ഒരു മനുഷ്യന്‍ മനസിലാക്കേണ്ടത്
ഏതൊരു ചുറ്റുപാടിലും
അവൻറ്റെ കർത്തവ്യമെന്താണെന്നാണ്. "എപ്പോള്‍ ഒരു തീരുമാനമെടുക്കാന്‍ വിഷമമായിത്തോന്നുന്നുവോ" അപ്പോള്‍
ധർമ്മമെന്തെന്നും, കർത്തവ്യമെന്തെന്നും
അറിയുന്നില്ല.
കർത്തവ്യം ഭാവനകൾക്കുപരിയാണ്.
ഭാവനകൾ എല്ലായിപ്പോഴും
കർത്തവ്യത്തിൻറ്റെ വഴി
മറയ്ക്കാനിടയാക്കുന്നതാണ്.ധർമ്മംവ്യക്തിഗതമായകാര്യമാണ്.അതൊരിക്കലും അന്യനൊരാൾ ചെയ്യരുതാത്തതാണ്.
ഏതുഭാവത്തിൽ
കർമ്മങ്ങൾ ചെയ്യുന്നുവോ"അതനുസരിച്ച് ഒരെകർമ്മം ഒരുവനു പുണ്യവും
മറ്റൊരുവനു പാപവുമായിതീരുന്നതാണ്!!!
ഉഃ- ഒരു നിരാലംബയായ സ്ത്രിയെ
അവരുടെധനം തട്ടിയെടുക്കാനായി
ഒരു ദുഷ്ടമനുഷ്യൻ
കൊലപ്പെടുത്താൻ ശ്രമിയ്ക്കുന്നതുകണ്ട്
ആ നിരാലംബയായ സ്ത്രിയെ
രക്ഷിയ്ക്കുവാൻ വേണ്ടി
ആ ദുഷ്ടനായമനുഷ്യനെ
കൊലചെയ്യുകയാണെങ്കിൽ തീർച്ചയായും
ആ കൊലപാതകത്തിൻറ്റെ ഫലംപുണ്ണ്യം തന്നെയാണ്!!
എല്ലാ മനുഷ്യരും
സ്വന്തം ധർമ്മത്തിൻറ്റ വിധാനം സ്വയം നിർവ്വഹിയ്ക്കേണ്ടതാണ്.
"നിഷ്ക്കാമ കർമ്മയോഗം
പഠിപ്പിയ്ക്കുന്നതിതാണ്".
നീ ഫലപ്രാപ്തിയ്ക്കുളള
ഇച്ഛയാലല്ല" മറിച്ച്
സ്വന്തം കർത്തവ്യം പാലിയ്ക്കുവാനാണ്
സ്വന്തം ധർമ്മപാലനത്തിനുളള
കർമ്മങ്ങൾ ചെയ്യേണ്ടത് എന്നാണ്.
ഏതൊരുവൻ ഈ രഹസ്യം മനസിലാക്കുന്നുവോ"
അവൻ ഈ ലോകത്തില്‍
ജീവച്ചിരുന്നുകൊണ്ട്
ലൗകികമായകർമ്മങ്ങൾ
ചെയ്തുകൊണ്ടിരുന്നാലും
കർമ്മഫലബന്ധനത്തിൽ
നിന്നും മുക്തനാകുന്നതാണ്.
കേവലം കർമ്മത്തിറ്റെ
സങ്കൽപ്പം മാത്രമാണ്
മനുഷ്യൻറ്റെ അധികാരമായുളളത്,
അതിൻറ്റെ ഫലപ്രാപ്തി
മനുഷ്യന്‍റ്റെ അധികാരപരിധിയിലില്ല .
എന്നാല്‍ ഏതുനീതിയനുസരിച്ച്
കുമാരന്‍ കർമ്മംചെയ്യുന്നവോ"
അതെനീതിയനുസരിച്ച് ഫലവും ലഭിയ്ക്കുന്നതാണ്
കുമാര!!!
" ഇത് കർമ്മത്തിൻറ്റെ അഖണ്ഡസംവിധാനമാണ്".
ഈ സംവിധാനം
ആരോടും ഒരിയ്ക്കലും
അനീതികാട്ടുകയില്ല.
ധർമ്മം ഒരു സിദ്ധാന്തമാണ് അതിന് ദേശം കാലം എന്നല്ല യുഗങ്ങളിൽപ്പോലും
മാറ്റമില്ല...
കർമ്മങ്ങൾ ഏതവസ്ഥ യിലുംചെയ്തുകൊണ്ടെയിരിയ്ക്കണം.
ഏതൊരു മനുഷ്യനും
ക്ഷണമാത്രയിലേയ്ക്കെങ്കിലും,യാതെരുകർമ്മവും ചെയ്യാതിരിയ്ക്കാനാവില്ല.
കർമ്മങ്ങൾ ത്യജിയ്ക്കാൻ സാധിയ്ക്കുന്നതുമല്ല.
ഫലേച്ഛ ത്യാഗം ചെയ്ത്
കർമ്മങ്ങൾ തൻറ്റെ
ധർമ്മമാണെന്നുകരുതിചെയ്യുക.
ഏതൊരുവൻറ്റെ ഉളളിൽ
അഹങ്കാരം, കാമം, ക്രോധം, ഭയം.എന്നീവികാരങ്ങൾക്ക് സ്ഥാനം കാണുന്നില്ലയോ, ആ മനുഷ്യന്‍ സ്ഥിരപ്രജ്ഞനാണ്.
സ്ഥിരപ്രജ്ഞമഹാപുരുഷന്ന് സുഖത്തിലും ദുഃഖത്തിലും ആത്മീയ ശാന്തി പ്രാപ്തമാവുന്നതാണ്.
അങ്ങനെയുളള ഒരുവനെ സുഖത്തിനും ദുഃഖത്തിനും വിജലിതമാക്കാനാവില്ല.
അവൻ സുഖാസുഖവസ്തുക്കൾ
സംബാധിച്ചാലും
പ്രസന്നനാകുന്നില്ല, ദുഃഖിതനുമാകുന്നില്ല.
ഈത്തരം മഹാപുരുഷൻന്മാർക്ക്
പൂർണ്ണവിശ്വാസമുണ്ട്
ഈശ്വരന്‍ എന്നും എപ്പോഴും കൂടെയുണ്ടെന്ന്.
അതുകൊണ്ട് അവൻ
ഏതു പരിതസ്ഥിതിയിലും
വിജലിതനാകുന്നില്ല.
സ്ഥിരപ്രജ്ഞസ്ഥിതി നിഷ്ക്കാമകർമ്മയോഗത്തിൻറ്റെ ജൻന്മാവസ്ഥയാണ്.
ഒരു സ്ഥിരപജ്ഞനായ
മനുഷ്യന് ഭോഗം, ഉപഭോഗം എന്നിവയിൽ രസം ആസക്തി എന്നിവയില്ല.
"സാധാരണ മനുഷ്യര്‍
ഭോഗപദാർത്ഥങ്ങളുടെ
പുറകെ ഓടിക്കൊണ്ട്
സ്വന്തം ജീവിതയാത്ര
സമാപ്തമാവുകയാണ്"!!!???
എന്നാല്‍ സ്ഥിരപ്രജ്ഞൻറ്റെ ജീവിതയാത്ര ജനകല്ല്യാണത്തെ ഉദ്ദേശിച്ചുളളതാണ്!.
സ്ഥിരപ്ജ്ഞനായ മനുഷ്യൻ
സമസ്തഭോഗങ്ങളും അനുഭവിച്ചുകൊണ്ടിരുന്നുതന്നെ, ആസക്തിയിൽനിന്നും
മുക്തനായിരിയ്ക്കുന്നതാണ്. സ്ഥിരപ്രജ്ഞന്
ഉദഃ- സാഗരമാണ് നദികള്‍
സ്വന്തം ജലമെല്ലാം സാഗരംതന്നിൽനിറയ്ക്കുന്നു. എന്നാല്‍ സാഗരം ഒരിക്കലും അതിന്റെ ജലവിധാനം ഉയര്‍ത്തുന്നതെയില്ല.
ഇതെരിതിയിൽ എപ്രകാരമുളളഭോഗവും
സ്ഥിരപ്രജ്ഞനായ മനുഷ്യനിൽ യാതൊരു
പ്രകാരത്തിലുളള വികാര
ങ്ങളുൽപ്പാതിപ്പിയ്ക്കാൻ,
അസമർത്ഥമായിക്കൊണ്ട്
അതിൽ വിലയം കൊളളുകയാണ്.
അത്തരം സ്ഥിരപ്രജ്ഞന് പരമശാന്തി പ്രാപ്തമാകുന്നതാണ്.
കർത്തവ്യപാലനം ഈ
കാലഖട്ടത്തിൽ സത്യസന്ധമായി നിറവേറ്റുക എന്നത്
ഒരു "കുരക്ഷേത്രയുദ്ധം
തന്നെയാണ്"
ജീവിതയുദ്ധത്തിൽ സത്യം, ധർമ്മം, നീതി എന്നിവയെ
ആധാരമാക്കിമാത്രം ജീവിതം നയിയ്ക്കുന്നവർ
ആ ധർമ്മയുദ്ധത്തിൽ ജയിച്ചാലും, മരിച്ചാലും
അവന് സൽഗതി ഉണ്ടാകുന്നതാണ്.
മനുഷ്യന്റെ സർവ്വോന്നതകല്ല്യണം
കേവലം ജ്ഞാനത്തിൻറ്റെ
ശക്തിയാലാണ് ഉണ്ടാകുന്നത്.
ജ്ഞാനിയായുളളവന്
നന്മതിന്മ,പാപപുണ്ണ്യം
എന്നിവ വേർതിരിച്ചറിയാനുളള കഴിവുണ്ട്. എന്തിനധികം ജ്ഞാനത്തിലൂടെയാണ്
മനുഷ്യന് ഭഗവാന്റെ സ്വരൂപത്തെക്കുറിച്ചുളള
യഥാർത്ഥ ജ്ഞാനം ഉണ്ടാകുന്നതാണ്.
ജ്ഞാനം ഒരു അഗ്നിയാണ്. അതില്‍ വീഴുന്ന മനുഷ്യന്റെ
എല്ലാദോഷം, അസൂയ,
അഹങ്കാരം ആദിയായ ദുർഗുണങ്ങൾ ഭസ്മമായിതീരും.
ചുരുക്കിപ്പറഞ്ഞാല്‍
ഭക്തിയുടെമൂലാധാരം ജ്ഞാനമാണ്.
ഈ ജ്ഞാനം പ്രാപ്തമാക്കുന്ന വ്യക്തി
ഒരു വേള ധരണിയിലെ
ഒരു "മഹാദുരാചാരിയാണെങ്കിൽപ്പോലും"സംസാരസാഗരമെന്ന പാപസമുദ്രത്തെ എളുതായി തരണംചെയ്ത്
പരമാത്മാവിൽ ശരണം പ്രാപിയ്ക്കാവുന്നതാണ്.
ആഹങ്കാരിയായ മനുഷ്യൻ മനസിലാക്കുന്നത്
അവൻ സ്വയം കർമ്മങ്ങൾ
ചെയ്യുന്നു എന്നാണ്.
എന്നാല്‍ വാസ്തവം പറഞ്ഞാൽ "മനുഷ്യനെക്കൊണ്ടു കർമ്മങ്ങൾ ചെയ്യിയ്ക്കുന്നത് ഈശ്വരനാണ്"!!
"സമർപ്പണത്തിൻറ്റെ
അർത്ഥം അവനവന്‍ തൻറ്റെ സമ്പൂര്‍ണ അഹത്തെ ഭഗവാന്റെ
ചരണങ്ങളിൽ സമർപ്പിയ്ക്കുക എന്നതാണ്".
ഇപ്രകാരം ഒരാള്‍ "പൂർണ്ണസമർപ്പണംചെയ്താൽ "
അവൻ ഈ ധരണിയിലെ ഏറ്റവും വലിയ ദുരാചാരിയാണെങ്കിൽപ്പോലും, തൽക്ഷണംതന്നെ
നാം അവന് നമ്മുടെ ചരണം നൽകി നിഷ്പ്പാപിയാക്കുന്നതാണ്!!! എന്ന് ഭഗവാന്‍ കൃഷ്ണന്‍ ഗീതയിൽ പറയുന്നു.
*****************************