സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

January 15, 2018

ഈ വെള്ളച്ചാട്ടത്തെ പറ്റി അറിയാമോ.?

എയ്ഞ്ചൽ വെള്ളച്ചാട്ടം

"ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം"
.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണെന്ന് അറിയൂമോ...പേരില്‍ മാലാഖ ഉണ്ടെങ്കിലും ആളോരു ചെകുത്താന്‍ ആണ്..കേള്‍ക്കാം ആ ചെകുത്താനെ കുറിച്ച്..അല്ല ആമാലാഖയെ കുറിച്ച്...
എയ്ഞ്ചൽ വെള്ളച്ചാട്ടം
സ്ഥലം:- വെനിസ്വേല
ഉയരം :- 3212 ft

1933-ൽ അമേരിക്കൻ വൈമാനികൻ ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത്.അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം എന്ന നാമം നൽകപ്പെട്ടത്. എന്നാല്‍ സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.സത്യം ഇന്നും ഇരുളില്‍ തന്നെ...
വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് യുനെസ്കോ പൈതൃകകേന്ദ്ര പട്ടികയിലുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ ശക്തമായ കാറ്റിൽ മൂടൽമഞ്ഞായിത്തീരുന്നു.വെൻസ്വേലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എയ്ഞ്ചൽ വെള്ളച്ചാട്ടം ബൊളിവർ സംസ്ഥാനത്തിലെ ഗ്രാൻസബാനാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
____________________________

ഇതൊക്കെ നമ്മയ്ക്കറിയാവുന്നതാണോ ...? ഇനിയും ഒട്ടേറെ വിവരങ്ങൾ ഉണ്ട്,.. തുടർന്ന് നോക്കുക 

-ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യ.

മധ്യപ്രദേശിന്റെ ഹൃദയത്തില്‍ ഇന്ത്യയുടെ ഒത്ത നടുവിലായി ഇന്ത്യയും ഇന്ത്യക്കാരും അറിയാതെ പോയ ഒരു അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. നാട്ടുകാര്‍ വെറും ചുമരായി തള്ളിക്കളഞ്ഞ ഒരു പൗരാണിക നിര്‍മ്മിതി. ചൈനയുടെ വന്‍ മതിലിനൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ കെല്‍പുള്ള ഒരു നെടുനീളന്‍ മതില്‍ 



-ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യ.
മതിലെന്ന് പറഞ്ഞാല്‍ ഇകഴ്ത്തലാവും. ഇത് വന്‍മതിലാണ്. അന്വേഷിക്കും തോറും നിഗൂഢമാകുന്ന ചരിത്രകാരന്‍മാരെ കുഴപ്പിക്കുന്ന കല്ലില്‍ പടുത്തുയര്‍ത്തിയ മഹത്തായ സൃഷ്ടി. അധികമാര്‍ക്കും അറിയാത്തത്, എന്നാല്‍ പ്രദേശവാസികള്‍ക്ക് പരിചിതമായ ഘടന. ചരിത്രാന്വേഷികള്‍ ഇതിന് പേരിട്ടിരിക്കുന്നത് ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യഎന്നാണ്. 80 കിലോമീറ്റര്‍ നീളം കണക്കാക്കുന്ന ഈ മതിലിന്റെ പല ഭാഗങ്ങളും കണ്ടെത്തി വരുന്നേയുള്ളൂ. ഒരു പക്ഷെ ദി ഗ്രേറ്റ് വാള്‍ ഓഫ് ചൈന കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതിലായി പൈതൃകസ്വത്തുക്കളുടെ പട്ടികയില്‍ രേഖപ്പെടുത്തപ്പെടാന്‍ സാധ്യതയുള്ള ഘടന.

എന്തു തന്നെയായാലും ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണിതെന്ന കാര്യത്തില്‍ സംശയം വേണ്ടിവരില്ലെന്നാണ് പ്രദേശത്ത് ഗവേഷണം നടത്തുന്ന ചരിത്രകാരന്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. റായ്‌സേന്‍ ജില്ലയിലാണ് വന്‍മതിലിന്റെ പല പ്രധാന ഭാഗങ്ങളും. തേക്ക് കാടുകളിലൂടെയും വിന്ധ്യന്‍ താഴ്‌വരയിലൂടെയും ഗോതമ്പുപാടങ്ങളിലൂടെയും കടന്നു പോകുന്ന മതില്‍ 20 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ടിനാല്‍ മുറിഞ്ഞു പോവുന്നുമുണ്ട്. ചിലയിടങ്ങളിൽ 15 അടി ഉയരമെങ്കിൽ ചിലയിടങ്ങളിൽ വെറും മണൽക്കൂനകൾ മാത്രമാണീ കോട്ട.
പിന്തുടര്‍ന്ന് പോകുന്തോറും ഒളിപ്പിച്ചുവെച്ച പല അത്ഭുതങ്ങളും ഈ മതില്‍ തുറക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കൊട്ടാരസദൃശ്യമായ ഭവനങ്ങള്‍, മഹത്തായ ക്ഷേത്ര നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍, പ്രതിമകളുടെ കഷ്ണങ്ങള്‍, പടികളുള്ള വലിയ കിണറുകള്‍, കല്ല്പാകിയ കുളക്കടവുകള്‍, പടിക്കെട്ടുകള്‍ അങ്ങിങ്ങായി പാമ്പിന്‍ മുദ്രകള്‍ എന്നു വേണ്ട പഴയ കാലഘട്ടത്തിന്റെ ഉള്ളറകള്‍ തുറക്കുന്ന പല ചരിത്രാവശിഷ്ടങ്ങളും ഈ മതിലിനെ അടുത്തറിയുന്തോറും നിരന്തരം കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
പാര്‍മര്‍ രാജവംശ കാലത്തുണ്ടാക്കിയ ഭോപ്പാലിലെ ഭോജേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം പരസ്പരം കോര്‍ത്ത ഈ കല്ലുകളുടെ മാതൃതയിലാണെന്നത് നിഗമനങ്ങളെ ശരിവെക്കുശരിവെക്കുന്നു.അങ്ങിനെയെങ്കില്‍ ചുരുങ്ങിയത് ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാവും ഈ പൗരാണിക ഘടന.


കുട്ടികള്‍ കളിക്കുന്ന ബില്‍ഡിങ് ബ്‌ളോക്കിന്റെ മാതൃകയില്‍ തമ്മില്‍ കോര്‍ക്കുന്ന കല്ലിന്‍ കഷ്ണങ്ങള്‍ കൊണ്ടാണ് കോട്ടയുടെ നിര്‍മ്മാണം. ചുണ്ണാമ്പോ സിമന്റോ ഉപയോഗിക്കാതെ പരസ്പരം കോര്‍ത്താണ് കല്ലുകള്‍ പടുത്തിരിക്കുന്നത്. ചിലയിടങ്ങളില്‍ പടികള്‍ കാണാം. ചിലയിടങ്ങളില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനോ ഒളിച്ചിരിക്കാനോ പാകത്തിലുള്ള നിലവറകളുണ്ട്. നിലവറകളുള്ള മതിലിന്റെ മുകള്‍ഭാഗത്തിന് നല്ല വിസ്താരമുണ്ട്. അഴുക്കുചാലുകളും നിരീക്ഷണകവാടങ്ങളും ചില ഭാഗങ്ങളില്‍ കാണാം.ഒന്‍പതാം നൂറ്റാണ്ടിനും 13ാം നൂറ്റാണ്ടിനുമിടയില്‍ പശ്ചിമ-മധ്യ ഇന്ത്യ ഭരിച്ചിരുന്ന പാര്‍മര്‍ രാജവംശത്തിന്റെ അതിരുകളാവാം ഈ വന്‍മതിലെന്ന് പറയപ്പെടുന്നു.
'ഹിന്ദുസ്ഥാന്‍ ടൈംസ്‌

January 03, 2018

"രാത്രിയിൽ ആഹാരം കഴിക്കാത്ത ജൈനമതക്കാർ"


പകല് മാറി രാത്രിയാകുമ്പോഴാണ് സൂക്ഷ്മജീവികള് അധികവും പുറത്തിറങ്ങുന്നത്.ആഹാരം തേടിയാണ് അവ വരുന്നത്. നമ്മുടെ നഗ്നനേത്രങ്ങള്ക്കു കാണാന് കഴിയാത്ത കോടിക്കണക്കിനു സൂക്ഷ്മജീവികള് രാത്രികാലങ്ങളില് നമുക്കുചുറ്റും പറക്കുന്നുണ്ടാത്രേ. അവ നമ്മള് കഴിക്കുന്ന ആഹാരങ്ങളില് വന്നു നിറയുന്നു. ആഹാരത്തോടൊപ്പം അവ നാമറിയാതെ നമ്മുടെ വായില്ക്കൂടെ വയറ്റിലേക്ക് പോകുന്നു. ഇത് ഹിംസയാണ്. നമ്മെപ്പോലെ അവക്കും ഈ ഭൂമിയില് ജീവിക്കാനുള്ള പൂര്ണ്ണ അധികാരമുണ്ട്. “
അഹിംസയില് അടിയുറച്ചു വിശ്വസിക്കുന്ന ജൈനമതക്കാരാണ് ഈ വിശ്വാസപ്രമാണം മുറുകെപ്പിടിച്ച് രാത്രിയില് ആഹാരം കഴിക്കാത്തത്. വളരെ വേറിട്ട രീതികളാണ് ഇവര്ക്കുള്ളത്. ലോകമെമ്പാടുമായി 40 ലക്ഷം മുതല് 50 ലക്ഷം വരെ അനുയായികളുള്ള ജൈനമതം തങ്ങള്ക്കു സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചു ഭക്ഷണം വരെ യാചിച്ചു കഴിക്കണമെന്ന് നിഷ്ക്കര്ഷിക്ക
ുന്നതാണ്.
ജൈനസന്യാസിമാരായ ദിഗംബരര് വസ്ത്രം ധരിക്കാതെ നഗ്നരായി ജീവിക്കുന്നവരാണ്.ദിക്കുകള് ആണത്രേ അവരുടെ വസ്ത്രം. ഇവര് ആഹാരം കഴിക്കുന്നത് നിന്നുകൊണ്ടാണ്. ഇരുന്നുകൊണ്ട് കഴിക്കില്ല. പാത്രത്തിലോ, കൈകൊണ്ടോ കഴിക്കില്ല. മാറ്റുന്നവര് നല്കുന്ന ഭക്ഷണം വലതുകയ്യില് വാങ്ങിയാണ് കഴിക്കുന്നത്. വായില്ക്കൂടി സൂക്ഷ്മജീവികള് ഉള്ളില് പോകാതിരിക്കാന് ഇവര് തുണികൊണ്ട് വായമൂടിയാണ് നടക്കുന്നത്.ഇവരിലെ മറ്റൊരു വിഭാഗമാണ് ശ്വേതാ൦ബരര്. ഇവര് ശുഭ്രവസ്ത്രധാരികളാണ്.
ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവന് തന്നെയാണെന്നും ചിലർ കരുതുന്നു. പുണ്യസ്നാനഘട്ടമാണ് തീർഥം. കടവ് എന്നും തീർഥത്തിനർഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിലാണ് തീർഥങ്കരൻ എന്ന് ഉപയോഗിക്കുന്നത്. ആദിതീർഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർഥങ്കരൻ വർദ്ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീർഥങ്കരന്മാർ ഉണ്ടായിട്ടില്ല. ജൈനമത വിശ്വാസമനുസരിച്ച് മതപരിഷ്കർത്താവു
മാത്രമാണ് മഹാവീരൻ. എന്നാൽ മഹാവീരനെ ഈശ്വരതുല്യനായി ജൈനർ ആരാധിക്കുന്നു. ഉത്തരബീഹാറിൽ ബി. സി. 599-ൽ ആണ് മഹാവീരൻ ജനിച്ചത്. മുപ്പതാം വയസിൽ അദ്ദേഹം സന്യാസം സ്വീകരിച്ചു.
ലോകത്തെ ചെറുകീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളും വിശുദ്ധമാണ്. അബദ്ധത്തില് പോലും അവയെ ഇല്ലാതാക്കുന്നത് ഹിംസയും പാപവുമാണ്. വായില്ക്കൂടെ അവ ഉള്ളില്പ്പോകുന്നതും ഹിംസതന്നെ. കീടങ്ങളും ജീവികളും മരിക്കുന്നത് ഒഴിവാക്കാനായി ജൈനര് രാത്രിയില് വിളക്കുകള് കത്തിക്കാറില്ല. അതുകൊണ്ടുതന്നെ പകല് വെളിച്ചത്തില് മാത്രമേ അവര് ആഹാരവും കഴിക്കാറുള്ളു.
_______________________________________



Follow me as- Twitter

Suicide forest -ആത്മഹത്യാവനം

 ഈ വനത്തില് പോയവരാരും തിരിച്ചെത്തിയിട്ടില്ല; ഉള്ളില് പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാന് പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനം ലോകശ്രദ്ധയാകര്ഷിക്കുന്നു.


ഇത് ജപ്പാനില് ഉള്ള ഒരു ഘോര വനം ആണ്. മരങ്ങള് തിങ്ങി നിറഞ്ഞു നില്ക്കുന്ന ഈ വനത്തില് മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിന് മറ്റൊരു പേര് കൂടി ഉണ്ട്. സൂയിസൈഡ് ഫോറെസ്റ്റ് അഥവാ ആത്മഹത്യാവനം. ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാനപ്രശ്നം. ഈ വനത്തില് ഓരോ വര്ഷവും നൂറു കണക്കിനാളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തില് പ്രവേശിച്ചാല് അവരുടെ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുമത്രേ. ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവന്ഷന് സ്ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരന് പറയുന്ന അനുഭവം എന്താണെന്നു വച്ചാല് ഇവിടെ ഇത് അന്വേഷിക്കാന് കുറച്ചു പോലീസുകാര് പോയെന്നും കൂടെ ഉണ്ടായിരുന്ന പോലീസ്കാരന് രാത്രി ടെന്റില് നിന്ന് എഴുന്നേറ്റ് കാട്ടില്പോയി ആത്മഹത്യ ചെയ്തു എന്നുമാണ്.

ഈ കാടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് .ഇവിടെ വടക്കുനോക്കിയന്ത്രമോ ഫോണോ ഒന്നും പ്രവര്ത്തിക്കില്ല എന്നുള്ളതാണത്. അതുകൊണ്ട് തന്നെ കാട്ടില് അകപ്പെട്ടാല് പുറത്തുകടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ തൂങ്ങി മരിക്കുന്ന ആളുകള്ക്ക് ഒരു പ്രത്യേകത കാണാന് സാധിക്കും. തുങ്ങി മരിച്ചു കിടക്കുന്നവരുടെ കാലുകള് നിലത്തു ചവിട്ടി ആയിരിക്കും നില്ക്കുന്നത് . കാല് നിലത്തു കുത്തിയാല് തൂങ്ങിമരിക്കുക എന്നത് അസാധ്യമായ കാര്യമാണ് എന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. തൂങ്ങിമരിച്ചിട്ടുള്ളയാളുകളുടെ ഫോട്ടോകളില് അത് വ്യക്തമാണ്. ഓരോവര്ഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് പോലീസ് കണ്ടെടുക്കുന്നത്. കണ്ടെടുക്കുന്നവ കൂടാതെ നിരവധി മൃതദേഹങ്ങള് മൃഗങ്ങള് ഭക്ഷണമാക്കുന്നതായും മണ്ണിലടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.


ഈ കാടിനെ ആസ്പദമാക്കി നിരവധി സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഉൾവനത്തിൽ പ്രവേശിച്ചാലാണ് കൂടുതല് പ്രശ്നമെന്നാണ് പ്രദേശവാസികള് പറയുന്നുത്. 1990 ന് മുമ്പ് വര്ഷത്തില് 30 ആളുകള് ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തില് 2004 ന് ശേഷമുള്ള കണക്കുകളില് പ്രതിവര്ഷം 100 ലധികം ആളുകള് മരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഫോട്ടോജേണലിസ്റ്റായ റോബ് ഗില്ഹൂളി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ. ‘ ഒരു വലിയ മരച്ചുവട്ടില് കട്ടിയുള്ള ഇലകള്ക്കിടയില്‍ ഗര്ഭപാത്രത്തില് ഒരു കുട്ടി കിടക്കുന്നതുപോലെ ഒരു മൃതദേഹം ഞാന് കണ്ടു. അയാള്ക്ക് ഏകദേശം അമ്പത് വയസ്സ് തോന്നിക്കുമായിരുന്നു.’ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ആളുകള് എന്തിനാണ് ആത്മഹത്യ ചെയ്യാന് ഈ കാട് തേടി വരുന്നതെന്നത് ഇനിയും ആര്ക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലേറ്റവും കൂടുതല് ആളുകള് ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്നത് മറ്റൊരു സത്യം. ഏതായാലും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കൂട്ടത്തില് ഈ കാടും അവശേഷിക്കുന്നു.


________________________________
Follow me - Twitter (click here)

Story Courtesy :-  ജിതേഷ് കുമാർ
Image Courtesy:– Google

AK 47 അഥവാ Avtomat Kalashnikova 1947 (Automatic Kalashnikov 1947). 🔫

AK 47 "തോക്കുകളുടെ രാജ്യത്തെ ഒരേ ഒരു രാജാവ്"


.
റഷ്യന് കരസേനയിലെ ടാങ്ക് കമാന്ഡറായിരുന്ന കലോനിഷ്കോവിന് 1941ല് നാസികള്ക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ മാരകമായി പരിക്കേറ്റു. ആശുപത്രിയില് ചികിത്സയില് കഴിഞ്ഞ നാളുകളുകളില് അന്നോളം നിര്മിച്ചവയില്‍ വെച്ച് ഏറ്റവും മികച്ച തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്ത കലോനിഷ്കോവിനെ വേട്ടയാടി.
കലാനിഷ്ക്കോവ് വെറുമൊരു പട്ടാളക്കാരന് മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്, എഞ്ചിനീയര്, എഴുത്തുകാരന്, ആയുധ രൂപകര്ത്താവ് എന്നീ നിലകളിലെല്ലാം മികവുതെളിയിച്ച ആളായിരുന്നു.
ചെളിയും മഞ്ഞും ഉള്ളിടത്തും ഉപയോഗിക്കാന് കഴിയുന്നവയായിരി
ക്കണം എന്നദ്ദേഹം ഉറപ്പിച്ചു. രണ്ട് വര്ഷത്തെ പരിശ്രമത്തിന് ഒടുവില് കലോനിഷ്കോവും സംഘവും തങ്ങളുടെ പുതിയ റൈഫിള് അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവര്ത്തക തോക്കായിരുന്നു അത്. ആ തോക്കാണ് പിന്നീട് തോക്കുകളുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ട സാക്ഷാൽ A K 47
അവ്റ്റോമാറ്റ് കലാനിഷ്ക്കോവാ എന്ന റഷ്യന് പേരിന്റെ ചുരുക്കെഴുത്താണ് എകെ-47. 1938ല് നിര്ബന്ധിതസേവന
ത്തിനു നിയോഗിക്കപ്പെട്ടതോടെയാണ് കലാനിഷ്ക്കോവ് സൈനീക ജീവിതം തുടങ്ങുന്നത്. മെക്കാനിക്ക് എന്ന നിലയില് പ്രാഗൽഭ്യം പ്രകടമാക്കിയ കലാനിഷ്ക്കോവിന് സൈന്യത്തില് ടാങ്ക് കമാന്ഡര് എന്ന ജോലിയായിരുന്നു. രണ്ടാം ലോകയുദ്ധത്തില് 1941ല് നാസികള്ക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹത്തിന് മാരകമായി പരിക്കേൽക്കുന്നതും തുടർന്നുള്ള വിശ്രമകാലം ലോകത്തിലെ ഏറ്റവും മികച്ച റൈഫിൾ വികസിപ്പിച്ചെടുക്കാനുള്ള ചിന്തക്ക് കാരണമായതും.1941 മുതല് 1942 വരെ നടന്ന കഠിനമായ പരിശ്രമത്തിന്റെ ഫലമായ കലാനിഷ്ക്കോവ് ഒരു റൈഫിള് വികസിപ്പിച്ചെടുത്തു.കഠിനമായ പ്രയത്നത്തിലൂടെ കണ്ടെത്തിയ തന്റെ റിഫൈലിന് അർഹിച്ച അംഗീകാരമോ അഭിനന്ദനമോ ലഭിച്ചില്ല എന്ന് മാത്രമല്ല വിശ്വസനീയമായ മാതൃകയല്ലയെന്നു പറഞ്ഞ മേലുദ്യോഗസ്ഥര് ആ കണ്ടുപിടുത്തം തള്ളി. എന്നിരുന്നാലും ഈയൊരു പരീക്ഷണം ഉദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റി.അതോടെ കലാനിഷ്ക്കോവിനെ ചെറിയ ആയുധങ്ങള് രൂപകല്പ്പന ചെയ്യുന്ന ഗ്രൂപ്പില് നിയമിച്ചു. അങ്ങനെ ആ ഗ്രൂപ്പിലെ മറ്റ് എഞ്ചിനിയര്മാരോടൊപ്പം ചേര്ന്ന് ഒടുവില് കലാനിഷ്ക്കോവ് ഐതിഹാസികമായ എകെ-47 എന്ന ലക്ഷ്യം വിജയകരമായി പൂര്ത്തിയാക്കി. പിന്നാലെ എകെ കുടുംബത്തിലെ മറ്റു തോക്കുകളായ എകെ-56, എകെ-74, എകെ-101 തുടങ്ങിയ കണ്ടെത്തലിനും കലാനിഷ്ക്കോവി്ന്റെ തലച്ചോര് പ്രവര്ത്തിച്ചു. 150ല് പരം തോക്കുകളാണ് ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതകാലത്ത് വികസിപ്പിച്ചെടുത്തത്. എകെ-47 സോവിയറ്റ് സൈന്യം ഉപയോഗിച്ചു തുടങ്ങിയത് 1947 മുതലാണ്. അതിന്റെ സ്മരണയ്ക്കായാണാണ് എകെയുടെ കൂടെ 47 കൂട്ടിച്ചേര്ത്തത്.
കൊച്ചുകുട്ടികൾക്കുപോലും ഇന്ന് എകെ-47 എന്താണെന്നറിയാം സത്യത്തിൽ തോക്കുകളുടെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു തോക്കാണ് പലർക്കും എകെ-47. പ്രഹരശേഷി കൂടിയ തോക്കുകള് കാലത്തിനനുസരിച്ച് മാറിവന്നെങ്കിലും ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും എകെ-47 പ്രൗഢി ലോകത്തിൽ ഒന്നായി തന്നെ നിലനിൽക്കുന്നു . കൃത്യതയാണ് എകെ-47നെ ലോകമെമ്പാടുമുള്ള സൈനീകര്ക്ക് പ്രിയങ്കരമാക്കിയത്. സൈനീകരുടെ മാത്രമല്ല തീവ്രവാദികളുടെയും പ്രിയം സമ്പാദിക്കുവാന്‍ എകെ-47ന് കഴിഞ്ഞു. യഥാര്ഥത്തില് പലകാര്യത്തില് മുമ്പില് നില്ക്കുന്ന തോക്കുകളുടെ സംയോജനമാണ് കലാനിഷ്ക്കോവ് എകെ-47നിലൂടെ സാധ്യമാക്കിയത്. കാലത്തെ അതിജീവിക്കാന് എകെ-47ന് ശേഷി നല്കിയതും ഇതൊക്കെയായിരിക്കണം. മാത്രമല്ല മറ്റു തോക്കുകളെ അപേക്ഷിച്ച് ഉത്പാദനച്ചിലവും കുറവായത് ലോകമെമ്പാടുമുള്ള സൈന്യങ്ങളിലേക്ക് എകെ-47ന്റെ ഒഴുക്കിനു കാരണമായി.
ലക്ഷ്യത്തിലേക്ക് ഇടതടവില്ലാതെ വെടിയുതിർക്കാൻ കഴിവുള്ള യന്ത്രത്തോക്ക് അതുവരെ സൈനീകര്ക്ക് അന്യമായിരുന്നുവെന്നു പറയാം. എക്കാലത്തെയും ഫലപ്രദമായ റൈഫിള് എന്നു പോലും പല സൈനികരും എകെ-47നെ വിശേഷിപ്പിക്കുന്നുണ്ട്. എകെ-47ന്റെ വകഭേദങ്ങള് പലതും കഴിഞ്ഞ 70 വര്ഷത്തിനിടയില് പുറത്തിറങ്ങി. 100 വ്യത്യസ്ഥയിനം തോക്ക് നിരത്തിവച്ചിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ 99 ശതമാനം സൈനികരും തിരഞ്ഞെടുക്കുക എകെ-47നായിരിക്കും എന്നതാണ് ഇവന്റെ മേന്മ . ഈ വിശ്വസ്തനായ തോക്കിനെ ലോകത്തിനു സമ്മാനിച്ച കലാനിഷ്ക്കോവ്  2013ല് ഇഹലോകവാസം വെടിഞ്ഞു. കാലത്തിനും സാങ്കേതിക വിദ്യക്കും കവച്ചുവയ്ക്കാൻ സാധിക്കാത്ത ഒരു അപൂർവ്വ സൃഷ്ട്ടി ലോകത്തിന് നൽകികൊണ്ട്..




____________________________________________________________-









കടപ്പാട്:- കൗതുക ലോകം (പുസ്തകം)



ഇന്ത്യയെക്കുറിച്ച് നിങ്ങൾക്ക് ഇൗ കാര്യങ്ങൽ അറിയാമോ..?

നമ്മുടെമാതൃരാജ്യമാണ്ഇന്ത്യ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം. നമ്മുടെ രാജ്യത്തെകുറിച്ച് പറയാന് തുടങ്ങിയാല് പിന്നെ നിര്ത്താന് വലിയ ബുദ്ധിമുട്ടായിരിയ്ക്കും.എന്നാല് ഇന്ത്യയെ കുറിച്ച് നമുക്ക് എന്തറിയാം എന്ന് ചോദിച്ചാല് ചിലപ്പോള് കുഴങ്ങിപ്പോകും. അത്രയ്ക്കൊന്നും നമ്മുടെ രാജ്യത്തെ കുറിച്ച് നമുക്ക് അറിയില്ല എന്നത് തന്നെയാണ് സത്യം. ചിലകാര്യങ്ങള് കേട്ടാല് ഞെട്ടിപ്പോവുകയും ചെയ്യും!!!





ഇന്ത്യൻ പോസ്റ്റ് ഓഫീസ്
ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാല്‍ നെറ്റ് വര്‍ക്ക് ഉള്ളത് ഇന്ത്യയിലാണെന്ന് എത്ര പേര്‍ക്ക് അറിയാം..



കടന്നുകയറാത്ത രാജ്യം

മറ്റേതെങ്കിലും രാജ്യത്ത് അധിനിവേശം നടത്താത്ത വന്‍ ശക്തികളില്‍ ഒന്നാണ് ഇന്ത്യ. വേണമെന്ന് വിചാരിച്ചാല്‍ അത് ഇന്ത്യയ്ക്ക് ഒരു പ്രശ്‌നവും ഇല്ലാതെ ചെയ്യാന്‍ കഴിയും. പക്ഷേ ചരിത്രത്തില്‍ ഒരിടത്തുപോലും അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.



ഇന്ത്യ ഒരു ദ്വീപ് ആയിരുന്നു..ഫയൽ ചിത്രം
ഇന്ത്യ ഒരു ദ്വീപ് ആയിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ... വലിയ പ്രയാസമായിരിയ്ക്കും അല്ലേ... എന്നാല്‍ സംഗതി അങ്ങനെ തന്നെ ആയിരുന്നു എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.



സിനിമകളുടെ നാടോ?
ഇന്ത്യയില്‍ ഒരുവര്‍ഷം എത്ര സിനിമകള്‍ നിര്‍മിയ്ക്കുന്നുണ്ടെന്നറിയാമോ... ശരാശരി 1,100 സിനിമകള്‍!!! ഇതെല്ലാം ആരാണ് കാണുന്നത്. ബോളിവുഡില്‍ മാത്രം 200 സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്.

  • ഇന്ത്യന്‍ റെയില്‍വേ

    ലോകത്തെ വലിയ റെയില്‍വേ ശൃംഘലകളില്‍ ഒന്നാണ് ഇന്ത്യയുടേത്. എന്നാല്‍ അതിലും രസകരമായ ഒരു സംഗതിയുണ്ട്... ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാരുടെ എണ്ണം പോലും ഇല്ല പല രാജ്യങ്ങളുടേയും മൊത്തം ജനസംഖ്യ!

  • മൊബൈല് ഫോണ്‍

  • ലോകത്ത് ഏറ്റവും അധികം മൊബൈല്‍ ഫോണുകള്‍ ഉപയോഗിയ്ക്കുന്നവരും രാജ്യം ഇന്ത്യയല്ല, പക്ഷേ രണ്ടാം സ്ഥാനം നമുക്ക് തന്നെ.

  • കുംഭമേള

    വിദേശീയര്‍ ഇന്ത്യയിലേയ്ക്ക് കൗതുകത്തോടെ നോക്കുന്ന ഒരു സംഭവമാണ് കുംഭമേള. ലോകത്ത് ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയായി ഗിന്നസ് ബുക്ക് അംഗീകരിച്ചിട്ടുള്ള പരിപാടിയാണ് കുംഭമേള. ഒരുകോടിയോളം ആളുകള്‍ എത്തും.

  • പാല് ഉത്പാദനം
  • പാല് ഉത്പാദനത്തിന്റെ കാര്യത്തിലും നമ്മള്‍ ഇന്ത്യക്കാര്‍ പുലികളാണ് കെട്ടോ... ലോകത്ത് രണ്ടാം സ്ഥാനമാണുള്ളത്. ഒന്നാം സ്ഥാനം യൂറോപ്യന്‍ യൂണിയനാണ്.  




  • ഭാഷ കേട്ടാല്‍ ഞെട്ടും

    ലോകത്ത് ഏറ്റവും അധികം ഭാഷകള്‍ സംസാരിയ്ക്കുന്ന ജനങ്ങളുള്ള നാടായിരിയ്ക്കും ഇന്ത്യ. ഔദ്യോഗികമായി 22 ഭാഷകളാണ് നമുക്കുള്ളതെങ്കിലും പ്രാദേശികമായ 1652 ഭാഷകള്‍ ഉണ്ടെന്നാണ് പറയുന്നത്. അതില്‍ പലതിനും ലിപിയൊന്നും ഇല്ല കെട്ടോ
  • .
_________________________________________________________________





കടപ്പാട്: വേറിട്ട ഇന്ത്യാ.(പുസ്തകം)

മഹാഭാരതത്തിലെ അറിയപ്പെടാത്ത പ്രണയങ്ങള്

മഹാഭാരതത്തില് നിരവധി പ്രണയകഥകളുണ്ട്. അവയില് ചിലത് ഏറെ പ്രസിദ്ധവും എല്ലാവര്ക്കും തന്നെ അറിയാവുന്നതുമാണ്.

എന്നാല് ചിലത് അധികമാര്ക്കും അറിയാത്തവയാണ്. മഹാഭാരതത്തിലെ ചില കഥാപാത്രങ്ങളുടെ അധികം അറിയപ്പെടാത്ത പ്രണയകഥകളാണ് ഇവിടെ പറയുന്നത്.



1. ശ്രീകൃഷ്ണനും 16108 ഭാര്യമാരും


16108 ല് 16000 പേര്ക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. അവര് ശ്രീകൃഷ്ണനെ വിവാഹം ചെയ്യുന്നതിനായി പുനരവതാരം ചെയ്തു. സര്വ്വാധിപനായ ഭഗവാന് ആരെയും സന്തുഷ്ടരാക്കാനാവും. കാരണം തങ്ങള് സ്നേഹിക്കപ്പെടാനാഗ്രഹിക്കുന്ന രീതിയില് എല്ലാവരെയും സ്നേഹിക്കാനുള്ള ശക്തിയുള്ളവനാണ് ഭഗവാന്.


2. ദ്രൗപതിയും പാണ്ഡവന്മാരും


ദ്രൗപതി അഞ്ച് പാണ്ഡവരെയുമാണ് വിവാഹം ചെയ്തത്. അവള്ക്ക് തന്റെ എല്ലാ ഭര്ത്താക്കന്മാരോടും ചുമതലകള് നിറവേറ്റതുണ്ടായിരുന്നു. അതുമാത്രമല്ല അവള് നീതി പുലര്ത്തുമെന്ന് അഞ്ച് പേരും വിശ്വസിക്കുകയും ചെയ്തിരുന്നു.


3. ഗാന്ധാരിയും ധൃതരാഷ്ട്രരും


വിചിത്രവീര്യന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ സത്യവതി ആദ്യ പുത്രനായ വേദ വ്യാസനടുത്തേക്ക് പോയി. അമ്മയുടെ ആഗ്രഹപ്രകാരം അദ്ദേഹം വിചിത്രവീര്യന്റെ ഭാര്യമാരെ രണ്ട് പേരെയും സന്ദര്ശിക്കുകയും യോഗശക്തിയാല് അവര്ക്ക് സന്താനഭാഗ്യം നല്കി അനുഗ്രഹിക്കുകയും ചെയ്തു. വ്യാസന് അംബികയെ സന്ദര്ശിച്ചപ്പോള്(അംബയുടെ സഹോദരി) അവള് അദ്ദേഹത്തിന്റെ ഭയാനകവും വെറുപ്പുനിറഞ്ഞതുമായ ദൃഷ്ടികള് കണ്ടു. ഭയന്ന് പോയ അംബിക കണ്ണുകളടച്ചു. വേദവ്യാസനാണ് മഹാഭാരതം രചിച്ചത്.
ഗാന്ധാരിയും ധൃതരാഷ്ട്രരും തമ്മിലുള്ള പ്രണയം ആരംഭിച്ചത് അവരുടെ വിവാഹത്തിന് ശേഷമാണ്. ധൃതരാഷ്ട്രരെ കണ്ടപ്പോള് അദ്ദേഹം അന്ധനാണെന്ന് മനസിലാക്കിയ ഗാന്ധാരി ഭര്ത്താവിനില്ലാത്ത കാഴ്ചയുടെ സൗഭാഗ്യം തനിക്കും വേണ്ട എന്ന് തീരുമാനിച്ചു. തന്റെ വിവാഹ ജീവിതത്തിലുടനീളം അവള് കണ്ണുമൂടിക്കെട്ടി ജീവിച്ചു.


4. ആര്ജ്ജുനനും ഉലൂപിയും


ഉലൂപി ഒരു നാഗ രാജകുമാരിയായിരുന്നു. അര്ജ്ജുനനോട് പ്രണയം തോന്നിയ ഉലൂപി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. അര്ജ്ജുനന് ദ്രൗപതിയുമായല്ലാതെ മറ്റാരുമായും ബന്ധത്തിലേര്പ്പെടില്ല എന്ന ബ്രഹ്മചര്യവ്രതം അവര് തമ്മില് സ്ഥാപിച്ചു. അര്ജ്ജുനന് വെള്ളത്തില് ആപത്തുണ്ടാവില്ല എന്ന വരവും പിന്നീട് ഉലൂപി നല്കി.
5. രുക്മിണിയും ശ്രീകൃഷ്ണനും
രുക്മിണിയുടെ കുടംബം എതിര്ത്തതിനാല് ശ്രീകൃഷ്ണന് രുക്മിണിയെ തട്ടിക്കൊണ്ടു പോയി. അവള് കൃഷ്ണനുമായി പ്രണയത്തിലായിരുന്നു.


6. അര്ജ്ജുനനും ചിത്രാംഗദയും


മണിപ്പൂരിലെ രാജകുമാരിയായിരുന്നു ചിത്രാംഗദ. കാവേരി നദിയുടെ തീരത്തെ ഈ രാജ്യത്തെ രാജാവ് ചിത്രവാഹനനായിരുന്നു. അര്ജ്ജുനന് ഈ രാജ്യം സന്ദര്ശിച്ചു. ചിത്രാംഗദ വളരെ സുന്ദരിയായിരുന്നു. പ്രഥമ ദൃഷ്ടിയില് തന്നെ അര്ജ്ജുനന് അവളുമായി പ്രണയത്തിലായി. അര്ജ്ജുനന് ചിത്രാംഗദയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള് അവര്ക്കുണ്ടാകുന്ന കുട്ടിയെ ആ രാജ്യത്തെ ഭാവി അവകാശിയായി അവിടെത്തന്നെ വളരാന് അനുവദിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടു. അര്ജ്ജുനന് ഇത് അംഗീകരിച്ചു. അവരുടെ സന്താനമായ ബാബ്രുവാഹന ജനിച്ചപ്പോള് തന്റെ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അര്ജ്ജുനന് തന്റെ സഹോദരന്മാരുടെ അടുക്കലേക്ക്, ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയി. ചിത്രവാഹനന് മരിച്ചപ്പോള് ബാബ്രുവാഹനന് മണിപ്പൂരിലെ രാജാവായി. പിന്നീട്, മഹാഭാരത യുദ്ധത്തിന് ശേഷം അര്ജ്ജുനന് തന്റെ മകനാല് പരാജയപ്പെടുത്തപ്പെട്ടു.


7. അര്ജ്ജുനനും സുഭദ്രയും



അര്ജ്ജുനനും സുഭദ്രയുടെ സഹോദരനായ ഗഡയും ദ്രോണര്ക്ക് കീഴില് പഠനം നടത്തിയവരായിരുന്നു. ഒരു വര്ഷത്തേക്ക് നാടുകടത്തപ്പെട്ടപ്പോള് അര്ജ്ജുനന് ദ്വാരകയിലെത്തുകയും സുഭദ്രയുമായി പ്രണയത്തിലാവുകയും ചെയ്തു. തുടര്ന്ന് അര്ജ്ജുനന് സുഭദ്രയെ വിവാഹം ചെയ്തു. ശ്രീകൃഷ്ണന്റെ അര്ദ്ധ സഹോദരിയായിരുന്നു സുഭദ്ര. സുഭദ്രയെ അപഹരിച്ചുകൊണ്ടുപോകാന് ശ്രീകൃഷ്ണന് അര്ജ്ജുനനോട് ആവശ്യപ്പെട്ടു. ദ്രൗപതിയുമായി കണ്ടുമുട്ടിയപ്പോള് ഉടന് തന്നെ അര്ജ്ജുനനെ വിവാഹം ചെയ്ത കാര്യം അവള് പറഞ്ഞില്ല. ഒരു മണിക്കൂറിന് ശേഷം, അവര് സുഹൃത്തുക്കളായി കഴിഞ്ഞ ശേഷം ഇക്കാര്യം അവള് ഏറ്റു പറയുകയും ദ്രൗപതി അവളെ സ്വീകരിക്കുകയും ചെയ്തു.


8. ഹിഡുംബിയും ഭീമനും


ഭീമന് കുന്തിയുടെ മകനായിരുന്നു. ഹിഡുംബി നരഭോജിയായ ഒരു രാക്ഷസിയായിരുന്നു. അവള് ഭീമനുമായി പ്രണയത്തിലാവുകയും സ്വഭാവത്തില് മാറ്റം വരുകയും ചെയ്തു. വിവാഹത്തിന് ശേഷം കുറഞ്ഞ കാലം മാത്രമാണ് അവരൊരുമിച്ച് താമസിച്ചത്. തുടര്ന്ന് ഭീമന് അവിടമുപേക്ഷിച്ച് പോയി. ഹിഡുംബി ഘടോത്കചന് ജന്മം നല്കുകയും സംഭവിച്ചവയോര്ത്ത് ദുഖിച്ചിരിക്കാതെ അവനെ വളര്ത്തുകയും ചെയ്തു.


9. സത്യവതിയും പരാശര മഹര്ഷിയും



പ്രശസ്തനും ദിവ്യനുമായ, ഏറെ അത്ഭുത സിദ്ധികളുള്ള മഹര്ഷിയായിരുന്നു പരാശരന്. സത്യവതി മുക്കുവനായ ദശരാജന്റെ മകളായിരുന്നു. യമുനാനദിയില് ആളുകളെ തന്റെ തോണിയില് അക്കരെ കടത്തുകയായിരുന്നു അവളുടെ ജോലി. ഒരു ദിവസം പരാശരന് അവളുടെ തോണിയില് കയറി. അവളുടെ സൗന്ദര്യത്തില് ആകൃഷ്ടനായ മഹര്ഷി അവളോട് തന്റെ ഇംഗിതം വെളിപ്പെടുത്തി. തനിക്ക് ഒരു മഹാനായ ഒരു വ്യക്തിയെ ഗര്ഭം ധരിക്കാനാകണമെന്ന് സത്യവതി പറയുന്നു. സത്യവതി ചില നിബന്ധനകള് പരാശര മഹര്ഷിക്ക് മുന്നില് വെച്ചു 
1) തങ്ങള് ചെയ്യുന്നത് മറ്റാരും കാണരുത്. ഇതിന് വേണ്ടി മന്ത്രശക്തിയാല് പരാശരമഹര്ഷി തങ്ങള്ക്ക് ചുറ്റും മഞ്ഞ് സൃഷ്ടിച്ചു. 
2)തന്റെ കന്യകാത്വം നഷ്ടപ്പെടരുത്. കുഞ്ഞിനെ പ്രസവിക്കുന്നതോടെ സത്യവതി വീണ്ടും കന്യകയായി മാറുമെന്ന് മഹര്ഷി വരം നല്കി 
3)തന്റെ ശരീരത്തിലെ മത്സ്യഗന്ധം മാറ്റണമെന്നും സുഗന്ധം നല്കണമെന്നും സത്യവതി ആവശ്യപ്പെട്ടു. പരാശരന് സമ്മതിക്കുകയും അവള്ക്ക് ദിവ്യമായ ഗന്ധം നല്കുകയും ചെയ്തു. ആ ഗന്ധം ഏഴ് മൈല് അകലെ വരെ എത്തുമായിരുന്നു. സത്യവതി പിന്നീട് വേദ വ്യാസന് ജന്മം നല്കി.


10. സത്യവതിയും ശന്തനുവും


സത്യവതിയുടെ ഗന്ധം ശന്തനുവിനെ ആകര്ഷിച്ചു. അദ്ദേഹം ഈ ഗന്ധം പിന്തുടരുകയും തോണിയിലിരിക്കുന്ന സത്യവതിയെ കണ്ടെത്തുകയും ചെയ്തു. തന്നെ അക്കരെ കടത്താന് ശന്തനു ആവശ്യപ്പെട്ടു. കരയിലെത്തിയപ്പോള് തന്നെ തിരികെ കൊണ്ടുപോകാന് ശന്തനു ആവശ്യപ്പെട്ടു. ഇത് അസ്തമയം വരെ തുടര്ന്നു. ഏതാനും ദിവസങ്ങള് ഇത് ആവര്ത്തിച്ചു. അവസാനം തന്നെ വിവാഹം ചെയ്യാന് ശന്തനു സത്യവതിയോട് ആവശ്യപ്പെട്ടു. തനിക്ക് സമ്മതമാണെന്നും എന്നാല് തന്റെ പിതാവിന്റെ സമ്മതം വേണമെന്നും ആവശ്യപ്പെട്ടു. സത്യവതിയുടെ പിതാവിന്റെ ആഗ്രഹങ്ങള് നിറവേറ്റാന് ആദ്യം ശന്തനുവിന് സാധിച്ചില്ല. തുടര്ന്ന് ഗംഗാ പുത്രനും ശന്തനവും ചേര്ന്ന് ഇത് സാധ്യമാക്കി.




__________________________________________________________________________


.






കടപ്പാട്: മഹാഭാരതത്തിലെ കഥാപാത്രങ്ങൾ

യേശു ക്രിസ്തുവിനെ കുറിച്ച്ഇതെല്ലാം അറിയുമോ?

യേശുക്രിസ്തു വീണ്ടും വരുമെന്നാണ് വിശുദ്ധ ബൈബിള് പറയുന്നത്. യേശുക്രിസ്തു ആശ്രയവും മോക്ഷവുമാണെന്നാണ് ക്രിസ്യാനികളുടെ വിശ്വാസം. യേശു എന്ന പേരിന് രക്ഷിക്കുന്നു അല്ലെങ്കില് മോക്ഷം നല്കുന്നു എന്ന അര്ത്ഥമാണുള്ളത്.
ക്രിസ്തു മറ്റ് മതങ്ങളിലും അറിയപ്പെടുന്നു. വിശുദ്ധ ഖുര്ആനില് ഒന്നിലേറെ സ്ഥലങ്ങളില് ക്രിസ്തുവിനെക്കുറിച്ച് പരമാര്ശിക്കുന്നുണ്ട്. ക്രിസ്തു ലോകത്തിലേക്ക് വീണ്ടും വരും എന്നാണ് ഖുര്ആനില് പറയുന്നത്. ക്രിസ്തു ജനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള് സംസാരിക്കാന് ആരംഭിച്ചു എന്ന് ഖുര്ആനില് പറയുന്നു. അത് ഒരു അത്ഭുതമാണ്. ക്രിസ്തുവിന്റെ ജനനവും ജീവിതവും സംബന്ധിച്ച് ചില ആശ്ചര്യകരമായ ചില കാര്യങ്ങള് അറിയുക.

1. ക്രിസ്തുവിന്റെ ഭക്ഷണം

പഴയ നിയമം പ്രകാരം ക്രിസ്തു വെണ്ണയും, തേനും, ചുട്ട മത്സ്യവും, തേനടയും കഴിച്ചിരുന്നതായി പറയുന്നു. അക്കാലത്തെ മുഖ്യ ഭക്ഷണമായിരുന്ന അപ്പവും ക്രിസ്തു ഭക്ഷിച്ചിരുന്നു.


2. ക്രിസ്തുവിന്റെ തൊഴില്


ജനങ്ങള് ക്രിസ്തുവിനെ ആശാരി എന്ന് വിളിച്ചിരുന്നു(മര്ക്കോസ് 6:3). ആശാരിയുടെ മകന് എന്നും ക്രിസ്തു വിളിക്കപ്പെട്ടിരുന്നു(മത്തായി 13:55). ബൈബിളിലെ ഈ പരമാര്ശം ക്രിസ്തു ഒരു കഠിനാദ്ധ്വാനിയായിരുന്നു എന്ന് കാണിക്കുന്നു.

3. ക്രിസ്തുവിന്റെ ജന്മദിനം

കാലങ്ങളായി നമ്മള് ഡിസംബര് 25 നാണ് ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നത്. ഈ ദിവസമാണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാല് രസകരമായ വസ്തുത ക്രിസ്തു എന്നാണ് ജനിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ അറിവില്ലെന്നതാണ്. പണ്ഡിതര് അഭിപ്രായപ്പെടുന്നത് ക്രിസ്തു ജനിച്ചത് വസന്തകാലത്തിന്റെയോ ശൈത്യകാലത്തിന്റെയോ ആരംഭത്തിലാണ് എന്ന് മാത്രമാണ്.

4. ക്രിസ്തുവിന്റെ കുടുംബം

ക്രിസ്തുവിന് ഒട്ടേറെ അര്ദ്ധ സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു. അവരില് ചിലരെങ്കിലും ജെയിംസ്, ജോസ്, സൈമണ്, യൂദാസ് എന്നീ പേരുകളുള്ളവരാണ്. എന്നാല് ക്രിസ്തുവിന്റെ സഹോദരിയുടെ പേര് ബൈബിളില് പരമാര്ശിച്ചിട്ടില്ല.

5. ക്രിസ്തുവിനെ കുരിശുമരണം?

കുരിശില് തറച്ചപ്പോള് "ഏല്, ഏല് ലാമാ സബക്താനി അഥവാ എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ കൈവെടിഞ്ഞു? എന്ന് ക്രിസ്തു പ്രാര്ത്ഥിച്ചു.

6. 12 ശിഷ്യന്മാര്

ക്രിസ്തു സ്നേഹിക്കുകയും കൂടെക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന ശിഷ്യന്മാര് യൗവ്വനത്തില് ഉള്ളവരായിരുന്നു. അവര് ലോകമെങ്ങും പോയി ദൈവനാമവും ക്രിസ്തുവിനെക്കുറിച്ചും പ്രസംഗിച്ചു.

7. ക്രിസ്തുവിന്റെ സഹോദരങ്ങള്

സ്നാപക യോഹന്നാന് ക്രിസ്തുവിന്റെ രണ്ടാമത്തെ കസിനായിരുന്നു. ക്രിസ്തുവിന്റെ അമ്മയായ മേരിയും യോഹന്നാന്റെ അമ്മയായ എലിസബത്തും കസിന്മാരായിരുന്നു.
______________________________________________________________


വിവരങ്ങൾ അവസാനിക്കുന്നില്ല..
Content courtesy:  "യെശുവിനെ കുറിച്ച്"- പുസ്തകം

ഉദാത്തമായ പ്രാർഥന ഏതു തരത്തിലുള്ളതാണ്?


ഭൗതികത്വത്തിന്റെ അതിപ്രസരവും ആഡംബരങ്ങളോടുള്ള അമിതാസക്തിയും ശാസ്ത്ര പുരോഗതിയിലുള്ള അമിതാവേശവും ഈശ്വരചിന്തയിൽ നിന്നും പ്രാർഥനാനുഭവത്തിൽനിന്നും ഇന്നുള്ള പലരെയും അകറ്റുന്നതായി കാണുന്നു. ജീവിതം അർഥപൂർണമാകുന്നതും സംതൃപ്തമാകുന്നതും ഈശ്വരനോടുള്ള ബന്ധത്തിലാണ്. അതു നിഷേധിക്കുന്നവരുണ്ടാകാം. വാദപ്രതിവാദമല്ല അനുഭവമാണ് ആധികാരികമായിട്ടുള്ളത്.
ഉദാത്തമായ പ്രാർഥന ഏതു തരത്തിലുള്ളതാണ്? ചില മഹാത്മാക്കൾ നിർവചിച്ചതു നിശ്ശബ്ദതയിലുള്ള പ്രാർഥന എന്നാണ്. അതു യാചിക്കുകയോ അപേക്ഷിക്കുകയോ അല്ല, ശ്രദ്ധിക്കുകയാണ്. ‘യഹോവ കൽപിക്കുന്നതിനെ ഞാൻ ശ്രവിക്കും’ എന്നാണ് സങ്കീർത്തകൻ പ്രസ്താവിച്ചിട്ടുള്ളത്. അത്തരത്തിലുള്ള പ്രാർഥന ഏതെങ്കിലും കാര്യം ആവശ്യപ്പെടുകയല്ല. ദൈവഹിതം എന്തെന്നു ഗ്രഹിച്ച് അതു ചെയ്യുവാനുള്ള സമർപ്പണമാണ്.
നമ്മുടെ സ്വാർഥതയും അഹന്തയും വെടിഞ്ഞ് മറ്റൊരാൾക്കു വേണ്ടി, അതു ശത്രുവോ മിത്രമോ ആകട്ടെ, അയാളുടെ അവസ്ഥയെയും ആവശ്യങ്ങളെയും ഈശ്വരസമക്ഷം ഉണർത്തി അയാൾക്കുവേണ്ടി അപേക്ഷിക്കുന്നതു ശ്രേഷ്ടമായ പ്രാർഥനയാണ്. സ്നേഹമാണ് അതിന്റെ പ്രേരകശക്തി. ദൈവസ്നേഹത്തേക്കുറിച്ചുള്ള ബോധത്തിൽ നമ്മുടെ ഹൃദയം നിറഞ്ഞുകൊണ്ട്, ആർക്കുവേണ്ടി പ്രാർഥിക്കുന്നുവോ ആ വ്യക്തിയുടെ തലത്തിലേക്കു നാം എത്തി അപേക്ഷിക്കുമ്പോൾ അതു ശക്തമായിത്തീരുന്നു.
സീനായ് മലയിൽ മോശ നാൽപതു ദിവസം ദൈവസംസർഗത്തിൽ ചെലവിട്ടശേഷം താഴെ ഇസ്രായേൽ ജനതയുടെ അടുക്കലെത്തി. അപ്പോൾ അവിടെക്കണ്ട കാഴ്ച അദ്ദേഹത്തെ രോഷാകുലനാക്കി. സ്വർണം കൊണ്ട് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനു മുൻപിൽ ജനം നൃത്തം ചവിട്ടി ആരാധിക്കുകയായിരുന്നു. അതിനു നേതൃത്വം കൊടുത്തതാകട്ടെ മോശയുടെ സഹചാരിയായ അഹറോനും. വ്യക്തമായ കൽപന ലംഘനം നടത്തി വിഗ്രഹാരാധനയിലേക്കു വഴുതിപ്പോയ ജനത്തിന്റെ വലിയ വീഴ്ചയെ ഓർത്തുകൊണ്ട് മോശ വീണ്ടും മലയിലേക്കു കയറിപ്പോയി പ്രാർഥിച്ചു: ‘എങ്കിലും അവിടുന്ന് അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അവിടുന്ന് എഴുതിയ അവിടുത്തെ പുസ്തകത്തിൽനിന്ന് എന്റെപേരു മായിച്ചു കളയണമേ.’
ആ പ്രാർഥന നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു. ഉദാത്തമായ ആ പ്രാർഥന നിസ്വാർഥതയുടെയും ത്യാഗമനോഭാവത്തിന്റെയും പരസ്നേഹത്തിന്റെയും മകുടോദാഹരണമാണ്. ജനത്തെ ശകാരിക്കുന്നതിനോ അവരുമായി വഴക്കിടുന്നതിനോ ഒരുമ്പെടാതെ അവരുടെ പാപം ക്ഷമിക്കപ്പെടുവാൻ വേണ്ടി പ്രാർഥിക്കുന്നു. ആ പ്രാർഥനയിൽ നിസ്വാർഥമായ ത്യാഗമനോഭാവവും വെളിപ്പെടുന്നു. അവരോടു ക്ഷമിക്കുന്നതിനായി സ്വന്തം പേരുതന്നെ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാൻ പോലും മോശ അപേക്ഷിക്കുന്നു. മറ്റുള്ളവർ രക്ഷപ്പെടുവാൻവേണ്ടി സ്വയം ഇല്ലാതാകുവാനുള്ള അഭിവാഞ്ഛ! എത്ര ഉൽകൃഷ്ടമായ മനോഭാവം!
മറ്റൊരാൾക്കുവേണ്ടി നാം പ്രാർഥിച്ചാൽ എന്തു പ്രയോജനം എന്നു ചോദിച്ചേക്കാം. മനുഷ്യബുദ്ധിക്കു നിർണയിക്കാനോ നിർവചിക്കാനോ കഴിയാത്ത വിധത്തിൽ അത്രേ ദൈവത്തിന്റെ പ്രവർത്തനങ്ങൾ. ഓരോ നിമിഷവും എന്തെല്ലാം സ്വാധീനങ്ങൾ നാമറിയാതെ നമ്മുടെമേൽ ഉണ്ടാകുന്നു! അദൃശ്യങ്ങളായ വിചാരവീചികൾ നമ്മുടെ ഹൃദയതന്തുക്കളെ ചലിപ്പിക്കുന്നു. ടെലിപ്പതിയെക്കുറിച്ചും എങ്ങനെ വിദൂരതയിലുള്ളവരുടെമേൽ നമ്മുടെ നിരൂപണങ്ങൾ കടന്നെത്തുന്നു എന്നുള്ളതിനെക്കുറിച്ചും കേൾക്കുന്നുണ്ട്.
Prayer is the expression of our love. - മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ പ്രതിസ്പുരണമാണ് അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥന. പരേതരായവർക്കുവേണ്ടി പ്രാർഥിക്കുന്നത്, നമുക്ക് അവരോടുള്ള സ്നേഹം മരണത്തോടുകൂടി അവസാനിക്കുന്നില്ല എന്നുള്ളതു കൊണ്ടാണ്. ഭക്തജനങ്ങൾ തങ്ങളുടെ പ്രാർഥനകളിൽ എപ്പോഴും മറ്റുള്ളവരെ അനുസ്മരിക്കുകയും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യും. അബ്രഹാം സോദോം നിവാസികൾക്കുവേണ്ടിയും, മോശ ഇസ്രായേൽ ജനത്തിനുവേണ്ടിയും, ദാനിയേൽ പ്രവാസികളായ ജനതയ്ക്കുവേണ്ടിയും, ജോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടിയും, പൗലോസ് താൻ സ്ഥാപിച്ച എല്ലാ സഭകൾക്കുവേണ്ടിയും സഹപ്രവർത്തകർക്കുവേണ്ടിയും പ്രാർഥിക്കുന്നു.
മോണിക്ക എന്ന മാതാവ് ദീർഘനാൾ, അവളുടെ ദുർമാർഗിയായ മകന്റെ മാനസാന്തരത്തിനുവേണ്ടി പ്രാർഥിച്ചു. ക്ഷീണിച്ചു പോകാതെയും മടുത്തുപോകാതെയുമുള്ള പ്രാർഥന ആയിരുന്നു. അതിന്റെ ഫലമായി മകൻ അഗസ്തീനോസിന് അദ്ഭുത പരിവർത്തനമുണ്ടായി. അദ്ദേഹം പുതുജീവനിൽ പ്രവേശിച്ചു എന്നു മാത്രമല്ല ഒരു വലിയ വേദപണ്ഡിതനും, വിശുദ്ധനും ആത്മീയ ജ്യോതിസ്സുമായി പരിണമിച്ചു. സ്വന്ത ജീവിതത്തിനു മാതാവിന്റെ പ്രാർഥന എത്ര വലിയ ശക്തിയും സ്വാധീനവുമായിരുന്നു എന്ന് അദ്ദേഹം തന്നെ അനുസ്മരിക്കുന്നുണ്ട്.
അനേകരുടെ പ്രാർഥനയുടെ ഫലമായി രോഗസൗഖ്യം പ്രാപിച്ചു എന്നു സാക്ഷിക്കുവാൻ എത്രയോപേർക്കു സാധിക്കും. മാരകമായ രോഗങ്ങൾപോലും സുഖപ്രാപ്തിയിലെത്തുവാൻ പ്രാർഥനയുടെ സഹായം ലഭിച്ചു എന്നു പറയുന്നവരുണ്ട്. ആംഗ്ലിക്കൻ സഭയിൽ ജനിച്ചു വളർന്ന്, പിന്നീട് കത്തോലിക്കാ സഭയിൽ ചേർന്ന് കർദിനാൾ ആയിത്തീർന്ന ന്യൂമാൻ ചെയ്തിട്ടുള്ള ഒരു പ്രസ്ഥാവന മധ്യസ്ഥ പ്രാർഥനയുടെ പ്രയോജനത്തെ വ്യക്തമാക്കുന്നതാണ്.
By our words and deeds we can but teach or influence a few, by our prayers we may benefit the whole world, even strangers and enemies. നമ്മുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കുറച്ചുപേരെ മാത്രമേ നമുക്കു സ്വാധീനിക്കാൻ കഴിയൂ. എന്നാൽ നമ്മുടെ പ്രാർഥനകൊണ്ട് ഈ ലോകത്തിനു മുഴുവൻ നന്മവരുത്താൻ കഴിയും; അജ്ഞാതരായവർക്കും ശത്രുക്കളായവർക്കുപോലും.


Disclaimer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ എന്‍റെയല്ല. ഇത്  കടമെടുത്തിരിക്കുന്നത് ദൈവീകത എന്ന പുസ്തകത്തിൽ നിന്നാണ്.ഇതിന്റെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.



നല്ലത് ചിന്തിക്കുക.. നല്ലത് മാത്രം സംഭവിക്കും.

  • മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....





സ്വന്തം ഭക്തിആരോഗ്യംസന്തോഷംമനസ്സമാധാനംഉറക്കംഇതിനേക്കാള്പണത്തിന്പ്രാധാന്യം നല്കരുത്.കണ്ണുനീര് തുടയ്ക്കുക.പ്രപഞ്ച സൃഷ്ടിയെ വണങ്ങുക. നല്ലതുമാത്രം വിചാരിക്കുക. നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക...സത്ഫലങ്ങള് മാത്രം തരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത് ഫലങ്ങള് കൊഴിച്ചുതരും.പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള് മനോഹരമാവട്ടെ..സമയത്തെ ക്രമീകരിച്ചാല് ചെയ്യാനുള്ളതെല്ലാം ചെയ്യാന് കഴിയും.നല്ല ഗ്രന്ഥങ്ങള് വായിക്കുക. അല്ലെങ്കില് വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്ക്കുക.ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില് പ്രകമ്പനം സൃഷ്ടിച്ചിക്കാം...മഴയേക്കാള് ഉപകാരിയാവുക. ചന്ദ്രനേക്കാള് സൗന്ദര്യള്ളമുള്ളവരാകുക.നമ്മുടെ അലങ്കാരംസ്വര്ണ്ണമോ വെള്ളിയോ അല്ല. മറിച്ച്എളിമവിനയംക്ഷമദയഅറിവ്പരോപകാരംഎന്നിവയാണ്.നിരാശയില് അകപ്പെട്ടാല് ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.ആരോഗ്യകരമായ ശരീരത്തില് ചതിവിദ്വേഷംഅസൂയഎന്നിവക്ക് സ്ഥാനമില്ല.ദാനധര്മ്മങ്ങളിലൂടെ പാവപ്പെട്ടവൻേറയും ആവശ്യക്കാരൻേറയുംസ്നേഹം നേടുക.പ്രാര്ത്ഥന പതിവാക്കുക.ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക.ഒരു ദിവസത്തിലൊരു സല്കര്മ്മമെങ്കിലും ചെയ്യുക.നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്ണ്ണം.ധാര്മ്മികതയാണ്‌ അലങ്കാരം.നല്ല പെരുമാറ്റമാണ് സമ്പത്ത്.കൊടുങ്കാറ്റിൻെറ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.ഉപദേശം കൊണ്ടുംദയയുള്ള വാക്കുകള്കൊണ്ടും നിങ്ങളെ സഹായിക്കാന് കഴിയുന്നവരോട് മാത്രം നിങ്ങളുടെ സങ്കടങ്ങള് പങ്കുവെക്കുക.വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്ത്ത് കരഞ്ഞ് സമയം കളയരുത്. അവന്റെ മുറിവുകള് വേഗം പരിചരിക്കുക..ഓരോ ദിവസവും പുതിയ തുടക്കമാവുക.ചെയ്യാന് കഴിയാത്ത കാര്യങ്ങളെ ഓര്ത്ത് വിഷമിക്കരുത്.മെച്ചപ്പെടുത്താന് കഴിയുന്ന കാര്യങ്ങള്ക്ക്‌ സമയം കണ്ടെത്തുക.നമ്മുടേതു പോലെ എല്ലാവര്ക്കും പ്രശ്നങ്ങളുണ്ട് എന്ന് ഉള്ക്കൊള്ളുക.മനസ്സ് ശാന്തമാക്കുക.കഴിഞ്ഞ കാലത്ത് നമ്മള് തെറ്റു ചെയ്തിട്ടുണ്ടെങ്കില് അതില്നിന്ന് പാഠം ഉള്ക്കൊള്ളുക.എന്നിട്ട് അവയെ വിട്ടുകളയുക.ഏറ്റവും നീചമായ ശത്രുവാണ് നിരാശ.അതിന് മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്.പോയ കാലത്തെ മാറ്റാന് നമുക്കാകില്ല.ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല.പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്.ഭക്ഷണം കുറക്കുക.ശരീരത്തിന് ആരോഗ്യമുണ്ടാകും.പാപങ്ങള് കുറക്കുക.മനസ്സിന് ആരോഗ്യമുണ്ടാകും.ദു:ഖങ്ങള് കുറക്കുക.ഹൃദയത്തിന് ആരോഗ്യമുണ്ടാകും.സംസാരം കുറക്കുക.ജീവിതത്തിന് ആരോഗ്യമുണ്ടാകും.ജീവിതം തന്നെ കുറച്ചേയുള്ളൂ.വിഷമിച്ചുംദുഖിച്ചുംപിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്...മോശമായ നാവ് അതിൻെറ ഇരയെക്കാള് അതിൻെറ ഉടമക്കാണ് കൂടുതല് പ്രയാസമുണ്ടാക്കുക.സുന്ദരിയായ സ്ത്രീ ആഭരണമാണെങ്കില്, സദ്വൃത്തയായ സ്ത്രീ നിധിയാണ്.മനസ്സ് സുന്ദരമായാല് കാണുന്നതെല്ലാം സുന്ദരമാകും.

ഇൗ പുതുവർഷത്തിൽ മാറ്റേണ്ടത് അഹങ്കാരം

 മനുഷ്യൻറെറ മുഖ്യ ശത്രുവാണ് അഹങ്കാരം🏵


അഹങ്കാരത്തിന്‍റ   പ്രധാന ലക്ഷണങ്ങള്‍*


  • 1. പെട്ടെന്ന് കോപിക്കുന്നു
  • 2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല.
  • 3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു !
  • 4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
  • 5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു !
  • 6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും.
  • 7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും.
  • 8. ക്ഷമിക്കാന്‍ സാധിക്കില്ല.
  • 9. തിരുത്തലുകള്‍ സ്വീകരിക്കില്ല.
  • 10. വിധേയപ്പെടില്ല.
  • 11. പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുന്നു.
  • 12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല.
  • 13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍ 
  • കുടുങ്ങിക്കിടക്കും.
  • 14. ദൈവത്തില്‍ ആശ്രയിക്കില്ല.
  • 15. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും.
  • 16. തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
  • 17. സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു.
  • 18. നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല.
  • 19. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
  • 20. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
  • 21. വീരവാദം മുഴക്കുന്നു.
  • ------------------------------------------------

അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
👤 "എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല".
👤"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു".
👤"എനിക്ക് അറിയും പോലെ നിങ്ങൾക്ക് അറിയില്ലാ".
👤 "ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ".
👤"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല".
👤"നിനക്ക് എന്നെ ശരിക്കും അറിയില്ല".
👤 "ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്".
👤"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം".
👤 "ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം".
👤 "ഞാനിതെത്ര കണ്ടതാ".
👤"എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ".
👤 "നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ".

മുകളിൽ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലുമൊക്കെ നിങ്ങൾക്കു ബാധകമാണെങ്കിൽ............

😌ചിന്തിക്കുക: "ഞാൻ ഒരു അഹങ്കാരിയാണോ.....???"
😌മാറ്റം വരുത്തുക........
😌വൈകിയിട്ടില്ലാ. 2018 തുടങ്ങിയിട്ടേ ഉള്ളൂ.........


ഈ  പോസ്റ്റ്‌   വായിച്ചു  ആരേലും  നന്നാകുന്നെങ്കില്‍  നന്നാകട്ടെ  ല്ലേ  ........
 wish u a Happy & Ego less New Year 2018
-----
Follow me - Twitter