നിലവിൽ 10അക്കം മാത്രം ഉള്ള നമ്പർ ഇനി 13
ആക്കി മാറ്റണം.
കൂടുതൽ അറിയാൻ ഇൗ വാർത്ത മുഴുവൻ വായിക്കുക.
ദില്ലി: മൊബൈല്‍ കോള്‍ ചെയ്യണമെങ്കില്‍ ഇനി 10 അക്ക നമ്പറുകൾ നല്‍കിയാല്‍ മതിയാകില്ല. ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകൾ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി. 2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നമ്പർ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലുളള 10 അക്ക മൊബൈല്‍ നമ്പറുകൾ ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ചെയ്യാം. 2018 ഡിസംബര്‍ 31വരെയാണ് പോര്‍ട്ട് ചെയ്ത് 13 ഡിജിറ്റ് നമ്പറുകളിലേക്ക് മാറാനാകുക. 2018 ജനുവരി 8നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് 10 ഡിജിറ്റില്‍നിന്ന് മൊബൈല്‍ നമ്പറുകൾ 13 ഡിജിറ്റിലേക്ക് മാറുന്നത്.മാർച്ച് 31 ന് അകം എല്ലാവരും ആധാർ കാർഡ് നമ്പർ മൊബൈൽ നമ്പറുമായി ബെന്ധിപ്പിക്കണം.
ഇല്ലെങ്കിൽ തുടർ നടപടി സ്വീകരിച്ചു സിമ്മിൽ നിന്ന് കോൾ , എസ്എംഎസ്, നെറ്റ് എന്നിവയും , ഇൻകമെനിങ് ഔട്ട് ഗോയിങ് കോളും എന്നിവയും പൂർണ്ണമായും നിശ്ചലമാകും.
13 അക്ക നമ്പറിലേക്ക് പോർട്ട് ചെയ്യാൻ ആധാർ കാർഡ് നിർബന്ധം ആണ്.
എന്നാല് ഒരു കാര്യം ഓർത്തു വെക്കുക,ഇത് സാധാരണ ഉപഭോക്തക്കൾക്ക് ബാധകമല്ല,എന്നതാണ്.
സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പരക്കുന്നു.സത്യാവസ്ഥ ഇതാണ്.
13അക്കം ആക്കേണ്ടത് M to M സിം കാർഡ് ഉള്ളവർ ആണ്.
(മെഷീൻ ടു മെഷീൻ ) .ടിക്കറ്റ് വെന്റിങ് മെഷീൻ ,സ്വൈപ്പിങ് മെഷീൻ പോലുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സിം കാർഡ് നമ്പറുകളിലാണ് മാറ്റം.ഇത്തരം എം ടൂ എം നമ്പറുകൾ ജൂലായ് മുതൽ 10അക്ക്ത്തിൽ നിന്ന് 13 അക്കത്തിലേക്ക് മാറ്റി തുടങ്ങും.
-----------------📵-------------------------📵----------
No comments:
Post a Comment