സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

October 12, 2018

ബുദ്ധനും ശിക്ഷ്യനും - സന്നദ്ധതയുടെ പ്രാധാന്യം



ഒരു ശിഷ്യൻ ബുദ്ധനോടു ചോദിച്ചു: ""എല്ലാവർക്കും ബുദ്ധനാകാൻ കഴിയുമെന്ന് അങ്ങു പറയാറുണ്ടല്ലോ? എന്നാൽ, എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്?” ബുദ്ധൻ പറഞ്ഞു:
“ഗ്രാമത്തിലുള്ള മുഴുവൻ ആളുകളെയും കണ്ട് അവരുടെ ആഗ്രഹങ്ങൾ എഴുതിവാങ്ങുക''. അയാൾ
അങ്ങനെ ചെയ്തു. ബുദ്ധൻ ചോദിച്ചു: “നിങ്ങൾ എഴുതിക്കൊണ്ടു
വന്നതനുസരിച്ച് എത്രപേരാണു ബുദ്ധനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്?' ആരുമില്ല ശിഷ്യന്റെ മറുപടി. 
ബുദ്ധൻ: “ഇപ്പോൾ
മനസ്സിലായില്ലേ എന്തുകൊണ്ടാണു സാധ്യമായിട്ടും ആരും ബുദ്ധനാകാത്തത് എന്ന്.
ആഗ്രഹമാണ് അടിത്തറ. ഏതുലക്ഷ്യവും തീവമായ അഭിലാഷത്തിന്റെ അനന്തരഫലമാണ്. 
മനസ്സ് എത്തുന്നിടത്തു മാത്രമേ മനുഷ്യനും എത്തിച്ചേരൂ. ബുദ്ധനായിത്തീരുന്നതു തികഞ്ഞ ബോധോദയത്തിലൂടെയാണ്, അർധബോധാവസ്ഥയിൽ കാണുന്ന രാത്രിസ്വപ്നങ്ങളിലൂടെയല്ല. രാത്രി സ്വപ്നങ്ങൾക്കു രാത്രി കഴിയുന്നതുവരെ മാത്രമേ ആയുസ്സുള്ളൂ;
പകൽക്കിനാവുകൾക്ക് 
ആരെങ്കിലും തട്ടി ഉണർത്തുന്നത് വരെ നിലനിൽപ്പുള്ളൂ. സുബോധത്തിലെ സ്വപ്നങ്ങളാണു ജീവിതയാഥാർഥ്യങ്ങളാകുന്നത്. അവയാണു മരണശേഷവും ഒരാൾക്കു ജീവൻ നൽകുന്നത്.
സാധ്യതയല്ല പ്രധാനം, സന്നദ്ധതയാണ്. ആയിരിക്കുന്ന സ്ഥലത്തുനിന്ന് ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള ബോധപൂർവമായ യാത്രയാകണം ജീവിതം.
ഇറങ്ങിപ്പുറപ്പെടാൻ സജ്ജരാകണം. ഉപേക്ഷിക്കാൻ സന്നദ്ധരാകണം- നിലവിലുള്ള ശീലങ്ങളും  കർമ്മങ്ങളും.
 രൂപപ്പെടുത്തണം, ലക്ഷ്യത്തിനനുസൃതമായ ചുറ്റുപാടുകൾ.
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൽ തുടർന്നാൽ ഇപ്പോൾ ആയിരിക്കുന്ന അവഥയിൽത്തന്നെ തുടരും. രൂപാസാന്തരം സംഭവിക്കണമെങ്കിൽ മാനസാന്തരം  ഉണ്ടാകണം.
.
___________________________________________




നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം ..പേര് വെളിപ്പെടുത്താത്ത തന്നെ.

1 comment:

Achu said...

👌👌👌👌👏