സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

January 03, 2018

Suicide forest -ആത്മഹത്യാവനം

 ഈ വനത്തില് പോയവരാരും തിരിച്ചെത്തിയിട്ടില്ല; ഉള്ളില് പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാന് പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനം ലോകശ്രദ്ധയാകര്ഷിക്കുന്നു.


ഇത് ജപ്പാനില് ഉള്ള ഒരു ഘോര വനം ആണ്. മരങ്ങള് തിങ്ങി നിറഞ്ഞു നില്ക്കുന്ന ഈ വനത്തില് മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിന് മറ്റൊരു പേര് കൂടി ഉണ്ട്. സൂയിസൈഡ് ഫോറെസ്റ്റ് അഥവാ ആത്മഹത്യാവനം. ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാനപ്രശ്നം. ഈ വനത്തില് ഓരോ വര്ഷവും നൂറു കണക്കിനാളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തില് പ്രവേശിച്ചാല് അവരുടെ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുമത്രേ. ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവന്ഷന് സ്ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരന് പറയുന്ന അനുഭവം എന്താണെന്നു വച്ചാല് ഇവിടെ ഇത് അന്വേഷിക്കാന് കുറച്ചു പോലീസുകാര് പോയെന്നും കൂടെ ഉണ്ടായിരുന്ന പോലീസ്കാരന് രാത്രി ടെന്റില് നിന്ന് എഴുന്നേറ്റ് കാട്ടില്പോയി ആത്മഹത്യ ചെയ്തു എന്നുമാണ്.

ഈ കാടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് .ഇവിടെ വടക്കുനോക്കിയന്ത്രമോ ഫോണോ ഒന്നും പ്രവര്ത്തിക്കില്ല എന്നുള്ളതാണത്. അതുകൊണ്ട് തന്നെ കാട്ടില് അകപ്പെട്ടാല് പുറത്തുകടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ തൂങ്ങി മരിക്കുന്ന ആളുകള്ക്ക് ഒരു പ്രത്യേകത കാണാന് സാധിക്കും. തുങ്ങി മരിച്ചു കിടക്കുന്നവരുടെ കാലുകള് നിലത്തു ചവിട്ടി ആയിരിക്കും നില്ക്കുന്നത് . കാല് നിലത്തു കുത്തിയാല് തൂങ്ങിമരിക്കുക എന്നത് അസാധ്യമായ കാര്യമാണ് എന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. തൂങ്ങിമരിച്ചിട്ടുള്ളയാളുകളുടെ ഫോട്ടോകളില് അത് വ്യക്തമാണ്. ഓരോവര്ഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് പോലീസ് കണ്ടെടുക്കുന്നത്. കണ്ടെടുക്കുന്നവ കൂടാതെ നിരവധി മൃതദേഹങ്ങള് മൃഗങ്ങള് ഭക്ഷണമാക്കുന്നതായും മണ്ണിലടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.


ഈ കാടിനെ ആസ്പദമാക്കി നിരവധി സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഉൾവനത്തിൽ പ്രവേശിച്ചാലാണ് കൂടുതല് പ്രശ്നമെന്നാണ് പ്രദേശവാസികള് പറയുന്നുത്. 1990 ന് മുമ്പ് വര്ഷത്തില് 30 ആളുകള് ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തില് 2004 ന് ശേഷമുള്ള കണക്കുകളില് പ്രതിവര്ഷം 100 ലധികം ആളുകള് മരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഫോട്ടോജേണലിസ്റ്റായ റോബ് ഗില്ഹൂളി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ. ‘ ഒരു വലിയ മരച്ചുവട്ടില് കട്ടിയുള്ള ഇലകള്ക്കിടയില്‍ ഗര്ഭപാത്രത്തില് ഒരു കുട്ടി കിടക്കുന്നതുപോലെ ഒരു മൃതദേഹം ഞാന് കണ്ടു. അയാള്ക്ക് ഏകദേശം അമ്പത് വയസ്സ് തോന്നിക്കുമായിരുന്നു.’ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ആളുകള് എന്തിനാണ് ആത്മഹത്യ ചെയ്യാന് ഈ കാട് തേടി വരുന്നതെന്നത് ഇനിയും ആര്ക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലേറ്റവും കൂടുതല് ആളുകള് ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്നത് മറ്റൊരു സത്യം. ഏതായാലും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കൂട്ടത്തില് ഈ കാടും അവശേഷിക്കുന്നു.


________________________________
Follow me - Twitter (click here)

Story Courtesy :-  ജിതേഷ് കുമാർ
Image Courtesy:– Google

No comments: