സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

January 03, 2018

ഇന്ത്യയെക്കുറിച്ച് നിങ്ങൾക്ക് ഇൗ കാര്യങ്ങൽ അറിയാമോ..?

നമ്മുടെമാതൃരാജ്യമാണ്ഇന്ത്യ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം. നമ്മുടെ രാജ്യത്തെകുറിച്ച് പറയാന് തുടങ്ങിയാല് പിന്നെ നിര്ത്താന് വലിയ ബുദ്ധിമുട്ടായിരിയ്ക്കും.എന്നാല് ഇന്ത്യയെ കുറിച്ച് നമുക്ക് എന്തറിയാം എന്ന് ചോദിച്ചാല് ചിലപ്പോള് കുഴങ്ങിപ്പോകും. അത്രയ്ക്കൊന്നും നമ്മുടെ രാജ്യത്തെ കുറിച്ച് നമുക്ക് അറിയില്ല എന്നത് തന്നെയാണ് സത്യം. ചിലകാര്യങ്ങള് കേട്ടാല് ഞെട്ടിപ്പോവുകയും ചെയ്യും!!!





ഇന്ത്യൻ പോസ്റ്റ് ഓഫീസ്
ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാല്‍ നെറ്റ് വര്‍ക്ക് ഉള്ളത് ഇന്ത്യയിലാണെന്ന് എത്ര പേര്‍ക്ക് അറിയാം..



കടന്നുകയറാത്ത രാജ്യം

മറ്റേതെങ്കിലും രാജ്യത്ത് അധിനിവേശം നടത്താത്ത വന്‍ ശക്തികളില്‍ ഒന്നാണ് ഇന്ത്യ. വേണമെന്ന് വിചാരിച്ചാല്‍ അത് ഇന്ത്യയ്ക്ക് ഒരു പ്രശ്‌നവും ഇല്ലാതെ ചെയ്യാന്‍ കഴിയും. പക്ഷേ ചരിത്രത്തില്‍ ഒരിടത്തുപോലും അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.



ഇന്ത്യ ഒരു ദ്വീപ് ആയിരുന്നു..ഫയൽ ചിത്രം
ഇന്ത്യ ഒരു ദ്വീപ് ആയിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ... വലിയ പ്രയാസമായിരിയ്ക്കും അല്ലേ... എന്നാല്‍ സംഗതി അങ്ങനെ തന്നെ ആയിരുന്നു എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.



സിനിമകളുടെ നാടോ?
ഇന്ത്യയില്‍ ഒരുവര്‍ഷം എത്ര സിനിമകള്‍ നിര്‍മിയ്ക്കുന്നുണ്ടെന്നറിയാമോ... ശരാശരി 1,100 സിനിമകള്‍!!! ഇതെല്ലാം ആരാണ് കാണുന്നത്. ബോളിവുഡില്‍ മാത്രം 200 സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്.

  • ഇന്ത്യന്‍ റെയില്‍വേ

    ലോകത്തെ വലിയ റെയില്‍വേ ശൃംഘലകളില്‍ ഒന്നാണ് ഇന്ത്യയുടേത്. എന്നാല്‍ അതിലും രസകരമായ ഒരു സംഗതിയുണ്ട്... ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാരുടെ എണ്ണം പോലും ഇല്ല പല രാജ്യങ്ങളുടേയും മൊത്തം ജനസംഖ്യ!

  • മൊബൈല് ഫോണ്‍

  • ലോകത്ത് ഏറ്റവും അധികം മൊബൈല്‍ ഫോണുകള്‍ ഉപയോഗിയ്ക്കുന്നവരും രാജ്യം ഇന്ത്യയല്ല, പക്ഷേ രണ്ടാം സ്ഥാനം നമുക്ക് തന്നെ.

  • കുംഭമേള

    വിദേശീയര്‍ ഇന്ത്യയിലേയ്ക്ക് കൗതുകത്തോടെ നോക്കുന്ന ഒരു സംഭവമാണ് കുംഭമേള. ലോകത്ത് ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയായി ഗിന്നസ് ബുക്ക് അംഗീകരിച്ചിട്ടുള്ള പരിപാടിയാണ് കുംഭമേള. ഒരുകോടിയോളം ആളുകള്‍ എത്തും.

  • പാല് ഉത്പാദനം
  • പാല് ഉത്പാദനത്തിന്റെ കാര്യത്തിലും നമ്മള്‍ ഇന്ത്യക്കാര്‍ പുലികളാണ് കെട്ടോ... ലോകത്ത് രണ്ടാം സ്ഥാനമാണുള്ളത്. ഒന്നാം സ്ഥാനം യൂറോപ്യന്‍ യൂണിയനാണ്.  




  • ഭാഷ കേട്ടാല്‍ ഞെട്ടും

    ലോകത്ത് ഏറ്റവും അധികം ഭാഷകള്‍ സംസാരിയ്ക്കുന്ന ജനങ്ങളുള്ള നാടായിരിയ്ക്കും ഇന്ത്യ. ഔദ്യോഗികമായി 22 ഭാഷകളാണ് നമുക്കുള്ളതെങ്കിലും പ്രാദേശികമായ 1652 ഭാഷകള്‍ ഉണ്ടെന്നാണ് പറയുന്നത്. അതില്‍ പലതിനും ലിപിയൊന്നും ഇല്ല കെട്ടോ
  • .
_________________________________________________________________





കടപ്പാട്: വേറിട്ട ഇന്ത്യാ.(പുസ്തകം)

No comments: