വർഷങ്ങൾക്ക് ശേഷം ഒരു വീട്ടിൽ ------
"അച്ഛാ ഒരു കഥ പറയാമോ" "ശരി മോളെ"
പണ്ട് വളരെ പണ്ട്
നമ്മുടെ ഭൂമിയിൽ കുത്തഴിഞ്ഞ ഒരു തലമുറ ജീവിച്ചിരുന്നു . അവരുടെ അത്യാഗ്രഹം മൂലം പ്രകൃതിക്കു വലിയ നാശനഷ്ടം ഉണ്ടായി. സൂര്യ പ്രകാശത്തിന്റെ തീവ്രത കൂടി, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു പോന്നിരുന്നത് നമ്മുടെ ആകാശത്തിനു മുകളിലെ ഓസോൺ പാളികളാണ് ; വ്യവസായികവും, മോട്ടോർ വാഹന മലിനീകരണവും അതിനു വിള്ളലുണ്ടാക്കുകയും എല്ലാ ജീവജാലങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങളും പല ജീവജാലങ്ങളുടെയും വംശനാശത്തിനും അതിനിടവരുത്തി. മലിനീകരണം മൂലം നദികളും കായലുകളും നശിക്കപെട്ടു . മത്സ്യ സമ്പത്തു കുറഞ്ഞു, ശുദ്ധജലം ലഭിക്കാതെ ആയി, ഓയിലും ഡീസലും കലർന്ന ജലം കൃഷിക്കും നാശം വരുത്താൻ തുടങ്ങി. അന്തരീക്ഷമലിനീകരണം മൂലം അലർജി, ആസ്ത്മ, ക്യാൻസർ തുടങ്ങിയ രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. മലിനീകരണം മൂലം പക്ഷികളും മറ്റുജന്തുക്കളും നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കും വികസിത രാജ്യങ്ങളിൽ നിന്നും അവികസിത രാജ്യങ്ങളിലേക്കും മാറിപ്പോയി. ഭൂമി നാശത്തിന്റെ വക്കിലായി ""ഇനി എത്രനാൾ ഈ ഭൂമിയിൽ ജീവൻ
" എന്നാശങ്കപ്പെട്ടു മഹാപ്രതിഭയായ അബ്‌ദുൾ കാലം എന്ന വലിയ ശാസ്ത്രജ്ഞൻ വിടചൊല്ലി. പരിസ്ഥിതി വാദികളും പ്രകൃതി സ്നേഹികളും അലമുറയിട്ടു കേണുകൊണ്ടിരുന്നു ആരും ഒന്നും വകവെച്ചില്ല . കുതിച്ചോട്ടവും വെട്ടിപ്പിടുത്തവും അടിച്ചമർത്തലും ചൂഷണവും കൊള്ളയും നിർലോഭം തുടർന്നു. ഭൂമി ആ വരുന്ന 2 തലമുറക്കപ്പുറം ഉണ്ടാവില്ലാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു....
🔊 പെട്ടന്ന് ഒരശരീരി കേട്ടു എല്ലാവരും എല്ലാവരും വീടിനുള്ളിൽ ഇരിക്കുക, വാഹനങ്ങൾ ഓടിക്കരുത്, വ്യവസായങ്ങൾ നിർത്തുക, ആരാധനാലയങ്ങൾ അടയ്ക്കുക,ആഘോഷങ്ങൾ നിർത്തുക , മലയിടിക്കലും ഭൂമിനിരത്തലും നിർത്തുക, ഇത് ലംഘിക്കുന്നവർക്ക് മഹാമാരി പിടിപെടും. ഒരാൾക്ക് പിടിപ്പാട്ടാൽ അയാളോടടുക്കുന്ന എല്ലാവരെയും ബാധിക്കും ആരും അതത്ര കാര്യമാക്കിയില്ല . ദൈവത്തിനു വേണ്ടി പടപൊരുതുന്നതല്ലാതെ ആ തലമുറ ദൈവവാക്കുകളിൽ വിശ്വസിച്ചിരുന്നില്ല,. ദൈവവചനം പ്രവർത്തികമായി തുടങ്ങി മഹാമാരി പടർന്നു പിടിച്ചു ജനം കൂട്ടത്തോടെ മരണപ്പെട്ടു ,. ചികിത്‌സ കിട്ടാൻ മണിക്കൂറുകൾ കാത്തുനിന്നിട്ടും സാധിക്കാതെയായി ഒടുവിൽ ജനം ദൈവവചനം അനുസരിച്ചു തുടങ്ങി. വാഹനങ്ങൾ നിലച്ചു വ്യവസായ ശാലകൾ അടച്ചു പട്ടിണിയിലും പരിവട്ടത്തിലും ജനം ഒരു പണിക്കും പോകാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ലംഘിക്കുന്നവരെ ഭരണാധികാരികൾ കഠിനമായി ശിക്ഷിച്ചു വീട്ടിലിരുത്തി, വളരെ കാലം ജനം വീട്ടിലിരുന്നതോടെ പുഴകൾ തെളിഞ്ഞു ,മത്സ്യ സമ്പത്തു വർധിച്ചു, അന്തരീക്ഷം ശുദ്ധമായി, ജീവജാലങ്ങൾ പെരുകി, ഓസോൺ പാളിക്കു വന്ന വിള്ളൽ അടഞ്ഞു, ഭൂമിയിൽ താപനില താഴ്ന്നു, എല്ലാ ജീവികൾക്കും സുഖമായി ജീവിക്കാവുന്ന അന്തരീക്ഷമായി. അങ്ങനെ അന്നേ നശിച്ചു പോകണ്ട ഭൂമി നമ്മൾക്ക് വേണ്ടി നിലനിൽക്കുന്നു ..
അന്നുണ്ടായ ആ മഹാമാരിക്ക് ആ തലമുറ ഒരു പേരിട്ടിരുന്നു
കോവിഡ് 19.
No comments:
Post a Comment