സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

October 25, 2018

കാര്യമില്ലാത്ത ഭീതി ഒഴിവാക്കാം




രാമു സന്ധ്യാസമയത്തു തെരുവിലൂടെ നടക്കുകയായിരുന്നു. ഇരുട്ടു പരക്കാൻ
തുടങ്ങിയപ്പോൾ രാമുവിന് ഭയം തോന്നി.
ഒരു സംഘം ആളുകൾ വരുന്നതു കണ്ടപ്പോൾ കൊള്ളക്കാരാണെന്നു കരുതി രാമു തൊട്ടടുത്തുള്ള സെമിത്തേരിയിലേക്ക് ഓടിക്കയറി. മറ്റാർക്കോ വേണ്ടി തയാറാക്കപ്പെട്ട കുഴിയിൽ ശവത്തപ്പോലെ കിടന്നു. പക്ഷേ, വന്നത് ഒരു വിവാഹ ആഘോഷ യാത്രയായിരുന്നു.
രാമു ഓടുന്നതും ചാടുന്നതും കണ്ട ആളുകൾ അയാൾ കുഴപ്പക്കാരനാണെന്നു കരുതി. അവർ ശവക്കുഴിയുടെ അടുത്തെത്തി
ചോദിച്ചു: “നിങ്ങളിവിടെ എന്തിനു വന്നു. എന്തു ചെയ്യുന്നു?''  

അപ്പോളാണ് രാമുവിന്റെ മനസ്സ് ഉണർന്നത്..

 രാമു പറഞ്ഞു: “നിങ്ങൾ കാരണമാണു
ഞാൻ ഇവിടെയുള്ളത്. ഞാൻ കാരണമാണ് നിങ്ങളും ഇവിടെ ഉള്ളതും.
_____
രാമു പറഞ്ഞ കാര്യം മനസ്സിൽ വെക്കുക .
ഇതിൽ നിന്നും മനസ്സിലാകുന്നത് എന്തെന്നാൽ
എതിരെ വരുന്നവരെല്ലാം എനിക്കെതിരാണ് എന്ന ചിന്ത മാർഗദർശകമല്ല എന്നതാണ്. അതു പിന്നോട്ട് ഓടാനും മതിൽ ചാടാനും നമ്മെ പ്രേരിപ്പിക്കും.
ഭയം എന്ന വികാരത്തിനു മനുഷ്യന്റെ എല്ലാ ശേഷികളെയും വിലയ്ക്കു വാങ്ങാൻ കഴിയും. അകാരണമായ ഭീതി കൊണ്ടെത്തിക്കുന്നത് ശ്മശാനങ്ങളിലേക്കായിരിക്കും, പലപ്പോഴും മറ്റുള്ളവർക്കുവേണ്ടി കുഴിക്കപ്പെട്ട കുഴിമാടങ്ങളിലേക്ക്. ശിഷ്ടകാലം മുഴുവൻ
അവിടെ ഒളിച്ചിരിക്കും. മറ്റുള്ളവർ മണ്ണുവെട്ടിയിടുന്നതും കാത്ത്.

ഒരു കാര്യം മനസ്സിൽ സൂക്ഷിക്കുക നിങ്ങൾ,

ജീവിതത്തിലെ ചുവടുവയ്പുകൾ മറ്റുള്ളവരുടെ പ്രവർത്തനത്തയോ പ്രതികരണത്തയൊ ആശ്രയിച്ചല്ല നടത്തേണ്ടത്. സ്വയം ആലോചിച്ചു തീരുമാനിച്ചു പ്രവർത്തിക്കണം.

മാറ്റം ഉണ്ടാകേണ്ടത് നമ്മളിലാണ്.
ഓരോ ചെറിയ മാറ്റം നമ്മെ നല്ല മനുഷ്യരായി മാറ്റട്ടെ .
Just #OpenYourMind  #LetsChange
_________________________________




comments and feedback (click)

No comments: