സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

March 28, 2018

ചതി.....😬😠 ( ഇത് വായിച്ചില്ലെങ്കിൽ നഷ്ടമാണ്)


വനത്തില് നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി,
പ്രാണരക്ഷാര്ത്ഥം അയാള് ഒരു മരത്തില് അള്ളിപ്പിടിച്ചുകയറി രക്ഷപ്പെട്ടു.
പക്ഷേ, താൻ കയറിയ മരത്തിലെ തൊട്ടുമുകളിലെ കൊമ്പിൽ ഒരു കരടിയും അഭയം തേടിയിരുന്നു. ഭയന്നു വിറച്ചു നില്ക്കുന്ന വേടനോടു കരടി പറഞ്ഞു:
”സ്നേഹിതാ കേറി എന്നരികില് ഇരുന്നോളൂ.ഞാന് ഉപദ്രവിക്കില്ല.
”വേടന് പതുക്കെ കരടിക്കരികില് ഇരുന്നു.
ഉറക്കം തൂക്കുന്ന വേടനോട് , തന്റെ മടിയില് തല വച്ചുറങ്ങിക്കോളൂ
എന്ന് പോലും ആ സാദു മൃഗം പറഞ്ഞു:
താഴെയിരുന്ന പുലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവന് കരടി യോടു വിളിച്ചു പറഞ്ഞു.
”നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടുതരൂ. ഞാന് വിശപ്പടക്കി പ്പൊയ്ക്കോളാം.
നിന്നെ ഞാന് ഉപദ്രവിക്കില്ല.
നാം ഒരേ വര്ഗ്ഗക്കാരല്ലേ?”
കരടി പറഞ്ഞു: - ”ഞാന് പറഞ്ഞിട്ടാണ്, എന്നെ വിശ്വസിച്ചാണ് ഇയാള് കിടക്കുന്നത്.വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ?”
കരടിയുടെ മറുപടികേട്ട് പുലി നിരാശനായി .
അല്പ്പം കഴിഞ്ഞപ്പോള് വേടന് ഉണര്ന്നു. കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അതിനാല് അവന് വേടന്റെ മടിയില് തല വച്ചുറക്കമായി.
അതുശ്രദ്ധിച്ച പുലിതന്ത്ര പൂര്വ്വം വേടനോടു പറഞ്ഞു.
”എടോ വേടാ ആ തടിമാടന് കരടിയെ തള്ളിയിടൂ, ഞാന് വിശപ്പടക്കി പ്പൊയ്ക്കോളാം.
നിനക്കു നിന്റെ വീട്ടിലേക്കും പോകാം. ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നണ്ടാവില്ലേ?”
വേടന്റെ മനസ്സിളകി.
കരടിയെ അവന് ശക്തമായി തള്ളി. പക്ഷേ,മരക്കൊമ്പില്പിടിച്ചിരുന്നതിന്നാല് കരടി താഴെ വീണില്ല.!
അപ്പോൾ ബുദ്ധിമാനായ പുലി വിളിച്ചു പറഞ്ഞു:
ഹേ, കരടീ........
നിന്റെ സ്നേഹത്തെമറന്നു, നിന്നെ ചതിച്ചു വീഴ്ത്താന് ശ്രമിച്ച ആ നീചനെ ഇനിയും നീ സംരക്ഷിക്കയാണോ?
തള്ളിത്താഴെയിടൂ അവനെ,
എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ.”
അപ്പോള് കരടി ചൊല്ലിയ മറുപടി കേട്ടോളൂ: "സജ്ജനങ്ങള്ക്കു സത്പ്രവൃത്തിയാണ്  അഹങ്കാരം.തനിക്കുദ്രോഹം ചെയ്തവരോടുപോലും മനസ്സിൽ നന്മയുള്ളവൻ പ്രതികാരം ചെയ്യില്ല.
ഈ കഥയിൽ നമുക്കൊരു പാഠമുണ്ട്.
മനുഷ്യൻ സ്വാർത്ഥ താത്പര്യംകൊണ്ട് ആരെയും ചതിക്കാൻ മടിക്കില്ല എന്ന പാഠം.
എപ്പോഴും ചതി കരുതിയിരിക്കണം എന്ന പാഠം.
മനുഷ്യനായി പിറന്നത് കൊണ്ട് മാത്രം ഒരുവനിൽ നന്മ ഉണ്ടായിക്കൊള്ളണമെന്നില്ല,..
_________________

Download OYM official App

Mountain View

Click here to Download ⏬

No comments: