സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

March 21, 2018

അലസിപ്പൂമരം അഥവാ ഗുൽമോഹർ ( ഇൗ പൂവിനെ പറ്റി അറിയാമോ...?)



വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് അലസിപ്പൂമരം അഥവാ ഗുൽമോഹർ. (ശാസ്ത്രീയനാമം: Delonix regia). ഇംഗ്ലീഷിൽ Royal Poinciana അഥവാ Flamboyant. ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ് ശാസ്ത്രീയ നാമം. കേരളത്തിലെ വഴിയോരങ്ങളിൽ ഏപ്രിൽ - മേയ് മാസങ്ങളിൽ ഈ മരങ്ങൾ പൂവണിയുന്നു. ചില വർഷങ്ങളിൽ ഇത് നേരത്തേയും ചിലപ്പോൾ വൈകിയും പൂവിടാറുണ്ട്. . പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ നൽകാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തണ്ടിനു അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണു വഴിയാത്രക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു മരമാണിത്. മദിരാശിമരം എന്നും പേരുണ്ട്.
നല്ല സൂര്യപ്രകാശം ആവശ്യമായ ഇതിന് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും.

അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ സ്വദേശം മഡഗാസ്കറാണ്. അലങ്കാരവൃക്ഷമെന്ന നിലയിൽ അലസിപ്പൂമരം ഭാരതത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.
പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാൽ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകൾ വളരെ ചെറുതാണ്. പരമാവധി അര സെന്റീമീറ്റർ മാത്രം. വേനൽകാലത്താണ് അലസിപ്പൂമരം പൂക്കുക. ശാഖാഗ്രത്തിൽ കുലകളായാണ് പൂക്കൾ വിടരുക. പൂവിന് ചുവപ്പ് നിറവും മിക്കവാറും സ്പൂണിന്റെ ആകൃതിയും ആയിരിക്കും. പരന്ന പച്ച തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നിൽക്കുന്ന അലസിപ്പൂമരം കാണാൻ ഭംഗിയാണ്. പക്ഷേ നല്ല കാറ്റിൽ ഇവ പിഴുതു വീഴാൻ സധ്യതുയുണ്ട്. ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്.



തോടോടു കൂടിയ കായ നീണ്ടു പരന്നതാണ്. 50 സെന്റീമീറ്ററോളം നീളവും 4 സെന്റിമീറ്റർ വീതുയുമുണ്ടാകും. കായ ഏറെ നാളുകൾക്കു ശേഷമേ മരത്തിൽ നിന്നും അടർന്നു വീഴുകയുള്ളു. ഒക്ടോബറിൽ കായ വിളയും.ഇത് വളരെക്കാലം മരത്തിൽ തന്നെ കിടക്കും. വിത്തുകൾ പാകിയും അലസിപ്പൂമരം കിളിപ്പിക്കാം. ഇതുകൂടാതെ വേരിൽ നിന്നും തൈകൾ ഉണ്ടാകും. തണ്ട് മുറിച്ച് നട്ടാലും ഇവ കിളിർക്കും.
കേരളത്തിൽ കാട്ടിലും നാട്ടിലും ഈ മരം ധാരാളമുണ്ട്. തടിയുടെ ഈടും ബലവും കുറവാണ്. മുഖ്യമായും വിറകിനാണ് അലസിപ്പൂമരത്തിന്റെ തടി ഉപയോഗിക്കുന്നത്. സിസാൽ പിനിയേസി എന്ന സസ്യ കുടുംബത്തിൽപ്പെട്ട അലസിപ്പൂമരത്തിന്റെ ശാസ്ത്രനാമം ഡിലോണിക്സ് റീജിയറാഫ് എന്നാണ്. ഗുൽമോഹർ, ഗോൽഡ് മോഹർ എന്നെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്നുണ്ട്.

No comments: