറ്റിയിട്ട് അപരന്റെ കണ്ണിലെ കരട് മാറ്റുക ” എന്നാണ് ക്രിസ്തു ചൂണ്ടിക്കാണിച്ചിട്ടുള്ളത് . സ്വന്തം മനസ്സും സ്വന്തം കുടുംബവും സ്വന്തം സമുദായവും കൂടുതൽ കൂടുതൽ നന്മയുള്ളതാക്കാൻ ഓരോരുത്തരും ശ്രമിച്ചു തുടങ്ങിയാൽ ഈ ലോകം തന്നെ മാറും .
“പരോപകാര : പുണ്യായ പാപായ പരപീഡനം ”
എന്നതാണ് “മഹാഭാരതത്തിന്റെ” സന്ദേശം .
മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നതാണ് പുണ്യം , അന്യരെ വേദനിപ്പിക്കുന്നത് പാപവും . മഹദ്ഗ്രന്ഥങ്ങളിൽ എഴുതിവെച്ചതൊക്കെ നാം വായിക്കുന്നു പ്രചരിപ്പിക്കുന്നു . പക്ഷെ ജീവിക്കുന്നത് നേരെ വിപരീതവും ഇതിനൊരു മാറ്റം വേണം . അത് നിങ്ങളിൽ നിന്നു തുടങ്ങുക ..
.
ചിന്തിക്കുക, മനസ്സ് തുറക്കുക....
No comments:
Post a Comment