സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

January 03, 2018

"രാത്രിയിൽ ആഹാരം കഴിക്കാത്ത ജൈനമതക്കാർ"


പകല് മാറി രാത്രിയാകുമ്പോഴാണ് സൂക്ഷ്മജീവികള് അധികവും പുറത്തിറങ്ങുന്നത്.ആഹാരം തേടിയാണ് അവ വരുന്നത്. നമ്മുടെ നഗ്നനേത്രങ്ങള്ക്കു കാണാന് കഴിയാത്ത കോടിക്കണക്കിനു സൂക്ഷ്മജീവികള് രാത്രികാലങ്ങളില് നമുക്കുചുറ്റും പറക്കുന്നുണ്ടാത്രേ. അവ നമ്മള് കഴിക്കുന്ന ആഹാരങ്ങളില് വന്നു നിറയുന്നു. ആഹാരത്തോടൊപ്പം അവ നാമറിയാതെ നമ്മുടെ വായില്ക്കൂടെ വയറ്റിലേക്ക് പോകുന്നു. ഇത് ഹിംസയാണ്. നമ്മെപ്പോലെ അവക്കും ഈ ഭൂമിയില് ജീവിക്കാനുള്ള പൂര്ണ്ണ അധികാരമുണ്ട്. “
അഹിംസയില് അടിയുറച്ചു വിശ്വസിക്കുന്ന ജൈനമതക്കാരാണ് ഈ വിശ്വാസപ്രമാണം മുറുകെപ്പിടിച്ച് രാത്രിയില് ആഹാരം കഴിക്കാത്തത്. വളരെ വേറിട്ട രീതികളാണ് ഇവര്ക്കുള്ളത്. ലോകമെമ്പാടുമായി 40 ലക്ഷം മുതല് 50 ലക്ഷം വരെ അനുയായികളുള്ള ജൈനമതം തങ്ങള്ക്കു സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചു ഭക്ഷണം വരെ യാചിച്ചു കഴിക്കണമെന്ന് നിഷ്ക്കര്ഷിക്ക
ുന്നതാണ്.
ജൈനസന്യാസിമാരായ ദിഗംബരര് വസ്ത്രം ധരിക്കാതെ നഗ്നരായി ജീവിക്കുന്നവരാണ്.ദിക്കുകള് ആണത്രേ അവരുടെ വസ്ത്രം. ഇവര് ആഹാരം കഴിക്കുന്നത് നിന്നുകൊണ്ടാണ്. ഇരുന്നുകൊണ്ട് കഴിക്കില്ല. പാത്രത്തിലോ, കൈകൊണ്ടോ കഴിക്കില്ല. മാറ്റുന്നവര് നല്കുന്ന ഭക്ഷണം വലതുകയ്യില് വാങ്ങിയാണ് കഴിക്കുന്നത്. വായില്ക്കൂടി സൂക്ഷ്മജീവികള് ഉള്ളില് പോകാതിരിക്കാന് ഇവര് തുണികൊണ്ട് വായമൂടിയാണ് നടക്കുന്നത്.ഇവരിലെ മറ്റൊരു വിഭാഗമാണ് ശ്വേതാ൦ബരര്. ഇവര് ശുഭ്രവസ്ത്രധാരികളാണ്.
ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവന് തന്നെയാണെന്നും ചിലർ കരുതുന്നു. പുണ്യസ്നാനഘട്ടമാണ് തീർഥം. കടവ് എന്നും തീർഥത്തിനർഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിലാണ് തീർഥങ്കരൻ എന്ന് ഉപയോഗിക്കുന്നത്. ആദിതീർഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർഥങ്കരൻ വർദ്ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീർഥങ്കരന്മാർ ഉണ്ടായിട്ടില്ല. ജൈനമത വിശ്വാസമനുസരിച്ച് മതപരിഷ്കർത്താവു
മാത്രമാണ് മഹാവീരൻ. എന്നാൽ മഹാവീരനെ ഈശ്വരതുല്യനായി ജൈനർ ആരാധിക്കുന്നു. ഉത്തരബീഹാറിൽ ബി. സി. 599-ൽ ആണ് മഹാവീരൻ ജനിച്ചത്. മുപ്പതാം വയസിൽ അദ്ദേഹം സന്യാസം സ്വീകരിച്ചു.
ലോകത്തെ ചെറുകീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളും വിശുദ്ധമാണ്. അബദ്ധത്തില് പോലും അവയെ ഇല്ലാതാക്കുന്നത് ഹിംസയും പാപവുമാണ്. വായില്ക്കൂടെ അവ ഉള്ളില്പ്പോകുന്നതും ഹിംസതന്നെ. കീടങ്ങളും ജീവികളും മരിക്കുന്നത് ഒഴിവാക്കാനായി ജൈനര് രാത്രിയില് വിളക്കുകള് കത്തിക്കാറില്ല. അതുകൊണ്ടുതന്നെ പകല് വെളിച്ചത്തില് മാത്രമേ അവര് ആഹാരവും കഴിക്കാറുള്ളു.
_______________________________________



Follow me as- Twitter

No comments: