സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

March 21, 2018

Doomsday Clock 'അന്ത്യദിന ഘടികാരം'



. ലോകം നേരിടുന്ന കടുത്ത ഭീഷണികളുടെ രൂക്ഷത ഭരണാധികാരികളെയും നേതാക്കളെയും ബോധ്യപ്പെടുത്താനുള്ള ഒരു പ്രതീകാത്മക ഏർപ്പാടാണ് അന്ത്യദിനഘടികാരം (Doomsday Clock). 1947-ൽ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്. അമേരിക്ക ആദ്യമായി അണുബോംബ് നിർമ്മിച്ച സംഘത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ 1945-ൽ തുടങ്ങിയ ബുള്ളറ്റിൻ ഓഫ് ദ ആറ്റമിക് സയന്റിസ്റ്റ്സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ നിർദ്ദേശകസമിതി അംഗങ്ങളാണ് 1947-ൽ അന്ത്യദിനഘടികാരത്തിന് രൂപം നൽകിയത്. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താൻ ചുമതലയുള്ള സംഘത്തിൽ ഇപ്പോൾ ലോകപ്രശസ്തരായ ഒട്ടേറെ ശാസ്ത്രജ്ഞർ ഉൾപ്പെടുന്നു. 2007 ജനുവരി 17-ന് ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അർധരാത്രിയോട് അടുപ്പിച്ചുവെന്
ന് ലണ്ടനിൽ പ്രഖ്യാപിച്ചത് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങാണ്.
ആഗോളതാപനം, ആണവായുധം എന്നീ വിപത്തുകൾ മൂലം സർവനാശത്തിലേക്ക ് ലോകനാഗരികതയ്ക്കിന് വെറും അഞ്ചുമിനുറ്റ് മാത്രമെന്ന് അന്ത്യദിനഘടികാരം മുന്നറിയിപ്പു നൽകുന്നു. കഴിഞ്ഞ 60 വർഷമായി ഇത്തരമൊരു ഘടികാരം ശാസ്ത്രലോകം കൈവശം സൂക്ഷിക്കുകയാണ്. ലോകം നേരിടുന്ന ഭീഷണികൾക്കനുസരിച്ച് അതിന്റെ സൂചിയിൽ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സർവനാശത്തിന് അവശേഷിക്കുന്ന സമയമാണ് ലോകത്തിനുള്ള മുന്നറിയിപ്പായി 'അന്ത്യദിനഘടികാ
ര'ത്തിൽ ക്രമീകരിക്കപ്പെടുക. ഘടികാരത്തിന്റെ ക്രമീകരണം
ലോകത്തെ രാഷ്ട്രീയവും വംശീയവുമായ മാറ്റങ്ങൾക്കും ചലനങ്ങൾക്കുമനുസരിച്ചാണ് അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെ
ടുക. 

1947-ൽ ഘടികാരം നിലവിൽ വന്നപ്പോൾ അതിന്റെ സൂചി അർധരാത്രിയിൽ നിന്ന് ഏഴുമിനുറ്റ് അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവ വികാസങ്ങൾക്കനുസരിച്ച് 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു. 1949-ൽ സോവിയറ്റ് യൂണിയൻ ആദ്യ ആറ്റംബോംബ് പരീക്ഷിച്ച വേളയിൽ ഘടികാരസൂചി മൂന്ന് മിനുറ്റ് മുന്നോട്ട് നീക്കപ്പെട്ടു; അർധരാത്രിയിൽ നിന്നുള്ള അകലം വെറും നാലു മിനുറ്റായി. ഒൻപത് മാസത്തെ ഇടവേളയ്ക്കിടയിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തെർമോന്യൂക്ലിയർ പരീക്ഷണങ്ങൾ നടത്തിയ 1953-ലാണ് അന്ത്യദിനഘടികാരസൂചി അർധരാത്രിയിലേക്ക് ഏറ്റവും കൂടുതൽ അടുത്തത്. അർധരാത്രിയിലേക്കുള്ള അകലം അന്ന് വെറും ഒരു മിനുറ്റു മാത്രമായി. 1991-ൽ റഷ്യയും അമേരിക്കയും തന്ത്രപ്രധാന ആയുധങ്ങൾ കുറയ്ക്കാനുള്ള ഉടമ്പടി (Strategic Arms Reduction Treaty) ഒപ്പുവെച്ചപ്പോഴാണ് ഘടികാരസൂചി അർധരാത്രിയിൽ നിന്ന് ഏറ്റവും കൂടുതൽ അകന്നത്. അന്ന് 17 മിനുറ്റ് പുനക്രമീകരിക്കപ്പെട്ടു.
1974-ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന കോഡുനാമത്തിൽ രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. അന്ത്യദിനഘടികാരസൂചി ഒൻപതു മിനുറ്റ് മാറ്റി; അർധരാത്രിയിലേക്കുള്ള ദൂരം വെറും മൂന്നു മിനുറ്റായി. 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2002-ലാണ് ഇതിനു മുമ്പ് ഘടികാരസൂചി ക്രമീകരിക്കപ്പെട്ടത്. അന്ന് രണ്ടുമിനിറ്റുകൂടി അർധരാത്രിയിലേക്ക് സൂചി അടുപ്പിച്ചു. അർധരാത്രിയിലേക്കുള്ള ദൂരം അന്ന് ഏഴു മിനുറ്റായി. അന്ത്യദിനഘടികാരസൂചി മുമ്പ് 17 തവണ പുനക്രമീകരിക്കപ്പെട്ടപ്പോഴും, ആയുധപന്തയത്തിന്റെ ഏറ്റക്കുറച്ചിലു
മൊക്കെയായിരുന്നു മാനദണ്ഡം. ഇത്തവണ ആദ്യമായി അതിന് വ്യത്യാസമുണ്ടായിരിക്കുന്നു. ആഗോളതാപനം കൂടി സർവനാശകാരികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു.
കടപ്പാട് : വിക്കിപീഡിയ

No comments: