സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

February 27, 2018

പരാജയപ്പെട്ടവര് സാധാരണയായി പറയുന്നത് എന്താണെന്നറിയാമോ?



"ഇതെന്താ ഒന്നിന് പുറകെ ഒന്നായി വീണ്ടും വീണ്ടും പരാജയം.
ജയിക്കാൻ എനിക്ക് വിധി ഇല്ലേ...
എനിക്കു മാത്രം സമയം ശരിയല്ല.....😟
ഞാന് ബലൂൺ വില്ക്കാന് പോയാല് കാറ്റു വീശുന്നു. ഉപ്പു വില്ക്കാന് പോയാല് മഴ പെയ്യുന്നു.” 


നിങ്ങള് ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേല് പ്രശ്നങ്ങള് എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും.......
പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന് മടിക്കുന്നത്..? 

കഠിനമായ ചില സന്ദര്ഭങ്ങള്, സത്യം പറഞ്ഞാല് ശാപങ്ങളല്ല, നിങ്ങള്ക്ക് ലഭിക്കുന്ന വരങ്ങളാണ്......
നിങ്ങള് ഒരു സിനിമ കാണാന് പോകുന്നു എന്നു വിചാരിക്കുക അതില് അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങള് നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാല് ആ സിനിമ നിങ്ങള് ആസ്വദിക്കുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ?

അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്....


 ഒരു കര്ഷകന് ദൈവത്തോട് ഒരിക്കല് വഴക്കിട്ട്, “അങ്ങേക്ക് കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള് മഴ പെയ്യിക്കുന്നു, അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ്. അങ്ങ് ആ ജോലികളൊക്കെ കര്ഷകനായ എന്നെ ഏല്പ്പിച്ചേക്കൂ” എന്നു പറഞ്ഞു.
ദൈവം ഉടന് തന്നെ ”അങ്ങനെയാണോ, എന്നാല് ശരി ഇന്നു മുതല് കാറ്റ്, മഴ എന്നിവയെല്ലാം നിന്റെ നിയന്ത്രണത്തില്ത്തന്നെ ഇരിക്കട്ടെ.” എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി. കര്ഷകന് വളരെ സന്തോഷമായി.

അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള് കര്ഷകന് ‘മഴയേ പെയ്യുക’ എന്നു പറഞ്ഞു. മഴ പെയ്തു. ‘പെയ്തതു മതി’ എന്നു പറഞ്ഞപ്പോള് മഴ തോര്ന്നു. ഈര്പ്പമുള്ള നിലത്തില് ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയില് കാറ്റു വീശിപ്പിച്ചു വിത്തുകള് പാകി.
മഴയും വെയിലും കാറ്റും ആ കര്ഷകന്റെ വരുതിയില് നിന്നു. ചെടികള് വളര്ന്നു. കൃഷിസ്ഥലം കാണാന് മനോഹരമായിത്തീര്ന്നു. കൊയ്ത്തുകാലം വന്നണഞ്ഞു.
കര്ഷകന് ഒരു നെല്ക്കതിര് കൊയ്തെടുത്തു നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല.
മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നെടുത്തു നോക്കിയപ്പോള് ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.
അയാള് ക്രുദ്ധനായി.
“ഹേ ദൈവമേ! മഴ, വെയില്, കാറ്റ് എല്ലാം ശരിയായ അനുപാതത്തിലായിരുന്നല്ലോ ഞാന് ഉപയോഗിച്ചിരുന്നത്, എന്നിട്ടും എന്തുകൊണ്ടാണ് എന്റെ കൃഷി നശിച്ചത്?” എന്നു ചോദിച്ചു.
ദൈവം മന്ദഹസിച്ചിട്ടു പറഞ്ഞു “എന്റെ നിയന്ത്രണത്തില്‍ ഇരുന്നപ്പോള് കാറ്റു വേഗതയോടുകൂടി വീശുമ്പോള് അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള് ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില് ഇറക്കും. മഴ കുറയുമ്പോള് ജലം അന്വേഷിച്ച് വേരുകള് നാനാവശങ്ങളിലേക്കും പടരും. പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങള് തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ. 

എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോള് നിന്റെ സസ്യങ്ങള് മടിയന്മാരായിപ്പോയി. സമൃദ്ധിയായി വളര്ന്നുവെങ്കിലും ധാന്യമണികള് നല്കുവാന് അവയ്ക്കായില്ല.”
“നിന്റെ മഴയും കാറ്റും ഒന്നു എനിക്കു വേണ്ട. നീ തന്നെ നിയന്ത്രിച്ചു വച്ചുകൊള്ളുക” എന്നു പറഞ്ഞ് കര്ഷകന് അവയെ ദൈവത്തിനു തന്നെ തിരിച്ചുകൊടുത്തു.


അതേ, ജീവിതത്തില് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുകഴിഞ്ഞാല് അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല.... പ്രശ്നങ്ങള് നിങ്ങളില് സമ്മര്ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്ത്ഥ്യവും കൂടുതലാവുക.....
വെല്ലുവിളികള് മനുഷ്യനെ പൂര്ണ്ണതയിലെത്തിക്കും.


ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതി കണ്ടുപിടിക്കപ്പെട്ടത്.

യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തിനായി വാഹനങ്ങള് നിര്മ്മിക്കപ്പെട്ടത്......

ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്നതു കൊണ്ടാണല്ലോ ടെലിഫോണ് കണ്ടുപിടിക്കപ്പെട്ടത്.....

പ്രശ്നങ്ങളൊന്നുമില്ലെങ്കിലപിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും?
ഇന്ന് കുട്ടികൾക്ക് ആവശ്യത്തിൽ കൂടുതലായി എല്ലാം ചെയ്തുകൊടുക്കുന്ന മാതാപിതാക്കൾ മനസ്സിലാക്കുക നിങ്ങൾ വാർത്തെടുക്കുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണെന്ന്..... 
കഴിവും സാമര്ത്ഥ്യവും ഇല്ലാത്ത ഒരു തലമുറയേ ആണെന്ന്..... പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചു വളരുവാൻ കുട്ടികളെ അനുവദിക്കുക....
_________________________________________________


Follow me - on Twitter (click here 👈)



ഇൗ കഥാവിശേഷം നിങ്ങളുടെ ജീവിതത്തെ എപ്പോഴെങ്കിലും സ്വാധീനിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ ,
വിനു.എം


ഇൗ ബ്ലോഗ് ഫോളോ ചെയ്യുക.... എല്ലാ  ആഴ്ചയിലും 3  ദിവസം കൂടുമ്പോൾ  അപ്ഡേറ്റ് ചെയ്യുന്നതാണ്.ഒന്നും മിസ്സ് ചെയ്യരുത്...... നന്ദി...👋🙏

February 25, 2018

" ഞാൻ എന്റെ ദൈവത്തെ വീണ്ടും കണ്ടു." - നമ്മുടെ സഹോദരൻ മധുവിന്റെ ഒരു സാങ്കൽപ്പിക കഥ

ആരാണ് മധു ?...

കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടിൽ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടിൽ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിയുന്നത്. വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാർക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മധുവിനെ അവർ തല്ലിയിട്ടുണ്ടെങ്കിൽ അത് കൊല്ലാൻ വേണ്ടി തന്നെയാണെന്നാണ് എന്റെ വിശ്വാസം. പ്രചരിപ്പിച്ച ദൃശ്യങ്ങൾ കണ്ടാൽ തന്നെ അത് മനസിലാകും. ഉടുതുണികൊണ്ടാണ് മധുവിന്റെ കൈകൾ കെട്ടിയിട്ടത്. തച്ചുകൊല്ലാനാണ് പോകുന്നതെന്ന് പോലും പാവത്തിന് മനസിലാക്കാനുള്ള കഴിവ് ഇല്ലായിരുന്നു. ഭക്ഷണം മോഷ്ടിച്ചതിന് മദ്യാസക്തിയുടെ പുറത്തുള്ള തല്ലൽ ആയിരുന്നെങ്കിൽ ഒന്നോരണ്ടോ തല്ലിന് ശേഷം വിട്ടയച്ചേനേമായിരുന്നു. ഇതുപക്ഷെ എത്ര പൈശാചികമായിട്ടാണ് മർദിച്ചിരിക്കുന്നത്. കൈയിലും കാലിലുമുള്ള പാടുകൾ കണ്ടില്ലേ? 


ഫെയ്സ്ബുക്കിലിടാൻ വേണ്ടിയൊക്കെ ഇങ്ങനെ ചെയ്യുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്ക് അറിയില്ല. ആദിവാസി ആയതുകൊണ്ട് എന്തുചെയ്യാം തല്ലിക്കൊന്നാലും ആരും ചോദിക്കില്ലെന്നുള്ള ഭാവമാണ് ഓരോരുത്തർക്കും. മോഷ്ടിച്ചെങ്കിൽ തന്നെയും അവൻ വിശപ്പിനുള്ള ഭക്ഷണമല്ലേ മോഷ്ടിച്ചത്? വിശന്നിട്ടല്ലേ? അതിന് ഇങ്ങനെയാണോ ചെയ്യേണ്ടത്. 
-

ഒരു സാങ്കൽപ്പിക കഥ....


സ്ഥലം സ്വർഗം.

 ദെെവം : നീയെന്തിനിവിടെ വന്നു.?
 മധു: വന്നതല്ലമ്പ്രാ ,കൊന്നതാ.. 
ദെെവം : എന്തിന്. ?
മധു: ഞാന് കറുത്തവനല്ലേ !
ദെെവം: കറുത്തവനെ കൊല്ലണോ.
മധു: എനിക്ക് വിശന്നിരുന്നു.. 
ദെെവം: വിശക്കുന്നവനെ ഊട്ടനാണല്ലോ ഞാന് പറഞ്ഞത്
മധു: ആരാേട് പറഞ്ഞത്.? 
ദെെവം: മനുഷ്യരോട്.  
മധു : മനുഷ്യനോ അതെവിടെയുണ്ട് .?
ദെെവം : ഭൂമിയില് ദെെവത്തിന്റെ നാട്ടില് 
മധു: അങ്ങനെ ഒരു നാടുണ്ടോ തമ്പ്രാ.?
ദെെവം: മുന്നിലുള്ള വലിയ പുസ്തകം തുറന്ന് കേരളം തിരയുന്നു ശേഷം തലകുനിച്ചിരിക്കുന്നു.. 
മധു: തമ്പ്രാ.....!!!
ദെെവം: അങ്ങനൊരു നാടുണ്ടായിരുന്നു.. 
മധു: വിശപ്പൊരു കുറ്റമാണോ..? ദെെവം: മൗനം 
മധു: നിറമില്ലാതായതോ. 
ദെെവം: മൗനം ....!!!!!!!
മധു: ദാരിദ്യം തെറ്റാണല്ലേ..? 
(ദെെവം കരയുന്നു.)
മധു: ഞാനുമിതുപോല് കരഞ്ഞിരുന്നു വിശന്നിട്ടാണെന്ന് പറഞ്ഞിരുന്നു... തമ്പ്രാനറിയോ അവര് ഓരോ ദിവസവും എത്രത്തോളം ഭക്ഷണം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയാറുണ്ടെന്ന്. 
(ദെെവം തലകുനിച്ചിരുന്ന് ദൈവത്തിന്റെ പുസ്തകത്തില് വീണ്ടും തിരഞ്ഞു, മാഞ്ഞ് പോയിരിക്കുന്നു ആ പുസ്തകത്തില് നിന്നും മനുഷ്യത്വത്തിന്റെ അടയാളങ്ങള്.) 
മധു: തമ്പ്രാ കരഞ്ഞിട്ടൊന്നും കാര്യമില്ല കരയുമ്പോയും ചത്ത് കിടക്കുമ്പോഴും അവര് സെല്ഫിയെടുക്കും,അണ്ണാക്കിലേക്ക് കരിങ്കല്ല് കുത്തിയിറക്കും.! 
(ദെെവം വീണ്ടുമുറക്കെ കരയുന്നു.)

.

" ഞാൻ എന്റെ ദൈവത്തെ വീണ്ടും കണ്ടു."

അവന് വിശക്കുന്നുണ്ടായിരുന്നു ആരും അവനും ഭക്ഷണം കൊടുത്തില്ല.
അവന് ദാഹിക്കുന്നുണ്ടായിരുന്നു ആരും അവന് കുടിക്കാൻ കൊടുത്തില്ല. അവന് ഉടുക്കാൻ വസ്ത്രം ഇല്ലായിരുന്നു ആരും അവനെ ഉടുപ്പിച്ചില്ല.
അവന്റെ കൈകൾ ബന്ധിക്കപ്പെട്ടിരുന്നു. അവനെ അവർ പരിഹസിക്കുന്നുണ്ടായിരുന്നു, അവർ അവനെ വീണ്ടും മർദിച്ചു കൊലപ്പെടുത്തി.
_______________________________________________



photo and caption  കടമെടുത്തത്- Troll Mal

February 23, 2018

നല്ല ഒരു സന്ദേശമടങ്ങിയ ഒരു കഥ.


ഒരു തവണ കൃഷ്ണനും അർജുനനും പുറത്തേക്കിറങ്ങി നടക്കുന്ന വഴിയിൽ നിർദ്ധനനായ ഒരു ബ്രാഹ്മണൻ ഭിക്ഷയെടുക്കുന്നതു കണ്ടു. അർജുനന് ആ ബ്രാഹ്മണനെക്കണ്ടു ദയ തോന്നി ഒരു സ്വർണ്ണ മുദ്ര ചെപ്പിലാക്കി അദ്ദേഹത്തിനു കൊടുത്തു. ഇതു വാങ്ങി പ്രസന്നനായി ഭാവിസൌഖ്യത്തെ സ്വപ്നം കണ്ട് അയാൾ വീട്ടിലേക്കു മടങ്ങി. എന്നാൽ അവന്റെ ദൌർഭാഗ്യത്താൽ വഴിയിൽ ഒരു കൊള്ളക്കാരൻ ആ ചെപ്പ് കൊള്ളയടിച്ചു.. ബ്രാഹ്മണൻ ദു:ഖിച്ച് വീണ്ടും ഭിക്ഷക്കായി നടന്നു. അടുത്ത ദിവസം വീണ്ടും അർജുനനെക്കണ്ടു. ബ്രാഹ്മണനെ കണ്ടു ഇതെന്തു പറ്റിയെന്നു ചോദിച്ചു.. തലേ ദിവസം നടന്ന സംഭവങ്ങൾ വിവരിച്ചു. അദ്ദേഹത്തിന്റെ വ്യഥ കണ്ടു വീണ്ടും അർജുനൻ ഒരു മുല്യമുള്ള ഒരു മണി അയാൾക്കു നൽകി. ബ്രാഹ്മണൻ അതെടുത്ത് വീട്ടിൽ കൊണ്ടുപോയി. വീട്ടിലെ വളരെ പഴയ ഒരു കുടത്തിൽ കള്ളന്മാർ കാണാതിരിക്കാൻ ഒളിച്ചു വച്ചു. എന്നാൽ ദൌർഭാഗ്യമെന്നു പറയട്ടെ ക്ഷീണം കാരണം അയാൾ ഉറങ്ങിപ്പോയി. ഈ സമയത്തു തന്നെ ബ്രാഹ്മണന്റെ ഭാര്യ നദിയിലേക്ക് ഒരു കുടമെടുത്ത് വെള്ളമെടുക്കാൻ പോയി. എന്നാൽ വഴിയിൽ വച്ച് ആ കുടം പൊട്ടിപ്പോയി.അവർ ഉടനെ തിരിച്ച് വന്ന് മണി ഒളിച്ചു വച്ച ആ പഴയ കുടവും എടുത്ത് നദിയിൽ വെള്ളമെടുക്കാൻ പോയി വെള്ളത്തിൽ കുടം മുക്കിയപ്പോൾ മണി വെള്ളത്തിലേക്ക് ആഴ്ന്നു വീണു പോയി. ഈ വിവരമറിഞ്ഞ ബ്രാഹ്മണൻ തന്റെ ദൌർഭാഗ്യം ആലോചിച്ച് വീണ്ടും വിഷമിച്ച് ഭിക്ഷക്കായി ഇറങ്ങി. അർജുനനും കൃഷ്ണനും വീണ്ടും ഈ ദരിദ്ര്യ ബ്രാഹ്മണന്റെ അവസ്ഥ കണ്ട് കാരണം അന്വേഷിച്ചു. എല്ലാ വസ്തുതകളും അറിഞ്ഞ് അർജുനൻ ഹതാശനായി മനസ്സിൽ ഈ ബ്രാഹ്മണന്റെ ദൌർഭാഗ്യത്തെ പറ്റി ഓർത്ത് വിഷമിച്ചു. ഇവിടെയാണ് ഭഗവാന്റെ ലീല ആരംഭിക്കുന്നത് .ഭഗവാൻ ആ ബ്രാഹ്മണന് രണ്ടു പൈസ ദാനമായി നൽകി. അപ്പോൾ അർജുനൻ ചോദിച്ചു. പ്രഭൂ ഞാൻ നൽകിയ സ്വർണ്ണ മുദ്രയും വിലപിടിപ്പുള്ള മണിയും ഈ നിർഭാഗ്യവാന് പ്രയോജനപ്പെട്ടില്ല. ഈ രണ്ടു പൈസ കൊണ്ട് അയാൾ എന്തു ചെയ്യാനാണ്. ഇതു കേട്ട് ഭഗവാൻ ചിരിച്ചു. ബ്രാഹ്മണനെ ശ്രദ്ധിക്കാൻ പറഞ്ഞു. രണ്ടു പൈസയും വാങ്ങി ബ്രാഹ്മണൻ വഴിയിൽ വച്ച് വിചാരിച്ചു. ഈ രണ്ടു പൈസ കൊണ്ട് ഭക്ഷണത്തിനു പോലും തികയില്ല. പിന്നെ ഭഗവാൻ എന്തുകൊണ്ടാണ് ഇതു തന്നത്? പ്രഭുവിന്റെ ലീല എന്താണാവോ?ഇങ്ങിനെ വിചാരിച്ച് ഒരു മത്സ്യക്കാരന്റെ കയ്യിലെ മത്സ്യത്തിന്റെ മേൽ അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞു.ആ മത്സ്യം ജീവനുവേണ്ടി അയാളുടെ കൈകളിൽ പിടയുന്നുണ്ടായിരുന്നു. ആ മീനിനോട് ദയ തോന്നി ബ്രാഹ്മണൻ തന്റെ കയ്യിലെ രണ്ടു പൈസ കൊടുത്ത് ആ മീനിനെ വാങ്ങി.അതിന്റെ പ്രാണനെ രക്ഷിക്കാൻ തന്റെ കമണ്ഡലുവിലെ ജലത്തിൽ ഇട്ടു .അതിൽ സ്ഥലം പോരാഞ്ഞ് അതിനെ നദിയിൽ കൊണ്ടുപോയി ഒഴുക്കി. അപ്പോൾ ആ മത്സ്യത്തിന്റെ മുഖത്തു നിന്നും എന്തോ പുറത്തുവന്നു. നോക്കിയപ്പോൾ കുടത്തിലിട്ടു വച്ച മണിയായിരുന്നു. ബ്രാഹ്മണൻ സന്തോഷിച്ച് കിട്ടിപ്പോയി കിട്ടിപ്പോയി എന്നുറക്കെ വിളിച്ചു പറഞ്ഞു .ആ സമയം ഭാഗ്യവശാൽ തന്റെ സ്വർണ്ണ മുദ്ര കൊള്ളയടിച്ച കള്ളൻ ഒളിച്ചും പാത്തും അവിടെയുണ്ടായിരുന്നു. ബ്രാഹ്മണന്റെ ഒച്ച കേട്ടപ്പോൾ കള്ളനു ആളെ മനസ്സിലായി. തന്നെയാണ് പിടി കിട്ടിയതെന്നു പറയുന്നതെന്നു കരുതി. താൻ മറ്റുള്ളവരാൽ പിടിക്കപ്പെടുമെന്നു തെറ്റിദ്ധരിച്ച് ബ്രാഹ്മണന്നോട് തെറ്റുപറഞ്ഞ് ക്ഷമ ചോദിച്ച് താനെടുത്ത ആസ്വർണ്ണ മുദ്ര ബ്രാഹ്മണന്നു തന്നെ തിരിച്ചു ഏൽപിച്ചു അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതു കണ്ടു അർജുനൻ അതിശയിച്ചു. പ്രഭുവിന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. ഭഗവാനെ ഇതെന്തു ലീലയാണെന്നു ചോദിച്ചു. അങ്ങയുടെ രണ്ടു പൈസ കൊണ്ട് നഷ്ടപ്പെട്ട ഭാഗ്യം മുഴുവൻ ബ്രാഹ്മണനു ലഭിച്ചതെങ്ങിനെ. അത് ഭുതമായിരിക്കുന്നു എന്നു പറഞ്ഞു. കൃഷ്ണൻ പറഞ്ഞു, ആദ്യം നീ സ്വർണ്ണ മുദ്ര കൊടുത്തപ്പോഴും മണി കൊടുത്തപ്പോഴും അയാളുടെ മനസ്സിൽ തന്റെ സുഖമെന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ രണ്ടു പൈസ കൊടുക്കുമ്പോൾ അന്യജീവന്റെ പ്രാണനിൽ ദയാലുത്വമാണയാൾക്കു ഉണ്ടായിരുന്നത്. അതു കൊണ്ട് അർജുനാ സത്യമെന്തെന്നാൽ എപ്പോഴാണോ അന്യരുടെ ദുഖത്തെപ്പറ്റി ചിന്തിച്ച് അവർക്കു നന്മ ചെയ്യുന്നത് അപ്പോഴാണ് ഈശ്വരൻ നമുക്ക് ഭാഗ്യത്തെ കൊണ്ടുവന്നു തരുന്നത് .അന്യരുടെ ദു:ഖത്തിൽ നന്മ കൊതിക്കുന്ന ജീവന്റെ കൂടെ ഭഗവാൻ എന്നുമുണ്ടായിരിക്കും' ഇതാണ് ഈ കഥയിൽ നിന്നും പഠിക്കേണ്ട പാഠം.....

തിന്മയെ നന്മകൊണ്ടു പുണരുക ..

ഇന്നത്തെ തലമുറക്കാർ തീർച്ചയായും ഇത് മുഴുവൻ വായിക്കുക.

••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

ദുഷ്ടയായ ആ അയല്ക്കാരിയുടെ ശീലമതാണ്. നിത്യവും രാവിലെ തന്റെ വീട്ടുമുറ്റം അടിച്ചുവാരിക്കഴിഞ്ഞാൽ ചപ്പുചവറുകൾ മുഴുവൻ തൊട്ടുതാഴത്തെ വീട്ടുമുറ്റത്തേക്കാണു വലിച്ചെറിയുക. ആ വീട്ടുകാരന് സൽസ്വഭാവിയായത് അവളുടെ ഭാഗ്യം.
അയൽക്കാരിയുടെ ഈ ക്രൂരതയ്ക്കെതിരേ അയാൾ ഒരക്ഷരം മിണ്ടിയില്ല. മിണ്ടിയില്ലെന്നു മാത്രമല്ല, അവളുടെ ചപ്പുചവറുകൾ വന്നശേഷമേ തന്റെ വീട്ടുമുറ്റം അയാൾ അടിച്ചുവാരാന് തുടങ്ങുകയുള്ളൂ. അതുവരെ ക്ഷമയോടെ കാത്തിരിക്കും. അവസാനം മുഴുവന് ചവറുകളും അടിച്ചുവാരി തന്റെ പറമ്പില് വളരുന്ന വൃക്ഷങ്ങള്ക്കു വളമായി ഇട്ടുകൊടുക്കും.
ഒരധ്വാനവുമില്ലാതെ നിത്യവും വീട്ടുമുറ്റത്തേക്കു മേത്തരം ജൈവവളങ്ങളെത്തുന്നെങ്കില് അതാരെങ്കിലും എതിർക്കുമോ…? ഇന്ന് അയാളുടെ പറമ്പിൽ പൂത്തുലഞ്ഞുനിൽക്കുന്ന കിടിലൻ മാവ് കണ്ടാൽ ആരും മൂക്കത്തു കൈവച്ചുപോകും. തെങ്ങുകളും കവുങ്ങുകളും മറ്റു സസ്യലതാതികളുമെല്ലാം ഒന്നിനൊന്ന് മെച്ചം എന്ന പോലെ വളര്ന്നു നില്ക്കുന്നു. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ല് യാഥാര്ഥ്യമായി കാണണമെങ്കിൽ അയാളുടെ പറമ്പിൽ വരണം.
കായ്കനികള് മാർക്കറ്റിൽ കൊണ്ടുപോയി വില്പ്പന നടത്തിയാണ് അയാൾ ജീവിക്കുന്നത്. അയൽക്കാരിയുടെ ഈ ‘ നിസ്വാർഥമായ സേവനത്തിന് ’ അയാൾ പ്രത്യുപകാരം ചെയ്യാതിരുന്നില്ല.. കായ്കനികളുണ്ടായാൽ അതിൽനിന്ന് ഒരു വിഹിതം അയല്ക്കാരിക്കും മാറ്റിവയ്ക്കും.
ഇതു കണ്ട ഒരു സുഹൃത്ത് ഒരിക്കല് അദ്ദേഹത്തോട് ചോദിച്ചു: ”എങ്ങനെയാണ് ഇത്ര വൃത്തികെട്ട സ്വഭാവം കാണിച്ചിട്ടും അവൾക്ക് ഉപകാരം മാത്രം ചെയ്യാന് താങ്കള്ക്ക് കഴിയുന്നത്…?”
അദ്ദേഹം പറഞ്ഞു: ”അവള് എനിക്കു വേണ്ടി ചെയ്യുന്നത് മറ്റാരും ചെയ്യാത്ത ഉപകാരമാണ്…” ”നിങ്ങൾക്കെതിരേ ചപ്പുചവറുകൾ വാരിയെറിയുന്നത് ഉപകാരമോ.. നിങ്ങൾക്കെന്തു പറ്റി…?” അയാൾ കണ്മിഴിച്ചു ചോദിച്ചു.
”അതെ, ഉപകാരം തന്നെ. എനിക്കെതിരേ എറിയുന്ന ചവറുകൾ മുഴുവൻ ഞാനെന്റെ കൃഷിക്ക് വളമാക്കി മാറ്റുകയാണു ചെയ്യുക.”
വിമർശനങ്ങളെയും എതിർപ്പുകളെയും പുരോഗതിക്കുള്ള വളമാക്കിമാറ്റാൻ കഴിയുമെങ്കിൽ അതാണു നിസ്തുലമായ വിജയം.. അതുതന്നെയാണു അസാമാന്യമായ സാമര്ഥ്യവും. തിന്മയെ തിന്മകൊണ്ടെതിർക്കാൻ ഏതൊരാള്ക്കും കഴിയും. പക്ഷേ, തിന്മകൊണ്ടെതിർക്കാൻ കഴിഞ്ഞിട്ടും നന്മകൊണ്ട് പ്രതിരോധിക്കാന്‍ കഴിയുന്നിടത്താണ് കരുത്തു കിടക്കുന്നത്.
തോൽവികളെ കരുത്തുറ്റ വിജയത്തിനു വളമാക്കിമാറ്റിയവരും മാറ്റുന്നവരുമുണ്ട്. അവർക്ക് പരാജയം നിഗ്രഹമല്ല, അനുഗ്രഹമാണ്. തടസമല്ല, അവസരമാണ്. അധോഗതിയല്ല, പുരോഗതിയാണ്.
തനിക്കെതിരാണെന്നു തോന്നുന്നവയെ മുഴുവൻ അനുകൂലമാക്കി മാറ്റാനുള്ള കഴിവാണ് നാം പ്രകടിപ്പിക്കേണ്ടത്. ഒരിക്കലും തോറ്റുകൊടുക്കരുത്.
നിരന്തരം കല്ലേറുകള് വരുന്നെങ്കിൽ ആ കല്ലുകളെ ഒരിക്കലും പാഴാക്കാതിരിക്കുക.. എല്ലാം ഒരുമിച്ചുകൂട്ടി നിങ്ങൾക്ക് അതിമനോഹരമായ മണിമാളിക പണിയാം. അതാണ് കല്ലെറിഞ്ഞവർക്കു നല്കാന് കഴിയുന്ന ഏറ്റവും നല്ല മറുപടി. അത്തരം മറുപടികളാണ് നമ്മെ അനശ്വരനാക്കുന്നതും...!
.


February 21, 2018

ഇനി മുതൽ 10 അക്ക മൊബൈൽ നമ്പറിന് വിട.13 അക്കം വരുന്നു.

നിലവിൽ 10അക്കം മാത്രം ഉള്ള നമ്പർ ഇനി 13
ആക്കി മാറ്റണം.
കൂടുതൽ അറിയാൻ ഇൗ വാർത്ത മുഴുവൻ വായിക്കുക.



ദില്ലി: മൊബൈല്‍ കോള്‍ ചെയ്യണമെങ്കില്‍ ഇനി 10 അക്ക നമ്പറുകൾ നല്‍കിയാല്‍ മതിയാകില്ല. ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകൾ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി. 2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നമ്പർ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

  നിലവിലുളള 10 അക്ക മൊബൈല്‍ നമ്പറുകൾ ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ചെയ്യാം. 2018 ഡിസംബര്‍ 31വരെയാണ് പോര്‍ട്ട് ചെയ്ത് 13 ഡിജിറ്റ് നമ്പറുകളിലേക്ക് മാറാനാകുക. 2018 ജനുവരി 8നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് 10 ഡിജിറ്റില്‍നിന്ന് മൊബൈല്‍ നമ്പറുകൾ 13 ഡിജിറ്റിലേക്ക് മാറുന്നത്.
മാർച്ച് 31 ന് അകം എല്ലാവരും ആധാർ കാർഡ് നമ്പർ മൊബൈൽ നമ്പറുമായി ബെന്ധിപ്പിക്കണം.
ഇല്ലെങ്കിൽ തുടർ നടപടി സ്വീകരിച്ചു സിമ്മിൽ നിന്ന് കോൾ , എസ്എംഎസ്, നെറ്റ് എന്നിവയും , ഇൻകമെനിങ് ഔട്ട് ഗോയിങ് കോളും എന്നിവയും പൂർണ്ണമായും നിശ്ചലമാകും.
13 അക്ക നമ്പറിലേക്ക് പോർട്ട് ചെയ്യാൻ ആധാർ കാർഡ് നിർബന്ധം ആണ്.
എന്നാല് ഒരു കാര്യം ഓർത്തു വെക്കുക,ഇത് സാധാരണ ഉപഭോക്തക്കൾക്ക്‌ ബാധകമല്ല,എന്നതാണ്.
സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പരക്കുന്നു.സത്യാവസ്ഥ ഇതാണ്.
13അക്കം ആക്കേണ്ടത് M to M സിം കാർഡ് ഉള്ളവർ ആണ്.
(മെഷീൻ ടു മെഷീൻ ) .ടിക്കറ്റ് വെന്റിങ് മെഷീൻ ,സ്വൈപ്പിങ് മെഷീൻ പോലുള്ള ഉപകരണങ്ങളിൽ  ഉപയോഗിക്കുന്ന സിം കാർഡ് നമ്പറുകളിലാണ് മാറ്റം.ഇത്തരം എം ടൂ എം നമ്പറുകൾ ജൂലായ് മുതൽ 10അക്ക്ത്തിൽ നിന്ന് 13 അക്കത്തിലേക്ക് മാറ്റി തുടങ്ങും.
-----------------📵-------------------------📵----------

February 03, 2018

"ദേശാടന പക്ഷികൾ തളരാറില്ല"


ജീവിതസാഹചര്യത്തിന് അനുകൂലമായ സ്ഥലം കണ്ടെത്താനും അവിടെ ജീവിച്ചുകൊണ്ട് പ്രതികൂലമായ സാഹചര്യം കടന്നുപോയശേഷം സ്വന്തം വാസസ്ഥലത്തേക്കു മടങ്ങിയെത്താനുമുള്ള യാത്രയാണല്ലോ ദേശാടനം. പക്ഷികളിലെ ദേശാടനം അത്ഭുതകരമാണ്. ലക്ഷ്യം തെറ്റാതെയും കാലം മറക്കാതെയുമുള്ള പക്ഷികളുടെ ദേശാടനത്തിനെ പറ്റിയുള്ള പല വിവരങ്ങളും ശാസ്ത്രത്തിന്ന് ഇന്നും അജ്ഞാതമാണ്. പതിനായിരത്തോളം ഇനത്തിലുള്ള പക്ഷികൾ ഈ ഭൂമുഖത്തുണ്ട്. ഇതിൽ നാലായിരത്തിലധികം പക്ഷികൾ ദേശാടനം നടത്താറുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ പക്ഷികളുടെ ദേശാടനത്തിന്റെ കാരണം, ദൈർഘ്യം, ലക്ഷ്യം, കാലച്ചക്രം ഒക്കെ വ്യത്യാസപ്പെട്ടു കിടക്കുന്നു. 2007 സെപ്റ്റമ്പറിൽ ഒരു അലാസ്കൻ പക്ഷി (bar-tailed godwit) -11,500 കി. മി. സഞ്ചരിച്ച് ന്യൂസിലാന്റിലെത്തി. ന്യൂസിലാന്റിലെ മസ്സി സർവകലാശാല പഠനാർത്ഥം ഘടിപ്പിച്ച സാറ്റലൈറ്റ് ടാഗ് വഴി പക്ഷിയെ ട്രാക് ചെയിതിരുന്നു. ഭക്ഷണം കഴിക്കാതെ, വെള്ളം പോലും കുടിക്കാതെയാണ് ഈ പറക്കൽ എന്നോർക്കുക. ഒമ്പത് ദിവസം തുടർച്ചയായുള്ള ഈ പക്ഷിയുടെ പറക്കൽ അത്യന്തവും അവിശ്വസനീയവുമായതുമാണെന്നാണ് സർവകലാശാല ചാൻസലർ ഫിൽ ബെറ്റ്ലി അഭിപ്രായപ്പെട്ടത്.
എല്ലാ പറവകൾക്കും ഒരു നിശ്ചിത വിഹാരസീമയുണ്ട് (boundary). വാസസ്ഥലവും അതിന്റെ ചുറ്റുപ്പാടും അടങ്ങുന്നതാണ് ഈ വിഹാരസീമ. ഇതിനകത്ത് അവ സ്വൈരവിഹാരം നടത്തുന്നു. പാർപ്പിടം ഒരുക്കൽ, ആഹാരം കണ്ടെത്തൽ, ഇണതേടൽ, ഇണ ചേരൽ തുടങ്ങിയ ദൈനംദിനചര്യകളൊക്കെ സ്വന്തം വാസസ്ഥലതിനകത്ത്‌ ഒതുങ്ങി നിൽക്കുന്നു. എന്നാൽ ഇതിൽ നിന്ന് ഭിന്നമായി ഒരു നിശ്ചിത കാലയളവിൽ മാത്രം വിദൂരങ്ങളിലേക്ക് ചേക്കേറുകയും പിന്നീട് പഴയ ആവാസ സ്ഥലത്ത് തന്നെ തിരിച്ചെത്തുനതു
മാണ് ദേശാടനം. പക്ഷിലോകത്തെ അത്ഭുതങ്ങളിലൊന്നായി കരുതാൻ നമ്മേ പ്രേരിപ്പിക്കും വിധം വിചിത്രമാണ് ഇവയുടെ ദേശാടനം.
പക്ഷികളെ ദേശാടനത്തിന്ന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പക്ഷി നിരീക്ഷണ വിദഗ്ദർക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടെ
ങ്കിലും ചില കാര്യങ്ങളിലെ സംശയങ്ങൾ ഇന്നും ബാക്കി തന്നെ കിടക്കുന്നു. സ്വന്തം വാസസ്ഥലത്ത് താമസിച്ച് പോരാൻ ശൈത്യം അനുവദിക്കാത്തതാണ് മിക്കവയുടെയും ദേശാടനത്തിന്റെ ഒരു കാരണം. ശൈത്യം കൂടിയാൽ ആഹാരത്തിന്ന് തടസ്സമാകുമെന്ന് പക്ഷികൾ മനസ്സിലാക്കുന്നു. പ്രജനനം നടത്താനും കാലാവസ്ഥ തടസ്സമാവാറുണ്ട്. പക്ഷേ, ചിലയിനം പക്ഷികൾ ഇത്തരം പ്രതിസന്ധികളൊക്കെ തരണം ചെയിത് സ്വന്തം പ്രദേശത്ത് തന്നെ തങ്ങുമ്പോൾ ചിലത് ഒരു പ്രത്യേക സ്ഥലത്തേയ്ക്ക്‌ മാത്രം ദേശാടനം നടത്തുന്നു. അതിൽ മിക്കതും ദീർഘദൂരത്തുള്ള സ്ഥലത്തേയ്ക്കും.
ദേശാടനം അത്ര എളുപ്പമല്ലാതിരുന്നിട്ടും ആ പ്രതികൂല സാഹചര്യങ്ങളെയൊക്കെ തരണം ചെയിത് അവ ഉദ്ദേശിച്ച സ്ഥലത്ത് തന്നെ എത്തിച്ചേരുന്നു. ചില കുഞ്ഞൻ പറവകൾ ദേശാടനത്തിന്ന് മുമ്പായി തന്റെ ശരീരഭാരം ഇരട്ടിയായി വർദ്ധിപ്പിക്കുന്നതും കാണാം. ഇങ്ങനെ ആവശ്യത്തിന്ന് കൊഴുപ്പുകൾ സംഭരിച്ചു കൂട്ടി പറക്കുമ്പോൾ ആവശ്യമുള്ള ഊർജ്ജത്തിനായി അവ വിനിയോഗിക്കുന്നു. കൂടാതെ ചില പക്ഷികൾ ഒന്നോ രണ്ടോ ഇടത്താവളങ്ങൾ ഉപയോഗിക്കുന്നതായും കണ്ടിട്ടുണ്ട്. ഈ ഇടത്താവളങ്ങളും അവിടെ താമസിക്കുന്ന ഇടവേളകളിലെ ദിവസങ്ങളൊന്നും ഇവ തെറ്റിക്കാറില്ല. പിറന്ന് വീണ പക്ഷിക്കുഞ്ഞുങ്ങളും ഒരു നാവിഗേഷന്റെയും സഹായമില്ലാതെ തന്നെ ലക്ഷ്യം കൈവരിക്കുന്നു.
ദേശാടനം നടത്തുന്ന പക്ഷികളിൽ പലതും നമ്മെ അത്ഭുതപ്പെടുത്തും. കിർഗ്ഗിസ്ഥാൻ ഉൾപ്പെടുന്ന മദ്ധ്യ ഏഷ്യയിൽ കണ്ടു വരുന്ന 'കുറിത്തലയൻ വാത്ത' എന്നൊരു തരം അരയന്നപ്പക്ഷി ഹിമാലയം കടന്ന് തെക്കേ ഇന്ത്യ വരെ ദേശാടനം ചെയ്യാറുണ്ട്. ഹിമാലയത്തിന്ന് മേലെ പറക്കേണ്ടി വരുന്പോൾ ഭൂമിയിൽ നിന്ന് 8 കിലോ മീറ്ററോളം ഉയരത്തിലാണ് ഈ പക്ഷി പറക്കാറുള്ളത്. സാധാരണ ദേശാടനപക്ഷികൾ ഇത്രയും ഉയരത്തിൽ പറക്കലില്ലാത്തപ്പോൾ കുറിത്തലയൻ വാത്തയുടെ ഈ പറക്കൽ ശാസ്ത്രലോകത്തിന്ന് ഇന്നും കൗതുകമുണർത്തുന്നതാൺ. 70-75 സെ. മീ. നീളവും ശരാശരി 3 കിലോ ഭാരവുമുള്ള ഈ വാത്ത ഇത്രയും ഉയരത്തിൽ നോൺ സ്റ്റോപ്പായി ഏഴ് മണിക്കൂർ പറന്ന് ഹിമാലയത്തിന്ന് ഇപ്പുറമെത്തിച്ചേരും.
ആർട്ടിക് കാക്കകൾ ദേശാടനത്തിന്നായി സഞ്ചരിക്കുന്ന ദൂരം ലോക റെക്കോർഡാണ്. പ്രജനനത്തിന്നായി ആർട്ടിക്കിലെത്തുന്ന ഈ പക്ഷി തണുപ്പ് കാലത്ത് അന്റാർട്ടിക്കയിൽ ചിലവഴിക്കുന്ന ഇവ വർഷത്തിൽ 47,000 കിലോ മീറ്റർ വരെ സഞ്ചരിക്കാറുണ്ട്. 30 വർഷത്തോളം ജീവിക്കുന്ന ഈ പക്ഷി താണ്ടുന്ന ദൂരം നമുക്ക് ചിന്തിക്കാവുന്നതിന്നപ്പുറം. ഗ്രേറ്റ് സ്നിപ് എന്ന് പേരുള്ള ഒരിനം കുരുവി റെക്കോർഡിടുന്നത് വേഗത്തിൽ പറന്ന് കൊണ്ടാൺ. 6,800 കി. മീ. ദൂരം ഇവ മണിക്കൂറിൽ നൂറു കി. മീ. വേഗതയിൽ പറന്ന് തീർക്കും. 9000 കി. മീ. ഒരിടത്തും നിർത്താതെ നോൺ സ്റ്റോപ്പായി പറന്നാണ് 'വരവാലൻ ഗോഡ്വിറ്റ്' എന്ന പക്ഷി ന്യൂസിലാന്റിൽ നിന്ന് ചൈനയിലെ മഞ്ഞക്കടലിലേക്ക് ദേശാടനം നടത്തുന്നത്. ഭക്ഷണം പോലും കഴിക്കാതെ എട്ട് ദിവസം തുടർച്ചയായി പറന്നാണ് ഗോഡ്വിറ്റ് ലക്ഷ്യസ്ഥാനത്ത്‌ എത്തുന്നത്.
പറക്കാതെയും ദേശാടനം നടത്തുന്ന രണ്ട് പക്ഷികളാൺ പെൻഗ്വിനുകളും എമു പക്ഷിയും. ആസ്ട്രേലിയയിലെ എമു പക്ഷി ഭക്ഷണം തേടി നടന്ന് കൊണ്ട് മൈലുകളോളം ദേശാടനം നടത്തുന്പോൾ ചിലയിനം പെൻഗ്വിൻ പക്ഷികൾ വെള്ളത്തിലൂടെ നീന്തിയും ദേശാടനം നടത്താറുണ്ട്. പക്ഷികൾക്ക് ദേശാടനമൊരു ചര്യയാണ്. ലക്ഷ്യസ്ഥാനത്ത്‌ എത്താൻ വേണ്ടി ഒരിക്കലും മുടങ്ങാതെ, വഴി പിഴക്കാതെ, തളരാതെയുള്ള ചര്യ.. ലക്ഷ്യമെത്തും വരെ ദേശാടനക്കിളി തളരാറില്ല... ലക്ഷ്യം വളരെ അകലെയാണെന്നോർത്ത് ദേശാടനപക്ഷികൾ കരയാറുമില്ല.