ആരാണ് മധു ?...
കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടിൽ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടിൽ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിയുന്നത്. വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാർക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മധുവിനെ അവർ തല്ലിയിട്ടുണ്ടെങ്കിൽ അത് കൊല്ലാൻ വേണ്ടി തന്നെയാണെന്നാണ് എന്റെ വിശ്വാസം. പ്രചരിപ്പിച്ച ദൃശ്യങ്ങൾ കണ്ടാൽ തന്നെ അത് മനസിലാകും. ഉടുതുണികൊണ്ടാണ് മധുവിന്റെ കൈകൾ കെട്ടിയിട്ടത്. തച്ചുകൊല്ലാനാണ് പോകുന്നതെന്ന് പോലും പാവത്തിന് മനസിലാക്കാനുള്ള കഴിവ് ഇല്ലായിരുന്നു. ഭക്ഷണം മോഷ്ടിച്ചതിന് മദ്യാസക്തിയുടെ പുറത്തുള്ള തല്ലൽ ആയിരുന്നെങ്കിൽ ഒന്നോരണ്ടോ തല്ലിന് ശേഷം വിട്ടയച്ചേനേമായിരുന്നു. ഇതുപക്ഷെ എത്ര പൈശാചികമായിട്ടാണ് മർദിച്ചിരിക്കുന്നത്. കൈയിലും കാലിലുമുള്ള പാടുകൾ കണ്ടില്ലേ?
ഫെയ്സ്ബുക്കിലിടാൻ വേണ്ടിയൊക്കെ ഇങ്ങനെ ചെയ്യുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്ക് അറിയില്ല. ആദിവാസി ആയതുകൊണ്ട് എന്തുചെയ്യാം തല്ലിക്കൊന്നാലും ആരും ചോദിക്കില്ലെന്നുള്ള ഭാവമാണ് ഓരോരുത്തർക്കും. മോഷ്ടിച്ചെങ്കിൽ തന്നെയും അവൻ വിശപ്പിനുള്ള ഭക്ഷണമല്ലേ മോഷ്ടിച്ചത്? വിശന്നിട്ടല്ലേ? അതിന് ഇങ്ങനെയാണോ ചെയ്യേണ്ടത്.
-
ഒരു സാങ്കൽപ്പിക കഥ....
സ്ഥലം സ്വർഗം.
ദെെവം : നീയെന്തിനിവിടെ വന്നു.?
മധു: വന്നതല്ലമ്പ്രാ ,കൊന്നതാ..
ദെെവം : എന്തിന്. ?
മധു: ഞാന് കറുത്തവനല്ലേ !
ദെെവം: കറുത്തവനെ കൊല്ലണോ.
മധു: എനിക്ക് വിശന്നിരുന്നു..
ദെെവം: വിശക്കുന്നവനെ ഊട്ടനാണല്ലോ ഞാന് പറഞ്ഞത്
മധു: ആരാേട് പറഞ്ഞത്.?
ദെെവം: മനുഷ്യരോട്.
മധു : മനുഷ്യനോ അതെവിടെയുണ്ട് .?
ദെെവം : ഭൂമിയില് ദെെവത്തിന്റെ നാട്ടില്
മധു: അങ്ങനെ ഒരു നാടുണ്ടോ തമ്പ്രാ.?
ദെെവം: മുന്നിലുള്ള വലിയ പുസ്തകം തുറന്ന് കേരളം തിരയുന്നു ശേഷം തലകുനിച്ചിരിക്കുന്നു..
മധു: തമ്പ്രാ.....!!!
ദെെവം: അങ്ങനൊരു നാടുണ്ടായിരുന്നു..
മധു: വിശപ്പൊരു കുറ്റമാണോ..? ദെെവം: മൗനം
മധു: നിറമില്ലാതായതോ.
ദെെവം: മൗനം ....!!!!!!!
മധു: ദാരിദ്യം തെറ്റാണല്ലേ..?
(ദെെവം കരയുന്നു.)
മധു: ഞാനുമിതുപോല് കരഞ്ഞിരുന്നു വിശന്നിട്ടാണെന്ന് പറഞ്ഞിരുന്നു... തമ്പ്രാനറിയോ അവര് ഓരോ ദിവസവും എത്രത്തോളം ഭക്ഷണം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയാറുണ്ടെന്ന്.
(ദെെവം തലകുനിച്ചിരുന്ന് ദൈവത്തിന്റെ പുസ്തകത്തില് വീണ്ടും തിരഞ്ഞു, മാഞ്ഞ് പോയിരിക്കുന്നു ആ പുസ്തകത്തില് നിന്നും മനുഷ്യത്വത്തിന്റെ അടയാളങ്ങള്.)
മധു: തമ്പ്രാ കരഞ്ഞിട്ടൊന്നും കാര്യമില്ല കരയുമ്പോയും ചത്ത് കിടക്കുമ്പോഴും അവര് സെല്ഫിയെടുക്കും,അണ്ണാക്കിലേക്ക് കരിങ്കല്ല് കുത്തിയിറക്കും.!
(ദെെവം വീണ്ടുമുറക്കെ കരയുന്നു.)
.
" ഞാൻ എന്റെ ദൈവത്തെ വീണ്ടും കണ്ടു."
അവന് വിശക്കുന്നുണ്ടായിരുന്നു ആരും അവനും ഭക്ഷണം കൊടുത്തില്ല.
അവന് ദാഹിക്കുന്നുണ്ടായിരുന്നു ആരും അവന് കുടിക്കാൻ കൊടുത്തില്ല. അവന് ഉടുക്കാൻ വസ്ത്രം ഇല്ലായിരുന്നു ആരും അവനെ ഉടുപ്പിച്ചില്ല.
അവന്റെ കൈകൾ ബന്ധിക്കപ്പെട്ടിരുന്നു. അവനെ അവർ പരിഹസിക്കുന്നുണ്ടായിരുന്നു, അവർ അവനെ വീണ്ടും മർദിച്ചു കൊലപ്പെടുത്തി.
_______________________________________________
photo and caption കടമെടുത്തത്- Troll Mal
No comments:
Post a Comment