ഈ ലോകം ഇന്ന് ശാസ്ത്രീയമായ അനേകം കണ്ടുപിടുത്തങ്ങളുടെ അത്യുച്ചകോടിയിൽ എത്തിനിൽക്കുന്നു. മനുഷ്യന് അഭിമാനിക്കാൻ കഴിയുന്ന അനേകം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. മനുഷ്യൻ ഈ ഭൗതിക നേട്ടങ്ങൾ കൊയ്യുമ്പോഴും തന്നെ അടിസ്ഥാനപരമായ ജീവിതലക്ഷ്യവും സമാധാനവും നഷ്ടപ്പെട്ട സന്തോഷം കുറഞ്ഞ് ജീവിതത്തിൽ അർത്ഥശൂന്യമായി നിരാശരായി തീർന്നിരിക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ നിമിത്തം മനുഷ്യർ നിസ്സഹായരായി തീരുന്നു.
നൂറുവർഷങ്ങൾക്കുമുമ്പ് ഉണ്ടായത് പോലെയുള്ള ഒരു വലിയ ജലപ്രളയം ഈ അടുത്തനാളിൽ കേരളത്തിലും തമിഴ്നാട്ടിലും അടുത്ത രാജ്യങ്ങളിൽ ഉണ്ടായ സംഭവം മറക്കാനായിട്ടില്ല. നൂറുകണക്കിന് ആളുകൾ മരിക്കുകയും നിരാലംബരും ദുരിതമനുഭവിക്കുന്നവരും ആയിത്തീർന്നു.അത് പോലെ തന്നെ വടക്കൻ കേരളത്തിൽ നിപ്പാ വന്നതും. ഇത് ഇനിയും ആവർത്തിക്കുകയില്ല എന്ന് ആർക്ക് പറയാൻ കഴിയും. മറ്റു ചിലർ ധനത്തിൻറെ ആധിക്യത്താൽ സമാധാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നു.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത് പാപമാണ്. വിവാഹമോചനം വർദ്ധിക്കുന്നു കുടുംബകലഹം നിത്യസംഭവമാകുന്നു.
മോഷണവും അക്രമവും പെരുകുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ ഉപദ്രവിക്കുന്നു. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
2018 ല് നമ്മൾ സാക്ഷ്യം വഹിച്ചത് എന്തൊക്കെ പ്രശ്നങ്ങൾ ആണ്.
എന്തുകൊണ്ടാണ് ലോകത്തിൽ ഇങ്ങനെയല്ല സംഭവിക്കുന്നത് എന്ന ചോദ്യം ഒരിക്കലെങ്കിലും നാം സ്വയം ചോദിച്ചിട്ടുണ്ടായിരിക്കാം. ആ ചോദ്യത്തിന് ഒരു ഉത്തരം മാത്രം. നിങ്ങൾക്ക് നിങ്ങളിലും മറ്റുള്ളവരിലും ദൈവത്തിലുമുള്ള വിശ്വാസം ഇല്ലാതെയിരിക്കുന്നു.
ഇന്ന് ലോകത്തിലെ സകല പ്രശ്നത്തിനും പ്രധാനകാരണം മനുഷ്യനിലെ പാപമാണ്,അഹങ്കാരമാണ് ..
ഈ പ്രകൃതി മനുഷ്യന് നൽകിയ കല്പന അനുസരിക്കാതെ അതിനെ ലംഘിച്ചു. അങ്ങനെ അനുസരണക്കേടിനാൽ മനുഷ്യൻ പാപിയായി തീർന്നു.
എങ്ങനെ പാപത്തിൽ നിന്ന് കരകയറാം.ഈ ഭൂമിയിൽ അനേകം തത്വചിന്തകന്മാരും ഗുരുക്കന്മാരും ഉണ്ടായിട്ടുണ്ട്. അവർ ശരീരത്തിന് ഉതുകുന്ന നല്ല കാര്യങ്ങൾ പഠിപ്പിച്ചു. എങ്കിലും മനുഷ്യൻറെ പാപപരിഹാരത്തിനും അവൻറെ സമാധാനത്തിനും വേണ്ടി അവർ ഒന്നും ചെയ്തിട്ടില്ല. അവർ തങ്ങളുടെ രാജ്യത്തിനും പ്രസ്ഥാനത്തിനുമായി രക്തസാക്ഷിത്വം വരിച്ചിരിക്കാം. പക്ഷേ, മനുഷ്യന് പാപക്ഷമ നൽകുവാൻ അവർക്ക് സാധിച്ചിട്ടില്ല.
കാരണം അവർ എല്ലാവരും മനുഷ്യന്റെ ഇഷ്ടത്താൽ ജനിച്ചവരും ജയപരാജയങ്ങൾ ഉള്ളവരുമാണ്.
അവരെല്ലാവരും മരിച്ച് അടക്കപ്പെട്ടു.
നിങ്ങൾ നിങ്ങളെ തന്നെ സ്വയം വിലയിരുത്തുക, മറ്റുള്ളവരെ വിശ്വസിക്കുക, ആവശ്യത്തിന് സ്നേഹിക്കുക,- ഒരു പരിധി വെച്ച്.
നിങ്ങളെ അവഗണിക്കുന്നവരെ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഒഴിഞ്ഞു കൊടുക്കുക,-
പരിഗണിക്കുന്നവരെ ചേർത്ത് നിർത്തുക.
നമ്മുടെ ജീവിതം നമ്മൾ ജീവിച്ചു തീർക്കേണ്ടതാണ്. ഇത് മനം മാറ്റമല്ല ; മറിച്ച് മനസ്സ് തുറപ്പിക്കലാണ് .
ചിന്തിക്കൂ... നമുക്ക് മുന്നോട്ടു പോകാം വിജയിച്ചു വരാം.
ഇൗ പുതുവർഷം നല്ല തീരുമാനങ്ങൾ എടുത്ത് നന്നായി ജീവിക്കാം.
മറ്റുള്ളവർക്ക് മാതൃക ആകാം,.
ഒപ്പം OYM ന്റേ ആദ്യത്തെ പിറന്നാലും നമുക്ക് ആഘോഷിക്കാം...
എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ഈ ഈ വർഷത്തിൽ .
പുതുവർഷ ആശംസകൾ നേരുന്നു.
.
.